From Wikipedia, the free encyclopedia
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിന്റെയും നെതർലന്റ്സ് ദേശീയ ടീമിന്റെ ക്യാപ്റ്റന്റെയും സെന്റർ ബാക്ക് ആയി കളിക്കുന്ന ഡച്ച് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് വെർജിൽ വാൻ ഡൈക്ക് (ജനനം: 8 ജൂലൈ 1991). ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധനിരക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം തന്റെ കരുത്തും, നേതൃത്വപാടവം കൊണ്ടും അറിയപ്പെടുന്നു.[4][5][6] 2019 ൽ അദ്ദേഹം യുവേഫ മെൻസ് പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു, കൂടാതെ ഫിഫയുടെ മികച്ച മെൻസ് പ്ലെയർ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തി.[7]
Personal information | ||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Full name | വെർജിൽ വാൻ ഡൈക്ക്[1] | |||||||||||||||
Date of birth | [2] | 8 ജൂലൈ 1991|||||||||||||||
Place of birth | ബ്രെഡ, നെതർലന്റ്സ് | |||||||||||||||
Height | 1.93 മീ (6 അടി 4 ഇഞ്ച്)[3] | |||||||||||||||
Position(s) | സെന്റർ ബാക്ക് | |||||||||||||||
Club information | ||||||||||||||||
Current team | ലിവർപൂൾ എഫ്.സി. | |||||||||||||||
Number | 4 | |||||||||||||||
Youth career | ||||||||||||||||
2009–2010 | Willem II | |||||||||||||||
2010–2011 | Groningen | |||||||||||||||
Senior career* | ||||||||||||||||
Years | Team | Apps | (Gls) | |||||||||||||
2011–2013 | Groningen | 62 | (7) | |||||||||||||
2013–2015 | Celtic | 76 | (9) | |||||||||||||
2015–2018 | Southampton | 67 | (4) | |||||||||||||
2018– | Liverpool | 63 | (5) | |||||||||||||
National team‡ | ||||||||||||||||
2011 | Netherlands U19 | 1 | (0) | |||||||||||||
2011–2013 | Netherlands U21 | 3 | (0) | |||||||||||||
2015– | Netherlands | 32 | (4) | |||||||||||||
Honours
| ||||||||||||||||
*Club domestic league appearances and goals, correct as of 17:35, 2 November 2019 (UTC) ‡ National team caps and goals, correct as of 05:34, 16 October 2019 (UTC) |
ഗ്രോനിംഗെൻ എന്ന ഡച്ച് പ്രൊഫഷണൽ ക്ലബ്ബിലൂടെ തന്റെ കരിയർ ആരംഭിച്ച വാൻ ഡൈക്ക് 2013 ൽ സ്കോട്ടിഷ് ക്ലബ് കെൽറ്റിക്കിലേക്ക് മാറി. കെൽറ്റിക്കിനൊപ്പം സ്കോട്ടിഷ് പ്രീമിയർഷിപ്പ് കിരീടം നേടുകയും, ക്ലബ്ബിന് വേണ്ടി കളിച്ച രണ്ടുവർഷവും പിഎഫ്എ സ്കോട്ട്ലൻഡ് ടീം ഓഫ് ദ ഇയർ പട്ടികയിൽ ഇടംനേടുകയും ചെയ്തു. 2015 സെപ്റ്റംബറിൽ, പ്രീമിയർ ലീഗ് ടീമായ സതാംപ്ടണിൽ ചേർന്നു. 2018 ജനുവരിയിൽ, അക്കാലത്ത് ഒരു പ്രതിരോധക്കാരന് ലഭിക്കുന്ന റെക്കോർഡ് കൈമാറ്റ ഫീസ് ആയ 75 മില്യൺ ഡോളറിന്, അദ്ദേഹം ലിവർപൂൾ ക്ലബ്ബിൽ ചേർന്നു.[8] ലിവർപൂളിന് ഒപ്പമുള്ള ആദ്യ സീസണിൽ തന്നെ വാൻ ഡൈക്ക് 2018–19 സീസണിലെ പിഎഫ്‌എ പ്ലെയർ ഓഫ് ദ ഇയർ, പ്രീമിയർ ലീഗ് പ്ലെയർ ഓഫ്ദി സീസൺ എന്നീ നേട്ടങ്ങൾ കരസ്ഥമാക്കി. ലിവർപൂൾ വിജയികളായ 2019 ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അദ്ദേഹത്തെ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു.
