ഇന്ത്യയിൽ ഉണ്ടായ ഒരു മതവിശ്വാസം From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ സനാതന ധർമ്മം, അല്ലെങ്കിൽ ഒരു ജീവിത രീതിയാണ് ഹിന്ദുമതം അഥവാ ഹിന്ദുയിസം. തെക്കേ ഏഷ്യയിൽ വളരെ വ്യാപകമായ ഇത് ലോകത്തിലെ ഏറ്റവും പുരാതനമായ മതമാണ്[note 1]. ലോകത്താകെയുള്ള 125 കോടിയോളം ഹിന്ദുമതവിശ്വാസികളിൽ [4] 98 ശതമാനവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ, പ്രധാനമായും ഇന്ത്യയിൽ വസിക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു. ക്രിസ്തുമതവും ഇസ്ലാംമതവും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതമാണ് ഹിന്ദുമതം.
ഹൈന്ദവം |
പരബ്രഹ്മം · ഓം |
---|
ബ്രഹ്മം |
വിശ്വാസങ്ങളും ആചാരങ്ങളും
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
പൊതുവായി ബ്രഹ്മത്തെ (ഓംകാരത്തെ) ഉപാസിക്കുന്നവരാണ് ഹൈന്ദവർ എന്ന് പറയാം. "ഓം" എന്നതാണ് ഓംകാരത്തിന്റെ ശബ്ദം. ഓംകാരമാണ് ആദിയിൽ ഉണ്ടായ ശബ്ദമെന്ന് ഹിന്ദുധർമം പഠിപ്പിക്കുന്നു. "സർവ്വ ലോകങ്ങളേയും, സർവ്വചരാചരങ്ങളെയും സൃഷ്‌ടിച്ചത് സാക്ഷാൽ ബ്രഹ്മമാണെന്നും ദേവതകൾ അനേകം ഉണ്ടെന്നും (മുപ്പത്തിമുക്കോടി ദേവതകൾ ) മുപ്പത്തിമുക്കോടി ദേവതകളിൽ ആരെ ഉപാസിച്ചാലും വിവിധ നദികൾ അനന്തമഹാസാഗരത്തിൽ എത്തുന്നതുപോലെ സാക്ഷാൽ പരബ്രഹ്മത്തിൽ എത്തിച്ചേരുന്നുവെന്നും ലക്ഷക്കണക്കിന് ഋഷിമാർ, ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ എന്നിവ ഉണ്ടെന്നും ഹിന്ദു ധർമ്മം (സനാതന ) പഠിപ്പിക്കുന്നു. ഹിന്ദു ധർമ്മത്തിൽ എല്ലാ ദേവതാ സ്തുതികൾക്ക് മുൻപിലും പൊതുവായി "ഓം" എന്ന ശബ്ദം കാണാം. ഇത് ലോകത്തിലെ ഏറ്റവും പുരാതനമായ മതമായി കണക്കാക്കപ്പെടുന്നു. ബ്രഹ്മത്തിൽ നിന്നും വിവിധങ്ങളായ ഭാവങ്ങളിൽ ആദി പിതാവായ മനു, ശതരൂപ ഇവർ ഭൂമിയിൽ വന്നു പഞ്ചഭൂതങ്ങളുമായി (ഭൂമി, ജലം, വായു, അഗ്നി, ആകാശം ) ചേർന്ന് സമുദ്രത്തിൽ മത്സ്യരൂപത്തിൽ ആദി ജീവൻ ഉത്ഭവിച്ചു (ഭൂമിയിൽ ). പിന്നീട് വളരെക്കാലത്തെ പരിണാമ ഫലമായി ഇന്ന് കാണുന്ന രൂപത്തിൽ മനുഷ്യർ ഉണ്ടായി എന്നും ഹിന്ദു (സനാതന ധർമ്മം) പഠിപ്പിക്കുന്നു. അതിനാൽ ഹിന്ദുയിസം മനുഷ്യരെ പുണ്യാത്മാക്കൾ ആയിട്ടാണ് കാണുന്നത്. അവരവരുടെ കർമഫലമാണ് ഓരോരുത്തരും അനുഭവിക്കുന്നത് ഇതാണ് ഹിന്ദുയിസം പഠിപ്പിക്കുന്നത്. വേദങ്ങളിൽ അധിഷ്ഠിതമാണ് ഹിന്ദുധർമ്മം; (ആദിവേദമായ പ്രണവവേദം കൂടാതെ നാല് വേദങ്ങൾ ഉണ്ട്. ഋഗ്വേദം, യജ്ജുർവേദം, സാമവേദം, അഥർവവേദം). എന്നാൽ ഹിന്ദു മതം ശ്രുതി, സ്മൃതി, ശ്രുതി ട്ട് ഗ്രഹിച്ചതാണ്. [ഋഷയോ: മന്ത്രദ്രഷ്ടാര: നതു കർതാര:] ശ്രുതി വിഭാഗത്തിൽ ഉള്ള ഗ്രന്ഥങ്ങൾക്ക് അപ്രമാദിത്വം ഉണ്ട്. വേദങ്ങൾ ആണ് ശ്രുതി വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഋക്, യജു:, സാമം, അഥർവം എന്നിവയാണ് വേദങ്ങൾ. ഓരോ വേദത്തിനും നാല് ഭാഗങ്ങളുണ്ട്: സംഹിത, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ.
