ഇന്ത്യയിലെ ഏറ്റവും ഉയർന്ന അന്വേഷണ ഏജൻസിയാണ്‌ സി.ബി.ഐ. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (കേന്ദ്ര കുറ്റാന്വേഷണ ബ്യൂറോ)‍. 1941ൽ സ്ഥാപിതമായ സ്പെഷ്യൽ പോലീസിൽ നിന്നാണ്‌ സി.ബി.ഐ.യുടെ തുടക്കം.1963 ഏപ്രിൽ 1-നാണ്‌ ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ സി.ബി.ഐ. നിലവിൽ വന്നത്. ഡി.പി.കോഹ്ലിയായിരുന്നു പ്രഥമ മേധാവി[3]. ഏറ്റവും സമർത്ഥരായ ഉദ്യോഗസ്ഥരെയാണ് CBlയിൽ നിയമിക്കുക. ദുർഘടമായ നിരവധി കൊലക്കേസുകൾ തെളിയിക്കാനും അഴിമതിക്കാരുടെ മുഖം മൂടി വലിച്ചൂരാനും CBl ക്ക് കഴിഞ്ഞിട്ടുണ്ട്. അഴിമതി തടയാനുള്ള വിഭാഗം, പ്രത്യേക കുറ്റകൃത്യങ്ങൾ തെളിയിക്കാനുള്ള വിഭാഗം എന്നിങ്ങനെയാണ്‌ സി.ബി.ഐ.യിലെ രണ്ട് അന്വേഷണ വിഭാഗങ്ങൾ. അഴിമതി, സാമ്പത്തിക കുറ്റകൃത്യങ്ങൾ, സാധാരണ കുറ്റകൃത്യങ്ങൾ എന്നിവയെല്ലാം സി.ബി.ഐ.യുടെ അന്വേഷണ വിഷയങ്ങളാവാറുണ്ട്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം തുടങ്ങിയ പൊതു കുറ്റകൃത്യങ്ങളിൽ, സംസ്ഥാന സർക്കാരിന്റെ ശുപാർശയോ, സുപ്രീംകോടതിയുടെയോ ഹൈക്കോടതിയുടെയോ നിർദ്ദേശമോ ഉണ്ടെങ്കിലേ സി.ബി.ഐ. അന്വേഷണത്തിനായി എടുക്കാറുള്ളൂ. സംസ്ഥാന പോലീസിന് കുറ്റകൃത്യം തെളിയിക്കാൻ കഴിയാതിരിക്കുകയോ അല്ലെങ്കിൽ പ്രതികളുമായി ഒത്തുകളിക്കുകയോ ചെയ്യുമ്പോൾ CBl പ്രസക്തമായിത്തീരുന്നു. കേരളത്തിൽ സിസ്റ്റ ർ അഭയ കൊല കേ സ്തെളിയിച്ചത് CBI ആണ്. അന്താരാഷ്ട്ര പോലീസ് കൂട്ടായ്മയായ ഇന്റർപോളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതും സഹകരിക്കുന്നതും സി.ബി.ഐ.യാണ്‌. കേന്ദ്ര പേഴ്സണൽ, പെൻഷൻ ആന്റ് പബ്ലിക് ഗ്രീവൻസസ് വകുപ്പിനു കീഴിലാണ്‌ ഇപ്പോൾ സി.ബി.ഐ. പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രിയാണ്‌ ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ തീരുമാനത്താലും കേസുകളിൽ CBI അന്വേഷണം ഉണ്ടാകാറുണ്ട്. അഴിമതി കേസുകളിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ പ്രതികളായ കേസുകൾ കൈകാര്യം ചെയ്യുന്നതും സിബിഐ ആണ്.

വസ്തുതകൾ Crime branch അവലോകനം ...
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ
കേന്ദ്ര കുറ്റാന്വേഷണ ബ്യൂറോ
Central Bureau of Investigation
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ
Crime branch അവലോകനം
രൂപപ്പെട്ടത്1941 സ്പെഷ്യൽ പോലീസ് എസ്റ്റബിളിഷ്മെൻ്റ് (SPE) ആയി
അധികാരപരിധി ഭാരത സർക്കാർ
ആസ്ഥാനംന്യൂ ഡെൽഹി, ഇന്ത്യ
ജീവനക്കാർഅനുവദിച്ചത്: 7274
നിലവിൽ: 5685
Vacant: 1589 (21.84%)
as on 1 Mar 2017[1]
വാർഷിക ബജറ്റ്698.38 കോടി (US$108.9 million) (FY2018-19)[2]
ഉത്തരവാദപ്പെട്ട മന്ത്രിനരേന്ദ്ര മോദി, ഇന്ത്യൻ പ്രധാനമന്ത്രി
മേധാവി/തലവൻപ്രവീൺ സൂദ്, IPS, ഡയറക്ടർ
മാതൃ ഏജൻസികേന്ദ്ര പേഴ്സണൽ, പെൻഷൻ ആന്റ് പബ്ലിക് ഗ്രീവൻസസ് മന്ത്രാലയം, ഭാരത സർക്കാർ
വെബ്‌സൈറ്റ്
www.cbi.gov.in
അടയ്ക്കുക

സ്ഥാപക മേധാവി

സി.ബി.ഐ. യുടെ സ്ഥാപക മേധാവിയായ ഡി.പി കോഹ്ലി 1 ഏപ്രിൽ 1963 മുതൽ 31 മെയ് 1968 വരെയാണ് സർവീസിൽ സേവനം നടത്തിയത്‌ .ൽ സ്ഥാപിതമായ സ്പെഷ്യൽ പോലീസിൽ ഇൻസ്പെക്ടർ ജനറൽ ആയിരുന്നു.ഇതിനു മുൻപ് ഉത്തർ പ്രദേശ്‌,ഗവണ്മെന്റ് ഓഫ് ഇന്ത്യ ,മധ്യ ഭാരത്‌ എന്നിവയിൽ സേവനം അനുഷ്ടിച്ചിരുന്നു . 1967 ൽ പദ്മ ഭുഷൻ അവാർഡിന് അർഹനായി.

ഇതും കാണുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.