Remove ads
From Wikipedia, the free encyclopedia
സിഖ് മതത്തിന്റെ സ്ഥാപകനും ആദ്യ സിഖ് ഗുരുവുമാണ് ഗുരു നാനാക്ക് [1] (പഞ്ചാബി: ਗੁਰੂ ਨਾਨਕ; ഹിന്ദി: गुरु नानक, ഉർദു: گرونانک, [ˈɡʊɾu ˈnɑnək] Gurū Nānak) (ജീവിതകാലം,1469 ഏപ്രിൽ 15 – 1539 സെപ്റ്റംബർ 22). കാതക് മാസത്തിൽ (ഒക്റ്റോബർ-നവംബർ മാസങ്ങളിൽ) വരുന്ന എന്ന പൂർണ്ണചന്ദ്രനുള്ള ദിവസമാണ് ഇദ്ദേഹത്തിന്റെ ജനനദിവസമായ കാർത്തിക് പൂർണാഷ്ടമിയായി ലോകമാസകലം ആഘോഷിക്കപ്പെടുന്നത്.[2]
ഗുരു നാനാക്ക് | |
---|---|
ജനനം | നാനാക്ക് 1469 ഏപ്രിൽ 15 റായ് ബോൽ കി താൽവണ്ടി,ദില്ലി സുൽത്താനത്ത്(ഇപ്പോൾ പാകിസ്താനി പഞ്ചാബിലെ നാൻകന സാഹിബ് ) |
മരണം | 1539 സെപ്റ്റംബർ 22 കർത്താർപൂർ, മുഗൾ ഇന്ത്യ |
അന്ത്യ വിശ്രമം | കർത്താർപൂർ (ഇപ്പോൾ പാകിസ്താനിലെ പഞ്ചാബിൽ) |
സജീവ കാലം | 1498 -1539 |
പിൻഗാമി | ഗുരു അങ്കദ് |
ജീവിതപങ്കാളി(കൾ) | മാതാ സുലഖാനി |
കുട്ടികൾ | ബാബ ശ്രീ ചന്ദ്, ബാബ ലക്ഷ്മീദാസ് എന്നിവർ |
മാതാപിതാക്ക(ൾ) | ബാബ മെഹ്ത കാലു, മാത തൃപ്ത |
എല്ലാ സൃഷ്ടികളിലും കുടികൊള്ളുന്ന പരമമായ സത്യമായ ഏകദൈവത്തിന്റെ സന്ദേശം ജനങ്ങളിലേയ്ക്കെത്തിച്ചുകൊണ്ട് ഗുരുനാനാക്ക് ധാരാളം യാത്രകൾ ചെയ്തു.[3] തുല്യത, സാഹോദര്യം, സ്നേഹം, നന്മ എന്നിവ അടിസ്ഥാനമാക്കിയുള്ള ഒരു ആത്മീയ, സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനമാണ് ഇദ്ദേഹം പടുത്തുയർത്തിയത്.[4][5][6]
കബീർ ദാസ്ന്റെ സന്ദേശങ്ങളിൽ നിന്ന് പ്രചോദനം നേടിയ മഹാനായിരുന്നു ഗുരു നാനാക്ക്. സദാചാരനിഷ്ഠയും മതസഹിഷ്ണുതയുമാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്. ഇസ്ലാം മതത്തിന്റെയും ഹിന്ദു മതത്തിന്റെയും സാരാംശങ്ങൾ ഏകീകരിച്ച് ഒരു പുതിയ മതത്തിനു രൂപം കൊടുക്കുകയായിരുന്നു അദ്ദേഹം. ജാതിവിഭജനത്തിൽ അദ്ദേഹം വിശ്വസിച്ചിരുന്നില്ല. വിഗ്രഹാരാധനയെ ഗുരു നാനാക്ക് ശക്തിയുത്തം എതിർത്തിരുന്നു .[7]
പിന്നീട് ഗുരുക്കന്മാരായ ഒൻപത് പേർക്കും ഗുരുവിന്റെ ദിവ്യത്വം പകർന്നുകിട്ടി എന്നത് സിഖ് വിശ്വാസത്തിന്റെ ഭാഗമാണ്.[8]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.