മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
2000-ആം ആണ്ടിൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് നരസിംഹം. മോഹൻലാൽ നായകനായി അഭിനയിച്ച ഈ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. 2000 വർഷത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുത്ത ചിത്രമായിരുന്നു ഈ ചലച്ചിത്രം. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വരുമാനം നേടി കൊടുത്ത സിനിമ എന്ന റെക്കോർഡ് ഈ സിനിമ സ്വന്തമാക്കി.[2] രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.
നരസിംഹം | |
---|---|
സംവിധാനം | ഷാജി കൈലാസ് |
നിർമ്മാണം | ആന്റണി പെരുമ്പാവൂർ |
രചന | രഞ്ജിത്ത് |
അഭിനേതാക്കൾ | |
സംഗീതം | എം.ജി. രാധാകൃഷ്ണൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
സ്റ്റുഡിയോ | ആശിർവാദ് സിനിമാസ് |
വിതരണം | സ്വർഗ്ഗചിത്ര റിലീസ് |
റിലീസിങ് തീയതി | 2000 ജനുവരി 26 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 175 മിനിറ്റ് |
ആകെ | ₹22 കോടി[1] |
മോഹൻലാൽ ഈ ചിത്രത്തിൽ ഇന്ദുചൂഢൻ എന്ന കഥാപാത്രത്തിന്റെ റോളിൽ അഭിനയിച്ചിരിക്കുന്നു.[3] മമ്മൂട്ടി ഒരു വക്കീലിന്റെ റോളിൽ ഈ ചിത്രത്തിൽ ഒരു അതിഥി താരമായി എത്തുന്നുണ്ട്. എം. ജി രാധാകൃഷ്ണൻ സംഗീതം നൽകിയ മൂന്നു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.
2000-ൽ ഗണതന്ത്രദിവസം (റിപ്പബ്ലിക് ദിനം) ഇറങ്ങിയ ഈ ചിത്രം 100 ദിവസങ്ങളിൽ കൂടുതൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കപ്പെട്ടു. മൊത്തം കളക്ഷനായി ₹22 കോടി നേടുകയും നിർമ്മാതാവിന് ₹10 കോടി ലാഭമുണ്ടാക്കുകയും ചെയ്തു.[1][2]
ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എം.ജി. രാധാകൃഷ്ണൻ ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് രാജാമണി.
നരസിംഹം കേരളത്തിലെ 32 കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്തത്. പ്രദർശനം തുടങ്ങി 35 ദിവസങ്ങൾക്കുള്ളിൽത്തന്നെ ചിത്രം ₹ 2 കോടി ഷെയർ നേടിയെടുത്തു.[4] ₹10 കോടി നിർമ്മാതാവിന് ലാഭമുണ്ടാക്കിക്കൊടുത്ത ഈ ചിത്രം 200 ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയും ₹22 കോടി ആകെ കളക്ട് ചെയ്യുകയും ചെയ്തു. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വരുമാനം നേടി കൊടുത്ത സിനിമ എന്ന റെക്കോർഡ് ഈ സിനിമ സ്വന്തമാക്കി.[1][2]
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
കല | ബോബൻ |
ചമയം | പി.വി. ശങ്കർ, സലീം |
വസ്ത്രാലങ്കാരം | മനോജ് ആലപ്പുഴ, മുരളി |
നൃത്തം | കുമാർ ശാന്തി, കല |
സംഘട്ടനം | കനൽ കണ്ണൻ, സൂപ്പർ സുബ്ബരായൻ |
നിർമ്മാണ നിയന്ത്രണം | പ്രവീൺ പരപ്പനങാടി |
നിർമ്മാണ നിർവ്വഹണം | വി.വി. രാധാകൃഷ്ണൻ |
അസോസിയേറ്റ്ഡയറക്ടർ | എം. പത്മകുമാർ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.