സ്മൃതി എന്നതിന് ഓർമ്മിക്കപ്പെടുന്നത് എന്നാണർത്ഥം. ശ്രുതിക്കുള്ളത്ര പ്രമാണികത്വം സ്മൃതിക്കില്ല. ശ്രുതിയുടെ വിശദീകരണവും വിപുലീകരണവും ആണ് സ്മൃതി. ഏതെങ്കിലും കാര്യത്തിൽ ശ്രുതിയും സ്മൃതിയും തമ്മിൽ പൊരുത്തപ്പെടുന്നില്ലെങ്കിൽ ശ്രുതി ആയിരിക്കും സ്വീകരിക്കപ്പെടുക. ഉപര്യുക്തമായ ശ്രുതി വിഭാഗത്തിൽപ്പെടാത്ത ഗ്രന്ഥങ്ങളത്രയും സ്മൃതിയിൽപ്പെടും. ഇവയിൽ പ്രധാനം വേദാംഗങ്ങൾ, ധർമ്മശാസ്ത്രങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, ആഗമങ്ങൾ, ദർശനങ്ങൾ എന്നിവയാണ്.[5] ലോക നന്മക്കായി രചിക്കപ്പെട്ടവയാണ് എങ്കിലും കാലക്രമത്തിൽ അവ പൗരോഹിത്യത്തിന്റെ കുത്തക ആയിത്തീരുകയായിരുന്നു [6] തുടർന്ന് തൊഴിൽ അടിസ്ഥാനത്തിൽ ജാതി വ്യവസ്ഥ രൂപം കൊണ്ടു.
അധികാരവും സമ്പത്തും കയ്യാളുന്ന പുരോഹിതൻമാർ ഉയർന്നവരും പാർശ്വവൽക്കരിക്കപ്പെട്ടവർ താഴ്ന്നവരും ആയി മാറുകയുണ്ടായി. ഇത് ബ്രാഹ്മണ- വൈദികമതത്തിന്റെ മേൽക്കോയ്മ മൂലമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇക്കാര്യത്തിൽ ആര്യന്മാരുമായി ബന്ധപ്പെട്ടു ഇന്നും ഗവേഷണങ്ങളും തർക്കങ്ങളും നടക്കുന്നുണ്ട്.
ഹിന്ദുമതത്തിലെ ദൈവസങ്കൽപ്പവും, വിശ്വാസാനുഷ്ഠാനങ്ങളും കാലദേശങ്ങളിൽ വ്യത്യാസപ്പെട്ട് കാണാറുണ്ട്. എങ്കിലും പൊതുവായി പരമാത്മാവ്, ഭഗവാൻ, ഭഗവതി അഥവാ പരബ്രഹ്മം എന്ന ഈശ്വരസങ്കല്പവും ഇതേ ഭഗവാന്റെ വിവിധ ഭാവങ്ങളിലുള്ള ദേവതാസങ്കൽപ്പങ്ങളും കാണാം. ഇതാണ് സഗുണാരാധന. ഈ ദേവതകളെ ആരാധിക്കുന്നതിന് "ഓം" എന്ന ശബ്ദം പൊതുവായി ഉപയോഗിക്കാറുണ്ട്.
ആദിനാരായണൻ/ആദിപരാശക്തിയുടെ സാത്വിക, രാജസിക, താമസിക ഗുണങ്ങൾ ത്രിമൂർത്തികൾ ആയി ആരാധിക്കപ്പെട്ടു. സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയെ ആണ് ത്രിമൂർത്തികൾ പ്രതിനിധീകരിക്കുന്നത്. ഇവരുടെ ശക്തികളായി ത്രിദേവിമാരെയും കാണാം. ഇവരാണ് സരസ്വതി, ലക്ഷ്മി, പാർവതി എന്നിവർ. ജ്ഞാനം, ഐശ്വര്യം, ശക്തി അഥവാ ജ്ഞാനശക്തി, ക്രിയാശക്തി, ഇച്ഛാശക്തി എന്നിവയെ ആണ് ഭഗവാൻ/ഭഗവതി പ്രതിനിധീകരിക്കുന്നത്. എല്ലാ ദേവതകളും പരമാത്മാവിൽ കുടികൊള്ളുന്നു എന്ന് ഭഗവദ്‌ഗീത പഠിപ്പിക്കുന്നു.
ഹൈന്ദവ സംസ്കാരം അല്ലെങ്കിൽ സനാതനധർമ്മം ഒൻപതു മതങ്ങളും, അനേകം പ്രകൃതിമതങ്ങളും ഉപമതങ്ങളും ആത്മാരാധനകളും ഗോത്രാചാരങ്ങളും ചേർന്നതാണ്. അതിൽ പ്രധാനമായവ ശൈവം, വൈഷ്ണവം, ശാക്തേയം, സൌരം, കൌമാരം, ഗാണപത്യം, ചാർവാകം എന്നിവയാണ്. ഈ അനേക മതങ്ങളും വിശ്വാസങ്ങളും തന്നെയാണ് ഹിന്ദുമതത്തെ മറ്റു അഭാരതീയ മതങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നതും. ജീവാത്മായ മനുഷ്യൻ പരമാത്മാവിൽ ലയിക്കുന്നത് അഥവാ മോക്ഷപ്രാപ്തിയാണ് ഹിന്ദുധർമത്തിന്റെ മുഖ്യ ലക്ഷ്യമായി വിലയിരുത്തപ്പെടുന്നത്. ചിലർ ബൗദ്ധ-ജൈനമതങ്ങളെയും ഹിന്ദുധർമത്തിന്റെ ഭാഗമായി കണക്കാക്കുന്നു. ദ്രാവിഡമതം, താന്ത്രികമതം, ബ്രാഹ്മണ/വൈദികമതം തുടങ്ങി ഗോത്രാചാരങ്ങൾ വരെ ചേർന്നതാണ് ഇന്നത്തെ ഹിന്ദുധർമ്മം എന്ന് പറയാം. ഏകദൈവ, ബഹുദേവത വിശ്വാസം മുതൽ നിരീശ്വരവാദം വരെയുള്ള വൈവിധ്യങ്ങൾ ഇതിൽ കാണാം.
