ഹിജ്റ വർഷം 11 റബീഉൽ അവ്വൽ 12 ന് തിങ്കളാഴ്ച, തന്റെ അറുപത്തിനാലാമ വയസ്സിൽ പത്നി ആയിശയുടെ വീട്ടിൽ വ From Wikipedia, the free encyclopedia
അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനം അഥവാ മീലാദുന്നബി. മീലാദ് (مِيلَاد), മൗലീദ് എന്ന വാക്കിന്റെ അർത്ഥം ജന്മ നാൾ എന്നാണ്, മീലാദുനബി , മീലാദ് ശരീഫ്, ഈദ് മീലാദ് എന്നൊക്കെയുള്ള വിശേഷണങ്ങൾ പ്രവാചകൻ മുഹമ്മദിന്റെ ജന്മ നാളിനെയും ആഘോഷങ്ങളെയും സൂചിപ്പിക്കുന്നവയാണ്. നബി ദിനം എന്ന പേരിലാണ് ഈ ദിവസം ലോകത്ത് അറിയപ്പെടുന്നത്. ക്രിസ്തുവര്ഷം 571 ഏപ്രിൽ 21 ന് പുലർച്ചെ അടുത്ത സമയത്താണ് മുഹമ്മദ് നബി ജനിച്ചത്. മുഹമ്മദ് നബി മരണപ്പെട്ടതും അറുപത്തിമൂന്നാം വയസ്സിൽ ഇതെ ദിവസം തന്നെയാണ്. ഹിജ്ര വർഷം റബീഉൽ അവ്വൽ 12നാണ് നബിദിനം.[2] പ്രവാചകൻ മുഹമ്മദിന്റെയോ അനുചരരുടെയോ ജീവിത കാലത്ത് ഇത്തരം ആചാരങ്ങൾ നടന്നിട്ടില്ലാത്തതിനാൽ മൗലിക വാദികൾ നബിദിനം നിഷിദ്ധമാണെന്നു വിശ്വസിക്കുന്നവരാണ്. എന്നാൽ പരമ്പരാഗത മുസ്ലിങ്ങൾ ഇവ പുണ്യമാണെന്ന് കരുതുന്നു.[3] ==
വസ്തുതകൾ നബി ദിനം, ഇതരനാമം ...
നബി ദിനം
മലേഷ്യൻ തലസ്ഥാനമായ പുത്രജയയിൽ നടന്ന നബി ദിന റാലി, 2013
Hamd, Tasbih, fasting, public processions, Na`at (religious poetry), family and other social gatherings, decoration of streets and homes
തിയ്യതി
റബീഉൽ അവ്വൽ 12
ആവൃത്തി
വാർഷികം
അടയ്ക്കുക
ആഘോഷ രീതി
മുഹമ്മദ് നബിയുടെ ജന്മ മാസമായ റബ്ബിഉൽ അവ്വൽ ആരംഭിച്ചാൽ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. സന്തോഷ സൂചകമായി ദൈവത്തോട് നന്ദി പ്രകാശിപ്പിച്ചു ഖുറാൻ പാരായണം സ്വലാത്തുകൾ, ഇസ്ലാമിക കലാ സദസ്സുകൾ , നബി ചരിത്ര വിവരണം,പ്രകീർത്തനം , മത പ്രസംഗം , അന്നദാനം, അഗതികളെയും രോഗികളെയും സഹായിക്കൽ, ദരിദ്രർക്കുള്ള വസ്ത്ര വിതരണം , ഭക്ഷണ വിതരണം, ദാനധർമ്മങ്ങൾ , ഘോഷയാത്രകൾ എന്നിങ്ങനെ വ്യത്യസ്തമായ രീതികളിലാണ് ആഘോഷ പരിപാടികൾ നടക്കുക.
ഇവയിൽ പ്രധാനപ്പെട്ടതാണ് മൗലീദുന്നബിയെന്ന പ്രകീർത്തന കാവ്യ ആലാപനം. പള്ളികളിലോ വീടുകളിലോ പ്രതേക സദസ്സുകളിലോ, ഒറ്റക്കോ കൂട്ടമായോ ഇത്തരം കാവ്യ പ്രകീർത്തന സദസ്സുകൾ സംഘടിപ്പിച്ചു മദ്ഹ്(അപദാനം) പറഞ്ഞു അന്ന വിതരണം നടത്തുകയാണ് പതിവ്. ലോകമൊട്ടുക്കുമുള്ള മുസ്ലിംഭരണകൂടങ്ങളും, സംഘടനകളും കൂട്ടങ്ങളും വ്യക്തികളുമൊക്കെ മീലാദുന്നബി സംഘടിപ്പിക്കാറുണ്ട്. സൗദി അറേബ്യ ഒഴികെയുള്ള മുസ്ലിം രാജ്യങ്ങൾ ഈ ദിവസം അവധി നൽകി വരുന്നു. കേരളത്തിലെ പാരമ്പര്യ മുസ്ലിം സംഘടനകൾ നബിദിനത്തിന് റാലികളും, മദ്രസകളിൽ കലാസാഹിത്യ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഇന്ത്യ ഉൾപ്പെടെ ലോകത്തെ അനേക രാജ്യങ്ങളിൽ റബീഉൽ അവ്വൽ 12 പൊതു അവധിയാണ്.
