ലെന്റിബുലാറിയേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് ജെൻലിസിയ (Genlisea). കോർക്ക്സ്ക്രൂ ചെടികൾ (corkscrew plants) എന്നറിയപ്പെടുന്ന ഇവ കീടഭോജിസസ്യങ്ങളിൽ ഉൾപ്പെടുന്നവയാണ്. ചെറുകീടങ്ങളെ ആകർഷിച്ച് കെണിയിലാക്കി ദഹിപ്പിച്ച് ആഹാരമാക്കാനുള്ള ഘടനാവിശേഷങ്ങളോടു കൂടിയ സസ്യങ്ങളെയാണ് കീടഭോജിസസ്യങ്ങൾ (insectivorous plants)എന്നുവിളിക്കുന്നത്. ആഫ്രിക്ക, തെക്കേഅമേരിക്ക എന്നിവിടങ്ങളിലെ ഈർപ്പമുള്ള കരകളിൽ ഇവ കാണപ്പെടുന്നു. ജെൻലിസിയ ജീനസ്സിൽ വരുന്ന ചെടികളിലെ ഇലകൾ അത്യന്തം രൂപമാറ്റം വന്ന് ഭൂമിക്കടിയിലായുള്ള ഇലകളുപയോഗിച്ചാണ് ചെറിയ ജന്തുജാലങ്ങളെ ആകർഷിച്ച്, കെണിയിലാക്കി ഭക്ഷണമാക്കുന്നത്. ഫ്രഞ്ച് എഴുത്തുകാരനും അദ്ധ്യാപകനുമായ സ്റ്റെഫാനി ഫെലിസിറ്റെ ഡുക്രസ്റ്റ് ഡി സെന്റ് ആൽബിൻ, കോംടെസ്സെ ഡി ജെൻലിസിന്റെ സ്മരണാർത്ഥമായാണ് ജെൻലിസിയ ജീനസ്സിന് പേരുപറയുന്നത്.[1]

വസ്തുതകൾ Genlisea, ശാസ്ത്രീയ വർഗ്ഗീകരണം ...
Genlisea
Thumb
Genlisea violacea traps and leaves
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Genlisea

A.St.-Hil. (1833)
Subgenera and sections
  • Genlisea subg. Genlisea
    • Genlisea sect. Genlisea
    • Genlisea sect. Africanae
      A.Fleischm., Kai Müll., Barthlott & Eb.Fisch.
    • Genlisea sect. Recurvatae
      A.Fleischm., Kai Müll., Barthlott & Eb.Fisch.
  • Genlisea subg. Tayloria
    (Fromm) Eb.Fisch., S.Porembski & Barthlott
Thumb
Global distribution of Genlisea
അടയ്ക്കുക

വിവരണം

ജെൻലിസിയ ജീനസ്സിൽ ഉൾപ്പെടുന്ന സ്പീഷിസുകൾ ചെറിയ മൂലകാണ്ഠത്തിൽ നിന്നും വളരുന്ന ചെറിയ ചെടികളായിരിക്കും. വേരുകളില്ലാത്ത ഇവയിൽ രൂപശാസ്ത്രപരമായി വ്യത്യസ്തമായ രണ്ടുതരം ഇലകളുണ്ട്, ഒന്ന് ഭൂമിക്കുപുറത്തായി പ്രകാശസംശ്ലഷണത്തിനു അനുയോജ്യമായതും രണ്ടാമത്തേത് ഭൂമിക്കടിയിലെ ചെറിയ ജീവജാലങ്ങളെ കെണിയിലാക്കുക, വേരുകളില്ലാത്തതിനാൽ ചെടികളെ മണ്ണിലുറപ്പിക്കുക, വെള്ളം വലിച്ചെടുക്കുക തുടങ്ങയ പ്രവർത്തനങ്ങൾ ചെയ്യുന്ന അത്യന്തം രൂപമാറ്റം വന്നവ. ഇത്തരം രൂപമാറ്റം സംഭവിച്ച ഇലകളിൽ പത്രഹരിതകമോ മറ്റു നിറം കൊടുക്കുന്ന പദാർത്ഥങ്ങളോ ഇല്ലാത്തതിനാൽ ഇവ വെളുത്ത നിറത്തിലായിരിക്കും. ഇവയുടെ പൂങ്കുലയിൽ ഒരുപാടുപൂക്കളുണ്ടായിരിക്കും, പൂക്കളുടെ ദളങ്ങൾ കൂടിച്ചേർന്ന് രണ്ട് തൊങ്ങലോടുകൂടിയ കുഴൽ രൂപത്തിലാകുന്നു. അഞ്ച് തൊങ്ങലോടുകൂടിയതാണ് ഇവയുടെ വിദളങ്ങൾ . സാധാരണയായി ദളപുടങ്ങളുടെ നിറം മഞ്ഞയോ, വയലറ്റ് അല്ലെങ്കിൽ നീലനിറമുള്ളവയോ ആയിരിക്കും, എന്നാൽ ചില സ്പീഷിസുകളിൽ വെള്ളയോ മഞ്ഞകലർന്ന വെളുപ്പു നിറമോ ആയിരിക്കും. [2]

വർഗ്ഗീകരണം

ജെൻലിസിയ ജീനസ്സിൽ ഇതുവരെ 29 സ്പീഷിസുകൾ കണ്ടെത്തിയിട്ടുണ്ട്. ജെൻലിസിയ ഓറിയ വാർ മൈനർ ഉം ജെൻലിസിയ ഓറിയ വാർ ഓറിയേ എന്നിവ ജെൻലിസിയ ജീനസ്സിൽ വൈവിധ്യ മാർന്നവയാണ്.