ഈശ്വരനിൽ വിശ്വസിച്ചില്ലെങ്കിലും സത്യവും ധർമ്മവും പാലിച്ചു ജീവിക്കുന്ന വ്യക്തികൾക്ക് മോക്ഷപ്രാപ്തിക്ക് അർഹതയുണ്ടെന്ന് ഭാരതീയർ വിശ്വസിക്കുന്നു. വ്യക്തികൾക്ക് ഇഷ്ടമുള്ള രീതിയിൽ ഭഗവാനെ ആരാധിക്കുവാനും ആരാധിക്കാതിരിക്കാനും ഹിന്ദുധർമം അനുവദിക്കുന്നു. ഏതു രീതിയിൽ ആരാധിച്ചാലും വിവിധ നദികൾ കടലിൽ ചേരുന്ന പോലെ ഒടുവിൽ ഭഗവാനിൽ എത്തിച്ചേരും എന്ന് ഹൈന്ദവർ വിശ്വസിക്കുന്നു. സനാതനധർമത്തെ ഒരു മതത്തിന്റെ ചട്ടക്കൂട്ടിൽ ഒതുക്കുന്നത് തന്നെ ഇവിടെ സെമിറ്റിക്ക് മതങ്ങൾ വന്നതിനു ശേഷമാണ്. ഭാരതത്തിൽ വികസിച്ചു വന്ന സംസ്കാരമാണെങ്കിലും ഈ സനാതനധർമ്മം മറ്റുള്ള രാജ്യങ്ങളിലും പ്രചരിച്ചിരുന്നു. നേപ്പാൾ ഒരു ഹൈന്ദവ ഭൂരിപക്ഷ രാജ്യമായിരുന്നു. ഇന്തോനേഷ്യ, തായ്‌ലാന്റ്, കമ്പോഡിയ, ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളിൽ ഇതിന്റെ പ്രഭാവവും അവശേഷിപ്പുകളും ഇപ്പോഴും അവശേഷിക്കുന്നു. പല അറബ് രാജ്യങ്ങളിലും, പാശ്ചാത്യരാജ്യങ്ങളിലും ഇന്ന് ഹൈന്ദവ ക്ഷേത്രങ്ങൾ കാണാം.
ഹിന്ദു എന്നത് യഥാർത്ഥത്തിൽ ഹിന്ദുമത വിശ്വാസിയെ സൂചിപ്പിക്കുവാനുള്ള പദമായല്ല രൂപപ്പെട്ടത്. വിദേശിയർ ഭാരതീയർക്ക് നൽകിയ പേരു മാത്രമാണത്. സിന്ധുനദീതട സംസ്കാരവുമായി ബന്ധപെട്ടാണ് ഈ വാക്ക് ഉപയോഗിച്ചതെന്ന് കണക്കാക്കപ്പെടുന്നു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സിന്ധുനദിയുടെ (Indus River) പേരിൽ നിന്നാണ് ‘ഹിന്ദു’ എന്ന വാക്ക് ഉത്ഭവിച്ചതെന്ന് കരുതിപ്പോരുന്നു.[7][8] ഇക്കാര്യം ആദ്യമായി പ്രതിപാദിച്ചിരിക്കുന്നത് ഋഗ്വേദത്തിലാണ്.[9] ഋഗ്വേദത്തിൽ ഇന്തോ-ആര്യ വംശജർ താമസിക്കുന്നിടം ‘’സപ്തസിന്ധു’’ (ഏഴ് നദികളുടെ നാട്) എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അറബികൾ സിന്ധുനദിക്ക് അപ്പുറം നിവസിക്കുന്നവർ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന അൽ- ഹിന്ദ് ‘’’al-Hind’’’ എന്ന വാക്കിലൂടെയാണ് ഹിന്ദു എന്ന പദത്തിന് പ്രചാരം ലഭിച്ചത്. യഥാർത്ഥത്തിൽ മതത്തിനതീതമായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ (ഹിന്ദുസ്ഥാൻ) ജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെയും ‘ഹിന്ദു’ എന്ന വാക്കിനാൽ പ്രതിനിദാനം ചെയ്യുന്നു, 16 - 18 നൂറ്റാണ്ടിലെ ബംഗാളി ഗൗഡീയ വൈഷ്ണവ ഗ്രന്ഥങ്ങളായ ചൈതന്യ ചരിതാമൃതം ,(Chaitanya Charitamrita) ചൈതന്യ ഭാഗവതം ( Chaitanya Bhagavata,) എന്നിവയിൽ ഭാരതീയരെ യവനന്മാരിൽ നിന്നും മറ്റും വേർതിരിക്കാനായി ‘ഹിന്ദു’ എന്നുപയോഗിക്കുന്നുണ്ട്.[10] ക്രി. വ. 1320 ൽ എഴുതപ്പെട്ട തെന്നിന്ത്യൻ- കാശ്മീരി ഗ്രന്ഥങ്ങളിലും ഹിന്ദു പ്രത്യക്ഷപ്പെട്ടു. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ യൂറോപ്യൻ കച്ചവടക്കാരും മറ്റ് കോളനിനിവാസികളും ഭാരതീയമതങ്ങൾ പിന്തുടരുന്നവരെയെല്ലാം ‘ഹിന്ദു’ എന്ന് അഭിസംബോധനചെയ്യാൻ തുടങ്ങി. പതിയെയിത് ഇന്ത്യയിൽ ജനിച്ചിട്ടുള്ളതും അബ്രഹാമിക മതമോ (Abrahamic religions) അ-വേദ മതമോ (ജൈനമതം, സിഖ് മതം, ബുദ്ധമതം) പിന്തുടരുന്നവരോ അല്ലാത്ത എല്ലാവരെയും ഹിന്ദുവായി കരുതി. അങ്ങനെ സനാതന സംബന്ധിയായ എല്ലാ ആചാരങ്ങളും വിശ്വാസങ്ങളും ഹൈന്ദവവിശ്വാസത്തിൽ ഉൾക്കൊണ്ടു.[11][12]
പേർഷ്യക്കാരാണ് ഹിന്ദു എന്ന വാക്കിന്റെ ഉപജ്ഞാതാക്കൾ എന്ന് കരുതപ്പെടുന്നു. അറബിയിൽ (هندوسيةഹിന്ദൂസിയ്യ). സിന്ധുനദീതട സംസ്കാരം നിലനിന്നിരുന്ന കാലത്തേ ഇവിടത്തെ ജനങ്ങൾ പേർഷ്യയുമായും മെസൊപ്പൊട്ടേമിയയുമായും ബന്ധപ്പെട്ടിരുന്നു. സിന്ധു നദിയുടെ തീരത്ത് വസിച്ചിരുന്നവരെന്ന അർത്ഥത്തിൽ 'സിന്ധ്' എന്നാണ് ഇവരെ പേർഷ്യക്കാർ വിളിച്ചിരുന്നത്. എന്നാൽ‘സ’ എന്ന ഉച്ചാരണം പേർഷ്യൻ ഭാഷയിൽ ഇല്ലാത്തതിനാൽ അത് ഇന്ധ് അല്ലെങ്കിൽ ഹിന്ദ് എന്നായിത്തീർന്നു.[13]
ഹിന്ദുമതം ഒട്ടനവധി കൈവഴികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഷഡ്‌ദർശന വിഭാഗീകരണത്തിൽ വേദാന്തവും യോഗയും മാത്രമേ നിലനിൽക്കുന്നുള്ളൂ. വൈഷ്ണവം, ശൈവം, സ്മാർത്ഥിസം. ശാക്തേയം എന്നിവയാണ് ഇന്നുള്ള പ്രധാന ഹൈന്ദവവിഭാഗങ്ങൾ.[14] പുനവതാരം, കർമ്മം, ധർമ്മം ഇവയാണ് സനാതനധർമ്മത്തിന്റെ മറ്റ് വിശ്വാസപ്രമാണങ്ങൾ.
