പാകിസ്താനിലെ ഏറ്റവും വികസിതവും ജനനിബിഡവുമായ പ്രവിശ്യയാണ് പഞ്ചാബ് (ഉർദു: پنجاب, Shahmukhī Punjabi: پنجاب, panj-āb, "പഞ്ചനദികൾ": ). പാകിസ്താന്റെ ജനസംഖ്യയുടെ 56% ഇവിടെ വസിക്കുന്നു..[3][4][5]ബലൂചിസ്ഥാൻ കഴിഞ്ഞാൽ പാകിസ്താനിലെ ഏറ്റവും വലിയ പ്രവിശ്യയാണ് പഞ്ചാബ്. 205,344 ച.കി.മി ആണ് വിസ്തീർണ്ണം.(79,284 സ്കവ.മൈൽസ് 2015ലെ കണക്ക് പ്രകാരം 101,391,000 ആണ് ജനസംഖ്യ. തെക്ക് സിന്ധ് പ്രവിശ്യയുമായും പടിഞ്ഞാറ് ബലൂചിസ്ഥാൻ, ഖൈബർ പക്തുഖ്വ വടക്ക് ഇസ്ലാമാബാദ്, ആസാദ് കാശ്മീർ എന്നിവയുമായും അതിർത്തി പങ്കിടുന്നു. ഇന്ത്യയിലെ സംസ്ഥാനങ്ങളായ പഞ്ചാബ്, രാജസ്ഥാൻ, ജമ്മു കാശ്മീർ എന്നിവയുമായി അതിർത്തി പങ്കിടുന്നു. ചരിത്ര പ്രസിദ്ധമായ ലാഹോർ ആണ് തലസ്ഥാനം. ഫാഷൻ വ്യവസായം, ലോലിവുഡ് എന്നറിയപ്പെടുന്ന സിനിമ വ്യവസായം എന്നിവയുടെ കേന്ദ്രം കൂടിയാണ് പഞ്ചാബ്. സൂഫിസത്തിന് പ്രശസ്തമായ കേന്ദ്രം കൂടിയായ ഇവിടം നിരവധി സൂഫി കേന്ദ്രങ്ങളുമുണ്ട്. സിഖ് മതത്തിൻറെ ജന്മസ്ഥലമായി പരിഗണിക്കുന്ന ഇവിടയാണ് സിഖ് മതസ്ഥാപകനായ ഗുരു നാനാക് ജനിച്ചത്.
പഞ്ചാബ് پنجاب ਪੰਜਾਬ | |||
---|---|---|---|
പ്രവിശ്യ | |||
Counter-clockwise from top left:
Chenab River,
Lahore Fort,
Nankana Sahib,
Faisalabad,
Noor Mahal – Bahawalpur,
Masjid Wazir Khan – Lahore. Counter-clockwise from top left:
Chenab River, Lahore Fort, Nankana Sahib, Faisalabad, Noor Mahal – Bahawalpur, Masjid Wazir Khan – Lahore. | |||
| |||
പഞ്ചാബ് പ്രവിശ്യയുടെ സ്ഥാനം പാകിസ്താനിൽ | |||
പഞ്ചാബ് പ്രവിശ്യയുടെ ഭൂപടം | |||
രാജ്യം | പാകിസ്താൻ | ||
നിലവിൽ വന്നത് | 1 ജൂലൈ 1970 | ||
തലസ്ഥാനം | ലാഹോർ | ||
വലിയ നഗരം | ലഹോർ | ||
• ഭരണസമിതി | പ്രവിശ്യാതല അസംബ്ലി | ||
• ഗവർണർ | Chaudhary Muhammad Sarwar (PML N) | ||
• മുഖ്യമന്ത്രി | Shahbaz Sharif (PML-N) | ||
