ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
പ്രിയാമണി എന്നപേരിലറിയപ്പെടുന്ന പ്രിയാമണി വാസുദേവ് മണി അയ്യർ (ജനനം-1984 ജൂൺ 4-ന് പാലക്കാട്) ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ്. ഒരു മുൻ മോഡൽകൂടെയായ അവർ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷാചിത്രങ്ങളിൽ അഭിനയിക്കാറുണ്ട്. 2007-ൽ പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ചനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് പ്രിയാമണിക്കു ലഭിച്ചു. 2008ൽ പുറത്തിറങ്ങിയ തിരക്കഥ എന്ന മലയാളസിനിമയിലെ അഭിനയത്തിന് മികച്ചനടിക്കുള്ള ഫിലിംഫെയർ ചലച്ചിത്ര അവാർഡ് ലഭിച്ചു. പ്രിയാമണി രാം, കോ കോ, അന്ന ബോണ്ട്, ഒൺലി വിഷ്ണുവർധൻ തുടങ്ങിയ കന്നഡസിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
പ്രിയാമണി | |
---|---|
ജനനം | പ്രിയാമണി വാസുദേവ് മണി അയ്യർ 4 ജൂൺ 1984 |
തൊഴിൽ | ചലച്ചിത്ര അഭിനേത്രി |
സജീവ കാലം | 2003-ഇതുവരെ |
ജീവിതപങ്കാളി(കൾ) | മുസ്തഫ രാജ് (m. 2017) |
മാതാപിതാക്ക(ൾ) | വാസുദേവ മണി അയ്യർ ലത മണി അയ്യർ |
ബാംഗ്ലൂരിൽ ജനിച്ചുവളർന്ന പ്രിയാമണി, ചലച്ചിത്രരംഗത്തു വരുന്നതിനുമുമ്പ്, മോഡലിംഗ് രംഗത്തു പ്രവർത്തിച്ചിരുന്നു. 2002ൽ തെലുങ്കു ചലച്ചിത്രമായ എവാരെ അട്ടഗാഡും (2003) എന്ന ചിത്രത്തിലെ നായികയായി അരങ്ങേറ്റംനടത്തിയെങ്കിലും ഈച്ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടു. പിന്നീട്, 2007ൽ തമിഴ് റൊമാന്റിക് നാടകീയചിത്രമായ പരുത്തിവീരനിലെ ഗ്രാമീണ പെൺകൊടിയായ മുത്തഴക് എന്ന കഥാപാത്രത്തിന്, വ്യാപകമായ അംഗീകാരംലഭിക്കുകയും മികച്ചനടിക്കുള്ള ദേശീയചലച്ചിത്രഅവാർഡിനോടൊപ്പം മികച്ചനടിക്കുള്ള ഫിലിംഫെയർ അവാർഡും (തമിഴ്) ലഭിച്ചു. അതേവർഷംതന്നെ എസ്. എസ്. രാജമൌലി സംവിധാനംചെയ്ത സോഷ്യോ-ഫാന്റസി ചിത്രമായ യമദോംഗയുടെ വാണിജ്യവിജയത്തോടെ തെലുങ്കു സിനിമയിൽ ചുവടുറപ്പിച്ചു.[1] 2008ൽ മലയാളം സിനിമ തിരക്കഥയിൽ മാളവിക എന്ന കഥാപാത്രമായഭിനയിച്ചതിന്, പ്രിയാമണിക്കു കൂടുതൽ നിരൂപകപ്രശംസലഭിക്കുകയും മികച്ചനടിക്കുള്ള ഫിലിംഫെയർ അവാർഡ് (മലയാളം) ലഭിക്കുകയുംചെയ്തു.