From Wikipedia, the free encyclopedia
സെൻട്രം വിസ്കുണ്ടെ & ഇൻഫോമാറ്റിക്ക(English: "National Research Institute for Mathematics and Computer Science"), ഗണിതശാസ്ത്രം, സൈദ്ധാന്തിക കമ്പ്യൂട്ടർ എന്നീ രംഗങ്ങളിലെ ഗവേഷണ കേന്ദ്രമാണ്. നെതർലാൻഡ്സ് ഓഫ് സയൻറിഫിക്ക് റിസേർച്ച് (NWO) ൻറെ ഭാഗമാണ് ആംസ്റ്റർഡാം സയൻസ് പാർക്കിൽ സ്ഥിതി ചെയ്യുന്നത്. പൈത്തൺ പ്രോഗ്രാമിങ് ഭാഷയുടെ സൃഷ്ടി ഇവിടെയാണ് നടന്നത്. യൂറോപ്യൻ റിസേർച്ച് കൺസോർഷ്യം ഫോർ ഇൻഫോമാറ്റിക്സ് ആൻഡ് മാത്തമാറ്റിക്സിൻറെ (ERCIM)സ്ഥാപക അംഗമായിരുന്നു.
![]() CWI logo | |
തരം | National research institute |
---|---|
സ്ഥാപിതം | 1946 |
പ്രസിഡന്റ് | Prof.dr. A.G. de Kok |
കാര്യനിർവ്വാഹകർ | ~200 |
സ്ഥലം | Amsterdam, Netherlands |
വെബ്സൈറ്റ് | www |
ജൊഹാനസ് വാൻ ഡെർ കോർപ്റ്റ്, ഡേവിഡ് വാൻ ഡാൻസിഗ്, ജുർജൻ കൊക്സ്മ, ഹെൻഡിക് ആൻറണി ക്രാമെർസ്, മാർസെൽ മിനേർട്ട്, ജാൻ അർണൊൾഡസ് ഷൗട്ടൺ എന്നിവർ 1946 ൽ സ്ഥാപിച്ചതാണ് ഈ സ്ഥാപനം.ഇത് യഥാർത്ഥത്തിൽ ആദ്യം ഗണിതശാസ്ത്ര കേന്ദ്രം(ഡച്ച്: മാത്തമറ്റിഷ് സെൻട്രം) ആയി രുന്നു. ഡെൽട്ട വർക്സ് പോലുള്ള വലിയ ഡച്ച് എഞ്ചിനീയറിങ് പ്രോജക്ടുകളെ സഹായിക്കുന്നതിന് ഗണിതശാസ്ത്ര പ്രവചന മാതൃകകളെ വികസിപ്പിച്ചെടു ക്കുകയായിരുന്നു ആദ്യകാല ദൗത്യം. ഈ കാലഘട്ടത്തിൽ, ഗണിതശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോക്കസ് എഫ് 27 ഫ്രണ്ട്ഷിപ്പ് വിമാനത്തിൻറെ രൂപകൽപ്പനയ്ക്ക് സഹായകമായി, 2006 ൽ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മനോഹരമായ ഡച്ച് രൂപകൽപ്പനയായി വോട്ട് ചെയ്തു. താമസിയാതെ കമ്പ്യൂട്ടർ സയൻസ് ഘടകങ്ങൾ വികസിപ്പിച്ചെടുത്തു. നെതർലൻഡിൽ കമ്പ്യൂട്ടർ സയൻസ് (ഇൻഫോമാറ്റിക്ക) സ്ഥാപകനായി കണക്കാക്കപ്പെടുന്ന അദ്രിയൻ വാൻ വിൻജംഗാഡെൻ ഏതാണ്ട് ഇരുപത് വർഷക്കാലം ഇൻസ്റ്റിറ്റ്യൂട്ടിൻറെ ഡയറക്ടറായിരുന്നു. എഡ്സ്ഗർ ഡിസ്ക്സ്ട്രാ സിജിഐ(CGI)യിൽ അൽഗോരിതം, ഔപചാരിക രീതികൾ എന്നിവയുടെ പ്രാരംഭ സ്വാധീനം ചെലുത്തി. ആദ്യത്തെ ഡച്ച് കംപ്യൂട്ടറുകൾ, ഇലക്ട്രോണിക്കൽ എക്സ് 1, ഇലക്ട്രോണിക്കൽ എക്സ് 8 എന്നിവ ഈ കേന്ദ്ര ത്തിൽ രൂപകൽപ്പന ചെയ്തിരുന്നു. ഇലക്ട്രോലിക്ക യന്ത്രങ്ങൾ നിർമ്മിക്കുന്ന തിനുള്ള ഒരു ഉപോൽപ്പന്നം ആയിട്ടാണ് നിർമ്മിച്ചത്.
