ജർമ്മൻ സംസ്ഥാനം From Wikipedia, the free encyclopedia
ജർമ്മനിയിലെ ഒരു സംസ്ഥാനമാണ് സാക്സണി (ജർമ്മൻ: Sachsen; ഇംഗ്ലീഷ്: Saxony). 18,413 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവുമായി ജർമ്മനിയിലെ പത്താമത്തെ വലിയ സംസ്ഥാനമാണ് സാക്സണി. 4 മില്യണാണ് ജനസംഖ്യ. ബ്രാൺഡൻബുർഗ്, സാക്സണി-അൻഹാൽട്ട്, തൂറിൻഗിയ, ബവേറിയ എന്നീ ജർമ്മൻ സംസ്ഥാനങ്ങളുമായും പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളുമായും സാക്സണി അതിർത്തി പങ്കിടുന്നു. ഡ്രെസ്ഡെൻ ആണ് സാക്സണിയുടെ തലസ്ഥാനം. ലൈപ്സിഗ് ആണ് ഏറ്റവും വലിയ നഗരം. ബെർലിൻ കഴിഞ്ഞാൽ പഴയ കിഴക്കൻ ജർമ്മനിയിലെ പ്രധാന നഗരങ്ങളായിരുന്നു ലൈപ്സിഗും ഡ്രെസ്ഡെനും. ജർമ്മൻ ഭാഷയുടെ തൂറിൻഗിയൻ, അപ്പർ സാക്സൺ ഡയലക്ടുകൾ, സ്ലാവിക് ഭാഷയായ അപ്പർ സോർബിയൻ എന്നീ ഭാഷകളാണ് സാക്സണിയിൽ ഉപയോഗിക്കുന്നത്.
സാക്സണി
Freistaat Sachsen | |||
---|---|---|---|
ദേശീയഗാനം: Sachsenlied | |||
Coordinates: 51°1′37″N 13°21′32″E | |||
Country | ജർമ്മനി | ||
തലസ്ഥാനം | ഡ്രെസ്ഡെൻ | ||
സർക്കാർ | |||
• ഭരണസമിതി | Landtag of the Free State of Saxony | ||
• മിനിസ്റ്റർ-പ്രസിഡന്റ് | Michael Kretschmer (CDU) | ||
• Governing parties | CDU / SPD | ||
• Bundesrat votes | 4 (of 69) | ||
വിസ്തീർണ്ണം | |||
• Total | 18,415.66 ച.കി.മീ. (7,110.33 ച മൈ) | ||
സമയമേഖല | UTC+1 (Central European Time (CET)) | ||
• Summer (DST) | UTC+2 (Central European Summer Time (CEST)) | ||
ISO 3166 കോഡ് | DE-SN | ||
GDP (nominal) | €113/ $125 billion (2015)[1] | ||
GDP per capita | €28,000/ $31,000 (2015) | ||
NUTS Region | DED | ||
വെബ്സൈറ്റ് | sachsen.de |
Seamless Wikipedia browsing. On steroids.