മക്ഡാനിയേൽ (McDaniel-2007) ഹിന്ദുമതത്തെ ആറ് ജന്യവിഭാഗങ്ങളായി തിരിച്ചു,
ഹിന്ദുമതം ആരു സ്ഥാപിച്ചു എന്ന് കണ്ടെത്തുക പ്രയാസമാണ്. ക്രിസ്തുമതം, ഇസ്ലാം മതം, ബുദ്ധമതം എന്നിവകളെപ്പോലെ വ്യക്തമായ ഒരു വിപ്ലവ ചരിത്രം ഹിന്ദുമതത്തിനില്ല[അവലംബം ആവശ്യമാണ്]. അത് സ്വാഭാവികമായും പ്രകൃത്യായും ഉണ്ടായ ആചാരാനുഷ്ഠാനങ്ങളുടെ ആകെത്തുകയാണ് ഹിന്ദുമതം അഥവാ സനാതനധർമ്മം. ചരിത്രകാരന്മാരാവട്ടെ വലിയ ഒരു കാലഘട്ടമാണ് ഈ മതത്തിന്റെ ഉത്ഭവത്തിനായി നൽകുന്നത് . അവരുടെ നിരീക്ഷണമനുസരിച്ച് ക്രി.മു. 3102-നും ക്രി.മു.1300-നും ഇടയിലുള്ള കാലഘട്ടത്തിലാണ് വേദങ്ങളും അതിനൊപ്പം ഹിന്ദുമതവും രൂപപ്പെട്ടത്. എന്നാൽ ഹിന്ദുമതം വേദങ്ങൾ ഉണ്ടായിരുന്ന കാലത്തിനു മുന്നേ തന്നെ നിലവിൽ ഉണ്ടായിരുന്നു എന്നാണ് മറ്റു ചില ചരിത്രകാരന്മാർ പറയുന്നത്. അവരുടെ അഭിപ്രായത്തിൽ സിന്ധു നദീതട സംസ്കാരം നില നിന്ന കാലത്തേ ഹിന്ദുമതത്തിന്റെ ആദിമ രൂപത്തിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലവിൽ വന്നു. അത് ഒരു ദ്രാവിഡ സംസ്കാരമായതിനാൽ ഹിന്ദു മതവും യഥാർത്ഥത്തിൽ ദ്രാവിഡ മതമാണെന്നാണ് അവർ വാദിക്കുന്നത്.[15]
ആദിമ ഹാരപ്പൻ സംസ്കാരത്തിലെ ( ക്രി. മു. 5500–2600 ) നവീനശിലായുഗത്തിലാണ് ഭാരതത്തിലെ പ്രാചീനമതത്തെപ്പറ്റിയുള്ള അറിവുകൾ വിരൽ ചൂണ്ടൂന്നത്.[16] [17] പ്രീ ക്ലാസ്സിക്കൽ യുഗത്തിലെ (ക്രി. മു. 1500–500) ആചാരങ്ങളേയും വിശ്വാസങ്ങളേയും “പ്രാചീന വൈദികമതം” എന്നാണ് അറിയപ്പെടുന്നത്. ആധുനിക ഹൈന്ദവത, വേദങ്ങളിലൂടെയാണ് രൂപപ്പെട്ടത്. ഇവയിൽ ഏറ്റവും പഴക്കമുള്ളത് ക്രി. മു. 1700–1100 കളിൽ വിരചിതമായ ഋഗ്വേദമാണ് [18] വേദങ്ങൾ ഇന്ദ്രൻ, വരുണൻ, അഗ്നി, സോമൻ മുതലായ ദേവതമാരുടെ ആരാധനയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. യജ്ഞം എന്ന നാമത്തിൽ അഗ്നി അർച്ചനയും മന്ത്രോച്ചരണങ്ങളും നടത്തി വന്നു. എന്നിരുന്നാലും ക്ഷേത്രങ്ങളും ബിംബങ്ങളും നിർമ്മിക്കപ്പെട്ടിരുന്നില്ല [19] പ്രാചീന വൈദികാചാരങ്ങൾ സൊരാസ്ട്രമതത്തിനും മറ്റ് ഇന്റോ – യൂറോപ്യൻ മതങ്ങളുമായും ശക്തമായ സാമ്യതകൾ പ്രദർശിപ്പിച്ചിരുന്നു.[20]
പ്രധാന സംസ്കൃത ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും ക്രോഡീകരിച്ചത് ക്രി. മു. വിന്റെ അവസാന ശതകങ്ങളും ക്രിസ്തുവർഷത്തിന്റെ ആദ്യ ശതകങ്ങളും ഉൾപ്പെടുന്ന ഒരു ദീർഘമായ കാലഘട്ടത്തിലാണ്. ഇതിൽ പ്രധാനമായും പ്രാചീന ഭാരതത്തിലെ ഭരണാധികാരികളെയും യുദ്ധങ്ങളെയും പറ്റിയുള്ള ഐതിഹ്യകഥകളാണ് വിസ്തരിക്കുന്നത്. പിന്നീടുള്ള പുരാണങ്ങളിൽ ഭഗവതി-ഭഗവാന്മാരുടെ മാനുഷിക ബന്ധത്തിന്റെയും ദുഷ്ടനിഗ്രഹത്തിന്റേയും കഥകളാണ് പതിപാദിക്കുന്നത്.
