കെ.ഡി. ജോർജ്
From Wikipedia, the free encyclopedia
മലയാള സിനിമയുടെ തുടക്കം മുതൽ സജീവമായിരുന്ന ചിത്രസംയോജകൻ ആണ് ശ്രീ കെ.ഡി ജോർജ്ജ്. ഒട്ടനവധി ചിത്രങ്ങൾക്കു ചിത്രസംയോജനം ചെയ്തു.1949ൽ വെള്ളിനക്ഷത്രം എന്ന ചിത്രത്തിലാണ് ആദ്യമായി എഡിറ്റിങ് ചെയ്തത്. മലയാളത്തിലെ ആദ്യ കളർ ചിത്രമായ ചെമ്മീൻ (1965) -ൽ ചിത്രസംയോജന സഹായി ആയി പ്രവർത്തിച്ചു.1968ലെ വിരുതൻ ശങ്കു ആണ് അവസാന ചിത്രം.
ജീവിതരേഖ
1908 , ഏപ്രിൽ 17 -നു കേരളത്തിൽ ജനിച്ചു.[1] ചൊവ്വര കാച്ചപ്പിള്ളിൽ കുടുംബത്തിലാണ് ചിത്രസംയോജകനായ ശ്രീ കെ ഡി ജോർജ്ജ് ജനിച്ചത്.പിതാവ് ശ്രീ ഡൊമിനിക്ക് കാരയ്ക്കാടും, മാതാവ് ശ്രീമതി മേരിയുമാണ്.ഫസ്റ്റ് ഫോറത്തിൽ വിദ്യാഭ്യാസം മതിയാക്കി 1932 ൽ സിനിമാ ഓപ്പറേറ്റർ ആയി ജോലിയിൽ പ്രവേശിച്ചു.5 1/2 വർഷം മിലിറ്ററിയിൽ സിനിമാ ഓപ്പറേറ്റർ ആയി ജോലി നോക്കിയിട്ടുണ്ട്. സുഗുണസരസ എന്ന തമിഴു ചിത്രമാണ് ഇദ്ദേഹം ആദ്യമായി എഡിറ്റു ചെയ്തത്.തമിഴു ചിത്രങ്ങൾക്കു പുറമേ സ്വർണ്ണ മെഡൽ നേടിയ ചെമ്മീൻ ഉൾപ്പെടെ ധാരാളം മലയാല ചിത്രങ്ങൾ ശ്രീ ജോർജ്ജ് എഡിറ്റു ചെയ്തിട്ടുണ്ട്.ശ്രീമതി പൗളിൻ ആണു മിസ്റ്റർ ജോർജ്ജിന്റെ പത്നി.നാല് ആണും രന്റു പെണ്ണും ഉൾപ്പെടെ ആറുകുട്ടികൾ ഇദ്ദേഹത്തിനുണ്ട് 1991 , ജൂൺ 18 -നു അന്തരിച്ചു.[2]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.