From Wikipedia, the free encyclopedia
നോർഡിക് മേഖല എന്നറിയപ്പെടുന്നത് യൂറോപ്പിലെ ഏറ്റവും വടക്ക്, ഉത്തര അറ്റ്ലാന്റിക്കിലെ ഭൂപ്രദേശമാണ്. നോർഡിക് എന്ന പദത്തിന്റെ അർത്ഥം തന്നെ 'വടക്ക്' എന്നാണ്. ഡെന്മാർക്ക്, ഫിൻലാൻഡ്, ഐസ്ലാൻഡ്, നോർവെ, സ്വീഡൻ എന്നീ രാജ്യങ്ങളും അവയുടെ സ്വയംഭരണപ്രദേശങ്ങളായ ഫറോ ദ്വീപുകൾ, ഗ്രീൻലാൻഡ്, ഓലാൻഡ് ദ്വീപുകൾ എന്നിവയാണ് നോർഡിക് രാജ്യങ്ങളിലുൾപ്പെടുന്നത്. ചിലപ്പോൾ, ഗ്രീൻലാൻഡ് ഒഴിച്ചുളള ഭൂവിഭാഗത്തെ സൂചിപ്പിക്കാനായി സ്കാൻഡിനേവിയ എന്ന പേരും ഉപയോഗിക്കാറുണ്ടെങ്കിലും സ്കാൻഡിനേവിയ എന്ന പേരു കൊണ്ട് പൊതുവേ ഡെന്മാർക്ക് നോർവെ, സ്വീഡൻ എന്നീ രാജ്യങ്ങളേയാണ് ഉദ്ദേശിക്കാറ്.
Nordic countries Norden
(Danish / Norwegian Bokmål / Swedish) | |
---|---|
| |
Capitals | |
Languages | |
അംഗമായ സംഘടനകൾ | Countries / territories
|
• ആകെ വിസ്തീർണ്ണം | 3,501,721 കി.m2 (1,352,022 ച മൈ) |
• 2012 estimate | 25,650,540 |
• 2000 census | 25,478,559 |
• ജനസാന്ദ്രത | 7.24/കിമീ2 (18.8/ച മൈ) |
ജി.ഡി.പി. (PPP) | 2011 estimate |
• ആകെ | $1,049,8564136[??] million |
• പ്രതിശീർഷം | $41,205 |
ജി.ഡി.പി. (നോമിനൽ) | 2011 estimate |
• ആകെ | $1,621,658 million |
• Per capita | $63,647 |
നാണയവ്യവസ്ഥ | 6 currencies
|
ഈ മേഖലയിലെ അഞ്ച് രാജ്യങ്ങളും മൂന്ന് സ്വയംഭരണപ്രദേശങ്ങളും ചരിത്രപരമായും സാമൂഹികമായും പൊതുവായ സവിശേഷതകൾ ഉള്ളവയാണ്. രാഷ്ട്രീയമായി നോർഡിക് രാജ്യങ്ങൾ വേറിട്ട് നിൽക്കുന്നതിനേക്കാളുപരി നോർഡിക് കൗൺസിലിൽ അവ പരസ്പരം സഹകരിക്കുകയാണ് ചെയ്യുന്നത്. ഭാഷാപരമായി ഈ മേഖല വിഭിന്നമാണ്. വിഭിന്നമായ മൂന്ന് ഭാഷാ വിഭാഗങ്ങൾ ഇവിടെയുണ്ട്. ഉത്തര ജർമ്മൻ വിഭാഗത്തിലുള്ള ഇൻഡോ-യൂറോപ്യൻ ഭാഷകൾ, ബാൾടിക്-ഫിനിക് സാമി ശാഖയിലുള്ള ഉറാളിക് ഭാഷകൾ, കൂടെ ഗ്രീൻലാൻഡിൽ ഉപയോഗിക്കപ്പെടുന്ന എസ്കിമോ-അല്യൂത് ഭാഷയായ കലാലിസൂത്തും ഇവയാണ്. നോർഡിക് രാജ്യങ്ങളിലെ ആകെ ജനസംഖ്യ ഏകദേശം 25 ദശലക്ഷം വരും. ഭൂവിസ്തൃതി 3.5 ദശലക്ഷം ച.കി. മീറ്ററുമാണ് (വിസ്തൃതിയുടെ 60% വും ഗ്രീൻലാൻഡ് ഉൾക്കൊള്ളുന്നു).