[2] അടുത്തവർഷം റാം എന്ന റൊമാന്റിക് കോമഡിയിലൂടെ കന്നഡയിലെ ആദ്യവേഷമവതരിപ്പിക്കുകയും അതൊരു വാണിജ്യവിജയമായിത്തീരുകയുംചെയ്തു. മണിരത്നത്തിന്റെ തമിഴ്-ഹിന്ദി ഐതിഹാസിക-സാഹസികചിത്രങ്ങളായ രാവൺ, രാവണൻ എന്നീ ചിത്രങ്ങളിലൂടെ പ്രിയമണി ഹിന്ദി ചലച്ചിത്രരംഗത്തെത്തി. എലോൺ എന്ന തായ് ചിത്രത്തെ ആസ്പദമാക്കി 2012ൽ നിർമ്മിക്കപ്പെട്ട ചാരുലത എന്ന ബഹുഭാഷാചിത്രത്തിലെ സയാമീസ് ഇരട്ടകളെ അവതരിപ്പിച്ചതിന്, നിരൂപകപ്രശംസലഭിച്ചതോടൊപ്പം ഫിലിംഫെയറിന്റെ മികച്ചനടിക്കുള്ള മൂന്നാമത്തെ അവാർഡും നേടിയിരുന്നു. കന്നഡ / തെലുങ്ക് ത്രില്ലർ ചിത്രമായ ഇഡൊല്ലെ രാമായണ (2016) / മന ഊരി രാമായണം (2016) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ചസഹനടിക്കുള്ള ഫിലിംഫെയർ നോമിനേഷൻ ലഭിച്ചു. ഇപ്പോൾ ദക്ഷിണേന്ത്യൻ ടെലിവിഷൻഷോകളിൽ സജീവമായിരിക്കുന്ന പ്രിയാമണി, നിരവധി ഡാൻസ് - റിയാലിറ്റി ഷോകളുടെ വിധികർത്താവാണ്.
തമിഴ് കുടുംബത്തിൽനിന്നുള്ള പാലക്കാട്സ്വദേശിയും പ്ലാന്റേഷൻ ബിസിനസുകാരനായ വാസുദേവമണി അയ്യരുടേയും ദേശീയതലത്തിൽ മുൻ ബാഡ്മിന്റൺ കളിക്കാരിയും തിരുവനന്തപുരംസ്വദേശിയുമായ ലത മണി അയ്യരുടേയും മകളായി പാലക്കാട് ആണ് പ്രിയാമണിയുടെ ജനനം. അമ്മ ലതാമണി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ബാങ്ക് മാനേജരായിരുന്നു. പരേതനായ കർണാടകസംഗീതജ്ഞൻ കമല കൈലാസിന്റെ കൊച്ചുമകളാണ്[3]. മൂത്തസഹോദരൻ വിശാഖ് പിതാവിനൊപ്പം തോട്ടം ബിസിനസ്സിൽ പ്രവർത്തിക്കുന്നു. സ്കൂളിൽപ്പഠിക്കുമ്പോൾ പാഠ്യേതരവിഷയങ്ങളിലും കായികരംഗത്തും സജീവമായിപ്പങ്കെടുത്തിരുന്ന പ്രിയാമണി, പഠനകാലത്ത് കാഞ്ചീപുരം സിൽക്ക്, ഈറോഡ് സിൽക്ക്, ലക്ഷ്മി സിൽക്ക് എന്നിവയുടെ മോഡലായും പ്രവർത്തിച്ചിരുന്നു.[4] ബാംഗ്ലൂരിലാണു വളർന്നത്. പഠനത്തിനുശേഷം പ്രിയാമണി മോഡലിങ്ങിലേക്കുതിരിഞ്ഞു. പന്ത്രണ്ടാംക്ലാസ്സിൽ പഠിക്കുമ്പോൾ തമിഴ് സംവിധായകൻ ഭാരതിരാജയാണ്, അവരെ സിനിമാമേഖലയിലേക്കു പരിചയപ്പെടുത്തിയത്. പല സംവീധായകരും സമീപിച്ചതിനും പരിഗണിച്ചതിനുംശേഷം, സംവിധായകൻ ഭാരതിരാജയുടെ കൺകളാൽ കൈത് സൈ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റംകുറിക്കുകയും, ഈ ചലച്ചിത്രം 2004ൽ പുറത്തിറങ്ങുകയും ചെയ്തു.[5]
സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം പ്രിയാമാണി, അച്ചടിപ്പരസ്യങ്ങൾക്കു മോഡലായി. കറസ്പോണ്ടൻസ് കോഴ്സിലൂടെ അവർ മനഃശാസ്ത്രത്തിൽ ബിരുദവും നേടി.[6] ബോളിവുഡ്നടി വിദ്യാ ബാലന്റെ ബന്ധുവായ പ്രിയാമണി, പിന്നണിഗായിക മൽഗുഡി ശുഭയുടെ ഭാഗിനേയിയുമാണ്.[7][8]
