കേരളത്തിലെ ഒരു കൊലപാതകക്കേസ് From Wikipedia, the free encyclopedia
സിസ്റ്റർ അഭയ (ജനനം: ബീന തോമസ്; 1973 - 27 മാർച്ച് 1992) എന്ന 19 വയസ്സുള്ള കന്യാസ്ത്രീയുടെ ജഡം 1992 മാർച്ച് 27-നു കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പിയു
യസ് ടെൻത് കോൺവെന്റ് കിണറിൽ കണ്ടെത്തിയതാണ് സിസ്റ്റർ അഭയ കൊലക്കേസിന് ആധാരമായ സംഭവം.
കോട്ടയം ജില്ലയിലെ അരീക്കരയിൽ അയ്ക്കരക്കുന്നേൽ വീട്ടിൽ എം. തോമസിന്റെ മകളായിരുന്ന അഭയ, മരിക്കുന്ന സമയത്ത് കോട്ടയം ബി.സി.എം. കലാലയത്തിൽ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു.[1]
2020 ഡിസംബർ 23ന് ഈ കേസിലെ കോടതി വിധി വന്നു. ഒന്നാം പ്രതി ഫാദർ കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫിക്കും ജീവപര്യന്തം തടവും പിഴയുമാണ് വിധിച്ചത്. 2020 ഡിസംബർ 23നായിരുന്നു ചരിത്രപ്രധാനമായ വിധി വന്നത്.
1992 മാർച്ച് 27 നാണ് ബി.സി.എം. കോളേജ് വിദ്യാർത്ഥിനിയായിരുന്ന സിസ്റ്റർ അഭയയെ ഹോസ്റ്റൽ വളപ്പിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പതിനഞ്ചു വർഷം മുമ്പ് തിരുവനന്തപുരത്തെ ചീഫ് കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതായി ഒരു ഇംഗ്ലീഷ് പത്രമാണ് റിപ്പോർട്ട് ചെയ്തത്.[2]
ഇതിനിടെ സിസ്റ്റർ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുൻ എ.എസ്.ഐ വി.വി. അഗസ്റ്റിൻ 2008 നവംബർ 25ന് ആത്മഹത്യ ചെയ്തു. സി.ബി.ഐ ചോദ്യം ചെയ്ത അഗസ്റ്റിനെ 2008 നവംബർ 25ന് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചനിലയിൽ ചിങ്ങവനം ചാലിച്ചിറയിലെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സി.ബി.ഐയാണെന്ന് പറയുന്ന നാലു വരിയുള്ള ഒരു ആത്മഹത്യാക്കുറിപ്പ് ജഡത്തിന്റെ സമീപത്തു നിന്നു കണ്ടെടുത്തിട്ടുണ്ട്. അഭയ ആത്മഹത്യയുടെ ഇൻക്വസ്റ്റ് തയ്യാറാക്കിയത് അന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ എ.എസ്.ഐയായിരുന്നു അഗസ്റ്റിനായിരുന്നു. അഭയ കൊല്ലപ്പെട്ടതിന് ശേഷം ആദ്യം പയസ് ടെൻത് കോൺവെന്റിലെത്തിയ അഗസ്റ്റിൻ കേസ് സംബന്ധിച്ച നിർണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. പല തവണ ഇയാളെ സി.ബി.ഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.[3][4] സിസ്റ്റൻ അഭയ മരിച്ച സമയത്ത് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എ.എസ്.ഐ. ആയിരുന്നു അദ്ദേഹം. 75 വയസുളള അഗസ്റ്റിൻ കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ മാപ്പു സാക്ഷിയാകാൻ തയ്യാറായിരുന്നു. പിന്നീട് അദ്ദേഹം നിലപാടു് മാറ്റിയിരുന്നു. കേസന്വേഷണത്തിനിടെ അദ്ദേഹത്തിന്റെ മൊഴിയിൽ വൈരുദ്ധ്യം ഉണ്ടെന്ന് സി.ബി.ഐ. സംഘം വ്യക്തമാക്കിയിരുന്നു. കോട്ടയം ചാലച്ചിറയ്ക്ക് സമീപം മകന്റെ വീടിന് സമീപം ഞെരമ്പ് മുറിച്ചാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.[5]
ഈ കൊലക്കേസുമായി ബന്ധപ്പെട്ട് 2008 നവംബർ 18-നു 2008 ഒക്ടോബർ 18, 19 തീയതികളിലായി ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നീ മൂന്നു പേരെ സി.ബി.ഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തു. അഭയ താമസിച്ചിരുന്ന പയസ് ടെൻത് കോൺവെന്റിനു സമീപത്തുനിന്നും സി.ബി.ഐ സംഘം കസ്റ്റഡിയിൽ എടുത്ത സഞ്ജു പി. മാത്യു എന്നയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്[6]. അറസ്റ്റ് ചെയ്ത മൂന്നു പ്രതികളേയും 2008 നവംബർ 19നു, കോടതിയിൽ ഹാജരാക്കുകയും, കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ച് കൂടുതൽ ചോദ്യം ചെയ്യലിനായി സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു കൊടുക്കുകയും ചെയ്തു. സി.ബി.ഐ ഇവരെ നുണ പരിശോധനക്ക് വിധേയരാക്കി.
