തെങ്ങിന്റെ ഫലമാണ് തേങ്ങ From Wikipedia, the free encyclopedia
തെങ്ങിന്റെ ഫലമാണ് തേങ്ങ അഥവാ നാളികേരം. ഇതിന്റെ മേൽ ആവരണമായ തൊണ്ടും ചകിരിയും തെങ്ങിൻ മുകളിൽ നിന്നും വീഴുന്ന ആഘാതത്തിൽ നിന്നും വിത്തിനെ സംരക്ഷിച്ചു നിർത്തുന്നു. ഇതു കൂടാതെ കട്ടിയേറിയ ചിരട്ടയും വെളുത്ത കാമ്പും സ്വാദിഷ്ഠമായ വെള്ളവുമാണ് തേങ്ങയുടെ ഭാഗങ്ങൾ. തേങ്ങയുടെ പുറത്തെ ആവരണമായ തൊണ്ടും ചകിരിയും നീക്കം ചെയ്താണ് (പൊതിച്ച്) വ്യാപാര മേഖലയിൽ ഇതിന്റെ തൂക്കം നോക്കുന്നത്. നാളികേരം വിളഞ്ഞു പാകമാകുന്നതിനു മുൻപുള്ള അവസ്ഥയിൽ അതിനെ ഇളനീർ അല്ലെങ്കിൽ കരിക്ക് എന്ന് പറയുന്നു. ഈ അവസ്ഥയിൽ ഉള്ളിൽ നിറയെ സ്വാദിഷ്ഠമായ വെള്ളവും ഇളം കാമ്പും കൊണ്ട് സമൃദ്ധമാണിത്.
കേരളത്തിൽ പ്രാചീന കാലത്ത് തെങ്ങ് ഉണ്ടായിരുന്നതായി തെളിവില്ല. സംഘകാലത്ത് പറയുന്ന നെയ്തലും മരുതവും (ഇടനാടും, കടലോരവും) കടൽ നീങ്ങി ഉണ്ടായവയാണ്. കുറിഞ്ചി തിണയിൽ (മലകൾ) തെങ്ങ് വളരില്ല. അതായത് തെങ്ങ് എങ്ങു നിന്നോ വന്നു ചേർന്നതായിരിക്കണം. അങ്ങനെ അത് മരുതം നെയ്തൽ എന്നീ തിണകളിൽ സ്ഥാനം പിടിച്ചു. ആദ്യകാലങ്ങളിൽ ഈ തെങ്ങുകൾ എങ്ങനെയോ വളരുകയായിരുന്നിരിക്കണം. ഡച്ചുകാരാണ് മലയാളികളെ ശാസ്ത്രീയമായ രീതിയിൽ തെങ്ങു കൃഷി പഠിപ്പിച്ചത് [4]
സംഘകാലത്ത് നെടുംചേരലാതന്റെ കാലത്താണ് തെങ്ങുകൃഷി വ്യാപകമായതെന്നും അഭിപ്രായമുണ്ട്. ഏ.ഡി. 120 ൽ ആണിത്. തെങ്ങിന്റെ പ്രഭവകേന്ദ്രം മലയ ആണെന്നും,മലയ ഭാഷയിലെ ന്യോർകാലി ആണ് സംസ്കൃതത്തിൽ നാരികേലി ആയതെന്നും ചില പണ്ഡിതർ അഭിപ്രായപ്പെടുന്നു.[5]
വിളഞ്ഞ തേങ്ങയുടെ നീരാണ് തേങ്ങാപ്പാൽ. ചിരകിയ തേങ്ങ പിഴിഞ്ഞാണ് തേങ്ങാപ്പാലെടുക്കുന്നത്. പായസം, കറികൾ എന്നിവയുണ്ടാക്കാനും, സൗന്ദര്യവർദ്ധകവസ്തുവായും തേങ്ങാപ്പാലുപയോഗിക്കുന്നു.