ആദ്യമായഭിനയിച്ച കൺകളാൽ കൈത് സൈ'യിലും, തെലുങ്കിലെ ആദ്യസിനിമയായ എവരെ അടഗാടു[3] യിലും അഭിനയിച്ചതിനുശേഷം, ബോക്സോഫീൽ വിജയിക്കാതെപോയ സത്യം'[3] എന്ന സിനിമയിലൂടെ പ്രിയാമണി മലയാളസിനിമയിൽ തുടക്കംകുറിച്ചു. തമിഴ് സിനിമ സംവിധായകനും ഛായഗ്രാഹകനുമായ ബാലു മഹേന്ദ്ര തൻറെ 2005ലെ പുറത്തിറങ്ങിയ അത് ഒരു കനാ കാലം എന്ന സിനിമയിലഭിനയിക്കാൻ ക്ഷണിച്ചു. റിലീസിനു മുമ്പുതന്നെ ബാലു മഹേന്ദ്ര "പ്രിയാമണി ഈ സിനിമയിൽ മികച്ച അഭിനയമാണ് കാഴ്ചവച്ചതെന്നും അതു വ്യാപകമായി സ്വീകരിക്കപ്പെടുമെന്നും" പറഞ്ഞിരുന്നു.[9] അത് ഒരു കനാ കാലം നിരൂപകർ സ്വീകരിച്ചെങ്കിലും സാമ്പത്തികമായി വിജയിച്ചില്ല.[10] എന്നിരുന്നാലും പ്രിയാമണിയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.[11][12] 2006ൽ പ്രിയാമണി ജഗപതി ബാബുവിൻറെ കൂടെ പെല്ലൈന കൊതാലോ എന്ന സിനമയിലഭിനയിച്ചു. ഈ സിനിമ, വമ്പിച്ചവിജയമായിരുന്നെന്നുമാത്രമല്ലാ, പ്രിയാമണിക്ക് മറ്റു മൂന്നു സിനിമകൾകൂടെ നേടിക്കൊടുത്തു.[3][13][14]
2007 ൽ അമീർ സുൽത്താൻ സംവിധാനംചെയ്ത്, നവാഗതനായ കാർത്തിക് ശിവകുമാറിനൊപ്പമഭിനയിച്ച പരുത്തിവീരൻ എന്ന ചിത്രത്തിലൂടെ, അഭിനയശേഷിയും വാണിജ്യപരമായമികവും തെളിയിക്കാൻ പ്രിയമണിക്കു കഴിഞ്ഞു. മധുരയിലെ കുപ്രസിദ്ധനായൊരു യുവഗ്രാമീണന്റെ കഥപറഞ്ഞ ഈ ചിത്രം നിരൂപകപ്രശംസനേടുകയും ബോക്സോഫീസ് ബ്ലോക്ക്ബസ്റ്ററായി മാറുകയുംചെയ്തു.[15][16][17] പ്രിയാമണിയുടെ പ്രകടനത്തെ വിമർശകർ മുക്തകകണ്ഠം പ്രശംസിച്ചു.[18][19] ദേശീയചലച്ചിത്രഅവാർഡ്,[20] സൗത്ത് ഫിലിംഫെയർ അവാർഡ്,[21] തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാർഡ് എന്നിവയോടൊപ്പം ഓഷ്യൻസ് സിനിഫാൻ ഫെസ്റ്റിവൽ ഓഫ് ഏഷ്യൻ ആന്റ് അറബ് സിനിമ അവാർഡും അവർ നേടി.[22]
2007 ൽ വാണിജ്യപരമായി വിജയിച്ച യമദോംഗ[23][24][25] എന്ന മറ്റൊരു ചിത്രംകൂടെ പ്രിയാമണിയുടേതായി തെലുങ്കിൽ പുറത്തിറങ്ങുകയും അതേവർഷം തമിഴിൽ മലൈക്കോട്ടൈ എന്ന ചിത്രത്തിലഭിനയിക്കുയുംചെയ്തു.[26][27][28] 2008ൽ അന്തരിച്ച ചലച്ചിത്രനടി ശ്രീവിദ്യയുടെ പ്രക്ഷുബ്ധമായ യഥാർത്ഥജീവിതകഥയെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട തിരക്കഥ എന്ന മലയാളചിത്രത്തിലെ വേഷത്തിന്, നിരൂപകപ്രശംസ ലഭിച്ചു.[29] ഈ ചിത്രത്തിലെ അഭിനയത്തിന്, മറ്റൊരു ഫിലിംഫെയർ അവാർഡ് നേടി.[30] 2008ൽ തമിഴിലെ ഏക റിലീസ് തോട്ട എന്ന ചിത്രമായിരുന്നു.
