Remove ads
ലോക പ്രസിദ്ധനായ ഇന്ത്യൻ സംഗീതഞ്ജനായിരുന്നു പണ്ഡിറ്റ് രവിശങ്കർ From Wikipedia, the free encyclopedia
ലോക പ്രസിദ്ധനായ ഇന്ത്യൻ സംഗീതഞ്ജനായിരുന്നു പണ്ഡിറ്റ് രവിശങ്കർ ( 7 ഏപ്രിൽ1920 - 11 ഡിസംബർ 2012 ).അദ്ദേഹം ബനാറസിലെ ഒരു ബംഗാളി കുടുംബത്തിൽ ജനിച്ചു. പൗരസ്ത്യ, പാശ്ചാത്യ സംഗീത ശാഖകളെ തന്റെ സിത്താർ വാദനത്തിലൂടെ ഇണക്കിച്ചേർക്കാനദ്ദേഹത്തിനായി. 1999-ൽ ഭരതത്തിന്റെ പരമ്മോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം ലഭിച്ചിട്ടുണ്ട്. സംഗീതത്തിലെ അതുല്യ പ്രതിഭകൾക്ക് ലഭിക്കുന്ന ഗ്രാമി പുരസ്കാരത്തിന് മൂന്ന് തവണ അർഹനായ അദ്ദേഹത്തിന് സമഗ്ര സംഭാവനക്കുള്ള ഗ്രമ്മി പുരസ്കാരം മരണാനന്തരം ലഭിച്ചു.അദ്ദേഹം 1986 മുതൽ 1992 വരെ രാജ്യസഭാംഗമായിരുന്നു. [2]
രവിശങ്കർ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Rabindra Shankar Chowdhury রবীন্দ্র শঙ্কর চৌধুরী |
ജനനം | Banaras, India | 7 ഏപ്രിൽ 1920
മരണം | 11 ഡിസംബർ 2012 92) San Diego, California, US | (പ്രായം
വിഭാഗങ്ങൾ | Hindustani classical |
തൊഴിൽ(കൾ) |
|
ഉപകരണ(ങ്ങൾ) | |
വർഷങ്ങളായി സജീവം | 1939–2012 |
ലേബലുകൾ | East Meets West Music [1] |
വെബ്സൈറ്റ് | ravishankar |
വാരണാസിയിൽ ബാരിസ്റ്റർ ശ്യാം ശങ്കറിന്റെ ഏഴു മക്കളിൽ ഏറ്റവും ഇളയവനായായി ജനിച്ചു. നർത്തകനായ ഉദയശങ്കർ അദ്ദേഹത്തിൻറെ സഹോദരനാണ്. നാടോടി സംഗീതമാണ് ആദ്യം പഠിച്ചതെങ്കിലും ഉസ്താദ് അലാവുദ്ദീൻ ഖാനിൽ നിന്നു സിതാർ വായന അഭ്യസിച്ചതോടെയാണ് അദ്ദേഹം പ്രശസ്തനായത്. ഗുരു തന്റെ രണ്ടാമത്തെ മകളായ റോഷനാര ഖാനെ (അന്നപൂർണ്ണാദേവി) രവിശങ്കറിന് വിവാഹം ചെയ്തുകൊടുത്തു[3].
1949 മുതൽ 1956 വരെ ആകാശവാണിയിൽ സംഗീതസംവിധായകനായിരുന്നു.[4]കുറച്ചു കാലം അദ്ദേഹം പാശ്ചാത്യരാജ്യങ്ങളിലെ സംഗീതവിദ്യാലയങ്ങളിൽ ഭാരതീയ സംഗീതാധ്യാപകനായി പ്രവർത്തിച്ചു. സത്യജിത്റേയുടെ “പഥേർ പാഞ്ചാലി”, “അപരാജിത” തുടങ്ങിയ സിനിമകളുടെ സംഗീത സംവിധാനവും നിർവ്വഹിച്ചു. . ദൽഹിയിൽ “നാഷണൽ ഓർക്കെസ്ട്രാ” രൂപവൽകരിക്കാൻ മുന് കൈയെടുത്തു. യു.എസിലും ബോംബെയിലും “കിന്നര” സംഗീതവിദ്യാലയം സ്ഥാപിച്ചു.
