മലയാള സിനിമയിലെ ഒരു ഹാസ്യനടനായിരുന്നു കുതിരവട്ടം പപ്പു.

വസ്തുതകൾ കുതിരവട്ടം പപ്പു, ജനനം ...
കുതിരവട്ടം പപ്പു
Thumb
ജനനം
പത്മദളാക്ഷൻ

1936 ഡിസംബർ 24
മരണംഫെബ്രുവരി 25, 2000(2000-02-25) (പ്രായം 63)
സജീവ കാലം1963-2000
ജീവിതപങ്കാളി(കൾ)പദ്മിനി
കുട്ടികൾബിന്ദു, ബിജു, ബിനു
മാതാപിതാക്ക(ൾ)പണകൊട് രാമൻ
ദേവി
അടയ്ക്കുക

ജനനം,മാതാപിതാക്കൾ,വിദ്യാഭ്യാസം

പനങ്ങാട്ട് രാഘവന്റെയും ദേവിയുടെയും ആദ്യത്തെ മകനായി 1936 ൽ കോഴിക്കോടിനടുത്തുള്ള ഫറോക്കിൽ ജനനം. യഥാർത്ഥ പേര് പനങ്ങാട്ട് പത്മദളാക്ഷൻ എന്നായിരുന്നു. കോഴിക്കോട് സെന്റ് ആന്റണീസ്സിൽ ബാല്യകാലവിദ്യാഭാസം.

ചലച്ചിത്രരംഗത്തേക്ക്

ചെറുപ്പത്തിലേ നാടകക്കമ്പം മൂത്ത പത്മദളാക്ഷന്റെ ആദ്യ നാടകം, പതിനേഴാം വയസ്സിൽ അഭിനയിച്ച, കുപ്പയിൽ നിന്ന് സിനിമയിലേക്ക് ആണ്.

പപ്പുവിന്റെ ആദ്യചിത്രം “മൂടുപടം” ആണ്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്, ഭാർഗ്ഗവീനിലയം എന്ന ചിത്രമാണ്. പത്മദളാക്ഷൻ എന്ന് പേരിനു പകരം, കുതിരവട്ടം പപ്പു എന്ന പേര് വരാനും കാരണം ഈ ചിത്രം തന്നെ. പ്രസിദ്ധ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറാണ് പത്മദളാക്ഷന് കുതിരവട്ടം പപ്പു എന്ന പേര് കല്പിച്ച് നൽകിയത്. ഭാർഗ്ഗവീനിലയത്തിൽ താനവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് പത്മദളാക്ഷൻ സന്തോഷപൂർവ്വം സ്വീകരിച്ചു. ക്രിസ്തുവർഷം 1872-ൽ സ്ഥാപിതമായ കുതിരവട്ടം മാനസികരോഗാശുപത്രി ഈ പേരാൽ പിൽക്കാലത്ത്‌ വിശ്വപ്രസിദ്ധമായെന്ന് പറയേണ്ടി വരും.

അങ്ങാടി, മണിച്ചിത്രത്താഴ്, ചെമ്പരത്തി, വെള്ളാനകളുടെ നാട് , അവളുടെ രാവുകൾ എന്നിങ്ങനെ 1500-ഓളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ക്രോസ്സ് ബെൽറ്റ് മണി സംവിധാനം ചെയ്ത പെൺപട എന്ന ചിത്രത്തിൽ ഹാസ്യരസപ്രധാനമായ ഒരു സ്ത്രീവേഷമാണ് പപ്പു അവതരിപ്പിച്ചത്. ഹാസ്യരസപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ഏറെയും അവതരിപ്പിച്ചതെങ്കിലും, കണ്ണുകളെ ഈറനണിയിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. സം‍വിധായകൻ ഷാജി കൈലാസിന്റെ നരസിംഹം ആയിരുന്നു പദ്മദളാക്ഷന്റെ അവസാന ചിത്രം.

മരണം

അവസാനകാലത്ത് നിരവധി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടിയ പപ്പു, ഹൃദയാഘാതത്തെത്തുടർന്ന് 2000 ഫെബ്രുവരി 25-ന് നിര്യാതനായി.

പുറമേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.