പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
പത്തനംതിട്ടജില്ലയിലെ, കോഴഞ്ചേരി താലൂക്കിൽ, കുളനട ബ്ളോക്കിലാണ് ആറൻമുള ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആറൻമുള, കിടങ്ങന്നൂർ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ആറന്മുള പഞ്ചായത്തിൽ 17 വാർഡുകളുണ്ട്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 24.04 ചതുരശ്രകിലോമീറ്ററാണ്. ആദ്യം ഈ പഞ്ചായത്ത് കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു. പിന്നീട് ആലപ്പുഴ ജില്ലയുടെ ഭാഗമായെങ്കിലും 1983-ൽ പത്തനംതിട്ട ജില്ല രൂപീകരിച്ചതോടെ ആറന്മുള പഞ്ചായത്ത് പത്തനംതിട്ടയുടെ ഭാഗമായി. വടക്കുഭാഗത്ത് പമ്പാനദിയും തെക്കുഭാഗത്ത് മെഴുവേലി, മുളക്കുഴ പഞ്ചായത്തുകളും കിഴക്കുഭാഗത്ത് മല്ലപ്പുഴശ്ശേരി പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് ചെങ്ങന്നൂർ നഗരസഭയുമാണ്. [1]
ആറന്മുള | |
9.33°N 76.68°E | |
![]() | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | ആറന്മുള |
ലോകസഭാ മണ്ഡലം | മാവേലിക്കര |
ഭരണസ്ഥാപനങ്ങൾ | ആറന്മുള ഗ്രാമപഞ്ചായത്ത് ഓഫീസ് |
പ്രസിഡന്റ് | k v maniyamma |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 24.04ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 18 എണ്ണം |
ജനസംഖ്യ | 28679 |
ജനസാന്ദ്രത | 1193/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
689532 +0468-231, 0468-221 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | ആറന്മുള ക്ഷേത്രം, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള കണ്ണാടി, ആറന്മുള വള്ളംകളി |
കോഴിപ്പാലം-കാരക്കാട് റോഡിൽ കോട്ടയ്ക്കകത്തിനും, കളരിക്കോടിനും ഇടയിലായാണ് ആറന്മുള ഗ്രാമപഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നത്.
Seamless Wikipedia browsing. On steroids.