സിസ്റ്റർ അഭയയെ കൊല്ലാൻ മുഖ്യ പങ്ക് വഹിച്ച പ്രതി തോമസ് കോട്ടൂർ ആണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. കൊലപാതകം, കൊല ചെയ്യാൻ പൊതുവായ ഉദ്ദേശ്യം എന്നീ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളാണു സി.ബി.ഐ. ഇദ്ദേഹത്തിന്റെ മേൽ ചുമത്തിയിട്ടുള്ളത്. സിസ്റ്റർ അഭയയെ തലയ്ക്ക് ആദ്യം അടിക്കുന്നത് ഫാ. കോട്ടൂരാണെന്ന് സി.ബി.ഐ ആരോപിക്കുന്നു[7]. ഫാ. തോമസ് കോട്ടൂര് ബി.സി.എം. കോളജിൽ സൈക്കോളജി വിഭാഗം അദ്ധ്യാപകനായിരുന്നു. അതിനുശേഷം അമേരിക്കയിലേക്കു പോയി. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഫാ. തോമസ് കോട്ടൂർ കോട്ടയം അതിരൂപതാ ചാൻസലറായി പ്രവർത്തിക്കുകയായിരുന്നു[8]. ഇദ്ദേഹത്തിന് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. കൂടാതെ 5 ലക്ഷം രൂപാ പിഴയും വിധിച്ചു. 2020 ഡിസംബർ 23നായിരുന്നു വിധി വന്നത്.
സിസ്റ്റർ അഭയയെ തലയ്ക്കടിക്കാൻ ഫാ. തോമസിന് കൂട്ടുനിന്ന ഫാ. ജോസ് പൂതൃക്കയിൽ രണ്ടാം പ്രതിയാണ്. കൊലപാതകത്തിൽ ഫാ. കോട്ടൂരിനോടൊപ്പം പങ്കാളിയായിയെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. നിലത്തുവീണ അഭയയെ കിണറ്റിലേക്കെറിയാൻ ഫാ. കോട്ടൂരിനോടൊപ്പം ഫാ. പൂതൃക്കയിലും കൂട്ടുനിന്നതായി സംശയിക്കുന്നു. സംഭവസ്ഥലത്തു നിന്ന് ഫാ. കോട്ടൂരിനോടൊപ്പമാണ് ഫാ. പൂതൃക്കയിലും പോയത്[7]. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ കാസർകോട് ജില്ലയിലെ രാജപുരം സെന്റ്. പയസ് ടെൻത് കോളജിലെ പ്രിൻസിപ്പലും മലയാളം അദ്ധ്യാപകനുമായി പ്രവർത്തിക്കുകയായിരുന്നു ജോസ് പൂതൃക്കയിൽ[9].
സിസ്റ്റർ അഭയ കേസിൽ ഒന്നും രണ്ടും പ്രതികൾക്കൊപ്പം കുറ്റകൃത്യങ്ങളിൽ പങ്കുചേർന്ന വ്യക്തിയാണ് സിസ്റ്റർ സെഫി സി.ബി.ഐ. ആരോപിക്കുന്നു. ഫാ. കോട്ടൂർ അഭയയുടെ തലക്കടിച്ചപ്പോൾ, രണ്ടാം പ്രതി ഫാ. പൂതൃക്കയിലിനോടൊപ്പം കുറ്റകൃത്യത്തിന് സിസ്റ്റർ പ്രേരണ നൽകി. ഒന്നും രണ്ടും പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് സിസ്റ്റർ സെഫിക്ക് കൊലയുമായി ബന്ധമുള്ള കാര്യം സിബിഐക്ക് കണ്ടെത്താൻ കഴിഞ്ഞത്.[7]. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ സിസ്റ്റർ സെഫി തിരുവല്ല സെന്റ് ജോസഫ് കോൺവന്റിലെ അന്തേവാസിനിയായിരുന്നു.
പ്രതികൾ തമ്മിൽ ലൈംഗികമായി ബന്ധപ്പെടുന്നതിന് സിസ്റ്റർ അഭയ സാക്ഷിയായതിലുള്ള മാനഹാനി ഭയന്ന്.
ജാമ്യാപേക്ഷ ഹൈക്കോടതി ജഡ്ജി ഹേമയുടെ പരിഗണനയിൽ. സി.ബി.ഐ-യുടെ വാദങ്ങൾ കേസ് നാൾവഴിയിൽ രേഖപ്പെടുത്തിയിട്ടുള്ളവയ്ക്ക് വിരുദ്ധമാണെന്ന് ജസ്റ്റീസ് ഹേമ നിരീക്ഷിക്കുന്നു. കേസ് സ്ഥലം മാറ്റണമെന്ന സി.ബി.ഐ-യുടെ ആവശ്യം ഹൈക്കോടതി തള്ളിക്കളയുന്നു. കേരളകൗമുദിപ്പത്രം വിവാദമുണർത്തിയ ഒരു മുഖപ്രസംഗം എഴുതുന്നു. പത്രത്തിനെതിരെ കോർട്ടലക്ഷ്യക്കേസ്.
