സ്വൌം -صوم- എന്ന അറബി പദം വ്രതം, ഉപവാസം എന്നൊക്കെ അർത്ഥങ്ങൾ ഉൾക്കൊള്ളുന്നു. ഒരു വസ്തുവിനെ വെടിഞ്ഞ് നിൽക്കുക, അതിനെ ഉപേക്ഷിക്കുക എന്നൊക്കെയാണ് സ്വൌം എന്ന പദത്തിൻറെ ഭാഷാർഥം. നോമ്പ് എന്ന് സാധാരണയായി മലയാളത്തിൽ പറയുന്നു. സാങ്കേതികമായി സുബ്‌ഹി - ( പ്രഭാത ) നമസ്കാരത്തിന് ബാങ്ക് വിളിക്കുന്നത് മുതൽ വൈകീട്ട് മഗ്‌രിബ് (സന്ധ്യാ നമസ്കാരം) സൂര്യാസ്തമയം
വിശ്വാസങ്ങൾ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങൾ |
വിശ്വാസം • പ്രാർഥന |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ബിൻ അബ്ദുല്ല |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകൾ |
പ്രധാന ശാഖകൾ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകൾ |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |
വരേയുളള സമയം ആഹാരപാനീയങ്ങൾ ഉൾപ്പെടെ എല്ലാ സുഖ സൗകര്യങ്ങളും അവ ലഭ്യമായിരിക്കെ ത്തന്നെ> ഉപക്ഷേിക്കുന്നതാണ് സ്വൌം അഥവാ നോമ്പ്/ വ്രതം. ഉപവാസത്തിൽ ഉള്ള വ്യക്തിയിൽ നിന്ന് ചീത്തയായ വാക്കുകളോ പ്രവൃത്തികളോ ചിന്തകളോ പാടില്ല. ഭാര്യാ- ഭർതൃ ബന്ധം പുലർത്തുന്നതും നോമ്പിന്റെ 'സമയ'ത്ത് പാടില്ല.
ഇസ്ലാമിക കലണ്ടറായ ഹിജ്റ വർഷ പ്രകാരം ഒൻപതാം മാസമായ റമദാൻ മാസത്തിൽ - വിശ്വാസികൾ നിർബന്ധ വ്രതമെടുക്കേണ്ടതുണ്ട്. ഒരു മാസമെന്നത് പരമാവധി 29-30 ദിവസങ്ങൾ വരേയാണ്. നോമ്പെടുക്കുന്ന ദിവസങ്ങൾ 30 തികക്കണമെന്നില്ല. പ്രധാന കാര്യം റമദാൻ അവസാനിച്ച പിറ്റേ ദിവസം ശവ്വാൽ മാസം ഒന്നാം തീയതി ഉപവാസം കുറ്റകരമാണ്.
രോഗികൾ, പ്രായ പൂർത്തിയാകാത്ത കുട്ടികൾ, മനോദൗർബല്യം ബാധിച്ച മനുഷ്യർ, ഗർഭിണികൾ, പീരീഡ്സ് ൽ ഉള്ള സ്ത്രീകൾ , മുലയൂട്ടുന്ന മാതാക്കൾ, അവശരായ വൃദ്ധർ, യാത്രക്കാർ എന്നിവർക്ക് റമദാൻ വ്രതം നിർബന്ധമില്ല. പക്ഷേ അവരുടെ അവസ്ഥയിൽ മാറ്റം വന്ന് അവർ സാധാരണ നിലയിലാകുമ്പോൾ നഷ്ടപ്പെട്ടുപോയ നോമ്പിന് പകരം എടുക്കേണ്ടതാണ്. ഉദാഹരണത്തിന് ആർത്തവം മൂലം വ്രതം എടുക്കാൻ സാധിക്കാത്ത സ്ത്രീക്ക് ആർത്തവം മാറിയതിന് ശേഷം വ്രതം തുടരാം. അഞ്ചോ ആറോ ദിവസം വ്രതം കൂടുതൽ എടുത്താൽ മതിയാകും. ആരോഗ്യപരമായോ അല്ലാതെയോ വ്രതം അനുഷ്ഠിക്കുവാൻ സാധിക്കാത്ത ഓരോരുത്തരും അവർക്ക് നഷ്ടമാകുന്ന ഓരോ ദിവസത്തെ നോമ്പിനും നഷ്ടപരിഹാരമായി ഓരോ അഗതിക്ക് വീതം ആഹാരം / ഭക്ഷ്യ ധാന്യങ്ങൾ നൽകേണ്ടതാണ്.
ഐച്ഛിക വ്രതങ്ങൾ
- മുഹറം മാസത്തിൽ താസൂ അ(ഒൻപതാം ദിവസം), ആശൂറ (പത്താം ദിവസം)
- അറഫാദിനം അഥവാ ദുൽഹജ്ജ് ഒൻപത്.
- ശവ്വാൽ മാസത്തിലെ ആറുനോമ്പുകൾ
- തിങ്കളാഴ്ചയും വ്യാഴാഴ്ചയും
ഖുർആനിൽ നിന്ന്
സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കൽപിച്ചിരുന്നത് പോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടിയത്രെ അത്. (ഖുർആൻ 2:183)
എണ്ണപ്പെട്ട ഏതാനും ദിവസങ്ങളിൽ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താൽ മറ്റു ദിവസങ്ങളിൽ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്.) (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവർ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നൽകേണ്ടതാണ്. എന്നാൽ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതൽ നൻമചെയ്താൽ അതവന്ന് ഗുണകരമാകുന്നു. നിങ്ങൾ കാര്യം ഗ്രഹിക്കുന്നവരാണെങ്കിൽ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങൾക്ക് കൂടുതൽ ഉത്തമം.(ഖുർആൻ 2:184)
ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടും, നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ. അതു കൊണ്ട് നിങ്ങളിൽ ആർ ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ പകരം അത്രയും എണ്ണം ( നോമ്പെടുക്കേണ്ടതാണ്. ) നിങ്ങൾക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് ഞെരുക്കം ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ ആ എണ്ണം പൂർത്തിയാക്കുവാനും, നിങ്ങൾക്ക് നേർവഴി കാണിച്ചുതന്നിന്റെ പേരിൽ അല്ലാഹുവിൻറെ മഹത്ത്വം നിങ്ങൾ പ്രകീർത്തിക്കുവാനും നിങ്ങൾ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ ( ഇങ്ങനെ കൽപിച്ചിട്ടുള്ളത്. ) (ഖുർആൻ 2:185)
Wikiwand - on
Seamless Wikipedia browsing. On steroids.