മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
വേണു നാഗവള്ളിയുടെ സംവിധാനത്തിൽ ജഗതി ശ്രീകുമാർ, മുകേഷ്, ഉർവശി, പത്മപ്രിയ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഭാര്യ സ്വന്തം സുഹൃത്ത്. എമിറേറ്റ്സ് ഫിലിംസ് ന്റെ ബാനറിൽ ആർ. കൃഷ്ണകുമാർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തതും എമിറേറ്റ്സ് ഫിലിംസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം രചിച്ചത് വേണു നാഗവള്ളി, ചെറിയാൻ കൽപകവാടി എന്നിവർ ചേർന്നാണ്.
ഭാര്യ സ്വന്തം സുഹൃത്ത് | |
---|---|
![]() ഡി.വി.ഡി. പുറംചട്ട | |
സംവിധാനം | വേണു നാഗവള്ളി |
നിർമ്മാണം | ആർ. കൃഷ്ണകുമാർ |
രചന | വേണു നാഗവള്ളി ചെറിയാൻ കൽപകവാടി |
അഭിനേതാക്കൾ | ജഗതി ശ്രീകുമാർ മുകേഷ് ഉർവശി പത്മപ്രിയ |
സംഗീതം | അലക്സ് പോൾ |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | കെ.പി. നമ്പ്യാന്തിരി |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | എമിറേറ്റ്സ് ഫിലിംസ് |
വിതരണം | എമിറേറ്റ്സ് ഫിലിംസ് |
റിലീസിങ് തീയതി | 2009 ഫെബ്രുവരി 27 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് അലക്സ് പോൾ ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് രാജാമണി.
Seamless Wikipedia browsing. On steroids.