പൈത്തൺ എന്ന പ്രോഗ്രാമിങ്ങ് ഭാഷയുടെ പിതാവായി അറിയപ്പെടുന്ന ഒരു ഡച്ച് കമ്പ്യൂട്ടർ പ്രോഗ്രാമർ ആണ് ഗൈഡോ വാൻ റോസ്സം. പൈത്തൺ സമൂഹത്തിൽ ഇദ്ദേഹം ബെനെവൊലെൻറ് ഡിക്ടേറ്റർ ഫോർ ലൈഫ് ("Benevolent Dictator for Life") ,അതായത് പൈത്തണു വേണ്ടി സമയം ചെലവഴിക്കുകയും വേണ്ട സമയത്ത് അനുയോജ്യമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന വ്യക്തിയായിട്ടാണ് അറിയപ്പെടുന്നത്.[6] 2005 മുതൽ ഡിസംബർ 2012 വരെയുള്ള കാലയളവിൽ അദ്ദേഹം ഗൂഗിളിൽ പ്രവർത്തിച്ചു. പൈത്തൺ ഭാഷ വികസിപ്പിക്കുന്നതിനു വേണ്ടി ഇക്കാലയളവിൻറെ പകുതിയും അദ്ദേഹം ചെലവഴിച്ചു. 2013 ജനുവരിയിൽ ഡ്രോപ്പ്ബോക്സിനായി ജോലി ചെയ്യാൻ തുടങ്ങി.[4]
ഗൈഡോ വാൻ റോസ്സം | |
---|---|
![]() 2014 ൽ ഡ്രോപ്പ്ബോക്സ് ആസ്ഥാനത്ത് ഗൈഡോ വാൻ റോസ്സം | |
ജനനം | [1] | 31 ജനുവരി 1956
ദേശീയത | Dutch |
കലാലയം | University of Amsterdam |
തൊഴിൽ(s) | Computer programmer, author |
തൊഴിലുടമ | Dropbox[4] |
അറിയപ്പെടുന്നത് | Creating the Python programming language |
ജീവിതപങ്കാളി | Kim Knapp (m. 2000) |
കുട്ടികൾ | Orlijn Michiel Knapp-van Rossum[5] |
അവാർഡുകൾ | Award for the Advancement of Free Software (2001) |
വെബ്സൈറ്റ് | www |
വിദ്യാഭ്യാസവും ജീവിതവും
വാൻ റോസ്സം നെതർലന്റ്സ് ലാണ് ജനിച്ചതും വളർന്നതും 1982 ൽ ആംസ്റ്റർഡാമിലെ യൂണിവേഴ്സിറ്റിയിൽ നിന്നും ഗണിതവും കമ്പ്യൂട്ടർ ശാസ്ത്രം ത്തിലും ബിരുദാനന്തര ബിരുദം നേടി. "പൈത്തൺ പവർ" ലോഗോയിൽ ടൈപ്പ്ഫെയ്സ് രൂപകൽപ്പന ചെയ്ത ടൈപ്പ് ഡിസൈനറും പ്രോഗ്രാമറുമായ ജസ്റ്റ് വാൻ റോസ്സ് എന്നൊരു സഹോദരനുണ്ട്. കാലിഫോർണിയയിലെ ബെൽമോണ്ടിലാണ് ഗൈഡോ ജീവിക്കുന്നത്. അദ്ദേഹത്തിൻറെ ഭാര്യ കിം നാപിനും,[7]അവരുടെ മകനും കൂടെയുണ്ട്.[8][9][10]അദ്ദേഹത്തിൻറെ ഹോം പേജിൽ, അദ്ദേഹത്തിൻറെ പേരിലുള്ള വലിയ അക്ഷരത്തിലെഴുതി യിരിക്കുന്ന "വാൻ" അദ്ദേഹത്തിൻറെ കുടുംബപ്പേരിനെ സൂചിപ്പിക്കുന്നു, എന്നാൽ ഒന്നാമത്തേതും അവസാനത്തേതുമായ പേര് ഒരുമിച്ച് ഉപയോഗിക്കുമ്പോൾ അല്ല.
