ശർമിള ടാഗോർ
ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
ബംഗാളിൽ നിന്നുള്ള ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് ശർമിള ടാഗോർ (ബംഗാളി: শর্মিলা ঠাকুর Shormila Ṭhakur) (ജനനം: 8 ഡിസംബർ 1944).
ശർമിള ടാഗോർ শর্মিলা ঠাকুর | |
---|---|
![]() ശർമിള ടാഗോർ | |
ജനനം | ശർമിള ടാഗോർ ഡിസംബർ 8, 1944 |
മറ്റ് പേരുകൾ | ആയിഷ സുൽതാന, ശർമിളാ ടാഗോർ ഖാന |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1959-ഇതുവരെ |
ജീവിതപങ്കാളി | മൻസൂർ അലി ഖാൻ പട്ടൗഡി (1969 - ഇതുവരെ) |
കുട്ടികൾ | സൈഫ് അലി ഖാൻ സാബ അലി ഖാൻ സോഹ അലി ഖാൻ |
ഏപ്രിൽ 2005 ൽ ഇന്ത്യൻ ചലച്ചിത്ര സെൻസർ ബോർഡിന്റെ അദ്ധ്യക്ഷയായിരുന്നു. 2005 ഡിസംബറിൽ, യുണീസെഫിന്റെ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.[1]
ആദ്യജീവിതം
ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തിൽ ഹൈദരബദിലാണ് ശർമിള ജനിച്ചത്. ബ്രിട്ടീഷ് ഇന്ത്യൻ കമ്പനിയുടെ ജനറൽ മാനേജറായിരുന്ന ഗിതീന്ദ്രനാഥ് ടാഗോറാണ് പിതാവ്.
ഔദ്യോഗിക ജീവിതം
1959 ൽ സത്യജിത് റേ സംവിധാനം ചെയ്ത അപുർ സൻസാർ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം തുടങ്ങിയത്. തന്റെ 14-മത്തെ വയസ്സിൽ തന്നെ മികച്ച മുൻനിരകഥാപാത്രമായി അഭിനയിച്ചതിനെ സത്യജിത് റായ് പുകഴ്ത്തിയിരുന്നു.[2]. സത്യജിത് റായുടെ ഒരു പാട് ചിത്രങ്ങളിൽ ശർമിള പിന്നീട് അഭിനയിച്ചു. അക്കാലത്ത് ശർമിളയുടെ കൂടെ അധികവും അഭിനയിച്ചത് സൌമിത്ര ചാറ്റർജി ആയിരുന്നു.
1964 ലാണ് ബോളിവുഡ് ചലച്ചിത്രമേഖലയിൽ ഒരു നടിയായി പേരെടുക്കാൻ കഴിഞ്ഞത്. പിന്നീട് ബോളിവുഡിലും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധേയയായി.
സ്വകാര്യ ജീവിതം
ശർമിള വിവാഹം ചെയ്തിരിക്കുന്നത് മൻസൂർ അലി പട്ടോടി ഖാനെയാണ്. അക്കാലത്ത് ശർമിള ഇസ്ലാം മതത്തിലേക്ക് മാറിയിരുന്നു.[3]
സൈഫ് അലി ഖാൻ, സാബ അലി ഖാൻ, സോഹ അലി ഖാൻ എന്നിവർ മക്കളാണ്.
സിനിമകൾ
വർഷം | സിനിമ | സംവിധായകൻ | വേഷം | ഭാഷാ |
---|---|---|---|---|
1959 | അപുർ സൻസാർ | സത്യജിത് റേ | അപർണ | ബംഗാളി |
1960 | ദേവി | സത്യജിത് റേ | ദയാമയി | ബംഗാളി |
1963 | ശേഷ് അങ്ക | ഹരിദാസ് ഭട്ടാചാര്യ | മാല | ബംഗാളി |
നിർജൻ സൈകതെ | തപൻ സിൻഹ | രേണു | ബംഗാളി | |
ബർനാലി | അജോയ് കർ | അലോക ചൗധരി | ബംഗാളി | |
ഛായാ ഷുർജോ | പാർത്ഥ പ്രതിം ചൗധരി | ഗെന്റൂ | ബംഗാളി | |
1964 | കാശ്മീർ കി കലി | ശക്തി സാമന്ത | ചമ്പാ | ഹിന്ദി |
1965 | വക്ത് | യാഷ് ചോപ്ര | രേണു ഖന്ന | ഹിന്ദി |
ഡാക്ക് ഘർ | സുൽ വെള്ളാനി | അതിഥി വേഷം | ഹിന്ദി | |
1966 | അനുപമ | ഋഷികേശ് മുഖർജി | ഉമാ ശർമ്മ | ഹിന്ദി |
ദേവർ | മോഹൻ സെഹ്ഗൽ | മധുമതി/ബൻവാരിയ | ഹിന്ദി | |
സാവൻ കി ഘട | ശക്തി സാമന്ത | സീമ | ഹിന്ദി | |
നായക് | സത്യജിത് റേ | അദിതി | ബംഗാളി | |
യേ രാത്ത് ഫിർ നാ ആയെഗി | ബ്രിജ് | കിരൺ | ഹിന്ദി | |
1967 | മിലൻ കി രാത്ത് | ആർ. ഭട്ടാചാര്യ | ആർത്തി | ഹിന്ദി |
ആൻ ഈവിനിംഗ് ഇൻ പാരിസ് | ശക്തി സാമന്ത | ദീപ മാലിക്/രൂപ മാലിക് (സൂസി) | ഹിന്ദി | |
ആംനേ സാംനേ | സുരജ് പ്രകാശ് | സപ്ന മാത്തൂർ/സപ്ന മിത്തൽ | ഹിന്ദി | |
1968 | മേരേ ഹംദം മേരേ ദോസ്ത് | അമർ കുമാർ | അനിത | ഹിന്ദി |
ഹംസായ | ജോയ് മുഖർജി | ലീന സെൻ | ഹിന്ദി | |
ദിൽ ഔർ മോഹബ്ബത്ത് | ആനന്ദ് ദത്ത | അനുരാധ വർമ്മ | ഹിന്ദി | |
യകീൻ | ബ്രിജ് | രീത | ഹിന്ദി | |
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.