തേങ്ങയുടെ പുറംതോടിനും ഉള്ളിലുള്ള ചിരട്ടക്കും ഇടക്കുള്ള നാരുകളുടെ കൂട്ടത്തെ ചകിരി എന്നു വിളിക്കുന്നു. കയറും കയറുൽപന്നങ്ങളും നിർമ്മിക്കുവാനുള്ള അസംസ്‌കൃത വസ്തുവായി ഇവ ഉപയോഗിക്കുന്നു. തേങ്ങയിൽ നിന്നു കിട്ടുന്ന ചകിരി പാകപ്പെടുത്തി എടുത്തു ഉണ്ടാക്കുന്ന ഒരു തരം ബലമുള്ള വള്ളിയാണ് കയർ.
തേങ്ങയുടെ കാമ്പ് ഉണക്കി കൊപ്രയാക്കി വെളിച്ചെണ്ണ ഉത്‌പാദിപ്പിക്കുന്നു. കൊപ്രയിൽ 72% വെളിച്ചെണ്ണ അടങ്ങിയിരിക്കുന്നു[6]..
പൊട്ടിപ്പോകാത്ത കൊപ്രയെ "ഉണ്ടകൊപ്ര" എന്നും "കൊപ്ര എടുത്തപടി" എന്നും വ്യാപാര മേഖലയിൽ പറയാറുണ്ട് . വടക്കൻ കേരളത്തിൽ "ബോഡ" എന്നും.
കൊപ്രയിൽ നിന്ന് വെളിച്ചെണ്ണ വേർതിരിഞ്ഞ ശേഷം ലഭിക്കുന്ന അവശിഷ്ടമാണ് കൊപ്ര പിണ്ണാക്ക്. യാന്ത്രികമായി വെളിച്ചെണ്ണ വേർതിരിച്ച് ഉണ്ടാക്കുന്ന പിണ്ണാക്കിൽ 8 - 12 ശതമാനം വെളിച്ചെണ്ണയും 22 ശതമാനം മാംസ്യവും അടങ്ങിയിരിക്കും. കൊപ്ര പിണ്ണാക്ക് കാലിത്തീറ്റയായി ഉപയോഗിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന വെളിച്ചെണ്ണ കന്നുകാലികൾ പുഷ്ടിപ്പെടുന്നതിന് സഹായകരമാണ്.[7] എളുപ്പം തീപിടിക്കുന്ന വസ്തുവാണ് കൊപ്ര പിണ്ണാക്ക്.
കുറ്റ്യാടി തേങ്ങ മികച്ച ഫലവും രോഗപ്രതിരോധശേഷിയും ഉള്ളവയാണ്.
വേര് വന്നുതുടങ്ങിയ തേങ്ങയുടെ അകത്ത് കാണുന്ന ഗോളാകൃതിയിലുള്ള ഖരപദാർത്ഥമാണ് പൊങ്ങ്. തെങ്ങിൻതൈയ്ക്ക് വളരാനാവശ്യമായ പോഷകം നൽകുന്നത് പൊങ്ങ് ആണ്. ഒരു ഭക്ഷണപദാർത്ഥമായും പൊങ്ങ് ഉപയോഗിക്കുന്നു.
നാളികേരം(പരിപ്പ്) 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | |||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം 660 kcal 2760 kJ | |||||||||||||||||||
| |||||||||||||||||||
Percentages are relative to US recommendations for adults. |
ഏറ്റവും അധികം തേങ്ങ ഉല്പാദിപ്പിക്കുന്ന രാഷ്ട്രങ്ങൾ— ഐക്യരാഷ്ട്രസഭ ഭക്ഷ്യ കൃഷി സംഘടനയുടെ 2010-ലെ കണക്കുകൾ പ്രകാരം | ||||
---|---|---|---|---|
Country | Production (tonnes) | Footnote | ||
![]() | 2,06,55,400 | F | ||
![]() | 1,55,40,000 | |||
![]() | 1,08,24,100 | |||
![]() | 27,05,860 | |||
![]() | 22,38,800 | F | ||
World | 54,716,444 | A | ||
No symbol = official figure, P = official figure, F = FAO estimate, * = Unofficial/Semi-official/mirror data, C = Calculated figure, A = Aggregate (may include official, semi-official or estimates); Source: Food And Agriculture Organization of the United Nations: |
== പഴഞ്ചൊല്
Seamless Wikipedia browsing. On steroids.