Remove ads
From Wikipedia, the free encyclopedia
ഹിജാബ് (/hɪˈdʒɑːb, hɪˈdʒæb, ˈhɪdʒ.æb, hɛˈdʒɑːb/;[1][2][3][4] അറബി: حجاب ḥijāb, pronounced [ħɪˈdʒaːb] or Egyptian Arabic: [ħeˈɡæːb]) മറയ്ക്കുക എന്ന അർത്ഥമുള്ള ഒരു അറബി വാക്ക് ആണ്. മറയ്ക്കുക, മറ, മൂടുപടം, അഭയസ്ഥാനം എന്നൊക്കെ അർത്ഥമുള്ള حجب (ഹിജബ്) എന്ന വാക്കിൽ നിന്ന് വന്നതാണിത്.
Part of a series on |
---|
Architecture |
Arabic · Azeri |
Art |
Calligraphy · Miniature · Rugs |
Dress |
Abaya · Agal · Boubou |
Holidays |
Ashura · Arba'een · al-Ghadeer |
Literature |
Arabic · Azeri · Bengali · Malay |
Martial arts |
Silat · Kurash |
Music |
Dastgah · Ghazal · Madih nabawi Maqam · Mugam · Nasheed |
Theatre |
Karagöz and Hacivat |
Islam Portal |
അറബി സംസാരിക്കുന്ന രാജ്യങ്ങളിലും പാശ്ചാത്യ നാടുകളിലും പൊതുവെ ഹിജാബ് എന്ന വാക്ക് കൊണ്ട് പരാമർശിക്കുന്നത് സ്ത്രീകളുടെ ശരീരവും തലയും മറക്കുക എന്നതാണ്. ഇസ്‌ലാമിൽ ഹിജാബിന് ഒതുക്കം, വിനയം, സ്വഭാവശുദ്ധി, സന്മാർഗ്ഗം എന്നീ അർത്ഥങ്ങളാണ് ഉള്ളത്.
ഇസ്‌ലാം മുസ്‌ലിം സ്ത്രീകൾക്ക് നിർബന്ധമാക്കിയ വസ്ത്രസംവിധാനമാണ് ഹിജാബ് എന്നത്. ഇത് ഏതെങ്കിലും പ്രത്യേക വസ്ത്രത്തിന്റെ പേരല്ല. മറിച്ച്, മുഖവും മുൻകൈയും ഒഴികെ എല്ലാം മറക്കുന്ന ഏത് വസ്ത്രവും ഹിജാബിന്റെ പരിധിയിൽ വരും[5].
“ | സത്യ വിശ്വാസിനികളോടും അവരുടെ ദൃഷ്ടികൾ തഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയിൽ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും നീ പറയുക. അവരുടെ ശിരോവസ്ത്രങ്ങൾ കുപ്പായമാറുകൾക്ക് മീതെ അവർ താഴ്ത്തിയിട്ടുകൊള്ളട്ടെ........... (24:31) | ” |
“ | സത്യവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അവർ (തെറ്റായ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവർ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കുകയാൺ. നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടൂം അവർ തങ്ങളുടെ ശിരോവസ്ത്രം തങ്ങളുടെ മേൽ താഴ്ത്തിയിടാൻ പറയുക: അവർ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(33:58,59) | ” |
ഫെബ്രുവരി ഒന്നിന് ലോക ഹിജാബ് ദിനമായി ആചരിക്കുന്നു.
ഹിജാബുമായി ബന്ധപ്പെട്ട് മറ്റൊരു ദിനം കൂടി ആചരിക്കുന്നുണ്ട്. സെപ്റ്റംബർ 4. ഈ ദിവസം ആഗോള പിങ്ക് ഹിജാബ് ദിനമായി ആചരിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.