എക്സ് (സോഷ്യൽ നെറ്റ്വർക്ക്)
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
എക്സ് (മുമ്പ് ട്വിറ്റർ) എന്നത് അതിന്റെ ഉപയോക്താക്കൾക്ക് സൗജന്യമായി ട്വീറ്റ്സ് എന്നു വിളിക്കപ്പെടുന്ന മൊബൈൽ ഹ്രസ്വസന്ദേശങ്ങളുടെയത്ര ചെറിയ വാക്കുകളിലൂടെയുള്ള വിവരം പങ്കുവെയ്ക്കാനുള്ളതും മറ്റു ഉപയോക്താക്കൾ അപ്ഡേറ്റ് ചെയ്ത സന്ദേശങ്ങൾ വായിക്കുന്നതിനും ഉപയോഗിക്കുന്ന ഒരു സോഷ്യൽ നെറ്റ്വർക്കിംഗ് മൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റ് ആണ്. 2006-ൽ ജാക്ക് ഡോസേ ആണ് അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി ട്വിറ്റർ എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. നിങ്ങളിപ്പോൾ ചെയ്യുന്നതെന്താണെന്ന് സുഹൃത്തുക്കളെ അറിയിക്കുക എന്ന ശൈലിയാണ് ട്വിറ്റർ. ഇതിൽ നാം ഉപയോഗിക്കുന്ന 280 അക്ഷരങ്ങൾ ഉള്ള ആശയത്തെ ട്വീറ്റ്സ് (tweets) എന്ന് വിളിക്കുന്നു.280 അക്ഷരങ്ങളിൽ കൂടുതൽ ഉപയോഗിക്കാൻ പറ്റില്ല എന്നതാണ് ട്വിറ്ററിന്റെ ഏറ്റവും വലിയ പ്രത്യേകത. എസ്.എം.എസ്. ഉപയോഗിച്ചും ട്വിറ്റർ വെബ്സൈറ്റിലേക്ക് സന്ദേശങ്ങൾ അയക്കുന്നതിനു സാധിക്കും.
Screenshot | |
Type of business | Public |
---|---|
വിഭാഗം | News and social network service |
ലഭ്യമായ ഭാഷകൾ | Multilingual |
Traded as | NYSE: TWTR |
സ്ഥാപിതം | മാർച്ച് 21, 2006 |
ആസ്ഥാനം | San Francisco, California , U.S.[1] |
Coordinates | 37.7768°N 122.4166°W |
സേവന മേഖല | Worldwide |
സ്ഥാപകൻ(ർ) | Jack Dorsey Noah Glass Biz Stone Evan Williams |
പ്രധാന ആളുകൾ |
|
വ്യവസായ തരം | Internet |
വരുമാനം | US$2.52 billion (2016)[2] |
Net income | US$-456 million (2016)[2] |
ഉദ്യോഗസ്ഥർ | 3,898 (2016)[3] |
അനുബന്ധ കമ്പനികൾ | Vine Periscope |
യുആർഎൽ | x |
അലക്സ റാങ്ക് | 17 (Global, April 2017—ലെ കണക്കുപ്രകാരം[update])[4] |
അംഗത്വം | Required to post, follow, or be followed |
ഉപയോക്താക്കൾ | 319 million active users (2016)[5] |
ആരംഭിച്ചത് | ജൂലൈ 15, 2006[6] |
നിജസ്ഥിതി | Active |
പ്രോഗ്രാമിംഗ് ഭാഷ | Java,[7][8] Ruby,[7] Scala,[7] JavaScript[7] |
നമ്മൾ വായിക്കാനാഗ്രഹിക്കുന്നവരെ followers എന്നും നമ്മുടെ അപ്ഡേറ്റ് വായിക്കുന്നവരെ following എന്നും പറയുന്നു. നമ്മൾ എന്തെങ്കിലും അപ്ഡേറ്റ് ചെയ്താൽ അത് നമ്മെ follow ചെയ്യുന്ന എല്ലാവരുടെ പ്രൊഫൈലിലും ഒരേ സമയം വരുന്നു.ഇന്ന് ട്വിറ്റർ ലോകത്തിലെ തന്നെ ഏറ്റവും വേഗം വളരുന്ന വെബ് സൈറ്റുകളിൽ ഒന്നാണ്. 2015 മെയിലെ കണക്കു പ്രകാരം 50 കോടി ഉപയോഗക്താക്കൾ ഉള്ള ട്വിറ്ററിനു 33.2 കോടി സ്ഥിരം ഉപയോക്താക്കളാണുള്ളത്.
