Remove ads
നിഘണ്ടുകാരൻ, ഭാഷാചരിത്രഗവേഷകൻ, കവി, സാഹിത്യ വിമർശകൻ, വാഗ്മി, വിദ്യാഭ്യാസ പ്രചാരകൻ, മലയാള ഭാഷാപണ From Wikipedia, the free encyclopedia
നിഘണ്ടുകാരൻ, ഭാഷാചരിത്രഗവേഷകൻ, കവി, സാഹിത്യ വിമർശകൻ, വാഗ്മി, വിദ്യാഭ്യാസ പ്രചാരകൻ, ഭാഷാപണ്ഡിതൻ തുടങ്ങിയ നിലകളിൽ പ്രസിദ്ധനായിരുന്നു ശൂരനാട് കുഞ്ഞൻപിള്ള (1911-1995). മലയാള സാഹിത്യത്തിനും വിദ്യാഭ്യാസരംഗത്തും അദ്ദേഹം നൽകിയ സംഭാവനകളെ പരിഗണിച്ച് 1984 ൽ ഭാരത സർക്കാർ അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിക്കുകയുണ്ടായി.
ശൂരനാട് കുഞ്ഞൻപിള്ള | |
---|---|
ജനനം | [1] | ജൂൺ 24, 1911
മരണം | മാർച്ച് 8, 1995 83) | (പ്രായം
വിദ്യാഭ്യാസം | എം.എ.(ആംഗലേയ സാഹിത്യം), എം.എ.(മലയാള സാഹിത്യം), എം.എ.(സംസ്കൃതം), ഡി.ലിറ്റ്. |
ജീവിതപങ്കാളി(കൾ) | ഭഗവതി അമ്മ |
കുട്ടികൾ | 3 പെൺമക്കളും ഒരു മകനും. |
മാതാപിതാക്ക(ൾ) | നീലകണ്ഠപിള്ള, കാർത്ത്യായനിയമ്മ |
നീലകണ്ഠപിള്ളയുടേയും കാർത്യാനിപിള്ള അമ്മയുടേയും മകനായി 1911 ജൂൺ 24ന് കൊല്ലം ജില്ലയിലെ ശൂരനാട് തെക്ക് പായിക്കാട്ട് വീട്ടിൽ പി.എൻ. കുഞ്ഞൻ പിള്ള ജനിച്ചു.[1] തേവലക്കര മലയാളം സ്കൂൾ, ചവറ ഇംഗ്ലീഷ് സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം ആർട്ട്സ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. പിന്നീട് സംസ്കൃതത്തിലും മലയാളത്തിലും ബിരുദാനന്തര ബിരുദം. പുരാവസ്തുഗവേഷണത്തിലും അദ്ദേഹം പഠനം നടത്തി. ആദ്യ ഭാര്യ പന്നിയറത്തല പാറുക്കുട്ടിയമ്മ. അവരുടെ മരണശേഷം സഹോദരി ഭഗവതിയമ്മയെ വിവാഹം ചെയ്തു. പ്രശസ്ത ന്യൂറോളജിസ്റ്റായ ഡോ:രാജശേഖരൻ, അന്നപൂർണ്ണാദേവി എന്നിവർ മക്കളാണ്.
തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിലെ ഇംഗ്ലീഷ് ഭാഷാദ്ധ്യാപകനായാണ് കുഞ്ഞൻപിള്ളയുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1971 സർക്കാർ സേവനത്തിൽ നിന്ന് വിരമിക്കുമ്പോൾ കേരള സർവകലാശാലയുടെ മലയാളം നിഘണ്ടുവിന്റെ മുഖ്യപത്രാധിപരായിരുന്നു. ടെക്സ്റ്റ് ബുക്ക് കമ്മറ്റിയുടെ സെക്രട്ടറിയായും ട്രാവൻകൂർ സ്റ്റേറ്റ് മാന്വൽ അസിസ്റ്റന്റായും വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് സെക്രട്ടറിയായും കേരള സർവകലാശാലയുടെ മാനുസ്ക്രിപ്റ്റ് ലൈബ്രറി ഹോണററി ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യൻ ഹിസ്റ്റോറിക്കൽ റെക്കോർഡ്സ് കമ്മീഷൻ, ഫാക്കൽറ്റി ഓഫ് ഓറിയന്റെൽ സ്റ്റഡീസ്, കേരള സർവകലാശാല എന്നിവയിൽ അംഗമായും പ്രവർത്തിച്ചു. കേരള ആർകൈവ്സ് ന്യൂസ് ലെറ്റർ ബോർഡിന്റെ പത്രാധിപർ, നവസാഹിതി ബയോഗ്രാഫിക്കൽ എൻസൈക്ലോപീഡിയയുടെ മുഖ്യ ഉപദേഷ്ടാവ് എന്നീ നിലകളിലും ജോലിചെയ്തു. കേരള സർവകലാശാലയുടെ പി.എച്ച്.ഡി ഇവാല്യൂഷൻ ബോർഡ് അംഗം, സാഹിത്യ പരിഷത്ത് അദ്ധ്യക്ഷൻ, കേന്ദ്രസാഹിത്യ അക്കാദമി നിർവാഹക സമിതി അംഗം, കേരള സാഹിത്യ അക്കാദമി അംഗം, ഹിസ്റ്ററി അസോസിയേഷൻ അംഗം, കാൻഫെഡ് അദ്ധ്യക്ഷൻ, ജേർണൽ ഓഫ് ഇന്ത്യൻ ഹിസ്റ്ററിയുടെ പത്രാധിപർ, ആദ്യ ജ്ഞാനപീഠ അവാർഡ് കമ്മറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
രചനാരംഗത്തെ ബഹുമുഖ പ്രതിഭയായിരുന്നു ശൂരനാട് കുഞ്ഞൻപിള്ള. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം എന്നീ ഭാഷകളിൽ അദ്ദേഹം ഗ്രന്ഥരചന നടത്തി. കൂടാതെ ഹിന്ദിയിലും തമിഴിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. ആദ്യ കൃതി 'ശ്മശാനദീപം' (കവിതാസമാഹാരം) 1925 ൽ പ്രസിദ്ധീകരിച്ചു. 150 ലധികം ഹൈസ്കൂൾ പാഠപുസ്തകങ്ങൾ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ആയിരത്തിലധികം അവതാരികകൾ എഴുതി. സമകാലീനരായ പ്രശസ്ത എഴുത്തുകാരെ അദ്ദേഹം ആശീർവദിച്ചു. മലയാള നിഘണ്ടുവും അദ്ദേഹം രചിച്ചു.
കൊച്ചി മഹാരാജാവ് കുഞ്ഞൻപിള്ളയെ "സാഹിത്യ നിപുണൻ" പട്ടം നൽകി ആദരിച്ചിട്ടുണ്ട്. 1984 ൽ ഭാരത സർക്കാറിന്റെ പത്മശ്രീ ബഹുമതിക്കർഹനായി. കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് നേടിയിട്ടുണ്ട്. ഹിസ്റ്ററി അസോസിയേഷന്റെ ഫെലോ ആയും തിരഞ്ഞെടുക്കപ്പെട്ടു. 1991 ൽ മീററ്റ് സർവകലാശാലയും 1992 ൽ കേരള സർവകലാശാലയും ഡി.ലിറ്റ് നൽകി ആദരിച്ചു. 1992 ൽ വള്ളത്തോൾ പുരസ്കാരം, 1993 ൽ കേരള സർക്കാറിന്റെ ആദ്യ എഴുത്തച്ഛൻ പുരസ്കാരം എന്നിവയും നേടി.അദ്ദേഹത്തോടുള്ള സ്മരണാർത്ഥം കൊല്ലം ജില്ലാ പഞ്ചായത്തും ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തും കൂടി ശൂരനാട് തെക്ക് ഇഞ്ചക്കാട് പ്രദേശത്തു ശൂരനാട് കുഞ്ഞൻ പിള്ള ഭാഷാ ഗവേഷണ കേന്ദ്രം സ്ഥാപിക്കുകയാണ്. മലയാള ഭാഷയുടെയും കുഞ്ഞൻപിള്ള കൃതികളുടെയും ഉന്നമനമാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകുന്ന സമഗ്ര സംഭാവനകളെ മാനിച്ച് ശൂരനാട് കുഞ്ഞൻപിള്ളയുടെ പേരിൽ തിരുവനന്തപുരം കരമന സഹോദരസമാജം നായർ സർവീസ് സൊസൈറ്റി കരയോഗം ഏർപ്പെടുത്തിയ പുരസ്ക്കാരമാണിത്. 25555 രൂപയും പ്രശസ്തിപത്രവും ചിറയൻകീഴ് ശ്രീകണ്ഠൻ നായർ രൂപകല്പന ചെയ്ത ശിൽപ്പവും അടങ്ങുന്നതാണ് പുരസ്ക്കാരം.പ്രഥമ പുരസ്ക്കാരത്തിന് അർഹയായത് പ്രശസ്ത സാഹിത്യകാരി എം. ലീലാവതിയാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.