• ഹൈ കോടതി | ലാഹോർ ഹൈ കോടതി | ||
• ആകെ | 2,05,344 ച.കി.മീ.(79,284 ച മൈ) | ||
(2013)[1] | |||
• ആകെ | 10,10,00,000 | ||
• ജനസാന്ദ്രത | 490/ച.കി.മീ.(1,300/ച മൈ) | ||
സമയമേഖല | UTC+5 (PKT) | ||
ISO കോഡ് | PK-PB | ||
പ്രധാന ഭാഷകൾ | |||
മറ്റു ഭാഷകൾ | Saraiki, പഷ്തു, Baluchi | ||
അസംബ്ലി സീറ്റുകൾ | 371[2] | ||
ജില്ലകൾ | 36 | ||
യൂണിയൻ കൗൺസിലുകൾ | 127 | ||
വെബ്സൈറ്റ് | www.punjab.gov.pk |
വളരെ പുരാതന കാലം മുതൽക്കെ, പഞ്ചാബിൽ ജനതാമസമുണ്ടായിരുന്നു. 2600 ബി.സി.-യിലെ സിന്ധു നദീതട സംസ്കാരത്തിൻറെ ശേഷിപ്പുകളുള്ള ഹാരപ്പ ഈ പ്രവിശ്യയിലാണുള്ളത്.[6] സി.ഇ. എട്ടാം നൂറ്റാണ്ടിൽ ഉമയ്യദ് രാജവംശം ഈ പ്രദേശം കീഴടക്കിയിരുന്നു. കൂടാതെ മഹ്മൂദ് ഗസ്നി, മുഗൾ രാജാവായിരുന്ന ബാബർ, നാദിർ ഷാ എന്നിവരും പലതവണ ഈ പ്രദേശം ആക്രമിച്ചിട്ടുണ്ട്. മുഗൾ സാമ്രാജ്യകാലത്താണ് പഞ്ചാബ് അതിന്റെ പ്രതാപത്തിലെത്തിയത്. 1947-ൽ ബ്രിട്ടീഷുകാർ ഈ പ്രദേശം വിഭജിച്ച് ഒരു ഭാഗം ഇന്ത്യയിലേക്കും ഒരു ഭാഗം പാകിസ്താനിലുമാക്കി.
പേരിൻറ ഉത്ഭവം
ഗ്രീക്കിൽ പെൻറപൊട്ടോമിയ എന്ന പേരിലാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. 5 നദികൾ എന്നാണ് ഇതിനർഥം.[7] സിഇ ഏഴാം നൂറ്റാണ്ട് മുതലാണ് ഈ പേര് വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്.
ചരിത്രം
മഹാഭാരത കഥയിൽ പാഞ്ചാനന്ദ എന്നാണ് ഈ പ്രദേശത്തെ പരാമർശിക്കപ്പെടുന്നത്.[8][9]4000 വർഷം പഴക്കമുള്ള സിന്ധു നദീതട നാഗരികതയിലെ പ്രധാന പ്രദേശം കൂടിയായിരുന്നു ഇത്.[10] സിന്ധ് നാഗരികതയിലെ പ്രധാന സ്ഥലമായ ഹാരപ്പ ഇവിടെയാണുള്ളത്.വേദിക് നാഗരികതയും വളർന്നത് സിന്ധു നദീതടങ്ങളിലാണ്.ദക്ഷിണേഷ്യയുടെയും അഫ്ഗാനിസ്ഥാൻറെയും കൾച്ചർ രൂപപ്പെടുന്നതിൽ ഈ നാഗരികത വലിയ പ്രധാന്യം വഹിച്ചു.857 ൽ ലാഹോർ-മുൾട്ടാൻ റെയിൽറോഡ് നിർമ്മാണത്തിനിടെ ഹാരപ്പയുടെ നിരവധി പുരാവസ്തുക്കൾ ഇവിടെ ഭാഗീഗമായി നശിക്കപ്പെട്ടു.
