From Wikipedia, the free encyclopedia
ഭൂമിയിലെ ഏറ്റവും വലിയ രണ്ടാമത്തെ പക്ഷിയായ എമു ആസ്ട്രേലിയയിലാണ് കൂടുതലായി കാണപ്പെടുന്നത്. പ്രപഞ്ച നിയമത്തിൽ അനിവാര്യമായ പരിണാമപ്രക്രിയക്ക് വിധേയരാകാത്ത ഏക പക്ഷി എമുവാണ്.[അവലംബം ആവശ്യമാണ്] ഒട്ടകപക്ഷി കഴിഞ്ഞാൽ ഏറ്റവും വലിയ പക്ഷിയായ എമുവിനെ ഇറച്ചി, മുട്ട, തുകൽ, എണ്ണ എന്നിവയ്ക്കായിട്ടാണ് പ്രധാനമായും വളർത്തുന്നത്. ഇത്തരം ഫാമുകളിൽ കൂടുതലും ഹോളണ്ട്, ഫ്രാൻസ് തുടങ്ങിയ വിദേശ രാജ്യങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. റാട്ടെറ്റ് (Ratite) വർഗത്തിൽപെട്ട കാട്ടുപക്ഷിയാണ് എമു. ഏതുതരം പ്രതികൂല സാഹചര്യങ്ങളുമായി ഇണങ്ങാനുള്ള കഴിവ്, ഉയർന്ന രോഗപ്രതിരോധശക്തി എന്നിവ ഇവയുടെ പ്രത്യേകതകളാണ്[1].
Emu | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Struthioniformes |
Family: | Casuariidae |
Genus: | Dromaius |
Species: | D. novaehollandiae |
Binomial name | |
Dromaius novaehollandiae (Latham, 1790) | |
The Emu has been recorded in the areas shown in pink. | |
Synonyms | |
Dromiceius novaehollandiae |
കമ്പിവല ഉപയോഗിച്ച് ആറടി ഉയരത്തിൽ തുറസ്സായ സ്ഥലങ്ങളിലാണ് എമുവിനെ വളർത്തുന്നത്. പച്ചില, പഴങ്ങൾ, പച്ചക്കറികളായ കാരറ്റ്, വെള്ളരി, പപ്പായ എന്നിവ നൽകാം[1]. വളർന്ന പക്ഷികൾക്ക് ഗ്രോവർ തീറ്റയും പച്ചക്കറി വേസ്റ്റുകളും നൽകാം. ദിവസവും 5 ലിറ്റർ ശുദ്ധജലം ആവശ്യമാണ്. 5 കിലോ തീറ്റയിൽ നിന്നും 1 കിലോ ഇറച്ചി ഉത്പാദിപ്പിക്കുവാനുള്ള കഴിവാണ് എമുവിനെ മറ്റ് പക്ഷികളിൽ നിന്നും വ്യത്യസ്തനാക്കുന്ന സവിശേഷത. രണ്ട് വർഷം കൊണ്ട് 65 കിലോഗ്രാം വരെ തൂക്കം എത്തുന്ന എമുവിൽ നിന്നും ഏകദേശം 35 കിലോഗ്രാം വരെ ഇറച്ചി ലഭിക്കും. വ്യാവസായികമായി രണ്ടു രീതിയിൽ എമുവിനെ വളർത്താം. മുട്ടക്കും കുഞ്ഞുങ്ങൾക്കും വേണ്ടിയും, ഇറച്ചിക്ക് മാത്രമായും. പൂവൻ പക്ഷികളെയാണ് പ്രധാനമായും ഇറച്ചിക്കുവേണ്ടി വളർത്തുന്നത്. ഇറച്ചിക്കുവേണ്ടി വളർത്തുന്നവയ്ക്ക് പച്ചക്കറി വേസ്റ്റുകൾ കൂടാതെ കടലപ്പിണ്ണാക്ക്, മക്കച്ചോളം, തവിട് എന്നിവ നൽകാം[1].