ജോലി
സെൻട്രം വിസ്കുണ്ടേ & ഇൻഫോർമാറ്റിക്ക(Centrum Wiskunde & Informatica) (CWI) ൽ പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ, വാൻ റോസ്സം, 1986 ൽ ബി.എസ് ഡി യുനിക്സിന് ഒരു ഗ്ലോബ് () റുട്ടീൻ (routine) രചിക്കുകയും [11][12] എ.ബി.സി പ്രോഗ്രാമിങ് ഭാഷയെ വികസിപ്പിക്കുന്നതിൽ സഹായിക്കുകയും ചെയ്തു. അദ്ദേഹം ഒരിക്കൽ ഇങ്ങനെ പ്രസ്താവിച്ചു: "ആ പദ്ധതിയിൽ ഞാൻ പഠിച്ചിട്ടുള്ള എല്ലാ കാര്യങ്ങളെയും അതിൽ പ്രവർത്തിച്ചവരെ പറ്റിയും കടപ്പാടുള്ളതിനാലാണ് എബിസി (ABC)യുടെ സ്വാധീനം സൂചിപ്പിക്കുന്നത്."[13] പൈത്തണിലെ ഒരു ആദ്യകാല വെബ് ബ്രൗസറായ ഗ്രേലിനെ അദ്ദേഹം സൃഷ്ടിച്ചു. എച്.ടി.എം.എൽ.(HTML) സ്റ്റാൻഡേർഡിനുള്ള ചർച്ചകളിൽ ഏർപ്പെടുകയും ചെയ്തു.[14]നെതർലാൻഡ്സിലെ സെൻട്രം വിസ്കുണ്ടെ & ഇൻഫോമാറ്റിക്ക(CWI), യു.എസ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാൻഡേർഡ്സ് ആൻഡ് ടെക്നോളജി (NIST), നാഷണൽ റിസർച്ച് ഇനിഷ്യേറ്റീവ്സ് (CNRI) എന്നീ കോർപറേഷനുകൾ ഉൾപ്പെടെ വിവിധ ഗവേഷണ സ്ഥാപനങ്ങൾക്കായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പൈത്തൺ
![Thumb](http://upload.wikimedia.org/wikipedia/commons/thumb/6/66/Guido_van_Rossum_at_Google_IO_2008.jpg/640px-Guido_van_Rossum_at_Google_IO_2008.jpg)
![Thumb](http://upload.wikimedia.org/wikipedia/commons/thumb/6/66/Guido_van_Rossum_OSCON_2006.jpg/640px-Guido_van_Rossum_OSCON_2006.jpg)
1989 ഡിസംബറിൽ വാൻ റോസ്സം, "ക്രിസ്മസിന് അടുത്തുള്ള ആഴ്ചയിൽ ഒരു ഹോബി പ്രോഗ്രാമിംഗ് പ്രൊജക്ടിനായി തയ്യാറെടുക്കുകയായിരുന്നു". അദ്ദേഹത്തിൻറെ ഓഫീസ് അടച്ച സമയത്ത് ഒരു പുതിയ സ്ക്രിപ്റ്റിംഗ് ഭാഷ(അദ്ദേഹം)യെ കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു, ഒരു ഇൻറർപ്രെട്ടർ എഴുതാൻ തീരുമാനിക്കുകയും ചെയ്തു. യുണിക്സ് / സി ഹാക്കർമാർക്ക് ആകർഷിക്കുന്ന തരത്തിലുള്ള എബിസി ഭാഷയുടെ പിൻഗാമി. "പൈത്തൺ" എന്ന പേര് അദ്ദേഹം പ്രതീകാത്മകമായി തിരഞ്ഞെടുത്തത് ചിന്താശൂന്യമായ മാനസികാവസ്ഥയിൽ(ഒപ്പം മോണ്ടി പൈത്തൺ ഫ്ലയിങ് സർക്കസ്സിൻറെ ഒരു വലിയ ആരാധകനായിരുന്നു) ആയിരുന്നു.[15]
പൈത്തണിലെ മുൻഗാമിയായ എബിസിക്ക്, എസ്ഇടിഎൽ (SETL) നിന്നാണ് പ്രചോദനം ലഭിച്ചതെന്നും, എബിസി സഹ ഡെവലപ്പർ ലാംബർട്ട് മെർട്ടൻസ് "എബിസി രൂപകൽപ്പനയിൽ വരുന്നതിനുമുമ്പ് എൻവൈയു(NYU)വിലുള്ള, എസ്ഇടിഎൽ ഗ്രൂപ്പിൽ ഒരു വർഷം ചെലവഴിച്ചു" എന്നു പറഞ്ഞു.[16]
എല്ലാവർക്കും കമ്പ്യൂട്ടർ പ്രോഗ്രാമിങ്
1999-ൽ വാൻ റോസ്സം, "കമ്പ്യൂട്ടർ പ്രോഗ്രാമിങ് എല്ലാവർക്കും," എന്ന പേരിൽ ഡിഎആർപിഎയ്ക്ക്(DARPA) ഒരു ഫണ്ടിംഗ് നിർദ്ദേശം സമർപ്പിച്ചു. പൈത്തണിനു വേണ്ടി അദ്ദേഹം തൻറെ ലക്ഷ്യങ്ങൾ നിർവ്വചിച്ചു:
- പ്രധാന മത്സരാർത്ഥികളെ പോലെ ശക്തവും ലളിതവും അവബോധജന്യവുമായ ഭാഷ.
- തുറന്ന ഉറവിടം(open source), ആയതിനാൽ ആർക്കും അതിൻറെ വികസനത്തിൽ സംഭാവന ചെയ്യാം.
- പ്ലെയിൻ ഇംഗ്ലീഷ് എന്നപോലെ മനസ്സിലാക്കാവുന്ന കോഡ്.
- ദൈനംദിന ചുമതലകൾക്കുള്ള അനുഗുണം, ഹ്രസ്വകാല വികസനത്തിനായി അനുവദിക്കുന്നു.
