ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
എറണാകുളം ജില്ലയിലെ വൈപ്പിൻ ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പള്ളിപ്പുറം. എറണാകുളം ജില്ലയുടെ വടക്ക് പടിഞ്ഞാറേ അതിർത്തിയിലാണ് പള്ളിപ്പുറം. ചരിത്ര രേഖകളിൽ സ്ഥാനം പിടിച്ചിട്ടുള്ള ഒരു ഗ്രാമം കൂടിയാണ് പള്ളിപ്പുറം. വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റത്താണ് പള്ളിപ്പുറം. 1963 ലാണ് പള്ളിപ്പുറം പഞ്ചായത്ത് നിലവിൽ വന്നത്. നിലവിലുണ്ടായിരുന്ന കുഴുപ്പിള്ളി ഭാഗത്തെ അടർത്തിമാറ്റി പകരം വടക്കേക്കരയുടെ ഭാഗമായിരുന്ന മുനമ്പത്തെ കൂട്ടിച്ചേർത്താണ് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത്. പഴയകാലത്ത്, പ്രതാപം മുറ്റി നിന്നിരുന്ന മുസിരിസ് എന്ന തുറമുഖം പിന്നീട് കാലപഴക്കത്തിൽ ശോഷിച്ച് മുനമ്പം അഴിമുഖം മാത്രമായി മാറി. ഇന്ന് അറിയപ്പെടുന്ന ഒരു മത്സ്യബന്ധന തുറമുഖം മാത്രമാണ് പള്ളിപ്പുറത്തെ മുനമ്പം എന്ന പ്രദേശം
പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം ജില്ല |
വാർഡുകൾ | മുനമ്പം ജനഹിത, മുനമ്പം ഹാർബർ, മുനമ്പം കടപ്പുറം, കോവിലകം സൌത്ത്, പള്ളിപ്പുറം, കോവിലകം, ചക്കരക്കടവ്, പഞ്ചായത്ത്, സഹോദരഭവൻ, തൃക്കടക്കാപ്പിള്ളി, ഗൌരീശ്വരം, രക്തേശ്വരി കടപ്പുറം, കൊമരന്തി, മനയത്തുകാട്, പബ്ലിക്ക് ലൈബ്രറി, നെടിയാറ, സാമൂഹ്യസേവാസംഘം, ജനത, കോൺവെൻറ് കടപ്പുറം, എസ് എം എച്ച് എസ്, വാടയ്ക്കകം, മോസ്ക് റോഡ്, ബീച്ച് വാർഡ് |
ജനസംഖ്യ | |
ജനസംഖ്യ | 41,100 (2001) |
പുരുഷന്മാർ | • 20,107 (2001) |
സ്ത്രീകൾ | • 20,993 (2001) |
സാക്ഷരത നിരക്ക് | 93.34 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221123 |
LSG | • G070704 |
SEC | • G07037 |
1331 ൽ രൂപം കൊണ്ട വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റത്താണ് പള്ളിപ്പുറം എന്ന കൊച്ചു ഗ്രാമം. ആ കാലത്തുണ്ടായ ഭീകരമായ വെള്ളപ്പൊക്കത്തിൽ മുസിരിസ് എന്ന തുറമുഖം നശിപ്പിക്കപ്പെട്ടുപോകുകയും പകരം കൊച്ചിയിൽ ഒരു പ്രകൃതിദത്ത തുറമുഖംഉണ്ടാവുകയും ചെയ്തു എന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.[1]. കടലിനോട് ചേർന്നു കിടക്കുന്ന ഭാഗമായതിനാൽ വൈദേശികാക്രമണങ്ങൾ ഏറെ ഉണ്ടായ സ്ഥലമാണിത്. ഇതിന്റെ പ്രത്യക്ഷ തെളിവുകൾ ധാരാളം ഇവിടെ കാണാനാകും. പോർച്ചുഗീസുകാർ ഇവിടെ നിർമ്മിച്ച ആറു കോണുകളുള്ള കോട്ട ഇപ്പോഴും തലയുയർത്തി നില്ക്കുന്നു. ഇത് പള്ളിപ്പുറം കോട്ട എന്നറിയപ്പെടുന്നു. പക്ഷേ, പിന്നീട് 1663 ൽ ഡച്ചുകാർ ഇത് കൈവശപ്പെടുത്തി. തിരുവിതാംകൂർ പിന്നീട് ഇത് വിലക്കു വാങ്ങുകയായിരുന്നു.[2] [3]
ഇവിടുത്തെ ജനങ്ങളുടെ ജീവിതോപാധി പ്രധാനമായും മത്സ്യബന്ധനം തന്നെയാണ്. എന്നാൽ നല്ല വളക്കൂറുള്ള മണ്ണായതിനാൽ ഈ സ്ഥലംമറ്റു കൃഷികൾക്കും അനുയോജ്യമാണ് . ശുദ്ധജലം ലഭ്യമല്ലാത്തതിനാൽ ചുരുക്കം ചില സ്ഥലങ്ങളില്ലാതെ മറ്റു കൃഷികളൊന്നും കാണപ്പെടുന്നില്ല. മൂന്നു ചുറ്റും ഉപ്പുവെള്ളം ആണ് , അതുകൊണ്ട് കൃഷിക്കനുയോജ്യമല്ല. എന്നാൽ ശുദ്ധജലം ആവശ്യമില്ലാത്ത പൊക്കാളി കൃഷി പലയിടങ്ങളിലും ചെറുതായി കണ്ടുവരുന്നു.
ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഇന്ന് അറിയപ്പെടുന്ന ഒരു സ്ഥലമാണ് ചെറായി. ആദ്യകാലത്ത് നാട്ടുകാരും ചില വിദേശികളും മാത്രമേ ഇവിടെ സന്ദർശിക്കാറുണ്ടായിരുന്നുള്ളു. എന്നാൽ ഇന്ന് ദിവസേന ആയിരക്കണക്കിനു വിദേശികൾ ഇവിടം സന്ദർശിക്കുന്നു.
ജില്ല | എറണാകുളം |
ബ്ലോക്ക് | വൈപ്പിൻ |
വിസ്തീർണ്ണം | 16.66 |
വാർഡുകൾ | 22 |
ജനസംഖ്യ | 41100 |
പുരുഷൻമാർ | 20107 |
സ്ത്രീകൾ | 20993 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.