2009 ലെ രണ്ടു തമിഴ് റിലീസുകളിൽ മസാലച്ചിത്രമായി അറുമുഗവും, മലയാളം ബ്ലോക്ക്ബസ്റ്റർ ക്ലാസ്മേറ്റ്സിന്റെ[31][32] റീമേക്കായ നീനൈത്താലെ ഇനിക്കും' '[33] എന്നിവ ഉൾപ്പെടുന്നു. ഇതിൽ ആദ്യത്തേതു വാണിജ്യപരമായി പരാജയമായിരുന്നു.[34][35] അവരുടെ കന്നഡയിലെ അരങ്ങേറ്റചിത്രമായ റാം ഒരു വാണിജ്യ വിജയമായിരുന്നു.[36][37][38][39] ആവർഷം അവരുടെ മൂന്നു തെലുങ്കുചിത്രങ്ങൾ (ദ്രോണ, മിത്രുഡു, പ്രവരാക്യുഡു എന്നിവ) പുറത്തിറങ്ങിയെങ്കിലും അവയിലൊന്നുപോലും ബോക്സോഫീസിൽ മികച്ചപ്രകടനം കാഴ്ചവച്ചില്ല.[40][41][42] 2010 ൽ മമ്മുട്ടിയോടൊപ്പം പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് എന്ന ആക്ഷേപഹാസ്യചിത്രത്തിൽ അഭിനയിക്കുകയും 2005നുശേഷം ഏറ്റവും കൂടുതൽകാലം പ്രദർശിപ്പിക്കപ്പെട്ട മലയാളചലച്ചിത്രമായി ഇതു മാറുകയുംചെയ്തു.[43] മുംബൈ ആസ്ഥാനമായുള്ള ഇന്റീരിയർ ഡെക്കറേറ്റർ എന്ന കഥാപാത്രം ഫിലിംഫെയർ നാമനിർദ്ദേശം നേടി.
തുടർന്ന്, തമിഴിലും ഹിന്ദിയിലും യഥാക്രമം രാവണൻ, രാവൺ എന്നീ ദ്വിഭാഷാ ചിത്രത്തിനുവേണ്ടി സംവിധായകൻ മണിരത്നവുമായി കരാറൊപ്പിട്ടു.[44] താമസിയാതെ, ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ രാം ഗോപാൽ വർമ്മയുടെ ത്രിഭാഷാചിത്രമായ രക്ത് ചരിത്രയിൽ അഭിനയിച്ചു. പരുത്തിവീരനിലെ, ദേശീയഅവാർഡുനേടിയ പ്രകടനംകണ്ടശേഷമാണ് വർമ്മ അവരെ തന്റെ ചിത്രത്തിലഭിനയിക്കാൻ ക്ഷണിച്ചത്.[45] അവരുടെ കന്നഡച്ചിത്രമായ വിഷ്ണുവർദ്ധന ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റായി[46][47]മാറിയതോടെ പിന്നീട് അന്ന ബോണ്ട് എന്ന ചിത്രത്തിലുമഭിനയിച്ചു.[48] ഈ ചിത്രത്തിന്, നിരൂപകരുടെ മോശമഭിപ്രായമാണു ലഭിച്ചത് റെഡിഫിന്റെ "2012 ലെ ഏറ്റവും നിരാശാജനകമായ കന്നഡ സിനിമകളുടെ" പട്ടികയിൽ[49] ഈ ചിത്രം ഇടം നേടി. എങ്കിലും ഇത് ബോക്സോഫീസിൽ വിജയകരമായ സംരംഭമായി മാറി.[50] ബോളിവുഡ് ചിത്രമായ ചെന്നൈ എക്സ്പ്രസിലെ ഒരു ഐറ്റം നമ്പറിലും ഇതിനിടെ അവർ പ്രത്യക്ഷപ്പെട്ടിരുന്നു.[51] മലയാളചലച്ചിത്രമായ ദ ട്രൂ സ്റ്റോറിയിലെ അഭിനയത്തിനുശേഷം, കുടുംബമഭിമുഖീകരിച്ച പ്രശ്നങ്ങളോടു പ്രതികാരംചെയ്യുന്ന, ഗംഗയെന്നൊരു സ്വാതന്ത്ര്യസമരസേനാനിയുടെ ചെറുമകളുടെ വേഷമവതരിപ്പിച്ച തെലുങ്ക് ചിത്രമായ ചാന്ദിയിലുമഭിനയിച്ചു.[52] 2014 ൽ ദർശന്റെ നായികയായി കന്നഡചിത്രമായ അംബരീഷയിൽ അഭിനയിച്ചു.[53][54]
