പള്ളിപ്പുറം കോട്ട

എറണാകുളം ജില്ലയിലെ ഒരു കോട്ട From Wikipedia, the free encyclopedia

പള്ളിപ്പുറം കോട്ട
Remove ads

കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു കോട്ടയാണ് പള്ളിപ്പുറം കോട്ട. ഇംഗ്ലീഷ്: Pallipuram Fort. പോർച്ചുഗീസുകാരാണ് 1503-ൽ ഈ കോട്ട നിർമ്മിച്ചത്.[1] അയീക്കോട്ട എന്നാണിത് അറിയപ്പെടുന്നത്. ഒരു കാവൽ നിലയമായാണ് ഇത് വികസിപ്പിച്ചിട്ടുള്ളത്. ഇന്ത്യയിൽ യൂറോപ്യർ ഏറ്റവും ആദ്യമുണ്ടാക്കിയ കോട്ട എന്ന പദവി കൊച്ചിയിലെ പള്ളിപ്പുറം കോട്ടയ്ക്കാണ്. രണ്ടാം പോർച്ചുഗീസ് വൈസ്രോയിയും കോളനി വത്കരണത്തിന്റെ സ്ഥാപകനുമായ അൽ ബുക്കർക്കാണ് ഇത് പണിതത്. വൈപ്പിൻ കോട്ട, ആയക്കോട്ട എന്നൊക്കെ ഇതിന് പേരുണ്ട്.

വസ്തുതകൾ പള്ളിപ്പുറം കോട്ട അഥവാ മാനുവൽ കോട്ട, Site information ...
Remove ads

1663-ൽ ഡച്ചുകാർ ഈ കോട്ട പിടിച്ചടക്കി. പിന്നീട് ഡച്ചുകാർ ഈ കോട്ട 1789-ൽ തിരുവിതാംകൂർ രാജ്യത്തിനു വിറ്റു. വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റത്തായി പള്ളിപ്പുറത്ത് ആണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. കോട്ടപ്പുറത്തെ, കൊടുങ്ങല്ലൂർ കോട്ട ഇതിനടുത്താണ്. ഈ കോട്ടയിൽ നിന്ന് കൊടുങ്ങല്ലൂർ കോട്ടയിലേയ്ക്ക് നദിക്കടിയിലൂടെ ഒരു തുരങ്കം ഉണ്ടെന്ന് പറയപ്പെടുന്നു. ഇന്ന് ഈ കോട്ട കേരള പുരാവസ്തു വകുപ്പിന്റെ സ്മാരകമായിട്ടുള്ള കോട്ടകളിൽ കേടു വരാത്ത അപൂർവ്വം ഒന്നാണ്‌. [2]ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ചതിൽ ഇന്ന് നിലനില്ക്കുന്നഏറ്റവും പഴക്കമുള്ള സൗധം എന്ന് എ. ഗില്ലറ്റി ഇതിനെ വിശേഷിപ്പിക്കുന്നത്. [3]

Remove ads

പേരിനു പിന്നിൽ

അഴിയുടെ വക്കിലായാതുകൊണ്ടാണ് ഈ കോട്ടക്ക് അഴീകൊട്ട അല്ലെങ്കിൽ ആയ്, അയീക്കോട്ട എന്നൊക്കെ പേരുവന്നത്. പിന്നീട് വി. മറിയത്തിൻറെ നാമത്തിലുള്ള പള്ളിയുടെ പേരിൽ അറിയപ്പെട്ട് തുടങ്ങിയതോടെ സ്ഥലനാമം ചേർത്ത് കോട്ടക്ക് പള്ളിപ്പുറം കോട്ട എന്ന പേര് സിദ്ധിച്ചു.[4]

ചരിത്രം

Thumb
പഴയകാല ചിത്രം

1498-കളിൽ വാസ്കോ ഡ ഗാമ കേരളത്തിൽ വന്ന ശേഷം പോർച്ചുഗീസുകാർ ഇവിടത്തെ വ്യാപാരത്തിന്റെ കുത്തക പിടിച്ചെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. 1500-ൽ പെഡ്റോ അൽവാറസ് കബ്രാൾ കൊച്ചിയിലെത്തി അവിടെ ഒരു നിർമ്മാണശാല ആരംഭിക്കുകയും ചെയ്തു. കൊച്ചി രാജാവ് അതിനു വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു. എന്നാൽ കൊടുങ്ങല്ലൂർ ആയിരുന്നു മറ്റൊരു പ്രധാന വ്യാപാരകേന്ദ്രം. 1342-ലെ പെരിയാറിലെ വെള്ളപ്പൊക്കത്തിന് ശേഷം ഇവിടത്തെ വ്യാപാരം മന്ദീഭവിച്ചെങ്കിലും ക്രിസ്ത്യാനികളായ ഒട്ടനവധി പേർ ഇവിടെ ഉണ്ടായിരുന്നു. മറ്റൊരു പ്രധാന സന്യാസ കേന്ദ്രമായിരുന്ന അമ്പഴക്കാട്ടേയ്ക്കു പോകുന്ന വഴിയും ഇതിലൂടെയായിരുന്നു. കൊടുങ്ങല്ലൂരിന്റെ നിയന്ത്രണം എറ്റെടുക്കുക വഴി പ്രധാന കുത്തക കൈയ്യടക്കാൻ പോർട്ടുഗീസുകാർക്ക് സാധിക്കുമായിരുന്നു. അതിനുള്ള ഒരു വഴിയായിരുന്നു, ഈ കോട്ടയുടെ നിർമ്മാണംപിന്നീട് 1663-ൽ ഡച്ചുകാർ കൊച്ചി കീഴടക്കിയപ്പോൾ ഈ കോട്ടയും പിടിച്ചെടുത്തു. ഡച്ചുകാരല്ലാത്ത സകല വിദേശീയരേയും അവർ നാടുകടത്തി.

