ജസ്റ്റിൻ ബീബർ
Canadian singer From Wikipedia, the free encyclopedia
ജസ്റ്റിൻ ഡ്രൂ ബീബർ (മാർച്ച് 1, 1994 ജനനം) ഒരു കനേഡിയൻ ഗായകനാണ്. ഗാനരചയിതാവ്, നിർമാതാവ്, അഭിനേതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. തന്റെ മറ്റു കുടുംബാംഗങ്ങളെ കാണിക്കുവാനായി ബീബറുടെ മാതാവ് യൂട്യൂബ് ൽ അപ്ലോഡ് ചെയ്ത വീഡിയോകൾ ഒരു റെക്കോർഡിംഗ് കമ്പനിയുടെ മാർക്കറ്റിംഗ് എക്സിക്യുട്ടീവ് ആയ സ്കൂട്ടർ ബ്രൗൺ കാണാനിടവരുകയും അദ്ദേഹം ബീബറിനെ പ്രശസ്ത പോപ് ഗായകനായ അഷർ നു പരിചയപെടുത്തുകയും അദ്ദേഹത്തിന്റെ റെക്കോർഡ് ലേബലിന്റെ കരാർ നേടികൊടുക്കുകയും ചെയ്തു.
ജസ്റ്റിൻ ബീബർ | |
---|---|
![]() Justin Bieber in 2015 | |
ജനനം | Justin Drew Bieber മാർച്ച് 1, 1994 ലണ്ടാൻ, ഒണ്ടാറിയോ, കാനഡ |
തൊഴിൽ(കൾ) |
|
സജീവ കാലം | 2008–ഇതുവരെ |
മാതാപിതാക്കൾ | ജെറെമി ജാക്ക് ബീബർ പട്രീഷ്യ മാല്ലെറ്റ് |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) |
|
ലേബലുകൾ |
|
വെബ്സൈറ്റ് | justinbiebermusic |
2010 - ലെയും 2012-ലെയും അമേരിക്കൻ സംഗീത പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ, നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ ആരാധകവൃന്ദം"ബിലീബേർസ്" എന്നാണ് അറിയപ്പെടുന്നത്. 2011, 2012, 2013 വർഷങ്ങളിൽ ഫോർബ്സ് മാസിക ലോകത്തിലെ പത്ത് മുൻനിര സെലിബ്രിറ്റികളുടെ പട്ടികയിൽ ബീബറെ ഉൾപെടുത്തിട്ടുണ്ട്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.