എമുവിന്റെ ഇറച്ചി സുഗന്ധമുള്ളതും കൊഴുപ്പ് കുറഞ്ഞതുമാണ്. കൂടാതെ മുതുകിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഉരുക്കി എണ്ണയും എടുക്കുന്നു. ഇങ്ങനെ എടുക്കുന്ന എണ്ണ സൗന്ദര്യവസ്തുക്കളിൽ ഉപയോഗിക്കുന്നു. ചർമ്മത്തിനുള്ളിൽ ആഴ്ന്നിറങ്ങി അവയ്ക്ക് മൃദുത്വവും ഭംഗിയും ജലാംശവും നൽകുന്നു[1].
എമു പക്ഷികൾ കൂടുകെട്ടുന്നത് ശീതകാലത്താണ്. കൂടുണ്ടാക്കുകയും മുട്ടയിടുകയും ചെയ്യുന്നതടക്കമുള്ള ഏകദേശം അഞ്ചു മാസക്കാലം ഇണകൾ ഒന്നിച്ചു കഴിയുന്നു. പത്തു സെന്റീമീറ്റർ കനത്തിലും ഒന്നുരണ്ടുമീറ്റർ വ്യാസത്തിലും തറയിൽ പുല്ലുനിരത്തിയാണ് കൂടുണ്ടാക്കുന്നത്. 2-4 ദിവസത്തെ ഇടവേളകളിലായി 5 മുതൽ പതിനഞ്ചുവരെ മുട്ടകൾ ഇടുന്നു. ആദ്യം മുട്ടകൾക്ക് നീലയും പച്ചയും ചേർന്ന കടുത്തനിറമാണെങ്കിലും സൂര്യപ്രകാശമേറ്റ് ക്രമേണ അവ നിറം മങ്ങുന്നു.
ജോഡിചേരുന്ന സമയത്ത് പെൺപക്ഷിക്കാണ് ആധിപത്യം. എന്നാൽ അടയിരിക്കേണ്ട സമയമാകുമ്പോൾ ആൺപക്ഷി സ്വന്തം ഇണ അടക്കമുള്ള മറ്റു പക്ഷികൾക്കുനേരെ ആക്രമണകാരിയാകുന്നു. അടയിരിക്കുന്ന ജോലി ആൺപക്ഷിയെ ഏല്പ്പിച്ച് പെൺപക്ഷി പോകുന്നു. മിക്കപ്പോഴും അത് മറ്റൊരിണയെ കണ്ടെത്തിയെന്നിരിക്കും. വെള്ളമോ, ആഹാരമോ, വിസർജ്ജനമോ ഇല്ലാതെ ആൺപക്ഷി 55 ദിവസം കൂടുവിടാതെ മുട്ടക്ക് അടയിരിക്കുന്നു. മുട്ട കൂട്ടിൽ നിന്ന് ഉരുണ്ടുപോയാൽ പക്ഷി അതിനെ ശ്രദ്ധാപൂർവം തിരികെ കൊണ്ടുവരുന്നു.
മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് ക്രീം നിറത്തിന്മേൽ കടുത്ത തവിട്ട് വരകളാണ്. രണ്ടുമുതൽ ഏഴുവരെ ദിവസത്തിനകം, സ്വയം ഭക്ഷണം കഴിക്കാറായി, അവ കൂടിനു പുറത്തു വരുന്നു. എന്നാൽ പക്ഷിക്കുഞ്ഞുങ്ങൾ ആൺപക്ഷിയോടൊപ്പം നാലഞ്ചു മാസം കൂടി കഴിയുന്നു. ഈ സമയത്ത് അവയുടെ ശരീരത്തിലെ രോമം പോലുള്ള ആവരണവും തവിട്ടുവരകളും പോയി തൂവൽ വരുന്നു. ഒരു വർഷംകൊണ്ട് അവ പൂർണ്ണവളർച്ചെയെത്തുകയും ഇരുപതുമാസത്തിനകം പ്രത്യത്പാദനക്ഷമമാകുകയും ചെയ്യുന്നു. [2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.