കൂട്ടിലടച്ച കടുവകളെ ഉൾക്കൊള്ളുന്ന മൃഗശാലകൾ ബഹിഷ്കരിക്കാൻ പൊതുജനങ്ങളോടാഹ്വാനംചെയ്തുകൊണ്ട്, 2014 ൽ അവർ പെറ്റയുടെ ഒരു പരസ്യകാമ്പെയ്നിനു പോസ് ചെയ്തിരുന്നു.[55][56][57] ഫാമിലിമാൻ എന്ന പരമ്പരയിൽ മനോജ് ബാജ്പായ് അവതരിപ്പിച്ച ഒരു സൂപ്പർ ചാരന്റെ, മിടുക്കിയും സുന്ദരിയും നിപുണയുമായ ഭാര്യയായി വെബ് സീരീസ് ലോകത്തേക്കും അവർ ചുവടുവച്ചു.
2017 ഓഗസ്റ്റ് 23 ന് നടന്ന ഒരു സ്വകാര്യ ചടങ്ങിൽവച്ച് ഇവന്റ്സ് ഓർഗനൈസറായ മുസ്തഫ രാജിനെ പ്രിയമണി വിവാഹം കഴിച്ചു.[58] കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക് എന്നിവ നന്നായി സംസാരിക്കാൻ അവർക്ക് കഴിയുന്നു.
വർഷം | കൊല്ലം | കഥാപാത്രം | ഭാഷ | കൂടുതൽ |
---|---|---|---|---|
2003 | എവരെ അടഗാടു | പ്രിയാമണി | തെലുങ്ക് | |
2004 | കൺകളാൽ കൈത് സൈ | വിദ്യ സദഗോപ്പൻ | തമിഴ് | |
2004 | സത്യം | സോന | മലയാളം | |
2005 | അത് ഒരു കനാ കാലം | തുളസി | തമിഴ് | |
2005 | ഒറ്റ നാണയം | ചിപ്പി | മലയാളം | |
2006 | പെല്ലൈന കൊതാലോ | ലക്ഷ്മി | തെലുങ്ക് | |
2006 | മധു | മേർസി | തമിഴ് | |
2007 | പരുത്തി വീരൻ | മുത്തഴഗ് | തമിഴ് | മികച്ച നടിക്കുള്ള ദേശീയപുരസ്കാരം മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം-തമിഴ് |
2007 | ടോസ്സ് | നൈന | തെലുങ്ക് | |
2007 | യമധോങ്ക | മഹേശ്വരി | തെലുങ്ക് | |
2007 | നവ വസന്തം | അഞ്ജലി | തെലുങ്ക് | |
2007 | മലൈകോട്ടൈ | മലർ | തമിഴ് | |
2008 | തൊട്ട | നളിന | തമിഴ് | |
2008 | ഹരേ റാം | അഞ്ജലി | തെലുങ്ക് | |
2008 | തിരക്കഥ | മാളവിക | മലയാളം | മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം-മലയാളം |
2008 | കിംഗ് | തെലുങ്ക് | ||
2009 | ദ്രോണ | ഇന്ദു | തെലുങ്ക് | |
2009 | മിതൃധു | ഇന്ദു | തെലുങ്ക് | |
2009 | പുതിയ മുഖം | അഞ്ജന | മലയാളം | |
2009 | ആറുമുഖം | യാമിനി | തമിഴ് | |
2009 | നിനൈത്താലേ ഇനിയ്ക്കും | മീര | തമിഴ് | |
2009 | പ്രവരഖ്യുടു | ശൈലജ | തെലുങ്ക് | |
2009 | രാം | പൂജ | കന്നഡ | |
2010 | ശംഭോ ശിവ ശംഭോ | മുനിമ്മ | തെലുങ്ക് | |
