From Wikipedia, the free encyclopedia
ജന്തു സാമ്രാജ്യം, ആർത്രോപോഡ ഫൈലം, ഇൻസെക്ട ക്ലാസ്സിൽ, കോളിയോപ്ടെര (Coleoptera) ഓർഡറിൽ പെടുന്ന ജീവികളാണ് ബീറ്റിൽസ് (Beetles) അഥവാ വിവിധ ഇനം വണ്ടുകൾ. ഇവയുടെ എല്ലാം ചിറകുകൾ ഒരു കവചം (sheath) പോലെ വർത്തിക്കുന്നു. ഗ്രീക്ക് ഭാഷയിലെ സമാനപദമാണ് കോളിയോപ്ടെര. ലോകത്തിലെ 25 ശതമാനം ജീവികളെ ഉൾക്കൊള്ളുന്ന ഈ ഓർഡർ ജന്തു വർഗീകരണത്തിലെ ഏറ്റവും വലിയ ഓർഡർ ആണ്. [1] ഇൻസെക്ട ക്ലാസ്സിൽ 40 ശതമാനവും ബീറ്റിൽസ് ആണ്. ഇവയുടെ എണ്ണം നാല് ലക്ഷമാണ്. [2]), കൂടുതൽ ഇനങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്.
വണ്ട് | |
---|---|
Top left to bottom right: female golden stag beetle (Lamprima aurata), rhinoceros beetle (Megasoma Sp.), a species of Amblytelus, cowboy beetle (Chondropyga dorsalis), and a long nose weevil (Rhinotia hemistictus). | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Infraclass: | Neoptera |
Superorder: | Endopterygota |
Order: | Coleoptera Linnaeus, 1758 |
Suborders | |
See subgroups of the order Coleoptera |
കടലിലും ധ്രുവപ്രദേശങ്ങളിലും ഒഴികെ മറ്റെല്ലായിടവും ഇവയെ കാണപ്പെടുന്നു. കുമിൾ, ജീവജാലങ്ങളുടെ അവശിഷ്ടങ്ങൾ, മറ്റ് ചെറിയ അകശേരുക്കൾ എന്നിവയെ ഇവ ഭക്ഷിക്കുന്നു. പല പക്ഷികളുടെയും സസ്തനികളുടെയും ഇഷ്ട ഭക്ഷണമാണ് ഇവ.
കട്ടിയുള്ള ബാഹ്യ കവചം , മുൻ ചിറക് (എലിട്ര :elitra) , ഇത് രണ്ടും എല്ലാ ബീറ്റിൽസിനും ഉണ്ട്. ശരീരത്തെ തല ഉദരം ഉടൽ എന്ന് മൂന്നായി വിഭജിക്കാം.എന്നാൽ ഇതിലുള്ള അവയവങ്ങൾക്ക് രൂപത്തിലും ഘടനയിലും പ്രവർത്തനത്തിലും വ്യത്യാസമുണ്ടാവാം. ബാഹ്യ കവചം ഉണ്ടാക്കിയിരിക്കുന്നത് അനേകം തുന്നിച്ചേർത്ത പോലുള്ള പാളികളാലാണ് (സ്ക്ലീരിത്സ് :sclerites ). ഇത് പ്രതിരോധ കവചമായും ശരീര രൂപത്തെ ചലിപ്പിക്കാനും അനുവദിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.