ഒരു ജനപ്രിയ പ്രോഗ്രാമിങ് ഭാഷയായി പൈത്തൺ വളർന്നു. 2017 ഒക്ടോബറിൽ, ഗിറ്റ്ഹബ് എന്ന സോഷ്യൽ കോഡിങ് വെബ്സൈറ്റിലെ ഏറ്റവും പ്രചാരമുള്ള രണ്ടാമത്തെ ഭാഷയായിരുന്നു ഇത്. ജാവാസ്ക്രിപ്റ്റിനു പിന്നിലും ജാവയ്ക്കു മുന്നിലും ആണ് ഇതിൻറെ സ്ഥാനം.[17] ഒരു പ്രോഗ്രാമിങ് ഭാഷാ ജനപ്രീതി സർവേ പ്രകാരം[18]ഇത് തൊഴിൽ പോസ്റ്റിംഗുകളിൽ ഏറ്റവും മികച്ച 10 ഭാഷകളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. കൂടാതെ, ടിഐഒബിഇ(TIOBE)പ്രോഗ്രാമിംഗ് കമ്മ്യൂണിറ്റി ഇൻഡക്സ് പ്രകാരം പൈത്തൺ മികച്ച 10 ഭാഷകളിൽ ഏറ്റവും സ്ഥിരതയ്യാർന്ന പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.[19]
മോണ്ട്രിയൻ
ഗൂഗിളിൽ ആയിരുന്നപ്പോഴാണ്, വാൻ റോസ്സം മോണ്ട്രിയൻ വികസിപ്പിച്ചത്, പൈത്തണിൽ എഴുതപ്പെട്ടതുമായ ഒരു വെബ് അധിഷ്ഠിത കോഡ് റിവ്യൂ സിസ്റ്റം കമ്പനിയിൽ ഉപയോഗിച്ചു. അദ്ദേഹം ഈ സോഫ്റ്റ് വെയറിയിന് നാമകരണം നടത്തിയത് ഡച്ച് ചിത്രകാരനായ പീട്ട് മോൺട്രിയൻറെ പേരിലാണ്.[20] ഇതുമായി ബന്ധപ്പെട്ട മറ്റൊരു സോഫ്റ്റ് വെയർ പദ്ധതിക്ക് ഡച്ച് ഡിസൈനറായ ഗെരിറ്റ് റിയറ്റ്വെൽഡിൻറെ പേരാണ് ഉപയോഗിച്ചിരിക്കുന്നത്[21].
ഡ്രോപ്പ്ബോക്സ്
2013 ൽ വാൻ റോസ്സം ക്ലൗഡ് ഫയൽ സ്റ്റോറേജ് കമ്പനിയായ ഡ്രോപ്പ്ബോക്സിൽ പ്രവർത്തിക്കാൻ തുടങ്ങി.[22]
2019 ഒക്ടോബറിൽ, വാൻ റോസ്സം ഡ്രോപ്പ്ബോക്സ് നിന്ന് ഔദ്യോഗികമായി വിരമിച്ചു.[23][24][25]
മൈക്രോസോഫ്റ്റ്
2020 നവംബർ 12-ന്, മൈക്രോസോഫ്റ്റിലെ ഡെവലപ്പർ ഡിവിഷനിൽ ചേരാൻ വേണ്ടിയാണ് താൻ വിരമിക്കുന്നുന്നതെന്ന് വാൻ റോസ്സം പ്രഖ്യാപിച്ചു.[26][27]
അവാർഡുകൾ
- ബ്രസ്സൽസിൽ 2002 എഫ്ഒഎസ്ഡിഇഎം (FOSDEM) സമ്മേളനത്തിൽ വാൻ റോസ്സം സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതിയിൽ (FSF) പൈത്തണ് വേണ്ടിയുള്ള അദ്ദേഹത്തിൻറെ രചനകൾക്ക് സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ വികസനത്തിനായുള്ള 2001 ലെ അവാർഡിന് അർഹമായി.
- 2003 മേയ് മാസത്തിൽ അദ്ദേഹത്തിന് എൻഎൽയുയുജി(NLUUG)പുരസ്കാരം ലഭിച്ചു[28].
- 2006 ൽ അസോസിയേഷൻ ഫോർ കമ്പ്യൂട്ടിംഗ് മെഷിനറിയുടെ സമുന്നതനായ എൻജിനീയറായി അദ്ദേഹം അംഗീകരിക്കപ്പെട്ടു.
- 2018 ൽ കമ്പ്യൂട്ടർ ചരിത്ര മ്യൂസിയത്തിന്റെ ഫെലോ ആയി[29].
- 2019-ൽ, സിഡബ്ല്യൂഐ(CWI) അദ്ദേഹത്തിന് ഡൈജ്ക്സ്ട്രാ ഫെലോ(Dijkstra Fellow)എന്ന ഓണററി പദവി നൽകി ആദരിച്ചു.[30]
അവലംബം
പുറമെ നിന്നുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.