1983-ൽ നെതർലൻഡിൽ കമ്പ്യൂട്ടർ സയൻസ് ഗവേഷണത്തെ ഊന്നിപ്പറയുന്നതിന് ഗവൺമെന്റിൻറെ യത്നത്തെ പ്രതിഫലിപ്പിക്കുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ട് അതിൻറെ പേര് സിഡബ്ള്യൂ(CWI) ആയി മാറ്റി. [1]
ഓപ്പറേഷൻസ് റിസേർച്ച്, സോഫ്റ്റ് വെയർ എൻജിനീയറിങ്, വിവര പ്രക്രിയ, ജീവ ശാസ്ത്രം, ലോജിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ ഗണിതശാസ്ത്ര ആപ്ലിക്കേഷൻസ് തുടങ്ങിയ മേഖലകളിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. സിഡബ്ല്യൂഐ(CWI)യിൽ നിന്നും അടുത്തിടെ നടത്തിയ ഗവേഷണ ഫലങ്ങൾ ഡച്ച് റെയിൽവേ സംവിധാനത്തിന് വേണ്ടിയുള്ള പുതിയ ഷെഡ്യൂളിംഗ് അൽഗോരിതത്തിന്റെ വികസനം നടപ്പിൽ വരുത്തി(ലോകത്തിലെ ഏറ്റവും തിരക്കേറിയ റയിൽ ശൃംഖലകളിൽ ഒന്നാണ് നെഡേർലാൻഡ്സ് സ്പൂവർജീൻ). പൈത്തൺ പ്രോഗ്രാമിങ് ഭാഷയുടെ വികസനം നടപ്പിലാക്കിയത് ഗൈഡോ വാൻ റോസ്സം ആണ്. തുടക്കം മുതൽ ഗൂഗിൾ സെർച്ച് പ്ലാറ്റ്ഫോമിന്റെ വികസനത്തിൽ പൈത്തൺ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. മാത്രമല്ല, സിസ്റ്റം ശക്തിപ്പെടുകയും പരിണമിക്കുകയും ചെയ്യുന്നതിനാൽ അത് തുടരുന്നു.[2] എസ്പിഎസ്എസ്(SPSS) പോലുള്ള പാക്കേജുകൾ ഉപയോഗിക്കുന്ന പല വിവരവിനിമയ സാങ്കേതികവിദ്യകളും ആദ്യം സിഡബ്ലിയൂഐ സ്പിൻഓഫ്(CWI spinoff)എന്ന ഡേറ്റ ഡിസ്റ്റിലറീസ് വികസിപ്പി ച്ചെടുത്തു.[3][4] ലാൻകസ്റ്റർ പുരസ്കാരം(INFORMS വാർഷിക പുരസ്കാരം), ഗോഡെൽ പുരസ്ക്കാരം (ACM SIGACT നൽകിയത്)അല്ലെങ്കിൽ സ്പിനോസ പുരസ്ക്കാരം പോലുള്ള ദേശീയ അല്ലെങ്കിൽ അന്താരാഷ്ട്ര ഗവേഷണ അവാർഡുകൾ ഈ ഇൻസ്റ്റിറ്റ്യൂട്ട് നേടി. അതിൻറെ മുതിർന്ന ഗവേഷകർ മിക്ക ഡച്ച് യൂണിവേഴ്സിറ്റികളിലും പാർട്ട് ടൈം പ്രൊഫസ്സർമാരായുണ്ട്. 