ഗാന്ധാര,മഹാജനപാദങ്ങൾ,അക്കാമിൻഡ്സ് ,മാസിഡോണിയ മൗര്യ,കുശാനന്മാര്,ഗുപ്തന്മാർ, ഹിന്ദു ശഹി എന്നിവയുടേതുൾപ്പടെ പ്രാചീന ചരിത്രത്തിലെ പ്രധാന ഭാഗം പഞ്ചാബുമായി ബന്ധപ്പെട്ടിരിക്കുന്നു.ഗുജാർ സാമ്രാജ്യവുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു.[11][12][13]
പ്രധാനപ്പെട്ട സ്ഥാനത്തുള്ള പ്രദേശമായതുകൊണ്ടു തന്നെ പഞ്ചാബിന് , പടിഞ്ഞാറു നിന്നും നിരവധി വൈദേശിക ആക്രമണങ്ങൾക്ക് സാക്ഷിയാകേണ്ടിവന്നിട്ടുണ്ട്. ഗ്രീക്ക്, കുശാനൻ, സ്കിന്തിയൻമാർ,ടർക്സ്സ, അഫ്ഗാൻ എന്നീ വിദേശിയർ അവയിൽ ചിലതാണ്. തക്ഷശില സർവകലാശാലയും ഇവിടെയായിരുന്നത്രെ.[അവലംബം ആവശ്യമാണ്] .മതപരമായും പുരാവസ്തുപരമായും ഐക്യ രാഷ്ട്രസഭ ലോക പൈതൃക പട്ടികയിലുൾപ്പെടുത്തിയ സ്ഥലംകൂടിയാണിത്.
ഇസ്ലാമിൻറെ ആഗമനം
മുഹമ്മദ് ബിൻ ഖാസിം ആണ് ഇസ്ലാമിൻറെ സന്ദേശം ഇവിടെ കൊണ്ടുവന്നതെന്ന് കരുതപ്പെടുന്നു.അദ്ദേഹത്തിൻറെ നേതൃത്വത്തിൽ ഉമയ്യിദ് രാജവശം എഡി 712 ൽ രാജ ദാഹിറിനെ പരാജയപ്പെടുത്തി ഈ പ്രദേശത്തിൻറെ മേൽ അധികാരം സ്ഥാപിച്ചെടുത്തു.പ്രവാചകൻ മുഹമ്മദിൻറെ ശേഷമുള്ള രണ്ടാമത്തെ ഖിലാഫത്തായിരുന്നു ഉമയ്യിദിൻറെത്.ഉമയ്യ ബിൻ അബ്ദ് ശംസ് എന്നതിൽ നിന്നാണ് ഉമയ്യിദ് രാജവംശത്തിന് ആ പേര് ലഭിച്ചത്.ഈ പ്രദേശം നിരവധി തവണ വിവിധ മുസ്ലിം രാജവംശങ്ങൾ ഭരണം നടത്തി.അഫ്ഗാൻസ്, തുർക്കി ഭരണാധികാരികൾ, മുഗളന്മാർ അവരിൽ ചിലരാണ്.അക്ബർ ചക്രവർത്തിയുടെ കാലത്താണ് ഇതിന് ഏറെ പ്രധാന്യം ലഭിച്ചത്.കാരണം അദ്ദേഹത്തിൻറെ രാജകീയ ആസ്ഥാനങ്ങളിലൊന്നായ ലാഹോർ ഇവിടെയാണുള്ളത്.{citation needed|date=January 2016}}[അവലംബം ആവശ്യമാണ്] [അവലംബം ആവശ്യമാണ്][അവലംബം ആവശ്യമാണ്] [14]
മുഗൾ സാമ്ര്യാജ്യകാലം
1524 മുതൽ 1739 വരെ ഈ പ്രദേശത്തിൻറെ നിയന്ത്രണം മുഗളന്മാരുടെ കയ്യിലായിരുന്നു. ഇക്കാലത്തിനിടെ ശാലിമാർ പൂന്തോട്ടം പോലുള്ള പദ്ധതികൾ ഇവിടെ മുഗളന്മാർ കൊണ്ടുവന്നു.[15] ലാഹോറിൽ തന്നെ സ്ഥിതി ചെയ്യുന്ന ബാദിഷായ് പള്ളിയും മുഗളന്മാരുടെ സംഭാവനയാണ്.