ചരിത്രം
പ്രവാചകൻ മുഹമ്മദ്ന്റെയോ അനുചരരുടെയോ ജീവിതകാലത്ത് ജന്മദിന ആഘോഷങ്ങൾ നടന്നിരുന്നില്ല.[4] പിന്നീട് നബിയുടെ വിയോഗത്തിന് ശേഷം ചില അനുചരർ അദ്ദേഹത്തിൻറെ ജന്മനാളിൽ സ്വലാത്ത് ചൊല്ലുകയും ചരിത്ര വിവരണം നടത്തുകയും ചെയ്തിരുന്നുവെന്ന് പറയപ്പെടുന്നു. വീട് സന്ദർശിക്കുക, സമാധി സ്ഥലം സന്ദർശിക്കുക, പ്രകീർത്തനം നടത്തുക ദാനം ചെയ്യുക മാംസ വിതരണം നടത്തുക എന്നിങ്ങനെയൊക്കെ വ്യക്തികളാലും വീടുകളിലും നടന്നിരുന്നതായി കാണാം[5][6][7]കേവലം വ്യക്തികളിലൊതുങ്ങിയിരുന്ന സന്തോഷ പ്രകടനങ്ങളെ സംഘടിതമായ രീതിയിലേക്ക് രൂപമാറ്റം ചെയ്യിക്കുന്നത് സൂഫികളാണ്. ഒരു സ്വർണ്ണ മല എനിക്കുണ്ടായിരുന്നുവെകിൽ അത് മുഴുവനും നബിയുടെ അപദാനങ്ങൾ വാഴ്ത്താൻ ഉപയോഗിക്കുമെന്ന സൂഫി ഗുരു ഹസ്സൻ ബസ്വരിയുടെ വാക്കുകൾ അക്കാലത്തെ അധികാരികളെ പ്രചോദിപ്പിച്ചിരുന്നു. ഖാൻഖാഹുകളെന്ന സൂഫി ആശ്രമങ്ങളിലാണ് സംഘടിതമായ രീതികളിൽ മീലാദ് അനുസ്മരണങ്ങൾ നടന്നിരുന്നത്. ഈ അനുഷ്ടാനങ്ങളെ ഭരണപരമായ നിലയിലേക്ക് പരാവർത്തനം ചെയ്യുന്നത് ഫാത്വിമി ഭരണാധികാരികളുടെ കീഴിലാണ്.[8] അവർക്കു ശേഷം സൻകിദ് ഭരണ തലവൻ നൂറുദ്ദീൻ മഹ്മൂദ് സൻകിയുടെ സഹായത്താൽ ശൈഖ് ഉമർ മല്ലാഅ് എന്ന ആത്മീയവാദി ബൃഹത്തായ രീതിയിൽ മീലാദ് ആഘോഷം നടത്തി. മഹ്മൂദ് സൻകിക്ക് ശേഷം അധികാരത്തിൽ വന്ന അയ്യൂബി രാജവംശ സ്ഥാപകൻ സലാഹുദ്ദീൻ അയ്യൂബി ഖാൻഖാഹുകളിൽ വിപുലമായ രീതിയിൽ മീലാദ് ആഘോഷങ്ങളും, മൗലീദ് സദസ്സുകളും സംഘടിപ്പിച്ചു. ആശ്രമങ്ങളിലും വീടുകളിലും കൊട്ടാരങ്ങളിലും ഒതുങ്ങി നിന്നിരുന്ന സന്തോഷാനുസ്മരണങ്ങളെ കെങ്കേമമായ പൊതുജനവത്കരിക്കപ്പെടുന്നത് ഇർബിൽ രാജാവായ മുളഫർറിന്റെ കാലത്താണ്.[9][10]
മീലാദ് ആഘോഷങ്ങളുടെ സൂത്രധാരൻ ഇദ്ദേഹമാണെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. അതല്ല ഇദ്ദേഹത്തിന് മുൻപ് തുർക്കിയിലെ സൂഫികൾ പൊതു ജനങ്ങളെ ഉൾപ്പെടുത്തി ആഘോഷിച്ചിരുന്നുവെന്നും അഭിപ്രായമുണ്ട്. ഇർബിലിനോടൊപ്പം പാലസ്തീൻ ഇറാക്ക് തുർക്കി എന്നിവിടങ്ങളിലും അക്കാലത്ത് നബിദിന ആഘോഷങ്ങൾ നടന്നിരുന്നു. അയ്യൂബികൾക്ക് ശേഷം മംലൂക് ,ഓട്ടോമൻ , സുൽത്താൻ , മുഗൾ ഭരണാധികാരികളും കേമമായ രീതിയിൽ ആഘോഷങ്ങൾ നടത്തിയിരുന്നു.