170 ഓളം പ്രൊഫസർമാർ അതിൻറെ ചരിത്രത്തിൽ ഭാഗമായിട്ടുള്ള സ്ഥാപനമാണ്. നിരവധി സിഡബ്ല്യൂഐ(CWI)ഗവേഷകരെ റോയൽ നെതർലൻഡ്സ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസസ്, അക്കാദമി യൂറോപ്പേ, അല്ലെങ്കിൽ നൈറ്റ്സ് ഓഫ് ദ ഓർഡർ ഓഫ് ദ നെതർലൻഡ്സ് ലയൺ എന്നിവയിൽ അംഗങ്ങളായിട്ടുണ്ട്.[5]
യൂറോപ്പിൽ ഇൻറർനെറ്റ് ഉപയോഗിക്കുന്ന ആദ്യകാല ഉപയോക്താവായിരുന്നു സിഡബ്ല്യൂഐ(CWI). ഇൻറർനെറ്റുമായി പിന്നീട് വികസിപ്പിച്ച എൻഎസ്എഫ്നെറ്റ് (NSFnet)എന്ന നെറ്റ് വർക്കിൽ യൂറോപ്പിലെ ആദ്യത്തെ കണക്ഷൻ 1988 നവംബർ 17 ന് പീറ്റ് ബേർർട്ടീമായാൽ സിഡബ്ല്യൂഐ(CWI)യിൽ സ്ഥാപിക്കപ്പെട്ടു. cwi.nl ആയിരുന്നു ആദ്യത്തെ ദേശീയ ഡൊമെയ്ൻ നാമം.[6]
ആംസ്റ്റർഡാം ഇൻറർനാഷണൽ എക്സ്ചേഞ്ച് (അംഗങ്ങളും ത്രൂപുട്ട്(throughput-ഒരു നിശ്ചിത സമയത്തിനുള്ളിൽ ഒരു മാധ്യമത്തിലൂടെ കടന്നുപോകുന്ന വിവരങ്ങൾ) ട്രാഫിക്കും അനുസരിച്ച് ലോകത്തെ ഏറ്റവും വലിയ ഇൻറർനെറ്റ് എക്സ്ചേഞ്ചു കളിൽ ഒന്ന്)അടുത്തുള്ള എസ്എആർഎ(SARA)(ഒരു CWI സ്പിൻ-ഓഫ്), എൻഐ കെഎച്ച്ഇഎഫ്(NIKHEF)സ്ഥാപനങ്ങൾ എന്നിവയിലാണ് സ്ഥിതി ചെയ്യുന്നത്. ബെനീ ലക്സ് രാജ്യങ്ങളുടെ വേൾഡ് വൈഡ് വെബ് കൺസോർഷ്യം (W3C) ഓഫീസ് സി ഡബ്ല്യൂഐ(CWI)യിൽ സ്ഥിതിചെയ്യുന്നു.[7]
സിഡബ്ല്യൂഐ(CWI)സമൂഹത്തിൻറെ നിയോഗത്തിൽ ഗവേഷകർ തുടർച്ചയായ പരിശ്രമങ്ങൾ നടത്തി. പ്രധാനമായും വാണിജ്യ കമ്പനികളുമായി സഹകരിച്ച്, സ്പിൻ-ഓഫ് ബിസിനസ്സുകൾ സൃഷ്ടിക്കുകയാണ്. 2000 ൽ സിഡബ്യൂഐ സ്ഥാപിച്ചത് "സിഡബ്ല്യൂഐ ഇൻകുബേറ്റർ ബി.വി.", ഹൈ ടെക്ക് സ്പിൻ-ഓഫ് കമ്പനികളെ സൃഷ്ടിക്കുന്നതിനുള്ള ഒരു സമർപ്പിത കമ്പനിയാണ്.[8] സിഡബ്യൂഐ സ്പിനോഫുകളിൽ ചിലത് ഇവയാണ്: [9]
Seamless Wikipedia browsing. On steroids.