മറാത്ത സാമ്ര്യാജ്യകാലം
1758ൽ മറാത്ത സാമ്രാജ്യത്തിലെ ഹിന്ദു ജനറലായിരുന്ന രഘുനാഥ് റാവു ലാഹോറും അറ്റോക്കും കീഴിടക്കിയിരുന്നു.അഹമ്മദ് ഷാ അബ്ദാലിയുടെ മകനും വൈസ്രോയിയുമായിരുന്ന തിമുർഷാ ദുറൈനി പഞ്ചാബ് കീഴടക്കിയിരുന്നു.ലാഹോർ, മുൾട്ടാൻ, ദെറ ഗാസി ഖാൻ, കാശ്മീർ, പെഷാവാറിന്റെ തെക്ക് കിഴക്കേ ഭാഗങ്ങൾ എന്നിവയെല്ലാം ഇക്കാലത്ത് മറാത്തയുടെ ഭാഗമായിരുന്നു.[16] പഞ്ചാബിലും കാശ്മീരിലും മറാത്ത സാമ്ര്യാജ്യം വളരെ ശക്തമായ സ്വാധിനം നിലനിർത്തിയിരുന്നു.[17][18] 1761ൽ അഹമ്മദ് ഷാ അബ്ദാലിയുടെ നേതൃത്വത്തിൽ നടന്ന മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ മറാത്തയുടെ കയ്യിൽ നിന്നും പഞ്ചാബും കാശ്മീറും പിടിച്ചടക്കി.[19]
സിഖ് സാമ്രാജ്യ കാലം
15-ാ ആം നൂറ്റാണ്ടിന്റെ പകുതിയിൽ സിഖ് മതം പിറന്നു. മുഗൾ കാലത്ത് നിരവധി ഹിന്ദുമത വിശ്വാസികൾ സിഖ് മതത്തിൽ ചേർന്നു.18ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അഹമ്മദ് ഷാ ദുറൈനിക്കെതിരായ ആക്രമണത്തിന് ശേഷം സിഖുകാർ പഞ്ചാബിന്റെ മേലുള്ള നിയന്ത്രണം ഏറ്റെടുക്കുകയും രഞ്ജിത് സിങ്ങിന്റെ നേതൃത്വത്തിൽ സിഖ് സാമ്ര്യാജ്യം സ്ഥാപിക്കുകയും ചെയ്തു.1799 മുതൽ 1849 വരെ നീണ്ട് ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം ലാഹോർ ആയിരുന്നു.കാശ്മീരിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഈ സാമ്രാജ്യം വ്യാപിക്കുകയും ചെയ്തു.പഞ്ചാബിലെ വിവിധ പ്രദേശങ്ങളും ലാഹോറും കീഴടക്കിയ സിഖ് സൈനിക സംഘമായിരുന്നു ഭംഗി മിസിൽ
ബ്രിട്ടീഷ് സാമ്രാജ്യ കാലം
1839 ൽ മഹാരാജ രഞ്ജിത്ത് സിങ് മരണപ്പെട്ടതോടെ നിരന്തരമായ അക്രമങ്ങൾക്കും രാഷ്ട്രീയ അരക്ഷിതാവസ്തക്കും പഞ്ചാബ് സാക്ഷ്യം വഹിച്ചു.പല സ്റ്റേറ്റുകളും തമ്മിൽ ശക്തമായ യുദ്ധങ്ങൾ നടന്നു.അയൽ ബ്രിട്ടീഷ് ടെറിറ്ററികളുമായുള്ള ബന്ധവും തകർന്നതോടെ ആദ്യ ആഗ്ലോ-സിഖ് യുദ്ധത്തിലേക്ക് വഴിവെച്ചു.തത്ഫലമായി ബ്രിട്ടീഷ് ഉദ്യോഗസ്ഥർ 1849ൽ സത് ലജ് മുതൽ ലോഹർ വരെയുള്ള ഭാഗം ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമാക്കിമാറ്റി.1849ലെ രണ്ടാം ആഗ്ലോ-സിഖ് യുദ്ധത്തിന് ശേഷം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കുന്ന അവസാന പ്രദേശമായി സിഖ് സാമ്രാജ്യം മാറിത്തീർന്നു.1857ലെ കലാപത്തിൽ ജെലം എന്ന സ്ഥലത്ത് 35 ബ്രിട്ടീഷ് പട്ടാളക്കാർ പ്രദേശവാസികളാൽ കൊല്ലപ്പെട്ടു.
