10/04/2024

വസ്തുതകൾ عيد الفطرEid-ul-Fitr (റമദാൻ നോമ്പിന്റെ സമാപ്തി കുറിക്കുന്ന ആഘോഷം), ഇതരനാമം ...
عيد الفطر
Eid-ul-Fitr
(റമദാൻ നോമ്പിന്റെ സമാപ്തി കുറിക്കുന്ന ആഘോഷം)
Thumb
ഒരു പെരുന്നാൾ വിരുന്ന്
ഇതരനാമംചെറിയ പെരുന്നാൾ (Malayalam), നോമ്പു പെരുന്നാൾ, Eid, "Ramadan Eid", "Smaller Eid"; Idul Fitri, Hari Lebaran (Indonesia); Aidilfitri (Malaysia, Singapore, Brunei); Riyoyo, Riyayan, Ngaidul Fitri (Javanese); Boboran Siyam (Sundanese); Uroë Raya Puasa (Acehnese); Rojar Eid (Bangladesh); Ramazan Bayramı (Turkish); Eid-e Sa'eed-e Fitr (The Mirthful Festival of Fitr, Persian); Choti Eid (Urdu); ; Ramazanski Bajram,
ആചരിക്കുന്നത്മുസ്ലിങ്ങൾ
തരംമുസ്ലിം ആഘോഷങ്ങൾ
പ്രാധാന്യംറമദാൻ സമാപ്തി
ആഘോഷങ്ങൾFamily meals (especially lunches and late breakfasts), eating sweet foods, wearing new clothes, giving gifts or money's to children, സുഹൃദ്-കുടുംബ സന്ദർശനം
അനുഷ്ഠാനങ്ങൾCongregational prayer, giving to charity (Zakat al-fitr)
തിയ്യതിശവ്വാൽ 1
2024-ലെ തിയ്യതിdate missing (please add)
Last time2017 ഒക്റ്റൊബർ 26
ബന്ധമുള്ളത്റമദാൻ, ബലി പെരുന്നാൾ ശവ്വാൽ മാസത്തിന്റെ തുടക്കം
അടയ്ക്കുക
വസ്തുതകൾ
Thumb

Part of a series on
Islamic culture

Architecture

Arabic · Azeri
Indo-Islamic · Iwan
Moorish · Moroccan · Mughal
Ottoman · Persian · Somali
Sudano-Sahelian · Tatar

Art

Calligraphy · Miniature · Rugs

Dress

Abaya · Agal · Boubou
Burqa · Chador · Jellabiya
Niqab · Salwar kameez · Taqiya
kufiya  · Thawb · Jilbāb · Hijab

Holidays

Ashura · Arba'een · al-Ghadeer
Chaand Raat · al-Fitr · al-Adha
Imamat Day · al-Kadhim
New Year · Isra and Mi'raj
al-Qadr · Mawlid · Ramadan
Mugam · Mid-Sha'ban
al-Taiyyab

Literature

Arabic · Azeri · Bengali · Malay
Indonesian · Javanese · Kashmiri
Kurdish · Persian · Punjabi · Sindhi
Somali · South Asian · Turkish · Urdu

Martial arts

Silat · Kurash

Music
Dastgah · Ghazal · Madih nabawi

Maqam · Mugam · Nasheed
Qawwali

Theatre

Karagöz and Hacivat
Ta'zieh · Wayang

Islam Portal
അടയ്ക്കുക

ഹിജ്റ വർഷം ശവ്വാൽ മാസം ഒന്നിനാണ് ലോക മുസ്ലീങ്ങളുടെ ആഘോഷമായ ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ. ഈ തീയതിക്ക് മാറ്റമില്ലാത്തതാണ്. ഒരു മാസത്തെ വ്രതാനുഷ്ഠാനം അവസാനിച്ചതിന്റെ പിറ്റേന്നാണ് ഈദുൽ ഫിത്വർ ആഘോഷിക്കപ്പെടുന്നത്. ഈദുൽ ഫിത്വർ കേരളത്തിൽ ചെറിയ പെരുന്നാൾ എന്ന് പറയപ്പെടുന്നു. ഹിജ്റ വർഷത്തിലെ ഒൻപതാമത്തെ മാസമായ റമദാൻ മാസത്തെ പകലുകൾ