സ്കാൻഡിനേവിയ എന്ന പേരുകൊണ്ട് പ്രധാനമായും ഡെന്മാർക്ക്, നോർവെ, സ്വീഡൻ എന്നീ മൂന്നു രാജ്യങ്ങളടങ്ങിയ ഭൂവിഭാഗത്തെയാണ് ഉദ്ദേശിക്കാറ്. ഇവയുടെ ചരിത്രവും സംസ്കാരവും ഭാഷകളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഇവിടത്തെ ജനതയുടെ പൂർവ്വികർ ഉത്തര ജർമ്മനിയിൽ നിന്ന് കുടിയേറിപ്പാർത്തവരാണെന്നാണ് അനുമാനം. ഭൂമിശാസ്ത്രപരമായി ഇന്നത്തെ നോർവേയും സ്വീഡനും ചേർന്നുളള പ്രദേശം സ്കാൻഡിനേവിയൻ ഉപദ്വീപ് എന്നറിയപ്പെടുന്നു. ഈ ഉപദ്വീപിന്റെ കിഴക്കും തെക്കും ഭാഗങ്ങളിലായിട്ടാണ് ബാൾട്ടിക് കടൽ
യൂറോപ്യൻ യൂണിയൻ നിലവിൽ വരുന്നതിനു വളരെ മുമ്പു തന്നെ ഗ്രീൻലാൻഡ് ഒഴിച്ചുളള നോർഡിക് രാഷ്ട്രങ്ങൾ ഒത്തുചേർന്ന് നോർഡിക് പാസ്പോർട്ട് സഖ്യം നടപ്പിലാക്കി. ഇതനുസരിച്ച് അംഗരാജ്യങ്ങളിലെ പൗരന്മാർക്ക് സ്വതന്ത്രസഞ്ചാരത്തിനുളള അനുമതി ലഭിച്ചു. യൂറോപ്യൻ യൂണിയന്റെ ആവിർഭാവത്തോടെ ഈ പദ്ധതിയുടെ പ്രാധാന്യം കുറഞ്ഞെങ്കിലും നോർഡിക് പാസ്പോർട്ടുളളവർക്ക് ഇന്നും ഇവിടെ മറ്റു പല ആനുകൂല്യങ്ങളുമുണ്ട്.
പതാക, രാഷ്ട്രം | ജനസംഖ്യ (2011) |
സ്രോതസ്സ് | തലസ്ഥാനം |
---|---|---|---|
Sweden | 9,606,522 | [1] | സ്റ്റോക്ക്ഹോം |
Denmark | 5,608,784 | [2] | കോപ്പൻഹേഗൻ |
Greenland (Denmark) | 57,615 | [3] | ന്യൂക്ക് |
Faroe Islands (Denmark) | 48,346 | [4] | ടോർഷോൻ |
Finland | 5,426,674 | [5] | ഹെൽസിങ്കി |
Åland (Finland) | 28,361 | [6] | മാരിയാൻ |
Norway | 5,051,275 | [7] | ഓസ്ലോ |
Iceland | 323,810 | [8] | റേക്കാവിക് |
Total | 26,151,387 | [9] |
അടുത്തകാലത്തായി എസ്റ്റോണിയ സ്വയം ഒരു നോർഡിക് രാജ്യമായി കണക്കാക്കുന്നുണ്ട്. ബാൾടിക് രാഷ്ട്ര സമുച്ചയത്തിൽ ഉൾപ്പെടുന്നതാണെങ്കിലും ഭാഷപരമായും ചരിത്രപരമായും സാമൂഹികമായും ഈ രാജ്യം ഫിൻലാൻഡുമായി ബന്ധപ്പെട്ടു കിടക്കുന്നു. നൂറ്റാണ്ടുകളോളം ഡച്ച് സ്വീഡിഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഫിൻലാൻഡ്, സ്വീഡനുമായും ഡെന്മാർക്കുമായും സാമൂഹിക ബന്ധവും ഇതിനുണ്ട്, മാത്രവുമല്ല എസ്റ്റോണിയയുടെ ഭൂരിഭാഗം നിക്ഷേപങ്ങളും വ്യാപാരങ്ങളും നോർഡിക് രാജ്യങ്ങളുമായാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.