2010 | സാധ്യം | സുഹാനി | തെലുങ്ക് | |
2010 | ഗോലിമാർ | പവിത്ര | തെലുങ്ക് | |
2010 | രാവണൻ | വെണില്ല | തമിഴ് | |
2010 | രാവൻ | ജമുനി | ഹിന്ദി | |
2010 | പ്രാഞ്ചിയേട്ടൻ ആൻഡ് ദി സൈന്റ്റ് | പദ്മശ്രീ | മലയാളം | |
2010 | ഏനോ ഒന്തര | മധുമതി | കന്നഡ | |
2010 | രക്ത ചരിത്ര II | ഭവാനി | ഹിന്ദി | |
2010 | രഗട | അഷ്ടലക്ഷ്മി | തെലുങ്ക് | |
2011 | രാജ് | മൈഥിലി | തെലുങ്ക് | |
2011 | ഒൺലി വിഷ്ണുവർധന | മീര | കന്നഡ | |
2011 | ക്ഷേത്രം | നാഗ പെഞ്ചാലമ്മ സോഹിനി അഗ്ഗർവാൾ | തെലുങ്ക് | |
2012 | കോ കോ | കാവേരി | കന്നഡ | |
2012 | അന്ന ബോണ്ട് | മീര | കന്നഡ | |
2012 | ഗ്രാൻഡ് മാസ്റ്റർ | ദീപ്തി | മലയാളം | |
2012 | ചാരുലത | ചാരു, ലത | തമിഴ്, കന്നഡ, തെലുങ്ക് | |
2013 | ലക്ഷ്മി | പ്രിയ | കന്നഡ | |
2013 | ചെന്നൈ എക്സ്പ്രസ്സ് | ഹിന്ദി | ||
2013 | ചാന്ദി | തെലുങ്ക് | ||
2013 | അങ്കുലിക | തെലുങ്ക് | ||
2014 | Alice: A True Story | Alice/Uma | മലയാളം | |
Njangalude Veettile Athidhikal | Bhavana | മലയാളം | ||
Ambareesha | Smitha | കന്നഡ | ||
2015 | Ranna | പ്രിയാമണി | കന്നഡ | Special Appearance in the song "What to do" |
2016 | Kathe Chitrakathe Nirdeshana Puttanna | Geethanjali | കന്നഡ | |
Kalpana 2 | Kalpana | കന്നഡ | ||
Dana Kayonu | Jhummi | കന്നഡ | ||
Idolle Ramayana | Susheela | കന്നഡ | ||
Mana Oori Ramayanam | തെലുങ്ക് | |||
2017 | Chowka | Mariea D Souza | കന്നഡ | |
2018 | Dhwaja | Ramya | കന്നഡ | |
Ashiq Vanna Divasam | Shyni | മലയാളം | ||
2019 | Pathinettam Padi | Gowri Vasudev | മലയാളം | അതിഥി വേഷം |
Nanna Prakara | Dr. Amrutha | കന്നഡ | ||
2020 | Virata Parvam 1992 | Comrade Bharatakka | തെലുങ്ക് | Filming[59][60][61] |
Naarappa | Sundaramma | തെലുങ്ക് | Filming[62][63][64] | |
Sirivenella | TBA | തെലുങ്ക് | Post production[65][66][67] | |
Dr.56 | TBA | കന്നഡ | Filming[68] | |
Maidaan | TBA | ഹിന്ദി | Filming |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.