From Wikipedia, the free encyclopedia
പശ്ചിമ ആഫ്രിക്കയിലെ സമുദ്രാതിർത്തി ഇല്ലാത്ത ഒരു രാജ്യമാണ് മാലി. (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് മാലി). അൾജീരിയ (വടക്ക്), നീഷർ (കിഴക്ക്), ബർക്കിനാ ഫാസോ, ഐവറി കോസ്റ്റ് (തെക്ക്), ഗിനി (തെക്കു-പടിഞ്ഞാറ്), സെനെഗൾ, മൌറിത്താനിയ (പടിഞ്ഞാറ്) എന്നിവയാണ് മാലിയുടെ അതിരുകൾ. മാലിയുടെ വടക്കുവശത്തുള്ള അതിരുകൾ നേർരേഖയായി സഹാറാ മരുഭൂമിയിലേക്ക് നീളുന്നു. രാജ്യത്തിന്റെ തെക്കുഭാഗത്താണ് ജനങ്ങളിൽ ഭൂരിഭാഗവും അധിവസിക്കുന്നത്. നീഷർ നദി, സെനെഗൾ നദി എന്നിവ രാജ്യത്തിന്റെ തെക്കുഭാഗത്താണ്.
Republic of Mali République du Mali | |
---|---|
ദേശീയ മുദ്രാവാക്യം: "Un peuple, un but, une foi" "One people, one goal, one faith" | |
ദേശീയ ഗാനം: Pour l'Afrique et pour toi, Mali "For Africa and for you, Mali" | |
തലസ്ഥാനം and largest city | Bamako |
ഔദ്യോഗിക ഭാഷകൾ | French |
നിവാസികളുടെ പേര് | Malian |
ഭരണസമ്പ്രദായം | semi-presidential republic |
• President | Ibrahim Boubacar Keïta |
• Prime Minister | Modibo Keita |
Independence from France | |
• Declared | September 22 1960 |
• ആകെ വിസ്തീർണ്ണം | 1,240,192 കി.m2 (478,841 ച മൈ) (24th) |
• ജലം (%) | 1.6 |
• July 2007 estimate | 11,995,402 (73rd) |
• ജനസാന്ദ്രത | 11/കിമീ2 (28.5/ച മൈ) (207th) |
ജി.ഡി.പി. (PPP) | 2005 estimate |
• ആകെ | $14.400 billion (125th) |
• പ്രതിശീർഷം | $1,154 (166th) |
ജിനി (1994) | 50.5 high |
എച്ച്.ഡി.ഐ. (2007) | 0.380 Error: Invalid HDI value |
നാണയവ്യവസ്ഥ | CFA franc (XOF) |
കോളിംഗ് കോഡ് | 223 |
ISO കോഡ് | ML |
ഇൻ്റർനെറ്റ് ഡൊമൈൻ | .ml |
ലോകത്തിലെ തീർത്തും ദരിദ്രമായ രാഷ്ട്രങ്ങളിൽ ഒന്നാണ് മാലി. ഫ്രഞ്ച് കോളനിയായിരുന്ന മാലിയ്ക്ക് 1960-ൽ സ്വാതന്ത്ര്യം ലഭിച്ചു. ഇതിനു പിന്നാലെ പല വരൾച്ചകളും വിപ്ലവങ്ങളും ബലം പ്രയോഗിച്ചുള്ള ഒരു അധികാര കൈമാറ്റവും (കൂ) 23 വർഷത്തെ സൈനിക ഭരണവും മാലിയിൽ നടന്നു. എങ്കിലും 1992-ൽ ആദ്യത്തെ ജനാധിപത്യ സർക്കാർ വന്നതിൽ പിന്നെ മാലി താരതമ്യേന സമാധാനപരമാണ്.
രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വരണ്ടതാണെങ്കിലും തെക്കും കിഴക്കുമുള്ള ഫലഭൂയിഷ്ടമായ നീഷർ നദീതടം കാരണം മാലി ഭക്ഷ്യ-സ്വയം പര്യാപ്തമാണ്. ആഫ്രിക്കയിലെ ഏറ്റവും വലിയ പരുത്തി ഉൽപ്പാദക രാഷ്ട്രങ്ങളിൽ ഒന്നാണ് മാലി.
ആഫ്രിക്കൻ സംഗീതത്തിലെ പല പ്രതിഭകൾക്കും മാലി ജന്മം കൊടുത്തിട്ടുണ്ട്. എല്ലാ വർഷവും സഹാറ മരുഭൂമിയിലെ മരുപ്പച്ചയായ എസ്സകേനിൽ നടക്കുന്ന മരുഭൂമിയിലെ സംഗീതോത്സവം (ദ് ഫെസ്റ്റിവൽ ഇൻ ഡെസേർട്ട്) ആഫ്രിക്കൻ സംഗീതത്തിന്റെ ഒരു ഉത്സവമാണ്.[1]
ആഫ്രിക്കയിലെ പുരാതന സാമ്രാജ്യമായ മാലി സാമ്രാജ്യത്തിൽ നിന്നാണ് മാലിക്ക് പേരു ലഭിച്ചത്. ബംബാര ഭാഷയിൽ ഹിപ്പൊപൊട്ടേമസ് എന്നാണ് മാലി എന്ന പദത്തിന്റെ അർത്ഥം. മാലിയിലെ 5 ഫ്രാങ്ക് നാണയത്തിൽ ഹിപ്പൊപൊട്ടേമസിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു. മാലിയുടെ തലസ്ഥാനമായ ബമാകോ ബംബാര ഭാഷയിൽ അർത്ഥമാക്കുന്നത് ചീങ്കണ്ണികളുടെ നാട് എന്നാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.