Thumb
കോട്ടയുടെ രൂപരേഖ

എന്നാൽ ഡച്ചുകാർക്ക് ഇത് അധികം കാലം പിടിച്ചു നിർത്താൻ കഴിഞ്ഞില്ല. തിരുവിതാംകൂറിന്റെ ആക്രമണത്തിൽ കൊച്ചി ഏകദേശം പരിക്ഷീണിതയായിരുന്നു. കൊച്ചിയുടെ സഖ്യകക്ഷിയായ ഡച്ചുകാരും വിഷമിച്ചു. 1780 കളിൽ ടിപ്പു സുൽത്താൻ ഈ കോട്ടകളുടെ അവകാശം ഉന്നയിച്ചുകൊണ്ടിരുന്നു. 1782ല് ടിപ്പുവിൻറെ തിരുവിതാംകൂർ ആക്രമണത്തെ മുന്നിൽ കണ്ട് ഭയന്ന് അത് തടുക്കുന്നതിനായി പള്ളിപ്പുറത്ത് മറ്റൊരു മതിലും കോട്ടയും പണിയാനായി കൊച്ചീരാജാവ് തിരുവിതാംകൂറിന്‌ അനുമതി നൽകി. എന്നാൽ ഇതിനെ ഡച്ചു ഗവർണർ വാൻ ആഞെൻ ബെക്ക് എതിർത്തു. 1788ൽ ടിപ്പു ഡച്ചുകാരുടെ ചേറ്റുവാ കോട്ട അധീനതയിലാക്കുകയും പള്ളിപ്പുറം കൊടുങ്ങല്ലൂർ കോട്ടകളുടെ അവകാശം ഉന്നയിക്കുകയും ചെയ്തു. ഭയന്ന് ഡച്ചുകാർ അത് വകവക്കാതെ മൂന്ന് ലക്ഷം രൂപക്ക് 1789 ൽ കോട്ടകൾ തിരുവിതാംകൂറിന്‌ വിറ്റു. ക്രൂദ്ധനായ ടിപ്പു കൊടുങ്ങല്ലൂർ കോട്ട തകർത്ത് . എന്നാൽ പള്ളിപ്പുറം കോട്ട തകർക്കാനായി പുറപ്പെടും മുന്നേ പിൻ‍വാങ്ങേണ്ടതായി വന്നു. സാമൂതിരി 1790-കളിൽ കോട്ടപ്പുറം കോട്ട നശിപ്പിച്ചെങ്കിലും പള്ളിപ്പുറം കോട്ട അപ്പോഴും ഭദ്രമായി നിലനിന്നു. ഇന്ന് ഒരു സംരക്ഷിത സ്മാരകമാണ് ഈ കോട്ട.

Remove ads

നിർമ്മാണം

1503 സെപ്റ്റംബർ 26-ന് ഇതിനുള്ള തറക്കല്ലിട്ടു. അതേ വർഷം തന്നെ പണിയും തീർത്തു. ഇത് അഴിമുഖത്തിലേയ്ക്കുള്ള ഒരു കാവൽ നിലയം എന്ന രീതിയിൽ ആണ് പണി കഴിപ്പിച്ചിരിക്കുന്നത്. സാധാരണ കോട്ടകളുടെ പ്രത്യേകതകൾ ഇതിനില്ല. കോട്ടയായി അവർ നിർമ്മിച്ചത് അടുത്തുള്ള കൊടുങ്ങല്ലൂർ കോട്ടയാണ് ഈ കാവൽ നിലയവും കൊടുങ്ങല്ലൂർ കോട്ടയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഭൂഗർഭ തുരങ്കവും ഉണ്ട്. ഏതെങ്കിലും കപ്പൽ കാവൽ നിലയത്തിന്റെ കണ്ണു വെട്ടിച്ച് കായലിലേയ്ക്ക് പ്രവേശിച്ചാൽ കോട്ടയിലെത്തി മുന്നറിയിപ്പ് നൽകാനും കോട്ടയിലുള്ളവർക്ക് അടിയന്തര സഹായങ്ങൾ എത്തിക്കാനും തുരങ്കം ഉപയോഗപ്പെട്ടിരുന്നു.