സ്വാതന്ത്ര്യം
1947ൽ സ്വാതന്ത്ര്യം കിട്ടിയപ്പോൾ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന പഞ്ചാബിനെ പടിഞ്ഞാറെ പഞ്ചാബ്, കിഴക്കേ പഞ്ചാബ് എന്നിങ്ങനെ വിഭജിച്ചു.പടിഞ്ഞാറെ പഞ്ചാബ് പാകിസ്താന്റെ ഭാഗമായി മാറി.കിഴക്കേ പഞ്ചാബ് ഇന്ത്യയുടെയും.രണ്ടു ഭാഗത്തും വർഗീയ സംഘർഷങ്ങൾ വ്യാപകമായി,നിരവധി പേർ അഭയാർഥികളായി.പാകിസ്താനിലുള്ള പഞ്ചാബിൽ ഇന്ന് കൂടുതലായും മുസ്ലിം ഭൂരിപക്ഷമാണുള്ളത്.1947വരെ സിഖുകാരും ഹിന്ദുക്കളുമായിരുന്നു ഇവിടെ കൂടുതലുണ്ടായിരുന്നത്.
അതെസമയം സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പെ കുടിയേറ്റം വ്യാപകമായി നടന്നിരുന്നു.1900 ൽ പടിഞ്ഞാറെ പഞ്ചാബിൽ നിന്നുള്ളവർ മുസ്ലിം ലീഗിനോടൊപ്പം ചേർന്ന് പാകിസ്താൻ മൂവ്‌മെന്റിനെ പിന്തുണച്ചു.സ്വാതന്ത്ര്യത്തിന് ശേഷം ഇവിടെയുണ്ടായിരുന്ന ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലേക്ക് കുടിയേറി.മുസ്ലിങ്ങൾ തിരിച്ചും കുടിയേറ്റം നടത്തി.
സമകാലിക ചരിത്രം
1950 മുതൽ പഞ്ചാബിൽ വ്യവസായികപരമായി വലിയ പുരോഗതിയുണ്ടായി. ലാഹോർ, സർഗോദ, മുൾട്ടാൻ, ഗുജറാത്ത്, ഗുജറ്ൻവാല, സിയാൽകോട്ട്, വാഹ് എന്നിവിടങ്ങളിലെല്ലാം നിരവധി ഫാക്ടറികൾ സ്ഥാപിക്കപ്പെട്ടു.പഞ്ചാബിന്റെ സാമ്പത്തിക മേഖലയിൽ ഏറെ പ്രധാനപ്പെട്ട ഭാഗം കൃഷി തന്നെയാണ്.ഗ്രാമപ്രദേശങ്ങളിലെല്ലാം ഭൂമി ധാരാളം കൈവശമുള്ള ഫ്യൂഡൽ കുടുംബങ്ങളുമുണ്ട്. 1950ൽ പാകിസ്താന്റെ പടിഞ്ഞാർ, കിഴക്ക് പ്രവിശ്യകളെകളെ ചൊല്ലി പ്രതിസന്ധിയുണ്ടായപ്പോൾ പഞ്ചാബിന്റെ പ്രവിശ്യപദവി ഒഴിവാക്കുകയും പടിഞ്ഞാററെ പാകിസ്താൻ പ്രവിശ്യയുടെ ഭാഗമാക്കി മാറ്റുകയും ചെയ്തു.1972ൽ കിഴക്കെ പാകിസ്താൻ , ബംഗ്ലദേശ് ആയി മാറിയപ്പോൾ പഞ്ചാബിന് വീണ്ടും പ്രൊവിൻസ് പദവി ലഭിക്കുകയും ചെയ്തു.
1965ലും 1971ലും ഇന്ത്യാ പാക്ക് യുദ്ധത്തിന് പഞ്ചാബ് സാക്ഷ്യം വഹിച്ചു.വ്യാപാരത്തിന്റെ ഫലമായി വാഗയിലൂടെ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ജനങ്ങളുടെ ബന്ധം ഇപ്പോൾ നടക്കുന്നുണ്ട്.ഇന്ത്യയിലെ സിഖ് ജനത തീർഥാടനത്തിന്റെ ഭാഗമായി നങ്കന സാഹിബ് സന്ദർശിക്കാറുമുണ്ട്. 1980 കളോടെ പഞ്ചാബിലെ നല്ലൊരു ഭാഗം ജനത മിഡിൽ ഈസ്റ്റ്,ബ്രിട്ടൻ,സ്‌പെയിൻ,കാനഡ,അമേരിക്ക എന്നിവിടങ്ങളിലേക്ക് കുടിയേറിയതോടെ സാമ്പത്തികമായി പഞ്ചാബ് പുരോഗതിപ്രാപിക്കാനും സാധിച്ചു.
