ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നാണ് സിക്കിം. 1975വരെ ചോഗ്യാൽ രാജവംശത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം. 1975ൽ നടന്ന ഹിതപരിശോധനയിൽ തൊണ്ണൂറു ശതമാനത്തിലേറെ ജനങ്ങളും ആവശ്യപ്പെട്ടപ്രകാരം സിക്കിമിനെ ഇന്ത്യയുടെ ഇരുപത്തിരണ്ടാമതു സംസ്ഥാനമായി ചേർത്തു. ഹിമാലയൻ താഴ്‌വാരങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ ചെറുസംസ്ഥാനം പ്രകൃതിരമണീയദൃശ്യങ്ങളാൽ സമ്പന്നമാണ്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻ‌ജംഗ സിക്കിമിലാണ് സ്ഥിതിചെയ്യുന്നത്. നേപ്പാൾ, പശ്ചിമ ബംഗാൾ, ഭൂട്ടാൻ, ചൈന എന്നിവയാണ് അതിർത്തി പ്രദേശങ്ങൾ.

വസ്തുതകൾ സിക്കിം നേപ്പാളി सिक्किम സിക്കിമീസ്: སུ་ཁྱིམ་, രാജ്യം ...
സിക്കിം

നേപ്പാളി सिक्किम

സിക്കിമീസ്: སུ་ཁྱིམ་
Thumb
Seal
Thumb
ഇന്ത്യയിൽ സിക്കിമിന്റെ (ചുവന്ന നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു) സ്ഥാനം
Thumb
സിക്കിമിന്റെ ഭൂപടം
രാജ്യം ഇന്ത്യ
രാജ്യത്തിന്റെ ഭാഗമായത് 15 മേയ് 1975
തലസ്ഥാനംഗാങ്ടോക്ക്
ഏറ്റവും വലിയ നഗരംഗാങ്ടോക്ക്
ജില്ലകൾ4
ഭരണസമ്പ്രദായം
  ഗവർണർശ്രീനിവാസ് ദാദാസാഹിബ് പാട്ടീൽ
  മുഖ്യമന്ത്രിപവാൻ ചാമ്ലിങ് (SDF)
  നിയമസഭഏകസഭ (32 സീറ്റുകൾ)
  ലോകസഭാമണ്ടലംരാജ്യസഭ 1
ലോകസഭ 1
  ഹൈക്കോടതിസിക്കിം ഹൈക്കോടതി
വിസ്തീർണ്ണം
  ആകെ7,096 ച.കി.മീ.(2,740  മൈ)
•റാങ്ക്27th
ജനസംഖ്യ
 (2011)[1]
  ആകെ6,10,577
  റാങ്ക്28th
  ജനസാന്ദ്രത86/ച.കി.മീ.(220/ച മൈ)
സമയമേഖലUTC+05:30 (IST)
ISO കോഡ്IN-SK
HDIIncrease 0.684 (medium)
HDI റാങ്ക്7ആം (2005)
സാക്ഷരത82.2% (13th)
ഔദ്യോഗിക ഭാഷകൾനേപ്പാളി (lingua franca)
ഇംഗ്ലീഷ്
സിക്കിമീസ്, and ലെപ്ച (1977 മുതൽ)
ലിമ്പു (1981 മുതൽ)
നേവാരി, ഗുരങ്, മഗർ, ഷേർപ്പ, തമങ് (1995 മുതൽ)
സുവർ (1996 മുതൽ)
വെബ്സൈറ്റ്sikkim.gov.in
Assembly of Sikkim abolished monarchy and resolved to be a constituent unit of India. A referendum was held on these issues and majority of the voters voted yes. On May 15, 1975 the President of India ratified a constitutional amendment that made Sikkim the 22nd state of India.
അടയ്ക്കുക

സിക്കിമിന് 2012 ൽ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിന് ഏറ്റവും നല്ല സംസ്ഥാനത്തിനുള്ള അവാർഡ് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ച് പഞ്ചായത്ത് രാജ് ദിനത്തോടനുബന്ധിച്ച് 1.36 കോടി രൂപ സമ്മാനം ലഭിച്ചു.

ലിംബൂ ഭാഷയിലെ സു, ഖ്യീം എന്നിങ്ങനെ രണ്ടുപദങ്ങൾ ചേർന്നാണ് സിക്കിം എന്ന പേരുണ്ടായത്. സു എന്നാൽ പുതിയത്; ഖ്യിം എന്നാൽ കൊട്ടാരം. സിക്കിമിന്റെ ആദ്യത്തെ രാജാവായ ഫുൺസ്തോക്ക് നംഗ്യാൽ പണികഴിപ്പിച്ച കൊട്ടാരമാണ് സിക്കിം എന്ന പേരുലഭിക്കാൻ നിമിത്തമായതെന്നു കരുതപ്പെടുന്നു.

ചിത്രശാല


കൂടുതൽ വിവരങ്ങൾ ജനസംഖ്യാ വളർച്ച, Census ...
അടയ്ക്കുക

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.