ഈശ്വര സങ്കല്പങ്ങളുടെയും അറിവിന്റെയും കാര്യത്തിൽ ഹിന്ദുമതം അനന്തസാഗരംപോലെ വിശാലമാണ് . വിവിധതരം ചിന്താപദ്ധതികളും, സൈദ്ധാന്തികമായ വിപുലതയും ഈ മതം ഉൾക്കൊണ്ടിട്ടുണ്ട് .ലോകത്തിലെ എല്ലാ മതങ്ങളിലും കാണുന്ന ആരാധനാസമ്പ്രദായങ്ങളുടെയും കാതലായ അംശങ്ങൾ ഹിന്ദുമതത്തിൽ കാണാവുന്നതാണ് . ഇതിൽ ഹിന്ദുമതത്തിലെ ഏകദൈവം പര ബ്രാഹ്മമാണ്..ഓം "കാരത്തെ ആരാധിക്കുന്നവർ ആണ് ഹിന്ദുക്കൾ (സനാതന ധർമ്മം ) പ്രണവവേദമാണ് ആദിവേദം. ഋഷി പരമ്പരയായി കൈമാറി വന്ന രഹസ്യ മന്ത്രങ്ങൾ, ഉപദേശങ്ങൾ, ഇത് കൂടാതെ ഋഗ്വേദം, യജ്ജുർവേദം, സാമവേദം, ആഥ ർവ്വവേദംഎന്നീ വേദങ്ങളും ഉണ്ട്. ലക്ഷക്കണക്കിന് ഋഷിമാർ.. കോടിക്കണക്കിനു ദേവതകൾ ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ എന്നിവ ഹിന്ദുമതത്തിന്റെ സവിശേഷത ആണ്.മുപ്പത്തിമുക്കോടി ദേവതകൾ ഉള്ളതിൽ ഏത് ദേവതയെ ഉപാസിച്ചാലും ദേവത ആകുന്ന നദികൾ ഒന്നുചേർന്ന്..പരബ്രഹ്മമാകുന്ന അനന്തസാഗരത്തിൽ എത്തിച്ചേരുന്നു എന്നതാണ് ഹിന്ദു മത ഈശ്വര സങ്കല്പം .ഹിന്ദുക്കൾക്ക് വിഗ്രഹാരാധന നിർബന്ധമില്ല. എന്നാൽ ഒരാൾ ശരിയായ ജ്ഞാനത്തിൽ എത്തിച്ചേരുവാൻ വിഗ്രഹം വെച്ച് ആരാധിക്കുന്നു എങ്കിൽ ഋഷിശ്വരന്മാർ എതിർക്കുന്നുമില്ല..എന്നാൽ വിശേഷേണ ഗ്രഹിക്കാൻ വേണ്ടി വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനു ഋഷിശ്വരന്മാർ ഈശ്വര നിർദ്ദേശപ്രകാരം ചില വിധികൾ കല്പിച്ചിട്ടുണ്ട് (പ്രണവ സ്വരൂപ ആരാധന) അത് പ്രകാരം ചെയ്യുന്നതിനാൽ സനാതന ധർമ (ഹിന്ദുക്കൾ )വിശ്വാസികൾ പരമ പുണ്യമാണ് ചെയ്യുന്നത്...ഈശ്വരൻ സനാതന ഋഷിമാരാൽ നിർദ്ദേശിക്കപ്പെട്ട വിധിയിലൂടെ അല്ലാതെ വിഗ്രഹത്തെ പ്രതിഷ്ഠിച്ചു ആരാധിക്കുന്നത് മഹാപാപം ആണ്.. സനാതനധർമ പ്രകാരം (ഹിന്ദു )ക്ഷേത്രം തന്നെ ഒരു വിഗ്രഹമാണ് പരബ്രഹ്മചൈതന്യത്തെ പ്രധിനിധികരിക്കുന്ന എന്തെന്തൊക്കെ സംഗതികൾ ഉണ്ടോ അതൊക്കെയും വിഗ്രഹമാണ് ഇവക്കെല്ലാം തന്നെ സാക്ഷാൽ പരബ്രഹ്മം" സനാതന ഋഷിശ്വരൻമാരാൽ എങ്ങനെ ആരാധിക്കണം എന്ന് വിധിച്ചിട്ടുണ്ട്. ദേവതയിലൂടെ പരബ്രഹ്മത്തിൽ എത്തിചേരാം എന്ന ആരാധന സമ്പ്രദായാവും ഉണ്ട്.. . ഏകദൈവ വിശ്വാസം , ബഹുദൈവ-ബഹുദേവതാ വിശ്വാസം , അദ്വൈതം , ദ്വൈതം , വിശിഷ്ടാദ്വൈതം , യോഗപദ്ധതി , സാംഖ്യം , താന്ത്രികാനുഷ്ഠാനം , ദേവതാ സമ്പ്രദായം , ബൗദ്ധം , ചാർവ്വാകം തുടങ്ങിയ നിരീശ്വര തത്ത്വം വരെയുണ്ട്(നിരീശ്വരവാദി സത്യം ഉള്ളവൻ ആയിരിക്കണം എന്ന് ഹിന്ദുമതം പറയുന്നു.അധർമി ആകരുത്. സത്യം, ധർമ്മം ഇതാണ് ഈശ്വരൻ. സത്യവും, ധർമവും പാലിക്കുന്ന പക്ഷം നിരീശ്വരവാദി അറിയാതെ തന്നെ അവർ പരബ്രഹ്മത്തെ ആരാധിക്കുന്നു.. തൻമൂലം അവർക്ക് മോക്ഷത്തിന് അർഹത ഉണ്ടാകുന്നു.. ) . . ഇത്രയും വിപുലമായതു കൊണ്ടാണ് സർവ്വ ആക്രമണങ്ങളേയും വിദേശമതങ്ങളുടെ അമിതമായ കടന്നുകയറ്റത്തേയും അതിജീവിച്ചു ഹിന്ദുമതം നിലനിന്നു പോരുന്നത് . ആയൂർവേദം, യോഗ, ജ്യോതിഷം, വാസ്തുവിദ്യ , വേദഗണിതം, ഗണിത സമ്പ്രദായം, കാമശാസ്ത്രം തുടങ്ങിയവ ലോകത്തിനു ഭാരതം നൽകിയ വിലപ്പെട്ട സംഭാവനകളാണ്. ഇവയൊക്കെയും സനാതന ഹിന്ദുമതത്തിന്റെ സവിശേഷത ആണ്..
