ലോകനീതി
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
1953-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ലോകനീതി. കൈലാസ് പിക്ചേഴ്സിനു വേണ്ടി കെ.കെ. നാരായണൻ നിർമിച്ച ചിത്രമാണ് ഇത്. മുതുകുളം രാഘവൻ പിള്ളയുടെ കഥയ്ക്ക് അദ്ദേഹംതന്നെ സംഭാഷണം എഴുതി. അഭയദേവ് രചിച്ച ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തിയാണ് സംഗീതം നൽകിയത്. രേവതി സ്റ്റുഡിയോയിൽ വച്ച് റ്റി.എൻ. രംഗസ്വാമി ഗാനങ്ങൾ റിക്കോർഡ് ചെയ്തു. ആർ. വേലപ്പനും എൻ.എസ്. മണിയും കൂടി മെരിലാഡ് സ്റ്റുഡിയോയിൽ വച്ച് ഈ ചിത്രം ക്യാമറയിലാക്കി. വി.സി. ഐസക് ശബ്ദലേഖനവും, സി.വി. ശങ്കർ വേഷവിധാനവും, കെ.ഡി. ജോർജ് ചിത്രസംയോജനവും, റ്റി.എൻ. എസ്. കുറുപ്പ് വസ്ത്രാലങ്കാരവും, എം.വി. കൊച്ചപ്പു കലാസംവിധാനവും, അമ്പലപ്പിഴ രാവുണ്ണി നൃത്തസംവിധാനവും നിർവഹിച്ചു. ആർ. വേലപ്പനാണ് ഈ ചിത്രം സംവിധാനം ചെയ്തത്.[1]
ലോകനീതി | |
---|---|
സംവിധാനം | ആർ. വേലപ്പൻ നായർ |
നിർമ്മാണം | സ്വാമി നാരായണൻ |
രചന | മുതുകുളം രാഘവൻ പിള്ള |
തിരക്കഥ | മുതുകുളം രാഘവൻ പിള്ള |
അഭിനേതാക്കൾ | സത്യൻ കൊട്ടാരക്കര ശ്രീധരൻ നായർ എസ്.പി. പിള്ള കാലായ്ക്കൽ കുമാരൻ പങ്കജവല്ലി ബി.എസ്. സരോജ മുതുകുളം രാഘവൻ പിള്ള ടി.എസ്. മുത്തയ്യ നാണുക്കുട്ടൻ ജഗതി എൻ.കെ. ആചാരി കുമാരി തങ്കം ആറന്മുള പൊന്നമ്മ തുടങ്ങിയവർ |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഛായാഗ്രഹണം | എൻ.എസ് മണി |
ചിത്രസംയോജനം | കെ.ഡി. ജോർജ് |
റിലീസിങ് തീയതി | 17/04/1953 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതക്കൾ
സത്യൻ
കൊട്ടാരക്കര ശ്രീധരൻ നായർ
എസ്.പി. പിള്ള
കാലായ്ക്കൽ കുമാരൻ
പങ്കജവല്ലി
ബി.എസ്. സരോജ
മുതുകുളം രാഘവൻ പിള്ള
ടി.എസ്. മുത്തയ്യ
നാണുക്കുട്ടൻ
ജഗതി എൻ.കെ. ആചാരി
കുമാരി തങ്കം
ആറന്മുള പൊന്നമ്മ തുടങ്ങിയവർ
പിന്നണിഗായകർ
എ.എം. രാജ
ഘണ്ഠശാല
ഗോകുലപാലൻ
കവിയൂർ രേവമ്മ
പി. ലീല
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.