From Wikipedia, the free encyclopedia
പ്രമുഖനായ പത്രപ്രവർത്തകനും പംക്തികാരനുമായിരുന്നു ടി.വി.ആർ. ഷേണായ്. (ജനനം: 1941 ജൂൺ 10, മരണം: 2018 ഏപ്രിൽ 17). ഇന്ത്യൻ എക്സ്പ്രസ്സ്, മലയാള മനോരമ, ദ് വീക്ക്, സൺഡേ മെയിൽ, തുടങ്ങിയ പത്രപ്രസിദ്ധീകരണങ്ങളിൽ വിവിധ കാലങ്ങളിലായി ഉന്നതസ്ഥാനങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. 2003-ൽ ഭാരത സർക്കാർ അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ആദരിയ്ക്കുകയുണ്ടായി. മൊറോക്കോ രാജാവിന്റെ പരമോന്നതബഹുമതിയായ അലാവിറ്റ കമാൻഡർ വിസ്ഡം ലഭിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിലെ ചെറായി എന്ന ഗ്രാമത്തിൽ വിട്ടപ്പ ഷേണായിയുടേയും സുനീതാ ബായിയുടേയും മകനായി 1941 ജൂൺ 10-നാണ് ഷേണായി ജനിച്ചത്. ആദ്യവർഷങ്ങളിൽ പഠനം വീട്ടിൽ വെച്ചു തന്നെയായിരുന്നു. ചെറായി രാമവർമ്മ യൂണിയൻ ഹൈസ്കൂളിൽ ആറാം ക്ലാസ്സിൽ ചേർന്നാണ് ഔദ്യോഗികവിദ്യാഭ്യാസം തുടങ്ങിവെച്ചത്. എറണാകുളം മഹാരാജാസ് കോളേജിൽ ബി.എ. ബിരുദമെടുത്തു. അവിടെ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു ഏ.കെ. ആന്റണി. 1957-ൽ ഷേണായി മഹാരാജാസ് കോളേജ് യൂണിയൻ സെക്രട്ടറിയായി. തുടർന്ന് ബോംബേ സർവ്വകലാശാലയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടി. പഠനശേഷം മുംബൈയിൽ വെച്ചുതന്നെ പത്രപ്രസാധനരംഗത്തേക്ക് കാലെടുത്തുവെച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.