ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനും കവിയുമാണ് ജോസഫ് റുഡ്യാർഡ് കിപ്ലിംഗ് (ജനനം - 1865 ഡിസംബർ 30, മരണം - 1936 ജനുവരി 18). ചെറുകഥ എന്ന കലയിൽ ഒരു ഭാവനാവല്ലഭനായി അദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി (ദി ജംഗിൾ ബുക്ക്) ഒരു വൈവിധ്യപൂർണവും ദീപ്തവുമായ കഥാകഥന പാടവത്തെ കാണിക്കുന്നു.
റുഡ്യാർഡ് കിപ്ലിംഗ് | |
---|---|
ജനനം | ജോസഫ് റുഡ്യാർഡ് കിപ്ലിംഗ് 30 ഡിസംബർ 1865 മലബാർ ഹിൽ, ബോംബെ പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ |
മരണം | 18 ജനുവരി 1936 70) ഫിറ്റ്സ്രോവിയ, ലണ്ടൻ, ഇംഗ്ലണ്ട് | (പ്രായം
അന്ത്യവിശ്രമം | വെസ്റ്റ്മിൻസ്റ്റർ ആബ്ബി |
തൊഴിൽ | ചെറുകഥാകൃത്ത്, നോവലിസ്റ്റ്, കവി, പത്രപ്രവർത്തകൻ |
ദേശീയത | ബ്രിട്ടീഷ് |
Genre | ചെറുകഥ, നോവൽ, ബാലസാഹിത്യം, കവിത, സഞ്ചാര സാഹിത്യം, സയൻസ് ഫിക്ഷൻ |
ശ്രദ്ധേയമായ രചന(കൾ) | ദ ജംഗിൾ ബുക്ക് ജസ്റ്റ് സോ സ്റ്റോറീസ് കിം ക്യാപ്റ്റൻസ് കറേജിയസ് "ഇഫ്—" "ഗംഗ ദിൻ" "ദ വൈറ്റ് മാൻസ് ബർഡൻ" |
അവാർഡുകൾ | Nobel Prize in Literature 1907 |
പങ്കാളി | Caroline Starr Balestier
(m. 1892) |
കുട്ടികൾ |
|
കയ്യൊപ്പ് |
ജീവിതരേഖ
ജോൺ ലോക്ക്‌വുഡ് കിപ്ലിങ്ങിന്റെയും ആലിസ് മക്‌ഡൊനാൾഡിന്റെയും പുത്രനായി 1865 ഡി. 30-ന് ബോംബെയിൽ ജനിച്ചു. പിതാവായ ജോൺ കിപ്ലിങ് ആദ്യം ബോംബെയിലെ സ്‌കൂൾ ഒഫ് ആർട്‌സിലെ ശില്‌പശാസ്‌ത്ര വകുപ്പിന്റെ മേധാവിയും ഒടുവിൽ ലാഹോർ മ്യൂസിയത്തിന്റെ ക്യൂറേറ്ററുമായി ജോലി നോക്കിയിരുന്നു. ആറാമത്തെ വയസ്സിൽ (1871) സഹോദരിയോടൊപ്പം കിപ്ലിങ് ഇംഗ്ലണ്ടിലേക്കു പോയി. അവിടത്തെ വിദ്യാഭ്യാസത്തിനുശേഷം 17- ആം വയസ്സിൽ (1882) ഇന്ത്യയിൽ മടങ്ങിയെത്തി, ലാഹോറിൽ സിവിൽ ആൻഡ് മിലിട്ടറി ഗസറ്റിന്റെ സബ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ചു. അലഹബാദിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന പയനിയർ എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെ അസിസ്റ്റന്റ് എഡിറ്ററായും കുറേക്കാലം സേവനമനുഷ്‌ഠിച്ചു. അക്കാലത്ത് ഒരു ആംഗ്ലോ ഇന്ത്യൻ പത്രത്തിനുവേണ്ടി ചെറുകവിതകളും കഥകളും എഴുതി. 1887-89 കാലഘട്ടത്തിൽ എഴുപതോളം കഥകൾ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു. 1890 മുതൽ ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കി.
സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്ന ആദ്യത്തെ ഇംഗ്ലീഷുകാരനാണ് അദ്ദേഹം. ഇന്നും സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞവ്യക്തിയായി അദ്ദേഹം തുടരുന്നു. അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങളിൽ ബ്രിട്ടീഷ് കവിതാ പുരസ്കാരവും സർ പട്ടവും ഉൾപ്പെടുന്നു. സർ പദവി അദ്ദേഹം നിരസിച്ചു. എങ്കിലും ജോർജ്ജ് ഓർവെലിന്റെ വാക്കുകളിൽ അദ്ദേഹം “ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒരു പ്രവാചകനായിരുന്നു“. മറ്റുള്ളവർ അദ്ദേഹത്തിന്റെ കൃതികളിൽ മുൻവിധിയും ആക്രമണവും കാണുന്നു. അദ്ദേഹത്തെ ചുറ്റിയുള്ള വിവാദങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ ഒരു നല്ല ഭാഗവും തുടർന്നു. നിരൂപകനായ ഡഗ്ലസ് കെറിന്റെ അഭിപ്രായത്തിൽ “കിപ്ലിംഗ് ഉൽക്കടമായ അഭിപ്രായവ്യത്യാസങ്ങൾ ഉണർത്താൻ കഴിയുന്ന ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ സാഹിത്യ സാംസ്കാരിക ചരിത്രത്തിലുള്ള സ്ഥാനം ഉറക്കാത്തതാണ്”. പക്ഷേ യൂറോപ്യൻ സാമ്രാജ്യം അസ്തമിക്കുംതോറും അദ്ദേഹം ഈ സാമ്രാജ്യം എങ്ങനെ അനുഭവപ്പെട്ടു എന്ന് നമ്മെ അറിയിക്കുന്ന വിവാദപുരുഷനെങ്കിലും താരതമ്യങ്ങളില്ലാത്ത കലാകാരനാവുന്നു. അദ്ദേഹത്തിന്റെ അസാധാരണമായ ആഖ്യാനചാതുരി അദ്ദേഹത്തിനെ പരിഗണിക്കെപ്പെടേണ്ട ഒരു ശക്തിയാക്കുന്നു.”
കൃതികൾ
കഥകൾ
- ദ് ലൈറ്റ് ദാറ്റ് ഫെയിൽഡ് (1891)
- ലൈഫ്‌സ് ഹാൻഡിക്യാപ് (1891)
- മെനി ഇൻവെൻഷൻസ് (1893)
- ജംഗിൾ ബുക്ക് (1894)
- ജംഗിൾ ബുക്ക് - 2(1895)
പദ്യകൃതികൾ
- മാണ്ഡലേ (1890)
- ഗംഗാ ദിൻ (1890)
- ദ ബാറക് റൂം ബാലഡ്‌സ് (1892)
- ദ സെവൻ സീസ് (1896)
- എങ്കിൽ (If-) (1890)
നോവൽ
- കിം (ഇന്ത്യയിലെ തന്റെ ബാല്യകാല ജീവിതത്തെ പശ്ചാത്തലമാക്കി രചിച്ചത് - 1901)
- ജസ്റ്റ് സോ സ്റ്റോറീസ്
- പ്‌ളെയിൻ ടെയിൽ ഫ്രം ദ് ഹിൽസ് (1888)
- ഡെബിറ്റ്‌സ് ആൻഡ് ക്രഡിറ്റ്‌സ് (1926)
- ദ കാപ്‌റ്റൻ കറേജിയസ് (1897)
- ദ ഡേസ് വർക്ക് (1898
- വെറുതെചില കഥകൾ (Just So Stories (1902))
- പൂക്സ് മലയിലെ പക്ക് (1906)
പുരസ്കാരങ്ങൾ
1895-ൽ ഇംഗ്ലണ്ടിലെ "പൊയറ്റ് ലോറേറ്റ്' (ദേശീയ കവി) എന്ന ബഹുമതിയാൽ ഇദ്ദേഹം ആദരിക്കപ്പെട്ടു. എങ്കിലും സ്വതന്ത്രനായി സാഹിത്യരചന നടത്തുവാനുള്ള ആഗ്രഹം നിമിത്തം ഇദ്ദേഹം ആ ബഹുമതി നിരസിക്കുകയാണ് ചെയ്‌തത്. 1907-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചു. [1]
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.