സൺ മൈക്രോസിസ്റ്റംസിന്റെ സ്ഥാപകരിൽ ഒരാളാണ് സ്കോട്ട് മക്നീലി. 1954 നവംബർ 13ന് അമേരിക്കയിലെ ഇന്ത്യാനയിൽ ജനിച്ചു. 1982ൽ വിനോദ് ഗോസ്‌ല, ബിൽ ജോയ്, ആൻഡി ബെഷ്റ്റോൾഷെയിം, വോഗൻ പ്രാറ്റ് എന്നിവർക്കൊപ്പം സൺ മൈക്രോസിസ്റ്റംസ് സ്ഥാപിച്ചു. കമ്പനിയുടെ ബിസിനസ് നേതൃത്വം ഏറ്റെടുക്കാൻ സ്റ്റാൻഫോർഡ് യൂണിവേർസിറ്റിയിൽ സഹപാഠികൂടിയായിരുന്ന വിനോദ് ഗോസ്‌ലയുടെ അഭ്യർത്ഥന പ്രകാരമാണ് ഇദ്ദേഹം സൺ കമ്പനിയിലെത്തിയത്. 1984ൽ ഗോസ്‌ലയുടെ പിൻ‌ഗാമിയായി മൿനീലി കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് സ്ഥാനം ഏറ്റെടുത്തു. 22 വർഷം ആ പദവിയിൽ തുടർന്നു. ഇപ്പോൾ സൺ മൈക്രോസിസ്റ്റംസിന്റെയും സൺ ഫെഡറലിന്റെയും ചെയർമാനാണ്.

വസ്തുതകൾ Scott McNealy, ജനനം ...
Scott McNealy
Thumb
Duke's Choice Award, JavaOne 2004. Scott McNealy presents an award to Steve Hoffman of Orbitz.com.
ജനനം (1954-11-13) നവംബർ 13, 1954  (69 വയസ്സ്)
യുണൈറ്റഡ് സ്റ്റേറ്റ്സ് കൊളംബസ്, ഇന്ത്യാന
തൊഴിൽസൺ മൈക്രോസിസ്റ്റംസിന്റെ ചെയർമാനും സ്ഥാപകരിൽ ഒരാളും. സൺ ഫെഡറേഷൻ inc.യുടെ ചെയർമാൻ
വെബ്സൈറ്റ്Sun Microsystems Official Scott McNealy bio
അടയ്ക്കുക

ടെക്നോളജി രംഗത്തെ മിക്ക പ്രമുഖരിൽ‌നിന്നും വ്യത്യസ്തമായി ആദ്യകാലങ്ങളിൽ കമ്പ്യൂട്ടർ ലോകവുമായി ഒരു ബന്ധവുമില്ലായിരുന്നു മൿനീലിക്ക്. ഹാർ‌വാർഡ് യൂണിവേർസിറ്റിയിൽ‌നിന്ന് ആർട്സ് ഇൻ എക്ണോമിക്സിൽ ബിരുദം നേടിയ ഇദ്ദേഹത്തിന്റെ കഴിവുകൾ ബിസിനസിലായിരുന്നു. സ്റ്റാൻഫോഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എം.ബി.എയും നേടി.


Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.