2015 ൽ നെതർലൻഡിന് വേണ്ടി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച വാൻ ഡൈക്ക് 2018 ൽ തന്റെ രാജ്യത്തിന്റെ ക്യാപ്റ്റനായി. 2019 ൽ യൂറോപ്യൻ ചാമ്പ്യൻമാരായ പോർച്ചുഗലിനെ 3-0 ന് പരാജയപ്പെടുത്തിയ മത്സരത്തിൽ അദ്ദേഹം തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടി. മൂന്ന് മാസത്തിന് ശേഷം പ്രഥമ യുവേഫ നേഷൻസ് ലീഗ് ചാമ്പ്യൻഷിപ്പിൽ വാൻ ഡൈക്ക് തന്റെ ടീമിനെ ഫൈനലിലേക്ക് നയിച്ചു.
ഡച്ച് പിതാവിന്റെയും സുരിനാമീസ് മാതാവിന്റേയും മകനായി നെതർലൻഡിലെ ബ്രെഡയിൽ വാൻ ഡൈക്ക് ജനിച്ചു. കൗമാരപ്രായത്തിൽ വില്ലം II അക്കാദമിയിൽ പരിശീലനം നേടുന്നതിനൊപ്പം ഒരു പാർട്ട്ടൈമായി പാത്രം കഴുകുന്നജോലിയും അദ്ദേഹം ചെയ്തു. റൈറ്റ് ബാക്ക് സ്ഥാനത്തു കളിച്ചു പരാജയപ്പെട്ടതിനാൽ 2008 ൽ സെൻട്രൽ ബാക്ക് സ്ഥാനത്തേക്ക് മാറ്റി. സ്ഥാനമാറ്റവും ശാരീരിക വളർച്ചയും ഉണ്ടായിരുന്നിട്ടും, വില്ലെം II ന്റെ റിസർവ് മാനേജറിനു വാൻ ഡൈക്കിൽ വിശ്വാസം തോന്നിയില്ല. 2010 ൽ, അക്കാലത്ത് എഫ്‌സി ഗ്രോനിംഗെൻ വേണ്ടി പ്രവർത്തിച്ചിരുന്ന, മുൻ ഡച്ച് അന്താരാഷ്ട്ര കളിക്കാരൻ മാർട്ടിൻ കോമാൻ, വാൻ ഡൈക്കിന്റെ കഴിവ് തിരിച്ചറിഞ്ഞു, അതെ വര്ഷം തന്നെ ഗ്രോനിംഗെൻ ക്ലബ്ബിലേക്ക് മാറ്റം ഏർപ്പാടാക്കി.
75 മില്യൺ ഡോളർ ട്രാൻസ്ഫർ തുകയുമായി വിന്റർ ട്രാൻസ്ഫർ വിൻഡോ തുറക്കുമ്പോൾ വാൻ ഡൈക്ക് ലിവർപൂളിൽ ചേരുമെന്ന് 2017 ഡിസംബർ 27 ന് പ്രഖ്യാപിച്ചു. സതാംപ്ടൺ കരാറിലെ സെയിൽ-ഓൺ ക്ലോസ് കാരണം മുൻ ക്ലബ് കെൽറ്റിക്ക് വാൻ ഡൈക്കിന്റെ ട്രാൻസ്ഫർ ഫീസ് 10% ലഭിക്കും. ട്രാൻസ്ഫർ തുക ഒരു പ്രതിരോധനിരക്കാരന് ലോക ഫുട്ബോളിൽ ലഭിക്കുന്ന റെക്കോർഡ് ഫീസായിരിക്കുമെന്ന് സതാംപ്ടൺ അവകാശപ്പെട്ടു.
ജനുവരി 5 ന് എഫ്‌എ കപ്പിന്റെ മൂന്നാം റൗണ്ടിൽ ലിവർപൂളിനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം പ്രാദേശിക എതിരാളികളായ എവർട്ടനെതിരായ 2-1 വിജയത്തിൽ വൈകി ഹെഡറിലൂടെ വിജയ ഗോൾ നേടി. അങ്ങനെ, 1901-ൽ ബിൽ വൈറ്റിന് ശേഷം മെർസീസൈഡ് ഡെർബിയിൽ അരങ്ങേറ്റ മത്സരത്തിൽത്തന്നെ ഗോൾ നേടുന്ന ആദ്യ കളിക്കാരനായി. ലിവർപൂളിന്റെ പ്രതിരോധനിരയിൽ വാൻ ഡൈക്കും ഡെജാൻ ലോവ്രനും ശക്തമായ പങ്കാളിത്തം സ്ഥാപിച്ചു. ലിവർപൂളിന്റെ മുൻ പ്രതിരോധ പ്രശ്‌നങ്ങൾ പരിഹരിച്ചതിനുള്ള ഖ്യാതി ഡച്ചുകാരന് ലഭിച്ചു.