സർക്കാർ
പഞ്ചാബിന്റെ തലസ്ഥാനമായുള്ള ലാഹോർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫെഡറൽ ഘടനയുള്ള പ്രൊവിൻഷ്യൽ സർക്കാർ ആണ് ഇവിടെയുള്ളത്.പ്രൊവിഷണൽ അസംബ്ലി ഓഫ് പഞ്ചാബിലേക്ക് തിരിഞ്ഞെടുക്കപ്പെടുന്ന മുഖ്യമന്ത്രിയാണ് ഇവിടെ ഭരണം നടത്തുക.ശഹബാസ് ശരീഫ് ആണ് നിലവിലെ മുഖ്യമന്ത്രി.2009 ഫെബ്രുവരി 25 മുതൽ 2009 മാർച്ച് 30വരെ നിലനിന്നിരുന്ന ഗവർണറുടെ ഭരണം അവസാനിപ്പിച്ച ശേഷം 2011 മെയ് 11ന് നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം അധികാരത്തിലെത്തിയത്.48 വകുപ്പുകളാണ് പഞ്ചാബ് സർക്കാറിന് കീഴിലുള്ളത്.
ജില്ലകൾ
നമ്പർ | ജില്ല | ജില്ലാ ആസ്ഥാനം | ഏരിയ (km²) |
ജനസംഖ്യ (1998) |
ഡെൻസിറ്റി (people/km²) |
ഡിവിഷൻ |
---|---|---|---|---|---|---|
1 | അറ്റോക്ക് | അറ്റോക്ക് | 6,858 | 1,274,935 | 186 | റാവൽപിണ്ടി |
2 | ബഹാവൽ നഗർ | ബഹാവൽ നഗർ | 8,878 | 2,061,447 | 232 | ബഹവൽപൂർ |
3 | ബഹാവൽപൂർ | ബഹാവൽപൂർ | 24,830 | 2,433,091 | 98 | ബഹവൽപൂർ |
4 | ഭക്കർ | ഭക്കർ | 8,153 | 1,051,456 | 129 | സർഗോദ്ധ |
5 | ചക്വാൾ | ചക്വാൾ | 6,524 | 1,083,725 | 166 | റാവൽപിണ്ടി |
6 | ചിനിയോട്ട് | ചിനിയോട്ട് | 965.124 | ഫൈസലാബാദ് | ||
7 | ദേര ഘാസി ഖാൻ | ദേരാ ഘാസി ഖാൻ | 11,922 | 2,043,118 | 238 | ദേര ഘാസി ഖാൻ |
8 | ഫൈസലാബാദ് | ഫൈസലാബാദ് | 5,856 | 5,429,547 | 927 | ഫൈസലാബാദ് |
9 | ഗുർജ്ജൻവാല | ഗുർജ്ജൻവാല | 3,622 | 3,400,940 | 939 | ഗുർജ്ജൻവാല |
10 | ഗുജറാത്ത് ജില്ല | ഗുജറാത്ത് | 3,192 | 2,048,008 | 642 | ഗുർജ്ജൻവാല |
11 | ഹഫീസ്ബാദ് | ഹഫീസ്ബാദ് | 2,367 | 832,980 | 352 | ഗുർജ്ജൻവാല |
12 | ഝാങ്ങ് | ഝാങ്ങ് | 8,809 | 1,034,546 | 322 | ഫൈസലാബാദ് |
13 | ഝലം ജില്ല | ഝലം | 3,587 | 936,957 | 261 | റാവൽപിണ്ടി |
14 | കസുർ | കസുർ | 4,796 | 1,466,000 | 595 | ലാഹോർ |
15 | ഖനേവാൾ | ഖനേവാൾ | 4,349 | 2,068,490 | 476 | മുൾട്ടാൻ |
