ഭാരതസർക്കാരിന്റെ ഔദ്യോഗികഭാഷയായി ഭരണഘടന അനുശാസിച്ചിരിക്കുന്നത് ഹിന്ദിയും ഇംഗ്ലീഷുമാണ്. എന്നാൽ സംസ്ഥാനതലത്തിൽ വേറെയും കുറേ ഭാഷകളെ ഔദ്യോഗികഭാഷകളായി അംഗീകരിച്ചിട്ടുണ്ട്. ഇത് ഓരോ സംസ്ഥാനത്തിനും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനുള്ള അനുവാദവും ഭരണഘടന ഉറപ്പുനല്കുന്നു.

കൂടുതൽ വിവരങ്ങൾ ക്ര.നം., ഭാഷ ...
ഇന്ത്യയിലെ സംസ്ഥാനതല ഭാഷകളും അവ നിലവിലുള്ള സ്ഥലങ്ങളും
ക്ര.നം.ഭാഷസംസ്ഥാനം/കേന്ദ്രഭരണപ്രദേശം/വിഭാഗം/പ്രദേശം
1.ആസ്സാമീസ്ആസാം
2.ബംഗാളിആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ത്രിപുര, പശ്ചിമ ബംഗാൾ
3.ബോഡോആസാം
4.ദോഗ്രിജമ്മു - കാശ്മീർ
5.ഗുജറാത്തിഗുജറാത്ത്, ദാദ്ര, നാഗർ ഹവേലി, ദാമൻ, ദിയു
6.ഹിന്ദിആൻഡമാൻ നിക്കോബാർ ദ്വീപുകൾ, അരുണാചൽ പ്രദേശ്‌, ബീഹാർ, ചണ്ഢീഗഡ്, ഛത്തീസ്ഗഡ്‌, ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്‌, ഝാ‍ർഖണ്ഡ്‌, മധ്യപ്രദേശ്‌, രാജസ്ഥാൻ, ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്.
7.കന്നഡകർണാടക; ഇന്ത്യയുടെ ശ്രേഷ്ഠ ഭാഷകളിലൊന്ന്.
8.കശ്മീരിജമ്മു - കാശ്മീർ
9.കൊങ്കണിഗോവ, കർണാടക, മഹാരാഷ്ട്ര, കേരളം
10.മൈഥിലിബീഹാർ
11.മലയാളംകേരളം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്‌, പുതുച്ചേരി; ഇന്ത്യയുടെ ശ്രേഷ്ഠ ഭാഷകളിലൊന്ന്.
12.മണിപ്പൂരിമണിപ്പൂർ
13.മറാഠിമഹാരാഷ്ട്ര, ഗോവ, ദാദ്ര, നാഗർ ഹവേലി, ദാമൻ, ദിയു, മധ്യപ്രദേശ്‌, കർണാടക
14.നേപ്പാളിസിക്കിം, പശ്ചിമ ബംഗാൾ, ആസാം
15.ഒറിയഒറീസ്സ. ഇന്ത്യയുടെ ശ്രേഷ്ഠ ഭാഷകളിലൊന്ന്.
16.പഞ്ചാബിചണ്ഢീഗഡ്, ഡൽഹി, ഹരിയാന, പഞ്ചാബ്‌
17.സംസ്കൃതംഇന്ത്യയുടെ ശ്രേഷ്ഠ ഭാഷകളിലൊന്ന്
18.സന്താലിഛോട്ടാ നാഗ്പൂർ ഭാഗത്തെ സന്താൾ ആദിവാസികൾ
19.സിന്ധിസിന്ധി ജനങ്ങൾ
20.തമിഴ്തമിഴ്‌നാട്‌, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, പുതുച്ചേരി; ഇന്ത്യയുടെ ശ്രേഷ്ഠ ഭാഷകളിലൊന്ന്.
21.തെലുങ്ക്ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ആന്ധ്രാ പ്രദേശ്‌, പുതുച്ചേരി; ഇന്ത്യയുടെ ശ്രേഷ്ഠ ഭാഷകളിലൊന്ന്.
22.ഉർദുജമ്മു - കാശ്മീർ, ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ് , പശ്ചിമ ബംഗാൾ,

ആന്ധ്രാപ്രദേശ്, ഡൽഹി, ഝാർഖണ്ഡ്, ബീഹാർ

അടയ്ക്കുക

ഭരണഘടനയുടെ എട്ടാം പട്ടികയിൽപ്പെടാത്ത ഭാഷകളും ചില സ്ഥലങ്ങളിൽ പ്രചാരത്തിലുണ്ട്. ത്രിപുരയിൽ പ്രചാരത്തിലുള്ള കൊക്ബൊരോക്, മിസോറത്തിലെ മിസോ, മേഘാലയത്തിൽ ഉപയോഗിക്കുന്ന ഖാസി, ഗാരോ, ജൈൻഷ്യ, പുതുച്ചേരിയിലെ ഫ്രഞ്ച് എന്നിവ ഉദാഹരണം.

ശ്രേഷ്ഠഭാഷാ പദവി ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന രാജ്യത്തെ അഞ്ചാമത്തെ ഭാഷയായി മലയാളം (2013 മെയ്‌ 23). 2004ൽ തമിഴിനും 2005ൽ സംസ്‌കൃതത്തിനും 2008ൽ കന്നഡയ്ക്കും തെലുങ്കിനും ക്ലാസിക്കൽ പദവി ലഭിച്ചിരുന്നു. മലയാള ഭാഷയുടെ 1500 വർഷത്തെ പൈതൃകവും പാരമ്പര്യവും കണക്കിലെടുത്ത് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഉപസമിതി 2012 ഡിസംബറിലാണ് ശ്രേഷ്ഠഭാഷാ പദവി മലയാളത്തിനും നൽകാമെന്ന ശുപാർശ സാംസ്‌കാരികമന്ത്രാലയത്തിന് നൽകിയത്.

ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ് ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ് ബംഗാളി ബോഡോ ദോഗ്രി ഗോണ്ടി ഗുജറാത്തി ഹിന്ദി കന്നഡ കശ്മീരി കൊങ്കണി മലയാളം മൈഥിലി മണിപ്പൂരി മറാഠി നേപ്പാളി ഒറിയ പഞ്ചാബി സംസ്കൃതം സന്താലി സിന്ധി തമിഴ് തെലുങ്ക് ഉർദു

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.