ഉസ്മാനിയ ഖിലാഫത്ത് നബിദിനത്തിൽ പള്ളികൾ അലങ്കരിക്കുന്ന പതിവ് ഇന്നും തുർക്കിയിൽ തുടർന്ന് പോരുന്നു. ലിബിയയിൽ പുതുവസ്ത്രമണിഞ്ഞു കുട്ടികൾ റാന്തലുകളേന്തി വീടുകൾ സന്ദർശിക്കുന്ന പതിവുണ്ട്. എന്നാൽ മുഹമ്മദ് നബിയുടെ ജന്മനാടായ സൗദിയിൽ വ്യക്തികളും സംഘടനകളും മീലാദ് സംഘടിപ്പിക്കാറുണ്ടെങ്കിലും ഭരണപരമായ ആഘോഷങ്ങൾ ഒന്നും തന്നെ അവിടെ നടക്കാറില്ല. മുൻകാലങ്ങളിൽ നടന്ന ആഘോഷങ്ങൾ സഊദ് ഭരണകൂടം നിലവിൽ വന്ന ശേഷം അവസാനിപ്പിക്കുകയായിരുന്നു. 1986 ഇൽ നബിദിനത്തിനു നൽകിയിരുന്ന പൊതു അവധിയും സൗദി അറേബ്യ റദ്ദാക്കി. തുർക്കി മലേഷ്യ , ഈജിപ്ത് ,യമൻ എന്നിവിടങ്ങളിലെ മീലാദ് ആഘോഷങ്ങൾ പ്രസിദ്ധമാണ്.
നബിദിനാഘോഷം വിവിധ രാജ്യങ്ങളിൽ
മിക്കവാറും എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും, ഇന്ത്യ, യുകെ, തുർക്കി, നൈജീരിയ, ശ്രീലങ്ക, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, റഷ്യ [11], കാനഡ തുടങ്ങിയ മുസ്ലിം ജനസംഖ്യയുള്ള മറ്റ് രാജ്യങ്ങളിലും മൌലിദ് ആഘോഷിക്കപ്പെടുന്നു. [12][13][14][15][16][17][18][19][20] സലഫി ആശയത്തിന് കൂടുതൽ പിന്തുണയുള്ള ഖത്തറും സൗദി അറേബ്യയും മാത്രമാണ് ഇവയിൽ നിന്ന് വിട്ട്നിൽക്കുന്ന രാജ്യങ്ങൾ, അവർ ഔദ്യോഗീകമായി ആഘോഷിക്കുകയോ പൊതു അവധി ദിവസമായി നൽകുകയോ ചെയ്യുന്നില്ല.[21][22][23] ഇബ്നു വഹാബിൻറെ ആശയ പ്രചാരകരും, സമാനമായ മൌലികവാദികളും 20ആം നൂറ്റാണ്ടിൻറെ അവസാന ദശകം മുതൽ നബിദിനത്തിനെതിരെ ശക്തമായി എതിർത്തുവരുന്നുണ്ട്.[24][25]
തുർക്കിയിൽ നബിദിനം (ടർക്കിഷ്: മെവ്ലുദ് കണ്ട് ലി ) ഒരു പൊതു അവധി ദിനമായി ആഘോഷിക്കുകയും മുഹമ്മദിന്റെ ജീവിതത്തെക്കുറിച്ചുള്ള പരമ്പരാഗത കവിതകൾ പൊതു പള്ളികളിലും വൈകുന്നേരം വീട്ടിലും ചൊല്ലുകയും ചെയ്യുന്നു.[26] മിക്കപ്പോഴും ചില രാജ്യങ്ങളിൽ സൂഫി പരമ്പരകളും ഈഘോഷം സംഘടിപ്പിക്കാറുണ്ട്,[27] ആഘോഷങ്ങൾ ഒരു കാർണിവൽ പോലെയാണ് ഈ രാജ്യങ്ങളിൽ നടത്തുന്നത്. ഇതിൻറെ ഭാഗമായി, വലിയ തെരുവ് ഘോഷയാത്രകൾ നടത്തുന്നു, വീടുകളും പള്ളികളും അലങ്കരിക്കുന്നു. സേവന സഹയാ പ്രവർത്തനങ്ങളും ഭക്ഷണവും വിതരണം ചെയ്യുന്നു, മുഹമ്മദിന്റെ ജീവിതത്തെക്കുറിച്ചുള്ള കഥകൾ കുട്ടികൾ കവിത ചൊല്ലിക്കൊണ്ട് വിവരിക്കുന്നു.