16 | ഖുഷബ് | ഖുഷബ് | 6,511 | 1,205,460 | 185 | സർഗോധ |
17 | ലാഹോർ ജില്ല | ലാഹോർ | 1,772 | 6,318,745 | 3,566 | ലാഹോർ |
18 | ലയ്യാ | ലയ്യാ | 6,291 | 1,120,951 | 178 | ദേര ഘാസി ഖാൻ |
19 | ലോധ്രാൻ | ലോധ്രാൻ | 2,778 | 1,171,800 | 422 | മുൾട്ടാൻ |
20 | മാണ്ഢി ബഹവുദ്ദിൻ | മാണ്ഢി ബഹവുദ്ദിൻ | 2,673 | 1,160,552 | 434 | ഗുർജ്ജൻവാല |
21 | മിയാൻവാലി | മിയാൻവാലി | 5,840 | 1,056,620 | 181 | സർഗോധ |
22 | മുൾട്ടാൻ | മുൾട്ടാൻ | 3.720 | 3.116.851 | 838 | മുൾട്ടാൻ |
23 | മുസാഫർഗാർഹ് | മുസാഫർഗാർഹ് | 8,249 | 1,635,903 | 320 | ദേര ഘാസി ഖാൻ |
24 | നരോവാൾ | നരോവാൾ | 2,337 | 1,265,097 | 541 | ഗുർജ്ജൻവാല |
25 | നൻകന സാഹിബ് | നൻകന സാഹിബ് | 2,960 | 1,410,000 | 476 | ഡഡഷേഖ്പുര]] |
26 | ഒക്കാറ ജില്ല | ഒക്കാറ | 3,004 | 2,232,992 | 510 | സഹിവാൾ |
27 | പക്പട്ടൻ | പക്പട്ടൻ | 2,724 | 1,286,680 | 472 | സഹിവാൾ |
28 | പെസോ | പെസോ | 11,880 | 1,141,053 | 264 | ബഹവൽപൂർ |
29 | രജൻപൂർ | രജൻപൂർ | 12,319 | 1,103,618 | 90 | ദേര ഘാസി ഖാൻ |
30 | റാവൽപിണ്ടി | റാവൽപിണ്ടി | 5,286 | 3,363,911 | 636 | റാവൽപിണ്ടി |
31 | സഹിവാൾ | സഹിവാൾ | 3,201 | 1,843,194 | 576 | സഹിവാൾ |
32 | സർഗോധ | സർഗോധ | 5,854 | 2,665,979 | 455 | സർഗോധ |
33 | ഷേഖ്പുര | ഷേഖ്പുര | 15,960 | 2,321,029 | 557 | ഷേഖ്പുര |
34 | സീയാൾകോട് | സീയാൾകോട് | 3,016 | 1,688,823 | 903 | ഗുർജ്ജൻവാല |
35 | ടോബാ ടേക് സിങ് | ടോബാ ടേക് സിങ് | 3,252 | 1,621,593 | 499 | ഫൈസലാബാദ് |
36 | വെഹാരി | വെഹാരി | 4,364 | 2,090,416 | 479 | മുൾട്ടാൻ |
വിദ്യാഭ്യാസം
കഴിഞ്ഞ 40 വർഷത്തോളമായി സാക്ഷരത നിരക്കിൽ പുരോഗതിയാണുണ്ടായിട്ടുള്ളത്.[20]
Year | സാക്ഷരത നിരക്ക് |
---|---|
1972 | 20.7% |
1981 | 27.4% |
1998 | 46.56% |
2009 | 59.6% |
2014 | 74.6%[അവലംബം ആവശ്യമാണ്] |
1998 ലെ സർക്കാർ കണക്ക് പ്രാകാരം.
