ജൂഡ് ആന്തണി ജോസഫ്

ഇന്ത്യൻ സിനിമ സംവിധായകൻ From Wikipedia, the free encyclopedia

ജൂഡ് ആന്തണി ജോസഫ്


ജൂഡ് ആന്റണി ജോസഫ് (സിജോ ജോസഫ്) ഒരു ഇന്ത്യൻ മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ്. 2014-ൽ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ ആദ്യ സംവിധാന അരങ്ങേറ്റം, 45-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ ജനപ്രിയ അപ്പീലും സൗന്ദര്യാത്മക മൂല്യവുമുള്ള മികച്ച ചിത്രമായി ഇത് തിരഞ്ഞെടുക്കപ്പെട്ടു.എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയാണ്.[1]

വസ്തുതകൾ ജൂഡ് ആന്തണി ജോസഫ്, ജനനം ...
ജൂഡ് ആന്തണി ജോസഫ്
Thumb
ജനനം25 April 1983 (1983-04-25) (41 വയസ്സ്)
ദേശീയതഇന്ത്യ
പൗരത്വംഇന്ത്യ
കലാലയംLBS College of Engineering കാസർഗോഡ്
തൊഴിൽചലച്ചിത്രസംവിധായകൻ
സജീവ കാലം2008-Present
ജീവിതപങ്കാളിഡീയാന ആൻ ജെയിംസ്(February 2015-Present)
അടയ്ക്കുക

വ്യക്തിജീവിതം

ഇൻഫോസിസിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയറായി കുറച്ച് കാലം ജോലി ചെയ്തു (2006-2009). നടൻ നിവിൻ പോളിയുമായി അടുത്ത സൗഹൃദം.[2] 14 ഫെബ്രുവരി 2015 ഡയാന ആൻ ജെയിംസിനെ വിവാഹം കഴിച്ചു.[3][4][5] 2017 ഏപ്രിലിൽ വനിതാ മേയറെ അസഭ്യം പറഞ്ഞതിന് ജൂഡ് അറസ്റ്റിലായി. പിന്നീട് ജാമ്യത്തിൽ വിട്ടു.[6]പിന്നീട് 2017 ഡിസംബറിൽ, ഒരു ജനപ്രിയ വനിതാ അഭിനേതാവിനെക്കുറിച്ചുള്ള സ്ത്രീവിരുദ്ധ ഫേസ്ബുക്ക് പോസ്റ്റിന് അദ്ദേഹത്തിന് വ്യാപകമായ വിമർശനം ലഭിച്ചു.[7][8]

ചലച്ചിത്രലോകത്തിൽ

ഭാവന മീഡിയ വിഷനിന്റെ ബാനറിൽ ദീപു കരുണാകരൻ സംവിധാനം ചെയ്തു 2008-ൽ പുറത്തിറങ്ങിയ ക്രേസി ഗോപാലൻ എന്ന ചിത്രത്തിന്റെ സഹസംവിധായകനായി രംഗപ്രവേശനം. 2014-ൽ ഓം ശാന്തി ഓശാനയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചു. 2015-ൽ പ്രേമം സിനിമയിൽ അതിഥിവേഷത്തിൽ അഭിനയിച്ചു.

സംവിധാനം

കൂടുതൽ വിവരങ്ങൾ വർഷം, ചിത്രം ...
വർഷംചിത്രംകുറിപ്പ്
2014ഓം ശാന്തി ഓശാനമിഥുൻ മാനുവൽ തോമസിനൊപ്പം രചനയിലും പങ്കാളി
2016ഒരു മുത്തശ്ശി ഗദരചനയും നിർവഹിച്ചു
2021സാറാസ് ആമസോൺ പ്രൈം വീഡിയോയിലൂടെ O.T.T റിലീസ്
20232018
അടയ്ക്കുക

അഭിനയം

കൂടുതൽ വിവരങ്ങൾ വർഷം, ചിത്രം ...
വർഷംചിത്രംകഥാപാത്രംകുറിപ്പ്
2015പ്രേമംഡോളീ ഡിക്രൂസ്ചെറിയ വേഷം
2016ആക്ഷൻ ഹീറോ ബിജുഷിന്റോചെറിയ വേഷം
2016വേട്ടസംവിധായകൻചെറിയ വേഷം
2016ഒരു മുത്തശ്ശി ഗദയുവ ജനാർദ്ദന കുറുപ്പ് / ബ്രില്ലിചെറിയ വേഷം
2016തോപ്പിൽ ജോപ്പൻതോമസുകുട്ടി
2017വെളിപാടിന്റെ പുസ്തകംവിജ്ഞാനകോശം
2017പോക്കിരി സൈമൺതടവുകാരൻCameo
2018സ്ട്രീറ്റ് ലൈറ്റ്സ്പീയൂഷ്
2018ഒരു കുട്ടനാറ്റൻ ബ്ലോഗ്പ്രകാശൻ
2018കായംകുളം കൊച്ചുണ്ണിബ്രാഹ്മണൻ
2019ലവ് ആക്ഷൻ ഡ്രാമഷിനോജ്
2019മനോഹരംസുധീന്ദ്രൻ
അടയ്ക്കുക

ടെലിവിഷൻ

കൂടുതൽ വിവരങ്ങൾ വർഷം, ചിത്രം ...
വർഷംചിത്രംകഥാപാത്രംചാനൽ
2018–2019ഡാൻസ് കേരള ഡാൻസ്വിധികർത്താവ്സീ കേരളം
അടയ്ക്കുക

ഷോർട്ട്ഫിലിമുകൾ

കൂടുതൽ വിവരങ്ങൾ വർഷം, തലക്കെട്ട് ...
വർഷംതലക്കെട്ട്സംവിധായകൻകുറിപ്പുകൾ
2014നക്ഷത്രങ്ങളുടെ രാജകുമാരൻസ്വയംമമ്മൂട്ടിയുടെ ജീവചരിത്രം
2014യെല്ലോ പെൻസ്വയം
2020മറ്റൊരു കടവിൽ കുളിസീൻ 2രാഹുൽ കെ ഷാജിപ്രധാന നടൻ, കുളിസീൻ ഷോർട്ട്ഫിലിമിന്റെ തുടർച്ച
അടയ്ക്കുക

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.