ജസ്റ്റീസ് ഹേമയുടെ ഉത്തരവുകൾ കേസിനെ സ്തംഭിപ്പിച്ചുവെന്നാരോപിച്ച്, സി.ബി.ഐ. ജസ്റ്റീസ് ബാസന്തിന്റെ ഏകാംഗ ബഞ്ചിനെ സമീപിക്കുന്നു. തനിക്ക് മാത്രമാണ് കേസിന്റെ മേൽനോട്ടമെന്ന് ജസ്റ്റീസ് ബസന്ത് ഉത്തരവിടുന്നു.
എല്ലാ ഹൈക്കോടതി ജഡ്ജിമാരും തുല്യരാണെന്നും മുന്തിയ ബെഞ്ചിനുമാത്രമേ തന്റെ തീരുമാനങ്ങളെ മരവിപ്പിക്കാൻ അധികാരമുള്ളു എന്നും വാദിച്ച്, ജസ്റ്റീസ് ബസന്തിന്റെ ഉത്തരവുകൾ അടുത്ത ദിവസം ജസ്റ്റീസ് ഹേമ തള്ളിക്കളയുന്നു. ജഡ്ജിമാരുടെ പരസ്യമായ തർക്കം മാധ്യമങ്ങളിലും, നിയമസമൂഹത്തിലും, പൊതുജനങ്ങൾക്കിടയിലും ചർച്ചാവിഷയമാകുന്നു.
കേസിന്റെ മേൽനോട്ടത്തിൽ നിന്ന് ജസ്റ്റീസ് ബസന്ത് ഒഴിയുന്നു.
നാർക്കോ സംബന്ധമായ മൂല-സി.ഡി.കൾ മുഖ്യ ജുഡീഷ്യൻ മജിസ്ട്റേറ്റിനു മുൻപാകെ. അവയെ സി.ഡി.ഏ.സി.യുടെ പരിഗണക്കയക്കുന്നു.
2009 ഫെബ്രുവരി 20: ജോമോൻ പുത്തൻപുരക്കലിന്റെ ആത്മകഥാപരമായ അഭയകേസ് ഡയറി Archived 2010-06-08 at the Wayback Machine. പുറത്തിറങ്ങുന്നു.[10]
അഭയയുടെ കൂടെ മുറിയിൽ താമസിച്ചിരുന്ന സിസ്റ്റർ ഷെർളിയേയും രണ്ട് അടുക്കളജോലിക്കാരേയും നാർക്കോ പരിശോധനക്ക് വിധേയരാക്കാൻ സി.ബി. ഐ. അനുമതി ആവശ്യപ്പെടുന്നു. കോടതി അനുമതി കൊടുക്കുന്നു. ഈ ഉത്തരവ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടുന്നു.
കൊലക്കേസിൽ കോട്ടയം ബി.സി.എം. കോളജിലെ മുൻ പ്രഫസർ ത്രേസ്യാമ്മയുടെ വെളിപ്പെടുത്തൽ പ്രകാരം കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയായിരുന്ന കുര്യാക്കോസ് കുന്നശ്ശേരിക്കു പങ്കുണ്ടെന്നു സി.ബി.ഐ. കോടതിയിൽ സത്യവാങ്മൂലം നൽകി[11].
പ്രാഥമിക തെളിവുകൾ നശിപ്പിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ച് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ കെ.ടി. മൈക്കിൾ നൽകിയ ഹർജിയിയിൽ വാദം കേൾക്കവെ കേസ് തുടരന്വേഷണം നടത്തുവാൻ ഹൈക്കോടതി ഉത്തരവിട്ടു.[1]
രണ്ടാം പ്രതിയായ ഫാദർ ജോസ് പൂതൃക്കയലിനെ പ്രത്യേക സി.ബിഐ കോടതി പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കി.[12]
ഒന്നാം പ്രതിയുടേയും മൂന്നാം പ്രതിയുടേയും വിടുതൽ ഹർജി സുപ്രീം കോടതി തള്ളി.[13]
2020 ഡിസംബർ 22ന് തിരുവനന്തപുരം സിബിഐ കോടതി പ്രതികളായ ഫാദർ തോമസ് കോട്ടൂരും, സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന് പ്രഖ്യാപിച്ചു. 2020 ഡിസംബർ 23ന് ഈ കേസിലെ കോടതി വിധി വന്നു. ഒന്നാം പ്രതി ഫാദർ കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും ജീവപര്യന്തം തടവും പിഴയുമാണ് വിധിച്ചത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.