[28][29] പണ്ഡിതന്മാരും കവികളും തുടങ്ങിയവരും പ്രശസ്തനായ അറബി സൂഫി കവി ബുസിരി രചിച്ച ഖസീദ അൽ-ബുര്ദ ഷെരീഫ് ആലപിക്കുന്നു.[30] ഈ ആഘോഷങ്ങൾ പലപ്പോഴും മുഹമ്മദിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള സൂഫി സങ്കൽപ്പത്തിന്റെ പ്രകടനമായി കണക്കാക്കപ്പെടുന്നു.[31] എന്നിരുന്നാലും, ഈ ഉത്സവങ്ങളുടെ പ്രധാന പ്രാധാന്യം മുഹമ്മദിനോടുള്ള സ്നേഹത്തിന്റെ പ്രകടനമാണ്.[30]
പാകിസ്താനിൽ നബിദിനത്തിന് ഫെഡറൽ തലസ്ഥാനത്ത് 31-തോക്ക് സല്യൂട്ടും പ്രവിശ്യാ തലസ്ഥാനങ്ങളിൽ 21-തോക്ക് സല്യൂട്ടും, മതപരമായ സ്തുതിഗീതങ്ങളും പകൽ ആരംഭിക്കുന്നു. [32]
പ്രധാനപ്പെട്ട നബി മൗലൂദ് ഗ്രന്ഥങ്ങളും രചയിതാക്കളും
മുഹമ്മദ് നബിയുമായി ബന്ധപ്പെട്ടു രചിക്കപ്പെട്ട ആദ്യ പ്രകീർത്ത ന കാവ്യം മദീനയിൽ അദ്ദേഹത്തെ വരവേറ്റ് ആലാപനം ചെയ്യപ്പെട്ട ത്വല അൽ ബദറു അലൈന (ഞങ്ങൾക്ക് മേൽ പൂർണ്ണ ചന്ദ്രൻ ഉദിച്ചിരിക്കുന്നു) എന്ന് തുടങ്ങുന്ന കാവ്യമാണ്. തുടർന്ന് അനുചരന്മാരായ 'ഹസ്സൻ ബിൻ താബിത്' രചിച്ച ഖസീദ, കഅ 'ബി ബിൻ സുഹൈർ ബിൻ അബി സുൽമയുടെ ബാനത് സുആദ് എന്നിവയും രചയിതമായി. തുടർന്ന് രചിക്കപ്പെട്ട മൗലീദ് ഗ്രന്ഥങ്ങളിലൊക്കെയും മേൽപറഞ്ഞ കാവ്യത്തിലെ വരികളും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
പ്രധാനപ്പെട്ട നബി മൗലൂദുകളും രചയിതാക്കളും ഇവയാണ്
ബാറൂദിയുടെ കശ്ഫുൽ ഗുമ്മ ബൈഹഖി, 'ഇമാം അൽമാലിക്കി , ഇമാം ഷാഫി, സുലൈമാൻ ജലബി, എന്നിവരുടെ ഖസീഥകളും ആണ് ലോകത്തിൽ പ്രചാരം ലഭിച്ച മറ്റു അറബ് മൗലൂദുകൾ. ഇവകൾ കൂടാതെ ജലാലുദ്ധീൻ റൂമി ,ഒമർ ഖയ്യാം ,ബറേൽവി, ബുൾ ബുൾ ഷാഹ്, ശാഹ് വലിയ്യുല്ലാഹ്, കുണ്ടൂർ മുസ്ലിയാർ, ബാപ്പു മുസ്ലിയാർ പോലുള്ള അനേകം സൂഫി വര്യന്മാരുടെയും അല്ലാമ ഇഖ്ബാലിനെ പോലുള്ള പ്രവാചക പ്രേമികളായ കവികളുടെയും ഒട്ടേറെ മുഹമ്മദീയ മൗലീദുകൾ പല പ്രാദേശിക ഭാഷകളിലും രചയിതമായിട്ടുണ്ട്.
സലാം ബൈത്ത്, അശ്റഖ ബൈത്ത്, മൻഖൂസ് മൗലിദ്, ശറഫുൽ അനാം മൗലീദ്, ബുർദ എന്നിവയാണ് കേരളത്തിൽ ആലാപനം ചെയ്യപ്പെടുന്ന പ്രധാന നബി മൗലൂദുകൾ [33]
Schielke, Samuli (2012). "Habitus of the authentic, order of the rational: contesting saints' festivals in contemporary Egypt". Critique: Critical Middle Eastern Studies. 12 (2).