അമേരിക്കൻ ഗായികയായ കാറ്റി പെറിയ്ക്കാണ് ട്വിറ്ററിൽ ഏറ്റവും അധികം ഫോളോവേഴ്സ് ഉള്ളത്. 10 കോടിയിലധികം ഫോളോവേഴ്സാണ് കാറ്റി പെറിയ്ക്കുള്ളത്. ജസ്റ്റിൻ ബീബറും ബാരാക് ഒബാമയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പല സ്ഥാപനങ്ങളും ഇപ്പോൾ ട്വിറ്റെർ സേവനങ്ങൾ ധാരാളമായി ഉപയോഗിക്കുന്നു.
(http://twitter.com) രൂപകല്പന ചെയ്തിരിക്കുന്നത്,മറ്റുള്ള സമാന സോഷ്യൽനെറ്റ്വർക്കിങ്ങ് സൈറ്റുകൾ പോലെ ട്വിറ്റർ പേജും മറ്റുള്ളവരുടെ പേജുമായി കൂട്ടിയിണക്കാം.ഓരോ ചങ്ങാതിമാർക്കുമായി പ്രത്യേകമായി സന്ദേശങ്ങൾ അയക്കേണ്ടതില്ല എന്നതാണ് മെച്ചം.സുഹ്രുത്തുക്കളുടെ സന്ദേശങ്ങളിൽ ഏറ്റവും പുതിയത് നമ്മുടെ പേജിന്റെ തുടക്കത്തിൽ പ്രത്യക്ഷപ്പെടും.ഒബാമ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്വിറ്റർ സമർഥമായി ഉപയോഗിച്ച് വോട്ടർമാരുമായി ആശയവിനിമയം നടത്തിയിരുന്നു.ട്വിറ്റർ അറിയപ്പെടുന്നത് SMS of Internet എന്നാണ്. വ്യകതികൾ മാത്രമല്ല പത്രമാസികകളും സന്നദ്ധസംഘടനകളും വ്യവസായ വാണിജ്യസ്ഥാപങ്ങളും ട്വിറ്റർ സേവനം ഉപയോഗിക്കുന്നുണ്ട്.ട്വിറ്ററിൽ ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ പരാമർശിക്കണമെങ്കിൽ @#തുടങ്ങിയ ചിഹ്നങ്ങൾ ഉചിതമായി ഉപയോഗിക്കാം.
2008 നവംബർ 26 ലെ മുംബൈ തീവ്രവാദി ആക്രമണ സമയത്ത് ട്വിറ്റെർ പല പ്രധാന വാർത്തകളും ജനങ്ങളിൽ എത്തിക്കാൻ സഹായിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന വ്യക്തി പ്രധാന മന്ത്രിനരേന്ദ്ര മോഡി ആണ്. ബോളിവുഡ് നടൻ അമിതാബ് ബച്ചൻ രണ്ടാമതും ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ മൂന്നാം സ്ഥാനത്തുമാണ്.[9]
സമൂഹമാധ്യമമായ ട്വിറ്ററിൻ്റെ പേരും ലോഗോയും മാറ്റി ഉടമ ഇലോൺ മസ്ക്. എക്സ് എന്നാണ് കമ്പനിയുടെ പുതിയ പേര്. എക്സ് എന്ന ഇംഗ്ലീഷ് അക്ഷരമാണ് ലോഗോ. ഇതോടെ ട്വിറ്ററിൻ്റെ ജനപ്രിയമായ അടയാളമുദ്രയായിരുന്ന നീലക്കിളി ഔദ്യോഗികമായി വിടവാങ്ങി. എല്ലാ കിളികളോടും വിട പറയുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട് 2023 ജൂലൈ 23നാണ് പുതിയ ലോഗോ പുറത്തിറക്കുമെന്ന് മസ്ക് പ്രഖ്യാപിച്ചത്. എക്സ് എന്ന അക്ഷരം ഉപയോഗിച്ച് ലോഗോ രൂപകൽപ്പന ചെയ്യാൻ മസ്ക് ഫോളോവർമാരോട് അഭ്യർത്ഥിച്ചു. തുടർന്ന് അമേരിക്കയിലെ വസ്ത്രനിർമ്മാണ കമ്പനിയായ ട്വിൻ ബിർച്ച് സഹസ്ഥാപകൻ സേയർ മെറിറ്റ് രൂപകൽപ്പന ചെയ്ത ലോഗോ ട്വിറ്ററിൻ്റെ ഔദ്യോഗിക ലോഗോ ആയി സ്വീകരിച്ചു.
