ഇന്ത്യയിലും പാകിസ്താനിലുമായി ഒഴുകുന്ന ഒരു നദിയാണ് രവി(പരുഷ്ണി). പഞ്ചനദികളിൽ ഒന്നാണിത്. വേദങ്ങളിൽ ഇരാവതി, പരുഷാനി എന്നീ പേരുകളിൽ അറിയപ്പെടുന്നു. രവിയുടെ ആകെ നീളം ഏകദേശം 720 കിലോമീറ്റർ ആണ്. ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലെ കുളുവിന് വടക്കുള്ള മണാലി എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. മലനിരകളിലൂടെ ഒഴുകി പഞ്ചാബ് സമതലത്തിൽ എത്തിച്ചേരുന്നു. കുറച്ചുദൂരം ഇൻഡോ-പാക്ക് അതിർത്തിയിലൂടെ ഒഴുകിയശേഷം രാവി പാകിസ്താനിലെ ചെനാബ് നദിയോട് ചേരുന്നു. സിന്ധൂ നദീജല ഉടമ്പടി പ്രകാരം ഈ നദിയിലെ ജലം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്.
രാവി നദി | |
---|---|
Physical characteristics | |
നദീമുഖം | ചെനാബ്_നദി |
നീളം | 720 കി.മീ (450 മൈ) |
നദീതട പ്രത്യേകതകൾ | |
River system | Indus River System |
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.