ജയഭാരതി

ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia

ജയഭാരതി

മലയാളചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് ജയഭാരതി. മലയാളത്തിൽ അൻപതിലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്.

വസ്തുതകൾ ജയഭാരതി, ജനനം ...
ജയഭാരതി
Thumb
Jayabharathi at the 61st Filmfare Awards South, 2014
ജനനം
Lakshmi Bharathi

28 ജൂൺ 1954
കൊല്ലം, കേരളം[1]
ജീവിതപങ്കാളിസത്താർ
കുട്ടികൾകൃഷ് ജെ സത്താർ (b. 1984)
മാതാപിതാക്കൾശിവശങ്കരൻ പിള്ള
ശാരദ [2]
അടയ്ക്കുക

അഭിനയജീവിതം

1967-ലാണ് ജയഭാരതി അഭിനയം തുടങ്ങിയത്.[3] ജെ. ശശികുമാർ സംവിധാനം ചെയ്ത പെൺമക്കൾ ആയിരുന്നു ജയഭാരതിയുടെ ആദ്യ സിനിമ.[4] ആദ്യകാ‍ലത്ത് ചെറിയ വേഷങ്ങളിൽ അഭിനയിച്ച ഇവർ പിന്നീട് നായിക വേഷങ്ങളിലും അഭിനയിച്ചു. ഏറ്റവും മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം രണ്ടു തവണ നേടിയിട്ടുണ്ട്. വിവിധ ചിത്രങ്ങളിലെ അഭിനയത്തിന് 1972-ലും മാധവിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് 1973-ലുമാണ് ഈ പുരസ്കാരങ്ങൾ ലഭിച്ചത്.[5] ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം 1999-ൽ പുറത്തിറങ്ങിയ എഴുപുന്ന തരകൻ എന്ന ചിത്രമാണ്.

സ്വകാര്യജീവിതം

ലക്ഷ്മി ഭാരതി എന്നപേരിൽ 1954 ജൂൺ 28 ന് ശിവശങ്കരൻ പിള്ളയുടെ പുത്രിയായി അവർ ജനിച്ചു.[6] മലയാള നടൻ ജയൻ അവരുടെ ആദ്യ കസിൻ ആയിരുന്നു.[7] ചലച്ചിത്രനിർമ്മാതാവായിരുന്ന ഹരി പോത്തനെയാണ് ജയഭാരതി ആദ്യം വിവാഹം ചെയ്തത്. അദ്ദേഹത്തിനു രണ്ടു മക്കളുള്ള സമയത്തായിരുന്നു ഈ വിവാഹം. പിന്നീട് ഈ ബന്ധം വേർപെടുത്തി നടനായ സത്താറിനെ വിവാഹം ചെയ്തു. എന്നാൽ ഈ ബന്ധവും പിന്നീട് വേർപിരിഞ്ഞുവെങ്കിലും അവസാനകാലം അവർ രമ്യതയിലായിരുന്നു[8]. 1984 ൽ ജനിച്ച ക്രിഷ് ജെ. സത്താർ (ഉണ്ണികൃഷ്ണൻ) സത്താർ, ജയഭാരതി ദമ്പതികളുടെ ഏക പുത്രനാണ്.

ഇതു കൂടി കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.