Thumb
പീരങ്കികൾ ഉറപ്പിക്കാവുന്ന കോട്ടയുടെ ജനലുകൾ

ഷഡ്ഭുജാകൃതിയിലുള്ള ഈ കോട്ടയ്ക്ക് മൂന്നു നിലകളുണ്ട്. താഴത്തെ നിലയിൽ സ്ഫോടക വസ്തുക്കളും ആയുധങ്ങളും വയ്ക്കാവുന്ന ആയുധപ്പുരയും തുരങ്കത്തിലേയ്ക്കുള്ള കവാടവും ഉണ്ട്. ചുവരുകളിൽ നിരവധി ജനലുകൾ നിർമ്മിച്ചിരിക്കുന്നു. ഈ ജനലുകളിൽ പല വലിപ്പത്തിലുള്ള തോക്കുകളും പീരങ്കികളും വയ്ക്കാവുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. മൂന്നാമത്തെ നിലയിൽ ദൂരദർശിനിയും മറ്റും സ്ഥാപിച്ചിരുന്നു. ഈ കാവൽ നിലയത്തിലിരുന്നാൽ പടിഞ്ഞാറു ഭാഗത്ത് കടലും കിഴക്കു-തെക്കു ഭാഗത്ത് അഴിമുഖവും വ്യക്തമായിക്കാണാൻ സാധിക്കുമായിരുന്നു. ഇവിടെ താമസസൗകര്യം ഉണ്ടായിരുന്നില്ല.

200 കാവൽ ഭടന്മാർ കോട്ടക്കടുത്ത് താമസിച്ചിരുന്നു. അവർക്ക് താമസിക്കുന്നതിനും വെടി മരുന്ന് സൂക്ഷിക്കുന്നതിനുമായി സൗകര്യങ്ങൾ കോട്ടയിൽ ഉണ്ടായിരുന്നു.

പ്രത്യേകതകൾ

Thumb
കേരള സംസ്ഥാന പുരാവസ്തു വകുപ്പിൻ്റെ നോട്ടിസ് ബോഡ്

ചെത്തിമിനുക്കിയ കരിങ്കല്ലുകൊണ്ട് 5 അടി 3 ഇഞ്ച് നീളത്തിലും 7 അടി പൊക്കത്തിലും പണിതിട്ടുള്ളതാണ്‌ കോട്ടയുടെ വാതിൽ . ഇതിന്റെ ഒരറ്റം കമാനമാണ്‌. വാതില്പ്പടിയിൽ നിന്ന് ഉള്ളിലേക്ക് ചെറിയ വരാന്തയുണ്ട്. ഇതിലേ ഉള്ളിലേക്ക് പോകുമ്പോൾ മറ്റൊരു ചെറിയ ഇടനാഴിയിലെത്തും. ഇത് ചെരിഞ്ഞതാണ്‌. മറ്റൊരു വശത്തായി ഒരു കിണർ കാണാം. ഇത് 3 അടിയോളം നീളമുള്ള സമ ചതുരാകൃതിയിലാണ്‌. ഇതിന്റെ ഭിത്തിക്ക് 6 അടി വീതിയും കിണറിന്‌ ആഴം 16 അടിയുമുണ്ട്. കിണറ്റിൽ ഇന്നും വെള്ളം ഉണ്ട്. കിണറിന്റെ വലത്തുഭാഗത്തുള്ള കല്പ്പടവുകൾ വരാന്തയിലേക്ക് നയിക്കുന്നു. അതിന്റെ വടക്കുഭാഗത്ത് ഭൂഗർഭത്തിലേക്കു ഒരു ദ്വാരം കാണാം. ഇത് കൊടുങ്ങല്ലൂർ കോട്ടയിലേക്ക് നദിയുടെ ചുവട്ടിലൂടെയുള്ള രഹസ്യമാർഗ്ഗമാണ്‌ എന്ന് വിശ്വസിക്കുന്നു. എന്നാൽ കാലപ്പഴക്കം കൊണ്ട് ഇതിന്റെ മുഖം അടഞ്ഞു പോയിരിക്കുന്നു.

Remove ads

മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങൾ

വസ്തുതകൾ കേരളത്തിന്റെ ചരിത്രം ഇന്ത്യയുടെ ചരിത്രം ...
  • ഈ കോട്ടയ്ക്ക് അടുത്തുള്ള പള്ളിപ്പുറം കത്തോലിക്ക പള്ളി ക്രിസ്ത്യാനികളുടെ ഒരു പ്രധാന തീർത്ഥാടനകേന്ദ്രമാണ്.
  • ചെറായി കടൽത്തീരം 4 കി. മീ അടുത്താണ്.
  • തോമാശ്ലീഹ ഇന്ത്യയിൽ ആദ്യമായി എത്തിയ സ്ഥലമായി കരുതുന്ന മാല്യങ്കര ഒരു കി. മീ ദൂരെയാണ്
  • കോട്ടപ്പുറം 4 കി.മീ.
  • കൊടുങ്ങല്ലൂർ 10 കി. മീ.
Remove ads

എത്തിച്ചേരാനുള്ള വഴി

ജാലമാർഗ്ഗവും കര മാർഗ്ഗവും എത്തിച്ചേരാവുന്നതാണ്

അവലംബം

കുറിപ്പുകൾ

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads