കാലിഫോർണിയ യൂണിവേഴ്സിറ്റി അധികൃതർ എഴുതിയുണ്ടാക്കിയ അനുമതിപത്രങ്ങളെയാണ് ബിഎസ്ഡി അനുമതിപത്രങ്ങൾ എന്നു പറയുന്നത്. പുതിയ ബിഎസ്ഡി അനുമതിപത്രവും (നവീകരിച്ച ബിഎസ്ഡി അനുമതിപത്രം) ലളിതവൽക്കരിച്ച ബിഎസ്ഡി അനുമതിപത്രവും (സ്വതന്ത്ര ബിഎസ്ഡി അനുമതിപത്രം) സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതിയും ഓപ്പൺ സോഴ്സ് സംരംഭവും അംഗീകരിച്ച അനുമതിപത്രങ്ങളാണ്. എന്നാൽ ബിഎസ്ഡി അനുമതിപത്രത്തിന്റെ മൂലരൂപം സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതിയോ ഓപ്പൺ സോഴ്സ് സംരംഭമോ അംഗീകരിച്ചിട്ടില്ല.

വസ്തുതകൾ രചയിതാവ്, പ്രസാധകർ ...
പഴയ ബിഎസ്ഡി അനുമതിപത്രം
രചയിതാവ്Regents of the University of California
പ്രസാധകർPublic Domain
പ്രസിദ്ധീകരിച്ചത്1988[1][അവലംബം ആവശ്യമാണ്]
ഡിഎഫ്എസ്ജി അനുകൂലംഅതെ
സ്വതന്ത്ര സോഫ്റ്റ്‌വെയർഅതെ
ഓഎസ്ഐ അംഗീകൃതംഅല്ല
ജിപിഎൽ അനുകൂലംഅല്ല
പകർപ്പ് ഉപേക്ഷഅല്ല
മറ്റൊരു വ്യത്യസ്ത അനുമതിപത്രവുമായി കണ്ണിഅതെ
അടയ്ക്കുക
വസ്തുതകൾ രചയിതാവ്, പ്രസാധകർ ...
ബിഎസ്ഡി അനുമതിപത്രം
രചയിതാവ്Regents of the University of California
പ്രസാധകർPublic Domain
പ്രസിദ്ധീകരിച്ചത്1990[2][അവലംബം ആവശ്യമാണ്]
ഡിഎഫ്എസ്ജി അനുകൂലംഅതെ[3]
സ്വതന്ത്ര സോഫ്റ്റ്‌വെയർഅതെ
ഓഎസ്ഐ അംഗീകൃതംഅല്ല
ജിപിഎൽ അനുകൂലംഅല്ല
പകർപ്പ് ഉപേക്ഷഅല്ല
മറ്റൊരു വ്യത്യസ്ത അനുമതിപത്രവുമായി കണ്ണിഅതെ
അടയ്ക്കുക
വസ്തുതകൾ രചയിതാവ്, പ്രസാധകർ ...
പുതിയ ബിഎസ്ഡി അനുമതിപത്രം
രചയിതാവ്Regents of the University of California
പ്രസാധകർPublic Domain
പ്രസിദ്ധീകരിച്ചത്ജൂലൈ 22, 1999[4]
ഡിഎഫ്എസ്ജി അനുകൂലംഅതെ
സ്വതന്ത്ര സോഫ്റ്റ്‌വെയർഅതെ[5]
ഓഎസ്ഐ അംഗീകൃതംഅതെ[6]
ജിപിഎൽ അനുകൂലംഅതെ
പകർപ്പ് ഉപേക്ഷഅല്ല
മറ്റൊരു വ്യത്യസ്ത അനുമതിപത്രവുമായി കണ്ണിഅതെ
അടയ്ക്കുക
വസ്തുതകൾ രചയിതാവ്, പ്രസാധകർ ...
ലഘൂകരിച്ച ബിഎസ്ഡി അനുമതിപത്രം
രചയിതാവ്The FreeBSD Project
പ്രസാധകർPublic Domain
പ്രസിദ്ധീകരിച്ചത്?
ഡിഎഫ്എസ്ജി അനുകൂലംഅതെ
സ്വതന്ത്ര സോഫ്റ്റ്‌വെയർഅതെ[7]
ഓഎസ്ഐ അംഗീകൃതംഅതെ
ജിപിഎൽ അനുകൂലംഅതെ
പകർപ്പ് ഉപേക്ഷഅല്ല
മറ്റൊരു വ്യത്യസ്ത അനുമതിപത്രവുമായി കണ്ണിഅതെ
അടയ്ക്കുക

വശങ്ങൾ

യഥാർത്ഥ ബിഎസ്ഡി അനുമതിപത്രത്തിനു പുറമേ, മറ്റു രൂപങ്ങളും ബിഎസ്ഡി അനുമതിപത്രം എന്നാണറിയപ്പെടുന്നത്. യഥാർത്ഥ ബിഎസ്ഡി അനുമതിപത്രം മൂന്ന് ക്ലോസ് പതിപ്പാണ്. ഇത് നാല് ക്ലോസ് പതിപ്പിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്.