മുഴുവൻ ആചരിച്ച വ്രതകാലത്തിന് ശേഷം വരുന്ന ശവ്വാൽ മാസം ഒന്നിനാണ് ഈദുൽ ഫിത്വർ. പുലർച്ചെ മുതൽ സന്ധ്യ വരെ ജലപാനം പോലും കഴിക്കാതെ യാതൊരു ആഹാരവും കഴിക്കാതെ ഒരു മാസം മുഴുവൻ ജീവിച്ച മനുഷ്യർ  പിറ്റേ ദിവസം ഈദ് ദിനത്തിൽ   ഒരു മനുഷ്യ ജീവിയും പട്ടിണിയാകാൻ പാടില്ലെന്ന് ഉറപ്പിച്ച് ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്യുന്നു. ഈദ്,റമദാനിന് ശേഷം വരുന്ന പത്താം മാസമായ ശവ്വാൽ ഒന്നിന് ആണെങ്കിലും പൊതു സമൂഹം റംസാൻ എന്ന് തെറ്റായി ഈ ദിവസത്തെ പറയാറുണ്ട്.
പ്രമാണം:Sultan Ahmed Mazjid mahya3.jpg
പരമ്പരാഗത തുർക്കിഷ് ഈദ് അഭിവാദ്യമായ "സ്നേഹിക്കുക, സ്നേഹിക്കപെടുക",ഇസ്തംബൂളിലെ സുൽത്താൻ അഹമദ് മസ്ജിദ് അലങ്കാരദീപങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

ആശംസ

ഈദ് മുബാറക്, കുല്ലു ആം അൻതും ബി ഖൈർ, തഖബ്ബലല്ലാഹ് തുടങ്ങി വിവിധതരം ഈദ് ആശംസകൾ പ്രയോഗത്തിലുണ്ട്.

ചടങ്ങുകൾ

[1].ഈദ് നമസ്കാരത്തിനു മുമ്പ് അഥവാ പ്രഭാതത്തിന് മുൻപ് അന്നേ ദിവസം വീട്ടിലുള്ളവർക്ക് ആഹരിക്കാനുള്ളതു കഴിച്ച് മിച്ചമുള്ള മുഴുവൻ പേരും ഫിത്വർ സക്കാത്ത് നിർവഹിക്കണം.സാധാരണയായി ആ നാട്ടിലെ ഭക്ഷ്യ ധാന്യമാണ് ഫിത്വർ സകാത് നൽകേണ്ടത് . വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരു സ്വാ വീതം നൽകണം ഇത്ഏകദേശം 2.400 കിലോഗ്രാം ഭക്ഷ്യ ധാന്യമാണ് നൽകേണ്ടത്. കേരളത്തിൽ പ്രധാനമായി  നൽകുന്നത് അരിയാണ്. ഇപ്പോൾ ജനിക്കുന്ന കുഞ്ഞുൾപ്പെടെയുള്ളവർക്ക് വേണ്ടി ഇത് നിർവ്വഹിക്കണം. പെരുന്നാൾ ദിവസം രാവിലെ നടക്കുന്ന ഈദ് നമസ്കാരമാണ് പിന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യം.. [2].  ഈദ് നമസ്കാരം വരെ തക്ബീർ മുഴക്കൽ സുന്നത്താണ് (പ്രവാചക ചര്യയാണ്). തക്ബീറിന്റെ രൂപം:

അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ الله أكبر الله أكبر الله أكبر
അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ് لا إله إلا الله
അല്ലാഹു അക്ബർ, അല്ലാഹു അക്ബർ الله أكبر الله أكبر
വ ലില്ലാഹിൽ ഹംദ് ولله الحمد
അല്ലാഹു ഏറ്റവും വലിയവൻ, അല്ലാഹു ഏറ്റവും വലിയവൻ, അല്ലാഹു ഏറ്റവും വലിയവൻ, ആരാധനയ്ക്കർഹൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല, അല്ലാഹു ഏറ്റവും വലിയവൻ,അല്ലാഹു ഏറ്റവും വലിയവൻ,സർവ്വസ്തുതിയും അല്ലാഹുവിന് മാത്രമാകുന്നു.

ഈദ് നമസ്കാരം ഈദ് ഗാഹുകളിലും മസ്ജിദുകളിലും നടന്നു വരുന്നു.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.