കൂടുതൽ വിവരങ്ങൾ സ്പീഷിസ്, അഥോറിറ്റി ...
സ്പീഷിസ്അഥോറിറ്റിവർഷംചിത്രംവിതരണംഉപജനുസ്വിഭാഗം
ജെൻലിസിയ ആഫ്രിക്കാനOliv.1865ആഫ്രിക്കGenliseaആഫ്രിക്കാനേ
ജെൻലിസിയ ആഗ്ലോലെൻസിസ്R.D.Good1924ആഫ്രിക്കGenliseaആഫ്രിക്കാനേ
ജെൻലിസിയ ഓറിയേA.St.-Hil.1833Thumbതെക്കേ അമേരിക്കGenliseaGenlisea
ജെൻലിസിയ ബാർത്ത്ലോട്ടൈS.Porembski, Eb.Fisch. & Gemmel1996ആഫ്രിക്കGenliseaആഫ്രിക്കാനേ
ജെൻലിസിയ എക്സിഹിബിഷ്യനിസ്റ്റ[[2]Rivadavia & A.Fleischm.2011തെക്കേ അമേരിക്കTayloria
ജെൻലിസിയ ഫിലിഫോർമിസ്A.St.-Hil.1833Thumbതെക്കേ അമേരിക്ക, മധ്യ അമേരിക്ക, ക്യൂബGenliseaGenlisea
ജെൻലിസിയ ഫ്ലെക്സോസ[2]Rivadavia, A.Fleischm. & Gonella2011തെക്കേ അമേരിക്കTayloria
ജെൻലിസിയ ഗ്ലാബ്രP.Taylor1967തെക്കേ അമേരിക്കGenliseaGenlisea
ജെൻലിസിയ ഗ്ലാൻഡുലോസിസ്സിമR.E.Fr.1916ആഫ്രിക്കGenliseaRecurvatae
ജെൻലിസിയ ഗുവാനെൻസിസ്N.E.Br.1900തെക്കേ അമേരിക്കGenliseaGenlisea
ജെൻലിസിയ ഹിസ്പിഡStapf1904Thumbആഫ്രിക്കGenliseaആഫ്രിക്കാനേ
ജെൻലിസിയ ലൊബേറ്റFromm1989Thumbതെക്കേ അമേരിക്കTayloria
ജെൻലിസിയ മാർഗരറ്റെHutch.1946ആഫ്രിക്ക, മഡഗാസ്കർGenliseaRecurvatae
ജെൻലിസിയ മെറ്റാലിക്ക[[2]Rivadavia & A.Fleischm.2011തെക്കേ അമേരിക്കTayloria
ജെൻലിസിയ നെബുല്ക്കോള[2]Rivadavia, Gonella & A.Fleischm.2011തെക്കേ അമേരിക്കTayloria
ജെൻലിസിയ നൈഗ്രോകോലിസ്Steyerm.1948തെക്കേ അമേരിക്കGenliseaGenlisea
ജെൻലിസിയ ഒലിഗോഫില്ല[2]Rivadavia & A.Fleischm.2011തെക്കേ അമേരിക്കTayloria
ജെൻലിസിയ ഓക്സിസെൻട്രോൺP.Taylor1954തെക്കേ അമേരിക്ക, ട്രിനിഡാഡ്GenliseaGenlisea
ജെൻലിസിയ പാലിഡFromm & P.Taylor1985ആഫ്രിക്കGenliseaRecurvatae
ജെൻലിസിയ പൾച്ചെല്ലTutin1934തെക്കേ അമേരിക്കGenliseaGenlisea
ജെൻലിസിയ പിഗ്മെA.St.-Hil.1833Thumbതെക്കേ അമേരിക്കGenliseaGenlisea
ജെൻലിസിയ റെപ്പെൻസ്Benj.1847Thumbതെക്കേ അമേരിക്കGenliseaGenlisea
ജെൻലിസിയ റൊറൈമെന്ർസിസ്N.E.Br.1901തെക്കേ അമേരിക്കGenliseaGenlisea
ജെൻലിസിയ സനാരിയപോനSteyerm.1953തെക്കേ അമേരിക്കGenliseaGenlisea
ജെൻലിസിയ സ്റ്റപ്ഫിA.Chev.1912ആഫ്രിക്കGenliseaആഫ്രിക്കാനേ
ജെൻലിസിയ സബ്ഗ്ലാബ്രStapf1906Thumbആഫ്രിക്കGenliseaആഫ്രിക്കാനേ
ജെൻലിസിയ ട്യൂബെറോസ[3]Rivadavia, Gonella & A.Fleischm.2013തെക്കേ അമേരിക്കGenliseaGenlisea
ജെൻലിസിയ അൻകിനാറ്റP.Taylor & Fromm1983തെക്കേ അമേരിക്കTayloria
ജെൻലിസിയ വയോലാസ്യേA.St.-Hil.1833Thumbതെക്കേ അമേരിക്കTayloria
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.