From Wikipedia, the free encyclopedia
സിഖ് സാമ്രാജ്യത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്നു ജിന്ദൻ കൗർ (ജീവിതകാലം: 1817 – 1863 ഓഗസ്റ്റ് 1). ജിന്ദ് കൗർ എന്ന പേരിലും അറിയപ്പെടുന്നു. ആദ്യത്തെ സിഖ് രാജാവായിരുന്ന രഞ്ജിത് സിങ്ങിന്റെ ഏറ്റവും ഇളയ ഭാര്യയായിരുന്നു ജിന്ദൻ. പ്രായപൂർത്തിയാവാത്ത രാജാവ് ദലീപ് സിങ്ങിനുവേണ്ടി റീജന്റ് ആയാണ് 1843 മുതൽ 1846 ഡിസംബർ മാസം വരെ ജിന്ദൻ ഭരണം നടത്തിയിരുന്നത്. 1846-ൽ നിലവിൽവന്ന ഭൈരോവൽ കരാർ പ്രകാരം ജിന്ദന്റെ റീജന്റ് സ്ഥാനം നിർത്തലാക്കുകയും ബ്രിട്ടീഷ് റെസിഡന്റിന് കീഴിലുള്ള ഭരണസമിതി അധികാരമേൽക്കുകയും ചെയ്തു. അധികാരത്തിൽ ഇടപെടാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് 1847 ഓഗസ്റ്റിൽ ജിന്ദൻ ലാഹോറിൽ നിന്ന് നാടുകടത്തപ്പെട്ടു.[1]
Maharani Jind Kaur | |
---|---|
Maharani of Punjab Rani Jindan | |
Maharani Jind Kaur at 45.
| |
ജീവിതപങ്കാളി | Maharaja Ranjit Singh |
പിതാവ് | Manna Singh Aulakh |
തൊഴിൽ | Maharani of Sikh Empire |
മതം | Sikh |
ലാഹോർ രാജകൊട്ടാരത്തിലെ നായ്ക്കളുടെ ചുമതലക്കാരനായ ഒരു ഉദ്യോഗസ്ഥന്റെ മകളായിരുന്നു ജിന്ദൻ. 1835-ലാണ് രഞ്ജിത് സിങ്, ജിന്ദനെ വിവാഹം ചെയ്തത്. 1843-ലെ അധികാരവടംവലികൾക്കിടെ കൊല്ലപ്പെട്ട രാജാവ് ഷേർ സിങ്ങിന്റെ പിൻഗാമിയായി ജിന്ദന്റെ പുത്രൻ ദലീപ് സിങ് നിയോഗിക്കപ്പെടുമ്പോൾ ദലീപിന് 5 വയസ്സുമാത്രമേ പ്രായമായിരുന്നുള്ളൂ. അതുകൊണ്ട് ജിന്ദൻ, ദലീപിനുവേണ്ടി റീജന്റായി സ്ഥാനമേറ്റു. 1844-ൽ പ്രധാനമന്ത്രിയായിരുന്ന ഹീരാ സിങ് കൊല്ലപ്പെട്ടതോടെ ഭരണത്തിൽ ജിന്ദന്റെ പ്രാധാന്യം വർദ്ധിച്ചു. ജിന്ദന്റെ സഹോദരൻ ജവാഹർ സിങ് ആയിരുന്നു ജിന്ദന്റെ മന്ത്രിയായിരുന്നത്. ജിന്ദൻ പർദ്ദക്കുപുറകിലായിരുന്നതിനാൽ അവരുടെ ഇടനിലക്കാരിയും ജവാഹർ സിങ്ങിന്റെ വെപ്പാട്ടിയും ആയിരുന്ന മംഗളക്കും ഈ ഭരണകാലത്ത് കാര്യമായ പ്രാധാന്യം ലഭിച്ചു. ജവാഹർ സിങ് കൊല്ലപ്പെട്ടപ്പോൾ ജിന്ദന്റെ കാമുകനും സൈന്യാധിപനുമായ രാജാ ലാൽ സിങ് പ്രധാനമന്ത്രിയായി. ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം നടക്കുകയും പഞ്ചാബ് ബ്രിട്ടീഷ് നിയന്ത്രണത്തിലാകുകയും ചെയ്തത് ജിന്ദന്റെ ഭരണകാലത്താണ്.[2]
റീജന്റ് സ്ഥാനം നഷ്ടപ്പെട്ടതിനുശേഷവും അധികാരത്തിൽ ഇടപെടാൻ ശ്രമിക്കുന്നു എന്നാരോപിക്കപ്പെട്ട് 1847 ഓഗസ്റ്റ് മുതൽ ജിന്ദൻ ഷേഖ്പുര കോട്ടയിൽ വീട്ടുതടങ്കലിലായിരുന്നു. രണ്ടാം ആംഗ്ലോ-സിഖ് യുദ്ധകാലത്ത് ബ്രിട്ടീഷ് വിമതർക്ക് പിന്തുണ നൽകുന്നു എന്നതിന്റെ പേരിൽ അവിടെനിന്നും ബനാറസിലേക്ക് നാടുകടത്തപ്പെടുകയും അവരുടെ പെൻഷൻ പ്രതിമാസം 1000 രൂപയായി വെട്ടിക്കുറക്കുകയും ചെയ്തിരുന്നു. തദ്ദേശീയസൈനികർക്ക് ബ്രിട്ടീഷുകാരോടുള്ള അതൃപ്തി വർദ്ധിക്കാനുണ്ടായ പ്രധാനപ്പെട്ട ഒരു കാരണമായിരുന്നു ഇത്.[3] 1850-കളിൽ ജിന്ദനെ നേപ്പാളിലും വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നു. നേപ്പാളിലെ മന്ത്രിയായിരുന്ന ജംഗ് ബഹാദൂറിനെയിരുന്നു ബ്രിട്ടീഷുകാർ, ജിന്ദന്റെ സംരക്ഷണച്ചുമതലയേൽപ്പിച്ചിരുന്നത്.[4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.