From Wikipedia, the free encyclopedia
ക്രിക്കറ്റിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരക്രമമാണു ടെസ്റ്റ് ക്രിക്കറ്റ്. ക്രിക്കറ്റ് ടീമുകളുടെ കഴിവ് അളക്കാനുളള ടെസ്റ്റ് എന്നതു മുൻനിർത്തിയാണ് ടെസ്റ്റ് ക്രിക്കറ്റ് എന്ന പേരു ലഭിച്ചത്. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ശൈലിയിലാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ഘടന. ക്രിക്കറ്റിന്റെ ഏറ്റവും സുന്ദരമായ വിഭാഗമായി ഇതു വിലയിരുത്തപ്പെടുന്നു. എന്നിരുന്നാലും ആധുനിക കാലത്ത് ടെസ്റ്റ് ക്രിക്കറ്റിനേക്കാൾ ജനകീയത നിയന്ത്രിത ഓവർ മത്സരങ്ങൾക്കാണ്. ക്രിക്കറ്റിന്റെ പല രൂപങ്ങളിൽ ഏറ്റവും മികച്ചതായി ഇത് കണക്കാക്കപ്പെടുന്നു. ക്രിക്കറ്റിന്റെ തുടക്കക്കാലം മുതലേ കളിച്ചുതുടങ്ങിയ രൂപമാണ് ടെസ്റ്റ് ക്രിക്കറ്റ്.
കളിയുടെ ഭരണസമിതി | ഐ സി സി |
---|---|
ആദ്യം കളിച്ചത് | 1877 |
സ്വഭാവം | |
ടീം അംഗങ്ങൾ | പൂർണ്ണ അംഗങ്ങൾ |
ഒളിമ്പിക്സിൽ ആദ്യം | 1900 |
ക്രിക്കറ്റിന്റെ ജന്മദേശം ഇംഗ്ലണ്ടാണ്. പരീക്ഷ എന്ന അർത്ഥം വരുന്ന ഇംഗ്ലീഷ് പദമായ ടെസ്റ്റ് എന്ന പദം ഇതിന് ഉപയോഗിക്കാൻ കാരണം ഇത് കളിക്കുന്ന രണ്ട് പക്ഷങ്ങളുടേയും യഥാർഥ കഴിവുകളെ പരീക്ഷിക്കുന്ന ഒരു കളിയെന്ന അർത്ഥത്തിലാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ് മത്സരം കളിച്ചത് 15 മാർച്ച് 1877 ൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ മെൽബൺ ക്രിക്കറ്റ് ഗ്രൌണ്ടിൽ ആണെന്ന് കണക്കാക്കപ്പെടുന്നു. ഇതിൽ ആദ്യത്തെ കളി ഓസ്ട്രേലിയ 45 റൺസിന് വിജയിക്കുകയും രണ്ടാമത്തെ കളിയിൽ ഇംഗ്ലണ്ഡ് 4 വിക്കറ്റിന് ജയിക്കുകയും ചെയ്തു. അങ്ങനെ ഈ പരമ്പര സമനിലയിലാവുകയായിരുന്നു.[1]
ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലാണ് 2000 മത്തെ ടെസ്റ്റ് മാച്ച് നടന്നത്. മത്സരത്തിൽ ഇംഗ്ലണ്ട് ജയിച്ചു.[2]
ഇന്ന് ടെസ്റ്റ് കളി പദവി അംഗീകരിക്കുന്നത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ആണ്. ടെസ്റ്റ് പദവി ഇല്ലാത്ത രാജ്യങ്ങൾ അന്താരാഷ്ട്രതലത്തിൽ ക്രിക്കറ്റിന്റെ ചെറിയ രൂപങ്ങളായ ഏകദിന ക്രിക്കറ്റ് പോലുള്ള കളികൾ മാത്രമേ കളിക്കാൻ അർഹതയുള്ളു.
ഇന്ന് ടെസ്റ്റ് ക്രിക്കറ്റ് പദവിയുള്ള രാജ്യങ്ങൾ താഴെ പറയുന്നവയാണ്.
Order | ടെസ്റ്റ് ടീം | ആദ്യത്തെ ടെസ്റ്റ് മാച്ച് | കുറിപ്പുകൾ |
---|---|---|---|
1 | ഓസ്ട്രേലിയ | 15 മാർച്ച് 1877 | |
ഇംഗ്ലണ്ട് | ഇംഗ്ലണ്ടിലേയും വെയിൽസിലേയും കളിക്കാർ ഉൾപ്പെടുന്നു. | ||
3 | ദക്ഷിണാഫ്രിക്ക | 12 മാർച്ച് 1889 | രാഷ്ട്രീയ പ്രശ്നങ്ങൾ മൂലം 10 മാർച്ച് 1970 മുതൽ 18 മാർച്ച് 1992 വരെ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിരുന്നില്ല. |
4 | വെസ്റ്റ് ഇൻഡീസ് | 23 ജൂൺ 1928 | കരീബിയൻ ദ്വീപുകളിൽ നിന്നുള്ള കളിക്കാർ ഉൾപ്പെടുന്നു. |
5 | ന്യൂസിലാന്റ് | 10 ജനുവരി 1930 | |
6 | ഇന്ത്യ | 25 ജൂൺ 1932 | 1947 ലെ ഇന്ത്യ വിഭജനത്തിനു മുൻപ് ഇന്ത്യൻ ടീം പാകിസ്താൻ , ബംഗ്ലാദേശ് പ്രവിശ്യകൾ ഉൾപ്പെടുന്നതായിരുന്നു. . |
7 | പാകിസ്താൻ | 16 ഒക്ടോബർ 1952 | 1971 ൽ ബംഗ്ലാദേശിന് സ്വാതന്ത്ര്യം ലഭിക്കുന്നതു വരെ ബംഗ്ലാദേശ് കൂടി ഉൾപ്പെട്ടിരുന്നു. |
8 | ശ്രീലങ്ക | 17 ഫെബ്രുവരി 1982 | |
9 | സിംബാബ്വേ | 18 ഒക്ടോബർ 1992 | 10 ജൂൺ 2004 മുതൽ 6 ജനുവരി 2005 വരെയും 18 ജനുവരി 2006 മുതൽ ഈ ദിവസം വരേയും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള അംഗീകാരമില്ല. |
10 | ബംഗ്ലാദേശ് | 10 നവംബർ 2000 | |
11 | അയർലന്റ് | 11 മെയ് 2018 | |
12 | അഫ്ഗാനിസ്ഥാൻ | 14 ജൂൺ 2018 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.