കരീബിയൻ കടലിലെ ഒരു ദ്വീപ് രാജ്യമാണ് സെയ്ന്റ് ലൂസിയ. ലെസ്സർ ആന്റിലെസിന്റെ ഭാഗമായ ഇത് സെയ്ന്റ് വിൻസന്റ് ഗ്രനഡീൻ‍സിന്റെ വടക്കും, ബർബാഡോസ്, തെക്കൻ മാർട്ടിനിക് എന്നിവയുടെ തെക്ക്-പടിഞ്ഞാറുമായാണ് ഇത് സ്ഥിതി ചെയ്യുന്നത്. "വെസ്റ്റ് ഇൻഡീസിന്റെ ഹെലൻ" എന്ന് ഈ രാജ്യം വിശേഷിപ്പിക്കപ്പെടാറുണ്ട്. ഐതിഹ്യ കഥാപാത്രമായ ട്രോയിലെ ഹെലനെ ഓർമിപ്പിക്കും വിധം ബ്രിട്ടന്റെയും ഫ്രാൻസിന്റെയും അധികാര പരിധിയിൽ മാറിമാറി വന്നതിനാലാണിത്.

വസ്തുതകൾ സെയ്ന്റ് ലൂസിയ, തലസ്ഥാനം ...
സെയ്ന്റ് ലൂസിയ

Thumb
Flag
Thumb
Coat of arms
ദേശീയ മുദ്രാവാക്യം: "The Land, The People, The Light"
ദേശീയ ഗാനം: Sons and Daughters of Saint Lucia
Thumb
തലസ്ഥാനംകാസ്ട്രീസ്
വലിയ നഗരംതലസ്ഥാനം
ഔദ്യോഗിക ഭാഷകൾഇംഗ്ലീഷ്[1][2]
Vernacular
languages
സെന്റ് ലൂസിയ ക്രെയോൾ ഫ്രഞ്ച്[1][2]
വംശീയ വിഭാഗങ്ങൾ
(2001)
  • 82.5% ആഫ്രോ കരീബിയൻ
  • 11.9% മിശ്ര
  • 2.4% ഈസ്റ്റ് ഇന്ത്യൻ
  • 3.1% മറ്റുള്ളവർ
നിവാസികളുടെ പേര്സെയ്ന്റ് ലൂസിയൻ
ഭരണസമ്പ്രദായംഭരണഘടനാനുസൃതമായ രാജഭരണത്തിനുകീഴിലെ പാർലമെന്ററി ജനാധിപത്യം
 രാജാവ്/രാജ്ഞി
എലിസബത്ത് II
 ഗവർണർ-ജനറൽ
പിയർലെറ്റ് ലൂയിസി
 പ്രധാനമന്ത്രി
കെന്നി അന്തോനി
നിയമനിർമ്മാണസഭപാർലമെന്റ്
 ഉപരിസഭ
സെനറ്റ്
 അധോസഭ
ഹൗസ് ഓഫ് അസെംബ്ലി
സാന്ത്വന്ത്ര്യം
22 ഫെബ്രുവരി 1979
വിസ്തീർണ്ണം
 ആകെ വിസ്തീർണ്ണം
617 കി.m2 (238  മൈ) (191st)
  ജലം (%)
1.6
ജനസംഖ്യ
 2009 census
173,765
  ജനസാന്ദ്രത
298/കിമീ2 (771.8/ച മൈ) (41ആം)
ജി.ഡി.പി. (PPP)2011 estimate
 ആകെ
$2.101 ശതകോടി[3]
 പ്രതിശീർഷം
$12,607[3]
ജി.ഡി.പി. (നോമിനൽ)2011 estimate
 ആകെ
$1.239 ശതകോടി[3]
 Per capita
$7,435[3]
എച്ച്.ഡി.ഐ. (2011)Increase 0.723
Error: Invalid HDI value · 82th
നാണയവ്യവസ്ഥഈസ്റ്റ് കരീബിയൻ ഡോളർ (XCD)
സമയമേഖലUTC−4
ഡ്രൈവിങ് രീതിഇടത്ത്
കോളിംഗ് കോഡ്+1 758
ഇൻ്റർനെറ്റ് ഡൊമൈൻ.lc
അടയ്ക്കുക

വിന്റ്വാർഡ് ദ്വീപുകളിൽ ഒന്നാണിത്. സിറാക്കൂസിലെ വിശുദ്ധ ലൂസിയുടെ സമരണാർത്ഥമാണ് ഈ രാജ്യം സെയ്ന്റ് ലൂസിയ എന്ന് നാമകരണം ചെയ്യപ്പെട്ടത്. 1500-ലാണ് യൂറോപ്യന്മാർ ആദ്യമായി ഇവിടെ കാലുകുത്തിയത്. 1660-ൽ ഇവിടുത്തെ നിവാസികളായ കരീബുകളുമായി ഫ്രാൻസ് ഒരു കരാറിലേർപ്പെടുകയും രാജ്യത്തെ വിജയകരമായി കോളനിവൽക്കരിക്കുകയും ചെയ്തു. 1663 മുതൽ 1667 വരെ അധികാരം ബ്രിട്ടൻ പിടിച്ചെടുത്തു. പിന്നീട് ഈ രാജ്യത്തിന്റെ പേരിൽ ബ്രിട്ടണും ഫ്രാൻസും തമ്മിൽ 14 തവണ യുദ്ധം നടക്കുകയും 1814-ൽ ബ്രിട്ടൻ പൂർണമായും അധികാരം കയ്യടക്കുകയും ചെയ്തു. 1924-ൽ പ്രതിനിധി സർക്കാർ രൂപംകൊണ്ടു. 1958 മുതൽ 1962 വരെ ഫെഡറേഷൻ ഓഫ് വെസ്റ്റ് ഇൻഡീസിന്റെ ഭാഗമായിരുന്നു. ഒടുവിൽ, 1979 ഫെബ്രുവരി 22-ന് സെയ്ന്റ് ലൂസിയ സ്വാതന്ത്ര്യം നേടി.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.