യോഗ്യത | നഗരം | ഗ്രാമം | ആകെ | എൻറോൾമെൻറ് റേഷ്യോ(%) |
---|---|---|---|---|
– | 23,019,025 | 50,602,265 | 73,621,290 | — |
Below Primary | 3,356,173 | 11,598,039 | 14,954,212 | 100.00 |
Primary | 6,205,929 | 18,039,707 | 24,245,636 | 79.68 |
Middle | 5,140,148 | 10,818,764 | 15,958,912 | 46.75 |
Matriculation | 4,624,522 | 7,119,738 | 11,744,260 | 25.07 |
Intermediate | 1,862,239 | 1,821,681 | 3,683,920 | 9.12 |
BA, BSc... degrees | 110,491 | 96,144 | 206,635 | 4.12 |
MA, MSc... degrees | 1,226,914 | 764,094 | 1,991,008 | 3.84 |
Diploma, Certificate... | 418,946 | 222,649 | 641,595 | 1.13 |
Other qualifications | 73,663 | 121,449 | 195,112 | 0.26 |
പൊതുേഖലാ സർവകലാശാലകൾ
- അല്ലാമ ഇക്ബാൽ മെഡിക്കൽ കോളേജ്, ലാഹോർ
- സർഗോധ, സർഗോധ യൂണിവേഴ്സിറ്റി
- ബഹാവുദീൻ സകരിയ്യ യൂണിവേഴ്സിറ്റി, മുൾട്ടാൻ
- COMSATS ഇൻഫർമേഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ലാഹോർ
- ഫാത്തിമ ജിന്ന സ്ത്രീകൾ യൂണിവേഴ്സിറ്റി, റാവൽപിണ്ടി
- ഘാസി യൂണിവേഴ്സിറ്റി ഡി.ജി ഖാൻ, ഡി.ജി ഖാൻ
- ഗവൺമെന്റ് കോളേജ്, യൂണിവേഴ്സിറ്റി, ലാഹോർ
- ഗവൺമെന്റ് കോളേജ്, യൂണിവേഴ്സിറ്റി, ഫൈസലാബാദ്
- ഇസ്ലാമിക യൂണിവേഴ്സിറ്റി ഓഫ് ബഹാവൽപൂർ, ബഹാവൽപൂർ
- കിംഗ് എഡ്വേർഡ് മെഡിക്കൽ കോളേജ്, ലാഹോർ
- കിന്നെയ്ർഡ് കോളേജ് ഫോർ വിമെൻ, ലാഹോർ
- ലാഹോർ കോളേജ് ഫോർ വിമെൻ, സർവകലാശാല, ലാഹോർ
- നാഷണൽ കോളേജ് ഓഫ് ആർട്ട്സ്, ലാഹോർ
- നാഷണൽ ടെക്സ്റ്റൈൽ യൂണിവേഴ്സിറ്റി, ഫൈസലാബാദ്
- സർഗോധ മെഡിക്കൽ കോളേജ്, സർഗോധ
- യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾചർ, ഫൈസലാബാദ്
- യൂണിവേഴ്സിറ്റി ഓഫ് എറിഡ് അഗ്രികൾചർ, റാവൽപിണ്ടി
- യൂണിവേഴ്സിറ്റി കോളേജ് ഓഫ് അഗ്രികൾചർ, സർഗോധ
- യൂണിവേഴ്സിറ്റി കോളേജ് ഓഫ് എജ്യുക്കേഷൻ, ലാഹോർ
- യൂണിവേഴ്സിറ്റി ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി, ലാഹോർ
- യൂണിവേഴ്സിറ്റി ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി, ടക്സില
- ഗുജറാത്ത് യൂണിവേഴ്സിറ്റി, ഗുജറാത്ത്
- ഹെൽത്ത് സയൻസ് യൂണിവേഴ്സിറ്റി, ലാഹോർ
- യൂണിവേഴ്സിറ്റി ഓഫ് പഞ്ചാബ്, ലാഹോർ
- യൂണിവേഴ്സിറ്റി ഓഫ് വെറ്റിനറി ആന്റ് അനിമൽ സയൻസസ്, ലാഹോർ
- പാകിസ്താന്റെ വെർച്വൽ യൂണിവേഴ്സിറ്റി, ലാഹോർ
സ്വകാര്യ സർവകലാശാലകൾ
- Hajvery University, Lahore
- Beaconhouse National University, Lahore
- Pakistan Institute of Fashion and Design, Lahore
- Forman Christian College, Lahore
- Sargodha Institute of Technology, Sargodha
- GIFT University, Gujranwalaകാര
- Rai Medical College, Sargodha
- Imperial College of Business Studies, Lahore
- Institute of Management Sciences, Lahore, Pak-AIMS, Lahore
- Lahore School of Economics, Lahore
- Lahore University of Management Sciences, Lahore
- Minhaj International University,
- University of Management and Technology, Lahore
- University of Central Punjab, Lahore
- University of Faisalabad, Faisalabad
- University of South Asia, Lahore
- University College Lahore, Lahore
- National University of Computer & Emerging Sciences, Lahore
- University of Health Sciences, Lahore
- University of Wah, Wah Cantonment
- University of Chakwal,Chakwal
അവലംബങ്ങൾ
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.