ബംഗാളിൽ നിന്നുള്ള ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് ശർമിള ടാഗോർ (ബംഗാളി: শর্মিলা ঠাকুর Shormila Ṭhakur) (ജനനം: 8 ഡിസംബർ 1944).

വസ്തുതകൾ ശർമിള ടാഗോർ শর্মিলা ঠাকুর, ജനനം ...
ശർമിള ടാഗോർ
শর্মিলা ঠাকুর
Thumb
ശർമിള ടാഗോർ
ജനനം
ശർമിള ടാഗോർ

(1944-12-08) ഡിസംബർ 8, 1944  (79 വയസ്സ്)
മറ്റ് പേരുകൾആയിഷ സുൽതാന,
ശർമിളാ ടാഗോർ ഖാന
തൊഴിൽഅഭിനേത്രി
സജീവ കാലം1959-ഇതുവരെ
ജീവിതപങ്കാളി(കൾ)മൻസൂർ അലി ഖാൻ പട്ടൗഡി (1969 - ഇതുവരെ)
കുട്ടികൾസൈഫ് അലി ഖാൻ
സാബ അലി ഖാൻ
സോഹ അലി ഖാൻ
അടയ്ക്കുക

ഏപ്രിൽ 2005 ൽ ഇന്ത്യൻ ചലച്ചിത്ര സെൻസർ ബോർഡിന്റെ അദ്ധ്യക്ഷയായിരുന്നു. 2005 ഡിസംബറിൽ, യുണീസെഫിന്റെ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.[1]

ആദ്യജീവിതം

ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തിൽ ഹൈദരബദിലാണ് ശർമിള ജനിച്ചത്. ബ്രിട്ടീഷ് ഇന്ത്യൻ കമ്പനിയുടെ ജനറൽ മാനേജറായിരുന്ന ഗിതീന്ദ്രനാഥ് ടാഗോറാണ് പിതാവ്.

ഔദ്യോഗിക ജീവിതം

1959 ൽ സത്യജിത് റേ സംവിധാനം ചെയ്ത അപുർ സൻസാർ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം തുടങ്ങിയത്. തന്റെ 14-മത്തെ വയസ്സിൽ തന്നെ മികച്ച മുൻനിരകഥാപാത്രമാ‍യി അഭിനയിച്ചതിനെ സത്യജിത് റായ് പുകഴ്ത്തിയിരുന്നു.[2]. സത്യജിത് റായുടെ ഒരു പാട് ചിത്രങ്ങളിൽ ശർമിള പിന്നീട് അഭിനയിച്ചു. അക്കാലത്ത് ശർമിളയുടെ കൂടെ അധികവും അഭിനയിച്ചത് സൌമിത്ര ചാറ്റർജി ആയിരുന്നു.

1964 ലാണ് ബോളിവുഡ് ചലച്ചിത്രമേഖലയിൽ ഒരു നടിയായി പേരെടുക്കാൻ കഴിഞ്ഞത്. പിന്നീട് ബോളിവുഡിലും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധേയയായി.

സ്വകാര്യ ജീവിതം

ശർമിള വിവാ‍ഹം ചെയ്തിരിക്കുന്നത് മൻസൂർ അലി പട്ടോടി ഖാനെയാണ്. അക്കാലത്ത് ശർമിള ഇസ്ലാം മതത്തിലേക്ക് മാ‍റിയിരുന്നു.[3]

സൈഫ് അലി ഖാൻ, സാബ അലി ഖാൻ, സോഹ അലി ഖാൻ എന്നിവർ മക്കളാണ്.

കൂടുതൽ വിവരങ്ങൾ പുരസ്കാരങ്ങൾ, ഫിലിംഫെയർ പുരസ്കാരം ...
പുരസ്കാരങ്ങൾ
ഫിലിംഫെയർ പുരസ്കാരം
മുൻഗാമി
വഹീദ റഹ്മാൻ
for നീൽകമൽ
ഫിലിംഫെയർ മികച്ച നടി
for ആരാധന

1969
പിൻഗാമി
മുംതാസ്
for ഖിലോന
മുൻഗാമി ഫിലിംഫെയർ ജീവിതകാല പുരസ്കാരം
1997
പിൻഗാമി
ദേശീയ ചലച്ചിത്രപുരസ്കാരം
മുൻഗാമി
ശബാന ആസ്മി
for അങ്കൂർ
മികച്ച നടി-ദേശീയ ചലച്ചിത്രപുരസ്കാരം
for മോസം

1976
പിൻഗാമി
മുൻഗാമി
രാഖി ഗുത്സാർ
for ശുബോ മഹൂറത്ത്
മികച്ച സഹ നടി-ദേശീയ ചലച്ചിത്രപുരസ്കാരം
for Abar Aranye

2004
പിൻഗാമി
ഷീല
for അകലേ
അടയ്ക്കുക

സിനിമകൾ

കൂടുതൽ വിവരങ്ങൾ വർഷം, സിനിമ ...
വർഷംസിനിമസംവിധായകൻവേഷംഭാഷാ
1959അപുർ സൻസാർസത്യജിത് റേഅപർണബംഗാളി
1960ദേവിസത്യജിത് റേദയാമയിബംഗാളി
1963ശേഷ് അങ്കഹരിദാസ് ഭട്ടാചാര്യമാലബംഗാളി
നിർജൻ സൈകതെതപൻ സിൻഹരേണുബംഗാളി
ബർനാലിഅജോയ് കർഅലോക ചൗധരിബംഗാളി
ഛായാ ഷുർജോപാർത്ഥ പ്രതിം ചൗധരിഗെന്റൂബംഗാളി
1964കാശ്മീർ കി കലിശക്തി സാമന്തചമ്പാഹിന്ദി
1965വക്ത്യാഷ് ചോപ്രരേണു ഖന്നഹിന്ദി
ഡാക്ക് ഘർസുൽ വെള്ളാനിഅതിഥി വേഷംഹിന്ദി
1966അനുപമഋഷികേശ് മുഖർജിഉമാ ശർമ്മഹിന്ദി
ദേവർമോഹൻ സെഹ്ഗൽമധുമതി/ബൻവാരിയഹിന്ദി
സാവൻ കി ഘടശക്തി സാമന്തസീമഹിന്ദി
നായക്സത്യജിത് റേഅദിതിബംഗാളി
യേ രാത്ത് ഫിർ നാ ആയെഗിബ്രിജ്കിരൺഹിന്ദി
1967മിലൻ കി രാത്ത്ആർ. ഭട്ടാചാര്യആർത്തിഹിന്ദി
ആൻ ഈവിനിംഗ് ഇൻ പാരിസ്ശക്തി സാമന്തദീപ മാലിക്/രൂപ മാലിക് (സൂസി)ഹിന്ദി
ആംനേ സാംനേസുരജ് പ്രകാശ്സപ്ന മാത്തൂർ/സപ്ന മിത്തൽഹിന്ദി
1968മേരേ ഹംദം മേരേ ദോസ്ത്അമർ കുമാർഅനിതഹിന്ദി
ഹംസായജോയ് മുഖർജിലീന സെൻഹിന്ദി
ദിൽ ഔർ മോഹബ്ബത്ത്ആനന്ദ് ദത്തഅനുരാധ വർമ്മഹിന്ദി
യകീൻബ്രിജ്രീതഹിന്ദി
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.