പഴയ ബിഎസ്ഡി അനുമതിപത്രം

നാല് ഉപവകുപ്പ് ബിഎസ്ഡി അനുമതിപത്രത്തിന്റെ മുൻഗാമിയാണീ അനുമതിപത്രം. 4.3ബിഎസ്ഡി-ടഹോ(1988), നെറ്റ്/1 എന്നിവ ഈ അനുമതിപത്രം ആയിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് ഏറെക്കുറെ പതിപ്പുകളെല്ലാം നാല് ഉപവകുപ്പ് അനുമതിപത്രത്തിലേക്ക് മാറിയെങ്കിലും 4.3ബിഎസ്ഡി-റെനോ, നെറ്റ്/2, 4.4ബിഎസ്ഡി ആൽഫാ2 എന്നിവയിൽ ഈ അനുമതിപത്രം തന്നെയാണ് ഉപയോഗിച്ചത്.

നാല് ഉപവകുപ്പ് അനുമതിപത്രം

നാല് ഉപവകുപ്പുകൾ ഉള്ളതുകൊണ്ടാണ് ഇത് നാല് ഉപവകുപ്പ് അനുമതിപത്രം എന്നറിയപ്പെട്ടത്. മറ്റു അനുമതിപത്രങ്ങളിൽ ഇല്ലാത്ത പരസ്യത്തെ സംബന്ധിച്ച ഉപവകുപ്പ് ആണ് നാല് ഉപവകുപ്പ് അനുമതിപത്രത്തിന്റെ പ്രത്യേകത. എന്നാൽ ഇത് പിന്നീട് അനുമതിപത്രത്തിന്റെ ലക്ഷ്യത്തിന് വിരുദ്ധമായിത്തീർന്നു. ഈ ഉപവകുപ്പ് മൂന്നാമതായാണ് അനുമതിപത്രത്തിൽ വിശദീകരിച്ചിരുന്നത്.[4] ഓരോ ഭാഗത്തും ഓരോ സമ്മതകുറിപ്പ് വെക്കണം എന്നതായിരുന്നു ഇതിന്റെ പ്രധാന പ്രശ്നം. ഇതിനെതിരെയുള്ള വാദത്തിൽ റിച്ചാർഡ് സ്റ്റാൾമാൻ താൻ നെറ്റ്ബിഎസ്ഡിയിൽ ഇത്തരത്തിലുള്ള എഴുതപത്തഞ്ചോളം സമ്മതക്കുറിപ്പ് കണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.[8] മാത്രമല്ല ഈ അനുതിപത്രം ജിപഎല്ലുമായി ഒത്തുപോകുന്നതായിരുന്നില്ല.

ഇപ്പോൾ ഈ അനുമതിപത്രം പഴയ ബിഎസ്ഡി അനുമതിപത്രം, നാല് ഉപവകുപ്പ് അനുമതി പത്രം എന്നെല്ലാം അറിയപ്പെടുന്നു.

മൂന്ന് ഉപവകുപ്പ് അനുമതിപത്രം

നാല് ഉപവകുപ്പ് അനുമതിപത്രത്തിലെ പരസ്യത്തെ സംബന്ധിച്ച ഉപവകുപ്പ് നീക്കി, മറ്റു മാറ്റങ്ങളൊന്നും വരുത്താതെ നിർമ്മിച്ച അനുമതിപത്രമാണ് മൂന്ന് ഉപവകുപ്പ് അനുമതിപത്രം. ഇതാണ് ഇപ്പോഴത്തെ ബിഎസ്ഡി അനുമതിപത്രം. ഇത് നവീകരിച്ച ബിഎസ്ഡി അനുമതിപത്രമെന്നും പുതിയ ബിഎസ്ഡി അനുമതിപത്രമെന്നും അറിയപ്പെടാറുണ്ട്. ഇത് ജിപിഎല്ലുമായി ഒത്തുപോകുന്നതും ഓപ്പൺ സോഴ്സ് സംരംഭം അംഗീകരിച്ചതുമാണ്. അതുകൊണ്ട് തന്നെ അനുമതിപത്രം ഉപയോഗിക്കുമ്പോൾ അവയുടെ പേര് മുഴുവനായി ഉപയോഗിക്കണമെന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനം നിർദ്ദേശിക്കുന്നുണ്ട്.

രണ്ട് ഉപവകുപ്പ് അനുമതിപത്രം

വെറും രണ്ട് ഉപവകുപ്പ് മാത്രമുള്ള അനുമതിപത്രമാണ് രണ്ട് ഉപവകുപ്പ് അനുമതിപത്രം. ഇത് ലഘൂകരിച്ച അനുമതിപത്രം എന്നും ഫ്രീബിഎസ്ഡി അനുമതിപത്രം എന്നും അറിയപ്പെടുന്നു. മൂന്ന് ഉപവകുപ്പ് അനുമതിപത്രത്തിലെ അനംഗീകാര ഉപവകുപ്പ് കൂടി ഒഴിവാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഈ അനുമതിപത്രവും എഫ്എസ്എഫ് അംഗീകരിച്ചതാണ്.

സ്വകാര്യ സോഫ്റ്റ്‌വെയർ

ബിഎസ്ഡി അനുമതിപത്രം സ്വകാര്യ സോഫ്റ്റ്‌വെയറുകളോടൊപ്പമുള്ള ഉപയോഗം അനുവദിക്കുന്നുണ്ട്.

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.