ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിനെയും വെയിൽസിനേയും പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ്. 1997 ജനുവരി 1 മുതൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ നിയന്ത്രിക്കുന്നത് ഇംഗ്ലണ്ട് വെയിൽസ് ക്രിക്കറ്റ് ബോർഡാണ്‌(ഇ. സി. ബി). 1903 മുതൽ 1996 വരെ മെൽബൺ ക്രിക്കറ്റ് ക്ലബ്ബിനായിരുന്നു ടീമിന്റെ നിയന്ത്രണം.[1][2]
1877 മാർച്ച് 15ന്‌ ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും ആദ്യമായി അന്താരാഷ്ട്ര ടെസ്റ്റ് പദവി കിട്ടി.ടെസ്റ്റ് ക്രിക്കറ്റിലെ പ്രഥമ മത്സരം നടന്നത് ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ ആയിരുന്നു. 1909 ജൂൺ 15ന്‌ ഇരു ടീമുകളും ഐ. സി. സി. യിൽ പ്രാഥമിക അംഗങ്ങളായി. ചരിത്രത്തിലെ ആദ്യ അന്താരാഷ്ട്ര ഏകദിനം ഇംഗ്ലണ്ടും ഓസ്ട്രേലിയായും തമ്മിൽ 1971 ജനുവരി 5ന്‌ നടന്നു. ഇംഗ്ലണ്ടിന്റെ ആദ്യ ട്വന്റി20 മത്സരവും ഓസ്ട്രേലിയായോടായിരുന്നു ഇത് നടന്നത് 2005 ജൂൺ 13 നായിരുന്നു. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ വർഷങ്ങളായി നടന്നുവരുന്ന ടെസ്റ്റ് ക്രിക്കറ്റ് മത്സരമാണ് ആഷസിന്റെ ഇപ്പോഴത്തെ ജേതാക്കൾ ഇംഗ്ലണ്ടാണ്‌.
2009 ആഗസ്റ്റ് 23 വരെയുള്ള കണക്കനുസരിച്ച് ഇംഗ്ലണ്ട് കളിച്ച 891 ടെസ്റ്റുകളിൽ 310 എണ്ണത്തിൽ വിജയിച്ചു. ഐ. സി. സി. റാങ്കിങ്ങനുസരിച്ച് ടെസ്റ്റിലും ഏകദിനത്തിലും ഇംഗ്ലണ്ടിന്റ് സ്ഥാനം 5 ആണ്‌.[3][4] 1തവണ ഇംഗ്ലണ്ട് ലോകകപ്പിൽ ചാമ്പ്യൻ മാരായിട്ടുണ്ട് (2019ൽ ). 2004ലെ ചാമ്പ്യൻസ് ട്രോഫിയിലും ഇംഗ്ലണ്ട് രണ്ടാം സ്ഥാനക്കാരായിരുന്നു.

വസ്തുതകൾ ഇംഗ്ലണ്ട് ആൻഡ് വെയിൽസ്, ടെസ്റ്റ് പദവി ലഭിച്ചത് ...
ഇംഗ്ലണ്ട് ആൻഡ് വെയിൽസ്
Thumb
England cricket crest
ടെസ്റ്റ് പദവി ലഭിച്ചത്1877
ആദ്യ ടെസ്റ്റ്v ഓസ്ട്രേലിയയുമായി മെൽബോൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ, 15–19 മാർച്ച് 1877
ഏകദിന, ടി 20 ടീമുകളുടെ ക്യാപ്റ്റൻഒയിൻ മോർഗൻ
ടെസ്റ്റ്‌ ക്യാപ്റ്റൻജോ റൂട്ട്
കോച്ച്ക്രിസ് സിൽവർവുഡ്
ഔദ്യോഗിക ഐ.സി.സി. ടെസ്റ്റ്t, ഏകദിന റാങ്ക്2ആം (ടെസ്റ്റ്)
1ആം (ഏകദിനം)
1ആം (ടി20)
ടെസ്റ്റ് മത്സരങ്ങൾ
 – ഈ വർഷം
929
14
അവസാന ടെസ്റ്റ് മത്സരംv ഇന്ത്യ
വിജയം/പരാജയം
 – ഈ വർഷം
331/268
5/7
2012 ഡിസംബർ 7ലെ കണക്കു പ്രകാരം
അടയ്ക്കുക

ചരിത്രം

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.