ദാമോദർ നദി

From Wikipedia, the free encyclopedia

ദാമോദർ നദിmap

ഇന്ത്യയിലെ ഒരു നദിയാണ് ദാമോദർ (ബെംഗാളി: দামোদর নদ). ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലൂടയാണ് ഈ നദി ഒഴുകുന്നത്. ഹൂഗ്ലി നദിയുടെ ഒരു പ്രധാന പോഷകനദിയാണിത്. 592 കിലോമീറ്റർ ആണ് ഇതിന്റെ നീളം. ഝാർഖഡിലെ ചില പ്രാദേശിക ഭാഷകളിൽ ഈ നദിക്ക് ദമുദ എന്നും പേരുണ്ട്. വിശുദ്ധ ജലം എന്നാണ് ഈ വാക്കിന്റെ അർത്ഥം. വെള്ളപ്പൊക്കവും ദിശമാറി ഒഴുകലും മൂലം വർഷംതോറും വൻ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുന്നതിനാൽ "ബംഗാളിന്റെ ദുഃഖം" എന്നും ഈ നദി അറിയപ്പെട്ടിരുന്നു. എന്നാൽ ദാമോദർ താഴ്വരയിലെ അണക്കെട്ടുകളുടെ നിർമ്മാണത്തോടെ ഈ നാശനഷ്ടങ്ങൾ ഒരു പരിധിവരെ തടയാനായിയിട്ടുണ്ട്.

വസ്തുതകൾ Damodar River (দামোদর নদ), Country ...
Damodar River (দামোদর নদ)
Thumb
Damodar River in the lower reaches of the Chota Nagpur Plateau in dry season
Country India
States Jharkhand, West Bengal
Major cities Dhanbad, Asansol, Durgapur
Landmarks Tenughat Dam, Panchet Dam, Durgapur Barrage, Rondia Anicut
Length 592 km (368 mi)
Discharge at Hooghly River
Source Chandwa, Palamau
Major tributaries
 - left Barakar River
അടയ്ക്കുക

ഉദ്ഭവസ്ഥാനം

കിഴക്കൻ ഇന്ത്യയിലെ ഝാർഖഡ് സംസ്ഥാനത്തിലെ ചോട്ടാ നാഗ്പൂർ സമതലത്തിൽ സ്ഥിതിചെയ്യുന്ന പലമൗ ജില്ലയിലെ ചാന്ദ്‌വ ജില്ലക്കടുത്താണ് ദാമോദർ നദിയുടെ ഉദ്ഭവസ്ഥാനം.

പ്രയാണം

ദാമോദർ ഉദ്ഭവസ്ഥാനത്തുനിന്ന് കിഴക്ക് ദിശയിൽ 592 കിലോമീറ്റർ ഒഴുകുന്നു. ബരാകർ നദിയാണ് ഇതിന്റെ പ്രധാന പോഷക നദി. പശ്ചിമ ബംഗാളിലെ ഡിഷർഘറിനടുത്തുവച്ചാണ് ബരാകർ, ദാമോഡറിനോട് ചേരുന്നത്. കൊനാർ, ബൊകാറോ, ഹഹാരോ, ജംനൈ, ഘാരി, ഗുവായിയ, ഖാദിയ എന്നിങ്ങനെ മറ്റ് പല പോഷകനദികളും ഉപപോഷകനദികളും ദാമോഡറിനുണ്ട്. കൊൽക്കത്തയുടേ തെക്ക് ഭാഗത്തായി ദാമോദർ ഹൂഗ്ലി നദിയോട് ചേരുന്നു.

22°17′N 88°05′E

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.