യെഹൂദി മെനുഹിനെയും 'ബീറ്റിൽസ്'[5] ജോർജ്ജ് ഹാരിസണെയും കൂടാതെ, സംഗീത പ്രതിഭകളായ ഴാങ് പിയറി രാംപാൽ, ഹൊസാൻ യമമോട്ടോ, മുസുമി മിയാഷിത, ഫിലിപ്പ് ഗ്ലാസ്, കോൾട്രെൻ എന്നിവർക്കൊപ്പവും രവിശങ്കർ പ്രവർത്തിച്ചു. 1952ലാണ് യെഹൂദി മെനുഹിനുമായുള്ള ബന്ധം രവിശങ്കർ തുടങ്ങിയത്. ഇരുവരും ചേർന്ന് പുറത്തിറക്കിയ 'വെസ്റ്റ് മീറ്റ്സ് ഈസ്റ്റ്' എന്ന ഫ്യൂഷൻ സംഗീതം വളരെയേറെ ജനപ്രീതി പിടിച്ചുപറ്റിയ ഒന്നാണ്[6]. ഇന്ത്യയിൽ മാത്രമല്ല, പാശ്ചാത്യരാജ്യങ്ങളിലും രവിശങ്കറിന് ആരാധകരുണ്ട്. ഉസ്താദ് അല്ലാരാഖയുമൊത്ത് വുഡ്സ്റ്റോക്ക് കൺസർട്ട് നടത്തിയിട്ടുണ്ട്. ആന്ദ്രേ പ്രെവിൻറെ സംവിധാനത്തിൽ ലണ്ടൻ ഫിൽഹാർമോണിക് ഓർകസ്ട്രയുമായി സിതാർവാദനം നടത്തി. 30ൽ പരം രാഗങ്ങൾ രവിശങ്കർ സൃഷ്ടിച്ചിട്ടുണ്ട്[7]. 1985-ല് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സിൽനിന്നു ലഭിച്ച ഡോക്ടറേറ്റിനു പുറമെ 1999-ലെ ഭാരത രത്നം[8] ഉൾപ്പെടെ പല ബഹുമതികളും അദ്ദേഹം നേടിയിട്ടുണ്ട്. 1986 മുതൽ 1992 വരെ രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 'ഗാന്ധി' സിനിമയുടെ പശ്ചാത്തല സംഗീതത്തിന് ഓസ്കർ നാമനിർദ്ദേശം ലഭിച്ചിട്ടുണ്ട്.[9]
രണ്ട് ഇംഗ്ലീഷ് ഗ്രന്ഥങ്ങളുടെയും ഒരു ബംഗാളി ഗ്രന്ഥത്തിൻറെയും കർത്താവുകൂടിയാണ് രവിശങ്കർ. മൂന്നുതവണ അദ്ദേഹം വിവാഹിതനായി. ആദ്യ ഭാര്യ പ്രമുഖ സംഗീതജ്ഞയായിരുന്ന അന്നപൂർണാ ദേവിയായിരുന്നു. ഇവരിൽ ഒരു മകനുണ്ടായിരുന്നു. പിന്നീടുണ്ടായ രണ്ട് വിവാഹങ്ങളിൽ അദ്ദേഹത്തിന് രണ്ട് പുത്രിമാരുണ്ടായി. പ്രമുഖ അമേരിക്കൻ ഗായിക നോറാ ജോൺസും ഇന്ത്യൻ സിത്താർ വിദഗ്ദ്ധ അനൗഷ്ക ശങ്കറുമാണ് അവർ. 2012 ഡിസംബർ 11ന് 92ആമത്തെ വയസ്സിൽ ഈ സിത്താർ മാന്ത്രികൻ അന്തരിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.