ആർക്കും അവരവരുടെ ഇഷ്ടമുള്ള ആരാധനാരീതി തിരഞ്ഞെടുക്കാം . അത് ഹിന്ദുമതം നൽകുന്ന ജനാധിപത്യപരമായ ആരാധനാ സ്വാതന്ത്ര്യമാണ്. ഈശ്വരനെ ബ്രഹ്മം എന്ന ഒരു സാങ്കേതിക പദത്തിൽ ഹിന്ദുമതം നിർവ്വചിച്ചിരിക്കുന്നു . ബ്രഹ്മം ഒരേസമയം നിർഗ്ഗുണവും സഗുണവുമാണ് . സത്വഗുണം, തമോഗുണം, രജോഗുണം എന്നിവയാണ് മൂന്ന് ഗുണങ്ങൾ. സൃഷ്ടി സഗുണബ്രഹ്മവും സൃഷ്ടിക്കു മുൻപുള്ള അവസ്ഥയിൽ ബ്രഹ്മം നിർഗ്ഗുണവുമായിരുന്നു . അതിനാൽ പരബ്രഹ്മോപാസന , അപരബ്രഹ്മോപാസന എന്നിങ്ങനെ രണ്ടു തരത്തിൽ ഈശ്വരനെ ആരാധിക്കാം . പരബ്രഹ്മത്തെ നിർഗ്ഗുണമായി ഉപാസിക്കുന്നവർ അദ്വൈതം സ്വീകരിക്കുകയും ജീവാത്മാവായ മനുഷ്യനും പരമാത്മാവായ ഈശ്വരനും ഒന്നാണെന്ന സത്യകല്പനയിൽ എത്തിച്ചേരുകയും ചെയ്യുന്നു . ഈശ്വരനെ അറിയുക എന്ന ഒന്നില്ല . ഈശ്വരനായിത്തീരലെയുള്ളൂ -എന്ന വിവേകാനന്ദസ്വാമികളുടെ വചനം ഇവിടെ ചിന്തനീയമാകുന്നു . അങ്ങനെ ദൈവികമായ സാത്വികഗുണങ്ങൾ ജീവിതത്തിൽ പകർത്തുവാനും അതുവഴി ജീവിതവിജയം നേടുവാനും സാധിക്കുന്നു.
സഗുണബ്രഹ്മോപാസകർക്കു ഏതെങ്കിലും ഒരു ഈശ്വരസ്വരൂപത്തെ ആരാധിക്കാം . ഇതനുസരിച്ച് ശ്രീകൃഷ്ണ പരമാത്മാവ് , പരമശിവൻ, ആദിപരാശക്തി (ഭഗവതി, കാളി), സുബ്രഹ്മണ്യൻ തുടങ്ങി ഇഷ്ടമുള്ള ഏതെങ്കിലും ഒരു സഗുണ ദേവതയെ തന്റെ ഇഷ്ടദൈവമായി കൽപ്പിച്ചു ആരാധിക്കാവുന്നതാണ് . ഈ ആരാധന താന്ത്രികരീതിയിലോ , ഭക്തിപരമോ ആയിരിക്കും . രണ്ടു രീതിയിലുമുള്ള ആരാധനയിൽക്കൂടി ഭക്തൻ അഥവാ സാധകൻ തന്റെ ഇഷ്ടദൈവത്തെ സാക്ഷാൽക്കരിക്കുന്നതായി ഹിന്ദുമതം പറയുന്നു. ഭക്തമീര, ശ്രീരാമകൃഷ്ണപരമഹംസർ തുടങ്ങിയർ ഈശ്വരനെ സഗുണമായി ആരാധിച്ചവരാകുന്നു . സഗുണോപാസന കാലക്രമേണ സാധകനിൽ ശക്തിയാർജ്ജിക്കുകയും അത് അവസാനം നിർഗ്ഗുണമായി തീരുകയും ചെയ്യുന്നു . ഇത്തരത്തിൽ രൂപത്തിൽ ആരാധിച്ചു അരൂപത്തിൽ എത്തുന്നതാണ് സഗുണോപാസന . ഇതാണ് വിഗ്രഹാരാധനയുടെ തത്ത്വം. അങ്ങനെ വിഗ്രഹപ്രതിഷ്ഠ സാധാരണക്കാരായ ഭക്തന്മാർക്ക് പരമാത്മാവിലേക്കുള്ള ഒരു വഴികാട്ടിയായി തീരുകയും ചെയ്യുന്നു. ശ്രീരാമകൃഷ്ണപരമഹംസർ ഇതിനൊരു ഉദാഹരണമാണ് .
ഹരേരന്യ ദൈവം ന മന്യേ ന മന്യേ- എന്ന ശങ്കരവാക്യം ഏകദൈവ വിശ്വാസത്തിന്റെ അടിത്തറയാണ്. വിഷ്ണു അല്ലാതെ മറ്റൊരു ദൈവം ഇല്ല, എല്ലാ ദേവതകളും വിഷ്ണു തന്നെയാണ്, ശിവനല്ലാതെ മറ്റൊരു ദൈവമില്ല, എല്ലാ ദേവതകളും ശിവനിൽ കുടികൊള്ളുന്നു -തുടങ്ങി "ഒരു ദൈവത്തെ"- മാത്രം മുറുകെപ്പിച്ചു ആരാധിക്കുന്ന രീതിയുമുണ്ട് .
ഈശ്വരാധനാ സമ്പ്രദായം ഇഷ്ടമല്ലാത്തവർക്കു യോഗമാർഗ്ഗം സ്വീകരിക്കാം . അഷ്ടംഗയോഗമാർഗ്ഗം സ്വീകരിച്ചു യമം , നിയമം , ആസനം , പ്രാണായാമം , പ്രത്യാഹാരം , ധാരണ , ധ്യാനം , സമാധി -ഇവ പടിപടിയായി എത്തിച്ചേരാവുന്ന അവസ്ഥകളാണെന്നു യോഗസൂത്രം പറയുന്നുണ്ട് .ഇതാണ് യോഗത്തിലെ അഷ്ടാംഗമാർഗ്ഗങ്ങൾ. സമാധി അവസ്ഥയിലെത്തിയ സാധകൻ ബ്രഹ്മജ്ഞാനം നേടുകയും ഈശ്വരനുമായി ഒന്നാവുകയും ചെയ്യുന്നു . ഇതാണ് ഒരു യോഗിയുടെ പരമമായ അവസ്ഥയെന്ന് ഹിന്ദുമതം പറയുന്നു .
യോഗമാർഗ്ഗം ഇഷ്ടമല്ലാത്തവർക്കു ജ്ഞാനത്തിന്റെ പാത തിരഞ്ഞെടുക്കാം . സമഞ്ജസ ചിന്തകൾ , ശാരീരിക നിയന്ത്രണം , തന്റെ യഥാർത്ഥമായ അവസ്ഥയെക്കുറിച്ചുള്ള നിരന്തര അന്വേഷണം - എന്നിവയിലൂടെ മനസ്സ് വികസിക്കുകയും ഒടുവിൽ താൻ ശരീരമോ മനസ്സോ അല്ല പരമതത്വമായ പരമാത്മാവാണെന്നു അന്വേഷകന് ബോധ്യമാവുകയും ചെയ്യുന്നു . ഈ ഭാവത്തെ തത്വമസി ബോധം എന്ന് പറയുന്നു . ഇവയും കൂടാതെ തന്ത്രയോഗം , വാശിയോഗം , വീരയോഗം, ശിവയോഗം തുടങ്ങിയ അനേകമനേകം യോഗപദ്ധതികൾ ഹിന്ദുമതത്തിലുണ്ട് .
ഇതിനെല്ലാത്തിനും അപ്പുറത്തായി , നിരീശ്വരവാദത്തെയും ഹിന്ദുമതം ഉൾക്കൊള്ളുന്നു എന്നത് അതിന്റെ അതിവിശാലതയെ കാണിക്കുന്നു . ചാർവ്വാകം , ബൗദ്ധം തുടങ്ങിയവ ഇതിനു ഉദാഹരണങ്ങളാണ് . ബുദ്ധമതം ഹിന്ദുമതത്തിന്റെ ഒരു ഭാഗമായി പണ്ഡിതർ കരുതുന്നു .ഏതെല്ലാം ആരാധനാരീതി തിരഞ്ഞെടുത്താലും ധർമ്മം എന്ന സാമൂഹിക മര്യാദ കൈവിടരുതെന്നു ഹിന്ദുമതം നിഷ്കർഷിക്കുന്നു . അതിനാൽ സനാതനധർമ്മം എന്നും അറിയപ്പെടുന്നു .
എല്ലാ മനുഷ്യർക്കും ശരീരമല്ലാത്ത മനസ്സ് - ആത്മാവ് ഉണ്ടെന്നും അതിന് ഒരു വ്യക്തമല്ലാത്ത രൂപമാണെന്നും അത് ലിംഗ വ്യത്യാസമില്ലാത്തതാണെന്നും സർവ്വേശ്വരനായ പരബ്രഹമത്തിൽ ലയിച്ചു ചേരാനുള്ളതും ആണെന്നാണ് വേദാന്തത്തിൽ പറയുന്നത്. ഒരു വ്യക്തിയുടെ ആത്മാവ് മരണശേഷം മോക്ഷം കിട്ടിയാൽ പരമാത്മാവിൽ ലയിച്ചു ചേരും എന്നും അല്ലെങ്കിൽ മോക്ഷം കിട്ടുന്നത് വരെ പുനർജന്മം എടുക്കുമെന്നാണ് വിശ്വാസം. കർമ്മം, ധ്യാനം (സന്യാസം) എന്നീ കർമ്മങ്ങളിലൂടെ മോക്ഷം കണ്ടെത്തുക എന്നതാണത്രെ മനുഷ്യ ജന്മത്തിന്റെ ലക്ഷ്യം. എന്നാൽ 'വേദാന്തം അല്ല ഹിന്ദുമതത്തിനടിസ്ഥാനം, മറിച്ച് ഉപനിഷത്തുകൾ ആണ് ' എന്നാണ് പുരോഹിതരല്ലാത്ത ഹിന്ദു ചരിത്രകാരന്മാർ വിശ്വസിക്കുന്നത്. ഹൈന്ദവം എന്നത് മതത്തേക്കാളേറെ ഉത്ഭവിച്ച് ഒരു വലിയ ഭൂപ്രദേശത്തേക്ക് വ്യാപിപ്പിക്കപ്പെട്ട് അതിലൂടെ നരവംശപരമായും സാംസ്കാരികമായും വൈവിധ്യതപുലർത്തുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു. ഈ മുഖ്യധാര സ്വന്തം ഉദ്ബോധനങ്ങളിൽ നിന്നും ഹൈന്ദവസാംസ്കാരിക സമന്വയങ്ങളിൽ നിന്നോ വരുന്നതാണ്.
ഹിന്ദുമതം സമ്പൂർണ്ണമായ ആരാധനാ-വിശ്വാസ സ്വാതന്ത്ര്യം നൽകുന്നു.[21][22][23] ഹിന്ദുമതം സകല ലോകത്തേയും ഒറ്റ സത്യത്തെ ഉൾക്കൊള്ളുന്ന ഒരൊറ്റ കുടുംബമായി കാണുന്നു. അതിനാൽ ഇത് എല്ലാ വിശ്വാസങ്ങളേയും ഉൾക്കൊണ്ട് ഏകത്വത്തിന് ഭംഗം വരുത്തുന്നവയെ തിരസ്കരിക്കുന്നു.[24][25][26] അതിനാൽ ഹിന്ദുമതത്തിൽ സ്വധർമ്മപരിത്യാഗം, നാസ്തികത്വം, ദൈവദൂഷണം എന്നിവയില്ല.[27][28][29][30]
പ്രധാനമായ ഹൈന്ദവധാരകൾ ധർമ്മം(വ്യക്തിയുടെ കർത്തവ്യങ്ങൾ), സംസാരം (ജനനം, ജീവിതം, മരണം, പുനർജന്മം എന്നിങ്ങനെയുള്ള ചാക്രികം) , കർമ്മം(പ്രവർത്തികളും അനുപ്രവർത്തികളും), മോക്ഷം (സംസാരത്തിൽ നിന്നുള്ള മോചനം), യോഗം(ആചാരാനുഷ്ഠാനങ്ങൾ) എന്നിവയാണ്.[31]
ഹിന്ദുമതവിശ്വാസങ്ങൾ പ്രകാരം മനുഷ്യജീവിതത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ ഇവയൊക്കെയാണ്. ഇവയെ ‘’’പുരുഷാർത്ഥങ്ങൾ’’’ എന്ന് സുചിപ്പിക്കുന്നു[32][33]
നിരവധി ആഘോഷങ്ങൾ അഥവാ ഉത്സവങ്ങൾ ഹൈന്ദവർ ആചരിക്കുന്നു. ഉന്നതിയിലേക്കെത്തിക്കുക എന്നാണ് ഉത്സവം എന്ന സംസ്കൃത പദത്തിനർത്ഥംHindu festivals. വ്യക്തിയേയും സമൂഹത്തേയും ധർമ്മത്തോട് ചേർത്തുനിർത്തുന്നതിനുള്ള ഒരു മാധ്യമായി ഉത്സവങ്ങളെ കരുതിപ്പോരുന്നു.[34][35] ഹിന്ദു കലണ്ടർ അനുസരിച്ചാണ് ഉത്സവങ്ങളുടെ തിയ്യതി നിർണ്ണയിക്കുന്നത്. സൂര്യ്നറ്റെ രാശി, നക്ഷത്രങ്ങളുടെ സ്ഥാനം, ചന്ദ്രന്റെ വൃദ്ധിക്ഷയം എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.[36] ചില ആഘോഷങ്ങൾ പ്രാദേശികമായി മാത്രം കൊണ്ടാടുന്നവയാണ്. ഉദാ: ഓണം, ഉഗാദി മുതലായവ. എന്നാലും ലോകവ്യാപകമായി എല്ലാ ഹൈന്ദവരും ആചരിക്കുന്ന ചില ആഘോഷങ്ങളുമുണ്ട്. ഉദാ: ദീപാവലി, ശ്രീകൃഷ്ണ ജന്മാഷ്ടമി[36][37], ശിവരാത്രി, നവരാത്രി എന്നിവ.
എല്ലാ ആഘോഷങ്ങളേയും പ്രാദേശികമായ ഘടകങ്ങൾ സ്വാധീനിക്കാറുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ, കാർഷിക ഉത്സവങ്ങൾ, കുടുംബത്തിലെ ആഘോഷങ്ങൾ, കലാ-കായിക ആഘോഷങ്ങൾ, പൂജകൾ എന്നിങ്ങനെ വ്യത്യസ്ത ആഘോഷങ്ങൾ ഹൈന്ദവർ ആചരിക്കുന്നു.[34][38]
ചില പ്രധാന പ്രാദേശിക/ആഗോള ഹൈന്ദവ ഉത്സവങ്ങൾ ഇവയാണ്:
ഹിന്ദുമതത്തിൽ പലതരത്തിലുള്ള വർഗ്ഗീകരണം സാധ്യമാണ്.
ആരാധിക്കുന്ന ദൈവത്തിന്റെ അടിസ്ഥാനത്തിൽ ഹൈന്ദവരെ പലതായി തിരിക്കാം.
ചാതുർവർണ്ണ്യത്തിൽ ചെയ്യേണ്ട ജോലിയുടെ അടിസ്ഥാനത്തിൽ ജനത നാലായി തരം തിരിക്കപ്പെട്ടിരിക്കുന്നു.
“ | ഒരു മനുഷ്യായുസ്സു മുഴുവനും ചെലവാക്കിയാലും ഹിന്ദുമതത്തെ നിർവചിക്കാനോ വിവരിക്കാനോ സാദ്ധ്യമല്ല. വളരെയധികം പഠനങ്ങളും ഗവേഷണങ്ങളും നൂറ്റാണ്ടുകളായി ഈ വിഷയത്തെപറ്റി കൂടുതൽ വെളിച്ചം വീശാൻ വേണ്ടി നടന്നു കൊണ്ടിരിക്കുകയാണ്. എന്നാലും ഒരു അന്തിമരൂപം നൽകാൻ ആർക്കും സാദ്ധ്യമല്ല. അതുകൊണ്ട് ഹിന്ദുമതത്തെപറ്റി വ്യാഖ്യാനിക്കുവാനും വിവരിക്കുവാനും ശ്രമിക്കുന്നത് ബുദ്ധിശൂന്യവും ബാലിശവുമാണ്- ജവഹർലാൽ നെഹ്രു | ” |
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
{{citation}}
: |first=
missing |last=
(help){{citation}}
: |first=
missing |last=
(help); Check |isbn=
value: checksum (help)Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.