ചാമ്പ്യൻസ് ലീഗിൽ സീസണിന്റെ പകുതി മാത്രം കളിച്ചിട്ടും വാൻ ഡൈക്കിനെ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് സ്ക്വാഡിൽ ഉൾപ്പെടുത്തി. 2018 ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനെതിരെ വാൻ ഡൈക്ക് 90 മിനിറ്റ് സമയവും കളിച്ചു, പക്ഷെ ലിവർപൂളിന് 1–3 തോറ്റു. വാൻ ഡൈക്ക് തന്റെ ആദ്യ സീസണിൽ എല്ലാ ചാംപ്യൻഷിപ്പിലുമായി 22 മത്സരങ്ങൾ കളിച്ചു, ഒരു ഗോൾ നേടി.
2018 ഓഗസ്റ്റ് 20 ന്, ക്രിസ്റ്റൽ പാലസിനെതിരെ 2-0 ന് ജയിച്ച മത്സരത്തിൽ ബിബിസി സ്പോർട്ടും സ്കൈ സ്പോർട്സും ചേർന്ന് വാൻ ഡൈക്കിനെ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു. ഓഗസ്റ്റിലെ പ്രകടനങ്ങൾക്ക് വാൻ ഡൈക്കിന് ലിവർപൂൾ സ്റ്റാൻഡേർഡ് ചാർട്ടേഡ് പ്ലെയർ ഓഫ് ദ മന്ത് അവാർഡ് ലഭിച്ചു. ഡിസംബർ 21 ന്, വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരെ 2-0 ന് മത്സരത്തിൽ വാൻ ഡൈക്ക് ലിവർപൂളിന് വേണ്ടി തന്റെ ആദ്യ ഗോൾ നേടി. 2018–19 സീസണിൽ പ്രീമിയർ ലീഗ് ശ്രദ്ധേയമായ പ്രകടനം തുടർന്ന അദ്ദേഹം നവംബർ, ഡിസംബർ മാസങ്ങളിൽ പിഎഫ്‌എ പ്ലെയർ ഓഫ് ദ മന്ത് സമ്മാനം നേടി.
2019 ഫെബ്രുവരി 27 ന് വാട്ട്ഫോർഡിനെതിരായ 5-0 വിജയത്തിൽ വാൻ ഡൈക്ക് രണ്ടുതവണ ഗോൾ നേടി. അടുത്ത മാസം, ബയേൺ മ്യൂണിക്കിനെ 3-1 ന് തോൽപ്പിച്ച മത്സരത്തിൽ അദ്ദേഹം ചാമ്പ്യൻസ് ലീഗിലെ തന്റെ ആദ്യ ഗോൾ കണ്ടെത്തി.
ഏപ്രിൽ 20 ന്, പിഎഫ്‌എ പ്ലേയേഴ്സ് പ്ലെയർ ഓഫ് ദ ഇയർ അവാർഡിനായി, സഹതാരം സാഡിയോ മാനെക്കൊപ്പം. നാമനിർദ്ദേശം ചെയ്യപ്പെട്ട ആറ് കളിക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. നാലുദിവസത്തിനുശേഷം, ലിവർപൂൾ ടീമംഗങ്ങളായ ട്രെന്റ് അലക്സാണ്ടർ-അർനോൾഡ്, മാനെ, ആൻഡ്രൂ റോബർട്ട്സൺ എന്നിവർക്കൊപ്പം പിഎഫ്‌എ ടീം ഓഫ് ദ ഇയറിൽ അദ്ദേഹത്തെ തിരഞ്ഞെടുത്തു. 2019 ഏപ്രിൽ 28 ന് അദ്ദേഹത്തെ പിഎഫ്‌എ പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു. ജൂൺ 1 ന് നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ടോട്ടൻഹാമിനെതിരെ ലിവർപൂൾ 2-0 ന് വിജയിച്ചതിനെത്തുടർന്ന് വാൻ ഡൈക്കിനെ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു.
