മലബാർ തീരം
ഇന്ത്യയുടെ പടിഞ്ഞാറേ തീരം, പ്രത്യേകമായി അതിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗം. From Wikipedia, the free encyclopedia
ഇന്ത്യയുടെ പടിഞ്ഞാറേ തീരം, പ്രത്യേകമായി അതിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗം. From Wikipedia, the free encyclopedia
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറൻ തീരമാണ് മലബാർ തീരം എന്ന് അറിയപ്പെടുന്നത്. ഭൂമിശാസ്ത്രപരമായി, പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിൽ അവയുടെ സാന്നിധ്യം മൂലം ഉണ്ടാകുന്ന മൺസൂൺപാതം കാരണം, തെക്കേ ഇന്ത്യയിലെ ഏറ്റവും ഈർപ്പമുള്ള പ്രദേശങ്ങൾ ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. വ്യാപകമായ അർത്ഥത്തിൽ ഇന്ത്യയുടെ പടിഞ്ഞാറേ തീരത്തെ മുഴുവനായും മലബാർ തീരം എന്ന് വിളിക്കാറുണ്ടെങ്കിലും ആധുനിക നിർവചനം അനുസരിച്ച് കൊങ്കൺ മേഖല മുതൽ ഉപഭൂഖണ്ഡത്തിന്റെ തെക്കേ മുനമ്പായ കന്യാകുമാരി വരെയുള്ള തീരത്തെ സൂചിപ്പിക്കാൻ ഈ പദം ഉപയോഗിക്കുന്നു.
മലബാർ തീരം | |
---|---|
പ്രദേശം | |
Nickname(s): | |
മലബാർ തീരം കാണിക്കുന്ന ഭൂപടം | |
Coordinates: 12.0167°N 75.2833°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം, കർണാടക |
• ജനസാന്ദ്രത | 816/ച.കി.മീ.(2,110/ച മൈ) |
• ഔദ്യോഗികം | മലയാളം, തുളു, കന്നഡ, തമിഴ്, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (ഐ. എസ്. റ്റി) |
ISO കോഡ് | IN-KL and IN-KA |
ജില്ലകളുടെ എണ്ണം | 18 (4 കേരളത്തിൽ, 3 കർണ്ണാടകയിൽ, 1 തമിഴ്നാട്ടിൽ) |
കാലാവസ്ഥ | ഉഷ്ണമേഖല (കോപ്പെൻ) |
ഹിമാലയത്തിന് പുറത്തുള്ള ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള സ്ഥലമായ ആനമുടി കൊടുമുടിയും ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശമായ കുട്ടനാടും മലബാർ തീരത്താണ് സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെ അരിക്കിണ്ണം എന്നറിയപ്പെടുന്ന കുട്ടനാട് ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശവും, ലോകത്തിൽ സമുദ്രനിരപ്പിന് താഴെ സ്ഥിതി നടക്കുന്ന ചുരുക്കം കാർഷിക മേഖലകളിൽ ഒന്നുമാണ്.[3][4]
മലബാറിന് സമാന്തരമായി നിലകൊള്ളുന്ന മലനിരയാണ് പശ്ചിമഘട്ടം. പശ്ചിമഘട്ടത്തിന്റെ കിഴക്കൻ മലമ്പ്രദേശത്തിനും പടിഞ്ഞാറൻ തീരത്തെ താഴ്ന്ന പ്രദേശത്തിനും ഇടയിലുള്ള ചെരിവുള്ള മേഖലയാണ് ഇത്. ഈർപ്പം നിറഞ്ഞ തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കൻ മുനമ്പിലേക്ക് വീശി അടിക്കുമ്പോൾ, പ്രദേശത്തിന്റെ സവിശേഷ ഭൂപ്രകൃതി കാരണം, രണ്ട് ശാഖകളായി പിരിയുന്നു: അറബിക്കടൽ ശാഖയും ബംഗാൾ ഉൾക്കടൽ ശാഖയും.[5] ഇതിലെ അറബിക്കടൽ ശാഖയെ പശ്ചിമഘട്ടം തടയുന്നത് കൊണ്ട് മലബാർ മേഖലയിലെ കേരളം ഇന്ത്യയിൽ ആദ്യം മഴ കിട്ടുന്ന പ്രദേശമാകുന്നു.[6][7] ഇന്ത്യയിലെ ജൈവവൈവിധ്യത്തിന്റെ ഒരു പ്രധാന കേന്ദ്രം കൂടിയാണ് മലബാർ മേഖല.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.