ഇലോൺ മസ്ക് തൻ്റെ ട്വിറ്റർ പ്രൊഫൈൽ ചിത്രം എക്സാക്കി മാറ്റിയതിനെ തുടർന്ന് എക്സ് ലോഗോ കമ്പനിയുടെ ഔദ്യോഗിക ലോഗോയായി പ്രഖ്യാപിച്ചത് ട്വിറ്റർ സി.ഇ.ഒ ലിൻഡ യാകരിനോ. പിന്നീട് പുതിയ ട്വിറ്ററിൻ്റെ ഔദ്യോഗിക അക്കൗണ്ടുകളിലെല്ലാം നീലക്കിളിയെ മാറ്റി പകരം പുതിയ ലോഗോ അപ്ഡേറ്റ് ചെയ്തു. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിളിൻ്റെ ആപ്പ് സ്റ്റോറിലും ഇതിനകം ലോഗോ മാറിയിട്ടുണ്ട്. എന്നാൽ കമ്പനിയുടെ പേര് എക്സ്.കോർപ്പ് എന്നാക്കി മാറ്റിയിട്ടുണ്ട്. മസ്കിൻ്റെ കമ്പനിയായ എക്സ്.കോം ഇപ്പോൾ ട്വിറ്ററാണ് പ്രദർശിപ്പിക്കുന്നത്. ട്വീറ്റ് ഉൾപ്പെടെയുള്ള ട്വിറ്റർ അനുബന്ധ പദങ്ങളും എക്സ്വത്കരിക്കപ്പെടുമെന്ന് മസ്ക് വെളിപ്പെടുത്തി.
1999-ൽ മസ്കിൻ്റെ നേതൃത്വത്തിൽ സ്ഥാപിച്ച ഓൺലൈൻ ബാങ്കാണ് എക്സ്.കോം പിന്നീട് കൈവിട്ട് പോയ വെബ്സൈറ്റ് അടുത്ത കാലത്താണ് അദ്ദേഹം തിരിച്ചെടുത്തത്. സ്പേയിസ് എക്സ്, എക്സ്.എ.ഐ തുടങ്ങിയ മസ്കിൻ്റെ മറ്റ് സംരഭങ്ങളിലും എക്സിന് മുഖ്യസ്ഥാനമാണ് ഉള്ളത്. സ്പേയിസ് എക്സ്, സ്റ്റാർലിങ്ക്, എക്സ്.എ.ഐ എന്നീ കമ്പനികളുടെ ലോഗോയും എക്സിൻ്റെ വിവിധ രൂപങ്ങളാണ്.[10]
ട്വിറ്ററിൻ്റെ അഞ്ചാമത്തെ ലോഗോ
2006-ൽ പ്രവർത്തനം തുടങ്ങിയ ട്വിറ്ററിൻ്റെ അഞ്ചാമത്തെ ലോഗോയാണ് എക്സ്. തുടക്കത്തിൽ പച്ച ലോഗോയായിരുന്നത് 2006-2010 കാലഘട്ടത്തിൽ ട്വിറ്റർ എന്ന നീല അക്ഷരങ്ങൾ മാത്രമായിരുന്നു. ലാറി എന്ന നീലപക്ഷി ലോഗോയിൽ വന്നത് 2010ൽ. 2012-ൽ ട്വിറ്റർ എന്ന എഴുത്ത് മാറ്റി ലാറി എന്ന നീലക്കിളിയെ പരിഷ്കരിച്ച് പുതിയ ലോഗോ സൃഷ്ടിച്ചു. 2012 മുതൽ 2023 വരെയുള്ള ട്വിറ്ററിൻ്റെ സുവർണകാലത്തെ അടയാളപ്പെടുന്ന പക്ഷിയാണ് ലാറി എന്ന നീലക്കിളി.[11]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.