2019 ഓഗസ്റ്റിൽ യുവേഫ പ്ലെയർ ഓഫ് ദ ഇയർ അവാർഡ് വാൻ ഡൈക്ക് നേടി. 2019 സെപ്റ്റംബർ 2 ന് ഫിഫ ഫുട്ബോൾ അവാർഡിന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. 2019 സെപ്റ്റംബർ 23 ന്, മികച്ച ഫിഫ പുരുഷ കളിക്കാരന്റെ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തി. 2019 ഒക്ടോബറിൽ, ബാലൻ ഡി ഓർ (ഗോൾഡൻ ബോൾ) പുരസ്‌കാരത്തിനായി പരിഗണിക്കുന്ന 30 ഫുട്ബോൾ കളിക്കാരിൽ ഒരാളായി വാൻ ഡൈക്കിനെ ഉൾപ്പെടുത്തി.
Club | Season | League | National Cup | League Cup | Europe | Other | Total | |||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Division | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | ||
Groningen | 2010–11[9] | Eredivisie | 5 | 2 | 0 | 0 | — | — | — | 5 | 2 | |||
2011–12[9] | Eredivisie | 23 | 3 | 1 | 0 | — | — | — | 24 | 3 | ||||
2012–13[9] | Eredivisie | 34 | 2 | 3 | 0 | — | — | — | 37 | 2 | ||||
Total | 62 | 7 | 4 | 0 | — | — | — | 66 | 7 | |||||
Celtic | 2013–14[10] | Scottish Premiership | 36 | 5 | 2 | 0 | 1 | 0 | 8 | 0 | — | 47 | 5 | |
2014–15[11] | Scottish Premiership | 35 | 4 | 5 | 4 | 4 | 0 | 14 | 2 | — | 58 | 10 | ||
2015–16[12] | Scottish Premiership | 5 | 0 | — | — | 5 | 0 | — | 10 | 0 | ||||
Total | 76 | 9 | 7 | 4 | 5 | 0 | 27 | 2 | — | 115 | 15 | |||
Southampton | 2015–16[12] | Premier League | 34 | 3 | 1 | 0 | 3 | 0 | — | — | 38 | 3 | ||
2016–17[13] | Premier League | 21 | 1 | 1 | 1 | 2 | 0 | 6 | 2 | — | 30 | 4 | ||
2017–18[14] | Premier League | 12 | 0 | — | 0 | 0 | — | — | 12 | 0 | ||||
Total | 67 | 4 | 2 | 1 | 5 | 0 | 6 | 2 | — | 80 | 7 | |||
Liverpool | 2017–18[14] | Premier League | 14 | 0 | 2 | 1 | — | 6 | 0 | — | 22 | 1 | ||
2018–19[15] | Premier League | 38 | 4 | 0 | 0 | 0 | 0 | 12 | 2 | — | 50 | 6 | ||
2019–20[16] | Premier League | 11 | 1 | 0 | 0 | 0 | 0 | 3 | 0 | 2 | 0 | 16 | 1 | |
Total | 63 | 5 | 2 | 1 | 0 | 0 | 21 | 2 | 2 | 0 | 88 | 8 | ||
Career total | 268 | 25 | 15 | 6 | 10 | 0 | 54 | 6 | 2 | 0 | 349 | 37 |
National team | Year | Apps | Goals |
---|---|---|---|
Netherlands | 2015 | 3 | 0 |
2016 | 9 | 0 | |
2017 | 4 | 0 | |
2018 | 8 | 3 | |
2019 | 8 | 1 | |
Total | 32 | 4 |
No. | Date | Venue | Cap | Opponent | Score | Result | Competition |
---|---|---|---|---|---|---|---|
1 | 26 March 2018 | Stade de Genève, Geneva, Switzerland | 18 | Portugal | 3–0 | 3–0 | Friendly |
2 | 13 October 2018 | Johan Cruyff Arena, Amsterdam, Netherlands | 22 | ജെർമനി | 1–0 | 3–0 | 2018–19 UEFA Nations League A |
3 | 19 November 2018 | Arena AufSchalke, Gelsenkirchen, Germany | 24 | 2–2 | 2–2 | ||
4 | 21 March 2019 | De Kuip, Rotterdam, Netherlands | 25 | Belarus | 4–0 | 4–0 | UEFA Euro 2020 qualification |
കെൽറ്റിക്
ലിവർപൂൾ
നെതർലാന്റ്സ്
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.