From Wikipedia, the free encyclopedia
സാഹിത്യത്തിനുള്ള നോബൽ സമ്മാനജേതാവായ റുഡ്യാർഡ് കിപ്ലിംഗ് എഴുതിയ പ്രശസ്തമായ കൃതി ആണ് കിം (Kim). 1900 മുതൽ 1901 വരെയുള്ള കാലത്ത് മെക്ക്ലുവേഴ്സ് എന്ന ഒരു അമേരിക്കൻ അനുകാലി പ്രസിദ്ധീകരണത്തിൽ ഒരു തുടർനോവലായാണ് കിം ആദ്യമായി പ്രസിദ്ധീകരിച്ചത്. അതിനുശേഷം കാസ്സെൽസ് എന്ന മറ്റൊരു ആനുകാലിക പ്രസിദ്ധീകരണത്തിലും തുടർനോവലായി പിരസിദ്ധീകരിക്കുകയുണ്ടായി. 1901 ഒക്ടോബറിൽ മാക്മില്ലൺ എന്ന പ്രസാധകരാണ് ഈ നോവൽ ആദ്യമായി പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിൽ, മദ്ധ്യേഷ്യയിലെ ആധിപത്യത്തിനായി, ബ്രിട്ടീഷ് സാമ്രാജ്യവും റഷ്യൻ സാമ്രാജ്യവും തമ്മിൽ നിലനിന്നിരുന്ന പരസ്പരമത്സരങ്ങളായ ദ് ഗ്രേറ്റ് ഗെയിമിന്റ പശ്ചാത്തലത്തിലാണ് നോവല്ന്റെ രചന. [1]
പ്രമാണം:KimKipling.jpg | |
കർത്താവ് | Rudyard Kipling |
---|---|
ചിത്രരചയിതാവ് | H. R. Millar |
രാജ്യം | United Kingdom |
ഭാഷ | English |
സാഹിത്യവിഭാഗം | Spy & Picaresque novel, |
പ്രസാധകർ | McClure's Magazine (in serial) & Macmillan & Co (single volume) |
പ്രസിദ്ധീകരിച്ച തിയതി | October 1901 |
മാധ്യമം | Print (Serial & Hardcover) |
ഏടുകൾ | 368 |
OCLC | 236914 |
ഈ ഇന്ത്യയിലെ ജനങ്ങളുടെ നോവൽ ഇന്ത്യയിലെ ജനങ്ങളുടേയും സംസ്കാരങ്ങളുടേയും വ്യത്യസ്ത മതങ്ങളുടേയും വിശദമായ ഛായാചിത്രം നൽകുന്നുണ്ട് എന്നത് വളരെ ശ്രദ്ധേയമാണ്. , സംസ്കാരം, ഇന്ത്യയുടെ പ്രാപഞ്ചിക മതങ്ങൾ വേണ്ടി വ്യത്യസ്തമാക്കുന്നത്.[2]
1998ൽ മോർഡേർൺ ലൈബ്രറി എന്ന അമേരിക്കൻ പബ്ലിഷിംങ് കമ്പനി പുറത്തിറക്കിയ ഇരുപതാംനൂറ്റാണ്ടിലെ മികച്ച 100 ഇംഗ്ലീഷ് നോവലുകളുടെ പട്ടികയിൽ ഈ നോവലിന് 78ാം സ്ഥാനമുണ്ടായിരുന്നു.[3]
പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യയുടെ ഒരു കാലഘട്ടത്തിന്റെ പശ്ചതലത്തിൽ റുഡ്യാർഡ് കിപ്ലിംഗ് എഴുതിയ ഈ നോവലിലെ പ്രധാനകഥാപാത്രം കിം എന്ന ഒരു ബാലനാണ്. ദാരിദ്ര്യം കൊണ്ട് മരണമടഞ്ഞ ഒരു ഐറിഷ് പട്ടാളക്കാരന്റേയും, ഐറിഷ് അമ്മയുടേയും അനാഥനായ മകനാണ് കിം (Kimball O'Hara)[4] . പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യയിലെ ഒരു പ്രദേശത്താണ് കിം ജീവിക്കുന്നത്. ലാഹോർ തെരുവുകളിൽ ഭിക്ഷാടനം നടത്തി ജീവിക്കുകയായിരുന്ന കിമിനെ ചുറ്റിപറ്റി മെനഞ്ഞെടുത്ത കഥയാണിത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.